പി സി ജോർജ് ന്റെ 'സോളാർ' ദർശന ചക്രം

കേരള രാഷ്ട്രീയത്തിൽ സ്വന്തം ജാമ്യത്തിൽ എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യം വക വെച്ച് കിട്ടിയിട്ടുള്ളവർ രണ്ടു പേർ  മാത്രമാണ് . അതവർ വളരെ വിദഗ്ദമായി  ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് .  ഇവരെ തളയ്ക്കാനും തളര്ത്താനും ശ്രമിക്കുന്നത് സ്വന്തം പാര്ട്ടിക്കാരാണ് എന്ന സാമ്യതയും  ഉണ്ട് .

അതിലൊരാൾ എല് ഡി എഫിൽ നിന്നുമാണ് . "മാധ്യമ സിണ്ടികെറ്റ് എന്ന് ആക്ഷേപിക്കുന്നവർ തന്നെ മാധ്യമ സിണ്ടികെറ്റിനെ ആശ്രയിക്കുന്നു" ,
(കേഡർ പാര്ട്ടിയായ സ്വന്തം പാർട്ടിയിൽ ) "പാർട്ടി സെക്രടറി പറയുന്നതെല്ലാം പാര്ട്ടി നിലപാട് അല്ല" ,
"പര്ര്ടി സെക്രട്ടറിക്ക്  ഡാങ്കെയുടെ ഗതി വരും .... "

അങ്ങിനെ ധാരാളം വിവാദങ്ങൾ കേരള മാധ്യമ വിചാരണാ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത സ്വന്തം പാർട്ടി  ലോക സഭാ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടപ്പോൾ ഒന്നര ചിരി ചിരിച്ച ആളാണ്‌ അത് .




യു  ഡി എഫിൽ അത് പി സി ജോർജ്  ആണ് . എൽ  ഡി എഫ്ഫിലെ മസാല   പ്രാസംഗികൻ ഉഴവൂർ  വിജയൻറെ കുറവ് നികത്താൻ കൂടി പി സി ജോർജ് മതിയാവും . അദ്ധേഹത്തിന്റെ പ്രസംഗത്തിലെ പ്രയോഗ ശൈലികളെ കുറിച്ചു മാതൃ ഭൂമി ചാനലിൽ ('അകം പുറം' പ്രോഗ്രാം ) അവതാരിക ചോദിച്ചപ്പോൾ പറഞ്ഞ മറുപടികളിൽ ഒന്ന് അങ്ങിനെ പ്രസംഗിച്ചാൽ മാത്രമേ കേൾക്കുന്നവർ സാറ്റിസ്ഫൈഡ് ആകൂ എന്നാണ് ..!!!



പറഞ്ഞു വന്നത് സോളാർ കേസിൽ പി സി ജോർജ് കാണിക്കുന്ന അമിത ഉൽസാഹത്തെ കുറിച്ചാണ്. അത് മനസ്സിലാക്കുവാൻ അല്പം പിന്നോട്ട് പോകണം .



അന്ന് പി സി ജോർജ്  ആദർശത്തിന്റെ പര കോടിയിൽ നില്ക്കുന്ന സമയം . യു ഡി എഫ് സർക്കാരിന്റെ കാര്യമാകട്ടെ , ലോകത്തിനു കീഴിലുള്ള എന്ത് കാര്യവും ആകട്ടെ എന്തിനും ഏതിനും ചാനലുകാർക്ക് പി സി ജോർജ് നിർബന്ധം. പാര്ട്ടി പിന്തുണ പോലും ശരിക്ക് ഇല്ലാതിരുന്ന വി എസ് അചുതാനന്തനെ പോലും ആദര്ശ പുരുഷു ആക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു എന്നവകാശപ്പെടുന്ന  ആദർശപുരുഷനായ പി സി ജോർജ് ഇല്ലാത്ത ചാനൽ ചർച്ചകൾ ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു . അപ്പോഴാണ്‌ വെള്ളിടി പോലെ നെല്ലിയാമ്പതി  വിവാദം പൊട്ടി മുളച്ചത് .


അത് വരെ ഒരു മേയ്യായി കഴിഞ്ഞ ജോർജേട്ടനുമായി ഗണേഷ് കുമാര് തെറ്റി. അന്ന് മുതൽ ചാനൽചർച്ചകളിൽ പി സി ജോർജ് വില്ലനായി അവതരിപ്പിക്കപ്പെട്ടു . ഹരിത എമ്മെല്ലേ സംഘം രൂപീകരിക്കപ്പെട്ടു ,അവരുടെ നേതൃത്വത്തിൽ നെല്ലിയാമ്പതി ആളിക്കത്തി .




ഹരിത ബ്ളോഗ് വന്നു... ഫേസ് ബുക്ക് പേജ് വന്നു. കയ്യേറ്റക്കാർക്ക് വേണ്ടി നില കൊള്ളുന്നവനാണ് പി സി ജോർജ് എന്ന് തെളിയിക്കാൻ മാധ്യമങ്ങൾ മത്സരിച്ചു . ഗണേഷ്കുമാർ നല്ലവനും പി സി ജോർജ് കൊള്ളരുതാത്തവനുമായി .

പി സി ജോർജ്  അന്ന്  കച്ചകെട്ടി ഇറങ്ങ്ങ്ങിയതാണ് . ഗണേഷിന്റെ മന്ത്രി സ്ഥാനം തെറിച്ചു. നാണം കെട്ടു . അവസാനം സ്വന്തം അച്ഛന്റെ കാൽക്കീഴിൽ അഭയം പ്രാപിച്ചു .
 കേരള രാഷ്ട്രീയം അറിയുന്നവർ അമ്പരന്നു ആ കാഴ്ച കണ്ട് . ഗണേഷിന്റെ മന്ത്രി സ്ഥാനത്തിനെതിരെ പടവാളോങ്ങി മടുത്തു നിരാശനായി നടന്നിരുന്ന ആളാണ്‌ ആർ ബാലകൃഷ്ണ പിള്ള. ഇപ്പോൾ അദ്ദേഹം പറയുന്നത് ഗണേഷിനെ എങ്ങിനെയെങ്കിലും മന്ത്രി ആക്കണം എന്ന് ....!!!!

എന്നാലതൊന്നു കാണണം എന്ന ഉറച്ച നിലപാടിലാണ് പി സി ജോർജ് .
 എല്ലാവര്ക്കും  കളിക്കാനുള്ള  ഒരു കളിക്കളമാണ്  ഈ സോളാർ ...2007 മുതലുള്ള  ഈ തട്ടിപ്പ് സംഘത്തിന്റെ  വേരുകൾ  ഒരു മുന്നണിയിലും  പടരാതെ പോയിട്ടില്ല . അത് വളരെ കൃത്യമായി തിരിചറിഞ്ഞ ആളാണ്‌ പി സി ജോർജ്

 കഴിഞ്ഞ ദിവസം സോളാർ തട്ടിപ്പിലെ പ്രതി  ബിജു രാധാകൃഷ്ണന്റെ ഒപ്പം ജയിലിൽ മറ്റേതോ കേസിൽ കിടന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തൽ ഗണേഷ് കുമാറിന്റെ മുറിയിൽ കടന്നു തല്ലിയത് താനാണ് എന്ന് ബിജു രാധാ കൃഷ്ണൻ തന്നോട് പറഞ്ഞു എന്നാണു .. മുൻപ് യാമിനി തങ്കച്ചി സൂചിപ്പിച്ച വ്യക്തി (മംഗളം ദിന പത്രത്തിലെ  മുൻപേജിൽ മന്ത്രിക്കു കാമുകിയുടെ ഭർത്താവിന്റെ തല്ലു കിട്ടിയതായി വാര്ത്തയും , അത് ഗണേഷിനാണ് കിട്ടിയത് എന്ന പി സി ജോർജ്ന്റെ പ്രസ്താവനയും മറക്കാറായിട്ടില്ല) ബിജു രാധാകൃഷ്ണൻ ആണ് എങ്കിൽ പി സി ജോർജ് ഇനിയും കളി തുടരും...  മാണി സാറിനു പോലും തടുക്കാൻ കഴിയില്ല . കാരണം ഇവർ രണ്ടു പേരും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു പാർട്ടിക്ക് അതീതരായി വളര്ന്നു കഴിഞ്ഞു .ഇനിയെല്ലാം കാത്തിരുന്നു കാണാം.. ടി വി ഓണ്‍ ചെയ്യൂ റിമോട്ട് കയ്യിലെടുത്തോളൂ..






പ്രതികരണങ്ങള്‍ ~4More→

അപ്പുക്കുട്ടന് എന്തും ആവാം !!!


https://www.facebook.com/kiran.thomas



ഒരു ചാനൽ തുടങ്ങിയാൽ പിന്നെ പരസ്യ വാചകങ്ങൾ  കൊണ്ട് പിടിച്ചു നില്ക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് . കഴിയുന്നത്ര എരിവും പുളിയും ഒക്കെ ചേര്ത്താണ് അവയൊക്കെ നില നില്ക്കുന്നത് തന്നെ .
വാർത്ത  ചാനൽ ആണെങ്കിൽ  പറയുകയും വേണ്ട .
അവര്ക്ക് വാർത്തകളിൽ മാത്രമാണ്  പ്രതീക്ഷ വെയ്ക്കാൻ കഴിയൂ .
 പ്രേക്ഷകന്റെ  വിവരങ്ങളുടെ  സത്യാവസ്ഥ അറിയാനുള്ള  ആഗ്രഹത്തെയും  ആകാംക്ഷയെയും ചൂഷണം ചെയ്താണ്  ചാനൽ മുതലാളിമാർ പലരും നില നില്ക്കുന്നത് .  പ്രേക്ഷകൻ  ചാനൽ  മാറ്റുന്നത് തടയാൻ അവർ പഠിച്ച പണി പതിനെട്ടും പയറ്റുന്നു . നിക്ഷ്പക്ഷമാധ്യമ പ്രവര്ത്തനം എന്ന ഒന്ന് ഇപ്പോൾ നിലവിലുണ്ടോ എന്ന് ചോദിച്ചാൽ  ഇല്ല എന്ന് തന്നെ പറയേണ്ടി വരും.


 വാർത്താ ചാനലുകളിൽ രാത്രി ഒൻപതിനുള്ള വാര്ത്താ അവതരണത്തിലാണ്   വാർത്താ  അവതാരകരുടെ   പെർഫോമൻസ്  അളക്കാൻ കഴിയുക . ഏതെങ്കിലും ഉള്ളതും ഇല്ലാത്തതുമായ  സംഭവങ്ങളെ  ഒരു കോടതി മുറിയിൽ  എന്ന പോലെ തലങ്ങും വിലങ്ങും കീറി മുറിക്കുന്ന ഏർപ്പാട്  ആയി പ്രൈം ടൈം ന്യൂസ്‌ കൾ  മാറിയിട്ട് ഏറെ കാലമായി . അവിടെ നിക്ഷ്പക്ഷൻ  എന്ന സ്വയം പ്രഖ്യാപിത പദവിയാണ്‌ വാർത്താ  അവതാരകർക്ക്  ഉള്ളത് . അവർ ചര്ച്ചയുടെ ഗതി നിർണ്ണയിക്കും .

തിരഞ്ഞെടുത്ത വിഷയത്തിന്റെ  യഥാർത്ഥ  വസ്തുതകളിലേക്ക് ബന്ധപ്പെട്ടവർ പറഞ്ഞു എത്തിക്കുമ്പോഴേക്കും അപകടം മണക്കുന്ന വാര്ത്താ അവതാരകൻ "ഉടൻ തന്നെ മടങ്ങി വരാം താങ്കളിലേക്ക്‌" എന്ന  വജ്രായുധം ഉപയോഗിച്ച്  ചര്ച്ചയുടെ ഗതി തിരിച്ചു വിടാൻ വേണ്ടി മുൻകൂട്ടി  തയ്യാറാക്കി വെച്ചിരിക്കുന്ന നിക്ഷപ്ക്ഷ വേഷധാരികളിലേക്ക് മൈക്ക് കൈമാറുന്നു .
അത്രയും നേരം സംഭവങ്ങളുടെ യഥാർത്ഥ  വസ്തുതകളിലേക്ക്  പ്രേക്ഷകരെ നയിച്ച ആൾ അതോടെ നിരായുധനാക്കപ്പെടുന്നു .

ചാനൽ മുതലാളിയുടെ ഗൂഡ ലക്ഷ്യങ്ങൾക്ക് ഒപ്പിച്ചു   നിക്ഷ്പക്ഷൻ , നിരീക്ഷകൻ  എന്നൊക്കെ  സ്വയം വിശേഷിപ്പിക്കപ്പെടുന്ന ചിലർ കളം  നിറഞ്ഞു നുണകൾ വിളമ്പി ചർച്ച  അവസാനിക്കുന്നു . ഇത്തരത്തിൽ എത്രയെത്ര നുണകൾ പ്രേക്ഷകരെ കൊണ്ട് ഇവർ വിശ്വസിപ്പിചിരിക്കുന്നു .



ഇവർ  സ്വയം പ്രഖ്യാപിത വിശുദ്ധ പശുക്കളാണ് . ഇവരെ ആരും വിമര്ഷിക്കാൻ പാടില്ലത്രേ . അവരെ കുറിച്ച് എന്തെങ്കിലും ചെറിയ പരാമർശം  വന്നാൽ  പോലും അത് അവർ അവഹേളനമായി കാണും . തങ്ങൾ  മറ്റുള്ളവരെ കുറിച്ച് പറഞ്ഞുണ്ടാക്കിയതും , വ്യാഖ്യാനിച്ച രീതികളും   അവർ മറക്കുന്നു .

നികേഷ് കുമാറിനെയും സരിത വിളിച്ചിരുന്നു എന്നാണു ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതായി ചാനലുകളിലും മറ്റും കണ്ടത് . അതിന്  നികേഷ്  വല്ലാതെ വിഷമിക്കുന്നുവത്രെ ..!!!
 മുഖ്യ മന്ത്രിക്കു നേരിട്ട് പരാതി കൊടുത്ത്തിരിക്കുന്നുവത്രേ ... !!!


ചാനൽ  റേറ്റിങ്ങ് മാത്രം ലക്ഷ്യമാക്കി എത്ര ബ്രേകിംഗ്  ന്യൂസ്‌ കൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു പൊതു ജനം തെറ്റായ ധാരണകളിൽ അകപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഇവർ തയ്യാറാണോ ?

വാർത്തകളുടെ  തലക്കെട്ട്‌ മാത്രം നോക്കി  പൊതു ജനങ്ങൾ  തെറ്റിദ്ധരിക്കണം  എന്ന  ഉദ്ദേശമില്ലാതെയാണ് തങ്ങൾ കയ്യിൽ കിട്ടുന്ന   ബ്രേകിംഗ്  ന്യൂസ്‌ കൾ നല്കിയിട്ടുള്ളത്  എന്ന് സത്യസന്ധമായി പറയാൻ ഇവര്ക്ക് സാധിക്കുമോ ?

ചാനലുകളിൽ ഇവർ  ബ്രേകിംഗ്  ന്യൂസ്‌ ആയി നല്കിയിട്ടുള്ള എത്ര കള്ള വാർത്തകൾ  ഇവർ തിരുത്തിയിട്ടുണ്ട് എന്ന് പറയാമോ ?

ഉമ്മൻചാണ്ടി  സരിതയ്ക്ക് കത്ത് നല്കി എന്ന് ഏതൊരാളും  തെറ്റിദ്ധരിക്കാൻ പാകത്തിൽ വന്ന ഒരു വാർത്ത കാണുക .

 ഉമ്മൻചാണ്ടി ആർക്കാണ്  പരാതി നല്കുക ?

(ചാനലുകൾ പടച്ചു വിടുന്ന നുണകല്ക്കെതിരെ തലയ്ക്കു വെളിവുള്ളവരാരും തന്നെ പരാതി കൊടുക്കാൻ തുനിയില്ല . അതും ചാനലുകാർ  ആഘോഷമായി കൊണ്ട് നടക്കും )
അത് കൊണ്ട് പറയട്ടെ :

വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഇക്കിളി വാർത്തകളും  എരിവും പുളിയും ചേർത്ത് നിരന്തരം സംപ്രേഷണം ചെയ്ത് റേറ്റിംഗ് ഉയർത്താൻ ശ്രമിക്കുമ്പോൾ ആരുടെയൊക്കെ മനസ്സ് വിഷമിച്ചിട്ടുണ്ടാവും എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?. താങ്കൾക്ക് ഇപ്പോൾ വന്നത് പോലുള്ള വിഷമവും സങ്കടവും താങ്കളുടെ 'ഇര'കൾക്കും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തോന്നൽ ഏതെങ്കിലും ഒരു ദുർബല നിമിഷത്തിലെങ്കിലും താങ്കളുടെ തങ്കപ്പെട്ട ആ മനസ്സിൽ വന്നിട്ടുണ്ടോ?.



ഇവരുടെ തിരക്കഥക്ക് ഓശാന പാടുന്ന ഒരു നിക്ഷ്പക്ഷ  വേഷധാരിയെ മായിൻ  ഹാജി തുറന്നു കാണിക്കുന്നു 

പ്രതികരണങ്ങള്‍ ~3More→

ഷാജഹാന് അടുപ്പിലും ആവാമെന്നോ ?

 ചന്ദ്രിക പദവി: വാര്‍ത്ത നല്‍കുന്നതിനു മുമ്പ് സത്യാവസ്ഥ അന്വേഷിച്ചില്ല: തങ്ങള്‍




മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സ്ഥാനത്തു നിന്ന് മാസങ്ങള്‍ക്കു മുമ്പ് താന്‍ ഒഴിവായ കാര്യം സംബന്ധിച്ച് പുതിയ സംഭവമെന്ന രീതിയില്‍ ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും പ്രതിഷേധാര്‍ഹമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലം മുതല്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പദവിയിലുള്ളവര്‍ ചന്ദ്രികയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ചുവരുന്നു. അതിന്റെ തുടര്‍ച്ചയാണ് താനും നിറവേറ്റുന്നത്. ഇതിനിടെ മൂന്നു പതിറ്റാണ്ടിലേറെ കാലം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയിരുന്ന മുന്‍ പത്രാധിപര്‍ സി.കെ താനൂര്‍ വിരമിച്ചപ്പോള്‍ സാങ്കേതികമായി ആ താല്‍കാലിക ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു.

രണ്ടു പദവികള്‍ ഒരുമിച്ചു വഹിക്കുന്നതിന്റെ അസൗകര്യം കണക്കിലെടുത്ത് താമസിയാതെ തന്നെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പദവി വഹിക്കുന്നതിന് മറ്റൊരാളെ കണ്ടെത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡയറക്ടറും മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററുമായ പി.കെ.കെ ബാവയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

അതിന്റെ നടപടികള്‍ പൂര്‍ത്തിയായ മുറക്ക് മാസങ്ങള്‍ക്കു മുമ്പ് പുതിയ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു.

വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ തന്നോട് സത്യാവസ്ഥ അന്വേഷിക്കുക പോലുമുണ്ടായില്ലെന്നും തങ്ങള്‍ പറഞ്ഞു.
 =======================================================
വിവാദ വാർത്തയുടെ വാർത്ത

 ****************************************************

ചാനലുകളിൽ വാർത്തകൾ നൽകപ്പെടുമ്പോൾ ആളുകൾ ശ്രദ്ധിക്കാറുള്ള കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അത് ആരാണ് റിപ്പോർട്ട്‌ ചെയ്യുന്നത് എന്നുള്ളത് ആണ് . ഏഷ്യനെറ്റ് ന്യൂസ്‌ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ  എന്ന നിലയ്ക്ക് ഷാജഹാൻ എന്ന കോഴിക്കോട് നിന്നുള്ള റിപ്പോർട്ടറെ താൽപര്യത്തോടെ  ശ്രദ്ധിക്കാറുണ്ട്. അജയഘോഷ് ,പ്രശാന്ത് രഘുവംശം തുടങ്ങിയ റിപ്പോർട്ടർമാരുടെ ഒപ്പം തന്നെ നിൽക്കാവുന്ന  നിലവാരം ഷാജഹാനും ഉണ്ടെന്നാണ് വിശ്വസിച്ചിരുന്നത് . എന്നാൽ മറ്റുള്ളവരെ കുറിച്ച് അവർ ഇഷ്ടപ്പെടാത്ത ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ നൽകുന്നവർ തങ്ങളുടെ തെറ്റായ വാർത്തകളുടെ പേരില് അല്പം പരിഹാസം നേരിടേണ്ടി വന്നാൽ എങ്ങനെ പ്രകൊപിതരാകും എന്നതിന്റെ ഉദാഹരണമാണ് 'ശിഹാബ് തങ്ങള് 'ചന്ദ്രിക' വിട്ടു' എന്ന സത്യമല്ലാത്ത വാർത്ത നൽകിയതിനെതിരായ പ്രതികരണത്തോട്  ഷാജഹാൻ നടത്തിയ വിരട്ടൽ .ഇതാണ് ആ ഭാഗം







തങ്ങൾ  വിമർശനങ്ങൾക്കോ , മറുപടികൽക്കോ അതീതരാണ്  എന്ന് മാധ്യമ പ്രവർത്തകർ കരുതുന്നുണ്ട് എന്ന് കരുതുന്നില്ല . അലി മുകളിൽ  എടുത്തുദ്ധരിച്ച  വാചകങ്ങളിൽ ഭൂരിഭാഗവും വള്ളിക്കുന്ന് ബ്ലോഗിലെ പോസ്റ്റിലെ വരികളാണ് .അതേ  ബ്ലോഗിൽ  തന്നെ ഉള്ള കവർ  സ്റ്റോറിക്കാരീ ഓടരുത് എന്ന പോസ്റ്റ്‌ ഷാജഹാൻ ഒന്ന്  വായിക്കണം .  പ്രധാന മന്ത്രിയെ വരെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ്  ഷാജഹാനേ നമ്മൾ ജീവിക്കുന്നത് . വസ്തുതകൾ നിരത്തി ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കുമ്പോൾ അത് ആസ്വദിക്കാനും വിമർശനങ്ങളോട്  സഹിഷ്ണുത കാട്ടുവാനും സാധാരണക്കാരന് പോലും കഴിയും .കഴിയണം .അവിടെ ഷാജഹാന്റെ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായത് കൊണ്ട്  നഷ്ടം ഷാജഹാന് തന്നെ .മാധ്യമ  പ്രവർത്തനം സമൂഹത്തെ നിരീക്ഷിക്കുന്ന , പഠിക്കുന്ന മനസ്സുള്ള സത്യസന്ധത ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഏതൊരാൾക്കും  ഒരു വെല്ലുവിളി പോലെ  മാത്രം ഏറ്റെടുക്കാൻ കഴിയുന്ന മേഖലയാണ് . ഷാജഹാൻ  ആ മേഖലയിൽ കഴിവ് തെളിയിച്ച ഒരാളാണെന്ന്  ഉറച്ചു  വിശ്വസിക്കുന്നു . അത് കൊണ്ട് പറയട്ടെ പണിയെടുക്കുന്ന  മാധ്യമത്തിന്റെ റെറ്റിങ്ങ്  കൂട്ടാനുള്ള ശ്രമത്തിനിടയിൽ സത്യസന്ധത ചോർന്നു പോകരുത് ..


ഏഷ്യാനെറ്റ്‌ എന്ന  ചാനലിൽ അല്ല പ്രേക്ഷകർ  വാർത്തകളുടെ  വിശ്വാസ്യത കാണുന്നത് . അത് റിപ്പോർട്ട്‌ ചെയ്യുന്ന റിപ്പോർട്ടർമാരിൽ ആണ് . അത് കളഞ്ഞു കുളിയ്ക്കുകയും ,റിപ്പോര്ട്ട് ചെയ്യുന്ന ആളെ കുറിച്ച്  കള്ളം പറയാൻ മടിയില്ലാത്തവൻ എന്ന   മുൻവിധി   ഉണ്ടാക്കുകയും ,അത് ഹാസ്യ രൂപേണയെങ്കിലും ചൂണ്ടി കാണിക്കുന്നവരോട് ഭീഷണി പ്രയോഗിക്കുകയും ചെയ്‌താൽ പിന്നെ ഷാജഹാൻ വാർത്ത  നൽകുമ്പോൾ പ്രേക്ഷകർ റിമോട്ട്  ഉപയോഗിച്ച് ചാനൽ മാറ്റുകയും ചെയ്‌താൽ നഷ്ടം ആർക്കാണെന്ന് ചിന്തിക്കുക .


മലയാളത്തിൽ വാര്ത്താ ചാനലുകൾ പെരുകുകയാണ്  .. അതും മറക്കണ്ട . നമുക്ക് ആർക്കെതിരെയും  എന്തും പറയാം , നമ്മളെ ആരും ഒന്നും പറയരുത് എന്ന പോളിസി ആര്ക്കും ചേര്ന്നതല്ല . പ്രതിരോധിക്കാനും വിമര്ഷിക്കാനും ആര്ക്കും സ്വാതന്ത്ര്യമില്ലെങ്കിൽ വാർത്തകൾ ഒരു പെപറിൽ  എഴുതി മുറി അടച്ചിരുന്നു ആരും കേൾക്കാതെ വായിക്കുന്നതാവും നല്ലത് . ചാനലിൽ വന്നാൽ പ്രതിരോധിക്കും വിമര്ഷിക്കും . അത് ഒരു പൌരന്റെ അവകാശമാണ് .   കൂടാതെ ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ ഇത്തരത്തിൽ ഇടപെട്ടവർ എക്കാലത്തും പരിഹാസ്യരായിട്ടെ ഉള്ളൂ ..

അനുബന്ധമായി വായിക്കുക :
നനഞ്ഞ ഇടം കുഴിക്കലല്ല മാധ്യമപ്രവര്‍ത്തനം
  തന്നെ വിമര്‍ശിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് ലേഖകന്‍                   
പ്രതികരണങ്ങള്‍ ~5More→

അക്ഷയ കേന്ദ്രങ്ങൾ വഴിച്ചെണ്ട അല്ല





സർക്കാർ, അർധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും ഒരു ആനുകൂല്യമോ , അവകാശമോ സേവനമോ ഒരു വ്യക്തിക്കോ അയാളുടെ ആശ്രിതർക്കോ  ലഭിക്കണമെങ്കിൽ അതിനുള്ള അർഹ്ഹത  തെളിയിക്കുന്ന സാക്ഷ്യപത്രം അത് നല്കാൻ ചുമതലപ്പെട്ടവരിൽ നിന്നും വാങ്ങി പ്രസ്തുത സ്ഥാപനത്തിൽ നൽകേണ്ടതുണ്ട് .അതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി സാമ്പ്രദായിക രീതികളിൽ ആദ്യം വന്നത് അപേക്ഷകൻ അപേക്ഷ  ഒരു കടലാസിൽ എഴുതി ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസിൽ നല്കുകയും, ബന്ധപ്പെട്ട ഉധ്യോഗസ്ഥൻ   അത് രേഖകൾ  സഹിതം പരിശോധിച്ച് സർട്ടിഫികറ്റ്  നൽകാവുന്നതു ആണെങ്കിൽ ഒരു കടലാസിൽ എഴുതി   ബന്ധപ്പെട്ട ഉധ്യോഗസ്ഥന്റെയും ഓഫീസിന്റെയും സീൽ അതിൽ പതിപ്പിച്ചു നല്കുക എന്നതായിരുന്നു . പിന്നീട് അത് അച്ചടിച്ച ഫോമിൽ ആവശ്യമായ വിവരങ്ങൾ മാത്രം കൂട്ടി ചേർത്ത് നല്കുന്ന രീതിയിലേക്ക് മാറി .



ഈ രീതികൾ  അനുവർത്തിച്ചു  പോന്നപ്പോൾ   ഉയര്ന്നു വന്ന ഒരു പ്രധാന പ്രശ്നം ഓഫീസുകളിൽ കുമിഞ്ഞു കൂടുന്ന അപേക്ഷകളും അവയുടെ തെളിവിനായുള്ള രേഖകൾ  അടക്കമുള്ള കടലാസുകൾ ആയിരുന്നു . ഓഫീസുകളുടെ ഏറെ സ്ഥല സൗകര്യങ്ങളും  കടലാസുകൾ അപഹരിച്ചിരിക്കുന്ന കാഴ്ച ഇപ്പോഴും നമ്മുടെ സര്ക്കാർ  ഓഫീസുകളിൽ കാണാൻ സാധിക്കും . കൂടാതെ ഓരോ അപേക്ഷകൾ സംബന്ധിച്ചും ഉള്ള അനുബന്ധ തെളിവുകല്ക്കായി വര്ഷങ്ങളായി സൂക്ഷിക്കപ്പെടുന്ന പൊടി  പിടിച്ച ഫയലുകൾ തിരയാൻ സർക്കാർ  ജീവനക്കാർ ഏറെ സമയം നഷ്ടപ്പെടുത്തുന്നതും ഒരു പ്രധാന പ്രശ്നമാണ്‌ .

ആധുനിക സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ച ഇക്കാലത്ത് അതിന്റെ പ്രയോജനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ഇ ഗവേണൻസ് പദ്ധതിയുടെ ഭാഗമാണ് പ്രാഥമികമായി റവന്യൂ വകുപ്പിൽ കേരളം ഒട്ടാകെ നടപ്പിലാക്കിയ
ഇ ഡിസ്ട്രിക്റ്റ് പദ്ധതി .
23 തരം അപേക്ഷകൾ ഓണ്‍ ലൈൻ ആയി നല്കുകയും അതിൽ ഓണ്‍ ലൈൻ ആയി ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥർ തീരുമാനം എടുക്കുകയും ചെയ്യുന്ന വളരെ സുതാര്യവും, ലളിതവും ,സൗകര്യപ്രദവും ആയ ഒരു പദ്ധതിയായാണ് ഇ ഡിസ്ട്രിക്റ്റ് പദ്ധതിയെ അടുത്തറിഞ്ഞപ്പോൾ അനുഭവപ്പെട്ടത് .

 അക്ഷയ കേന്ദ്രങ്ങൾ  വഴിയാണ് നിലവിൽ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ചു വരുന്നത് . ഭാവിയിൽ  പൊതു ജനങ്ങൾക്ക്‌ നേരിട്ട് തങ്ങളുടെ വീട്ടില് ഇരുന്നു വരെ അപേക്ഷകൾ ഓണ്‍ ലൈൻ ആയി അയക്കുവാനും ആവശ്യമായ രേഖകൾ അതിനോടൊപ്പം നൽകിയാൽ ബന്ധപ്പെട്ട ഉധ്യോഗസ്ഥന്റെ തീരുമാനത്തിനു വിധേയമായി സർട്ടിഫികേറ്റ്  കരസ്ഥമാക്കുവാനും കഴിയുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നാണു അറിയുവാൻ കഴിയുന്നത്‌ .

പരിചിതമല്ലാത്ത ഒരു പദ്ധതി എന്ന നിലയ്ക്ക് ഈ പദ്ധതിയെ കുറിച്ച് പൊതു ജനങ്ങളിൽ അവബോധം വളർത്തുന്നതിൽ ചുമതലപ്പെട്ട  ഉദ്ധ്യോഗസ്ഥർ വളരെ നല്ല രീതിയിൽ പ്രചാരണ, ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ജില്ലാ കലക്ടർമാർ,  ഉദ്ധ്യോഗസ്ഥർ , കുടുംബശ്രീയുടെ ചെയർപേർസണ്‍മാർ തുടങ്ങി വിവിധ തലങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെടുന്നവർക്ക് ആവശ്യമായ വിവരങ്ങൾ നല്കുന്ന , ഏകോപനം നല്കുന്ന നടപടികൾ  നടക്കുന്നതിന്റെ വാർത്തകൾ പത്രങ്ങൾ വഴിയും മറ്റും നമ്മൾ അറിഞ്ഞതാണ് . ആയത് വഴി ജനങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വേണ്ടത്ര  അവബോധം ഉണ്ടാക്കുന്നതിൽ ജന പ്രതിനിധികളും മറ്റും എത്ര മാത്രം ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ് .

എന്നാൽ ഈ പുതിയ രീതിയോട് പലർക്കും  എതിർപ്പ്  ഉണ്ടായതും നമ്മൾ പത്രങ്ങളിലൂടെ വായിച്ചു .വെറും അഞ്ചു രൂപാ സ്റ്റാമ്പ് ഒട്ടിച്ചു വെള്ള കടലാസിൽ അപേക്ഷ നല്കി ഒറ്റ ദിവസം കൊണ്ട് ലഭിച്ചിരുന്ന സർട്ടിഫികറ്റുകൾ  ഇപ്പോൾ ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നു എന്നതാണ് പ്രധാന ആക്ഷേപങ്ങളിൽ ഒന്ന്.കാലികമായ മാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾപരിഗണിച്ചു തന്നെയാണ് ഈ പദ്ധതി നടപ്പിൽ  വരുത്തിയിരിക്കുന്നതും. അപേക്ഷകരുടെയും ആവശ്യങ്ങളുടെയും എണ്ണം അനിയന്ത്രിതമായി  വർധിച്ചതും സര്ക്കാര് ഓഫീസുകളിൽ കടലാസ് കുമിഞ്ഞു കൂടുന്നതും അവർ കാണുന്നില്ല .സർക്കാർ ഓഫീസുകൾ കമ്പൂട്ടർവൽക്കരിക്കപ്പെടുന്നതു വഴിയുണ്ടാവുന്ന പ്രയോജനങ്ങളെ കുറിച്ച് അവർക്ക്  അറിയില്ല എന്ന് കരുതേണ്ടി വരും .



അപേക്ഷകനിൽ നിന്നും ഫീസ്‌ ആയി വാങ്ങുന്ന 20 രൂപയിൽ 10 രൂപ അക്ഷയ സംരംഭകൻ സര്ക്കാരിലേക്കാണ് അടയ്ക്കുന്നത് .
ഒരു പേജ് സ്കാന്‍ ചെയ്യാന്‍ അഞ്ചു രൂപയും പ്രിന്‍റ് എടുക്കാന്‍ അഞ്ചു രൂപയുമാണ് പല സ്വകാര്യ കംപ്യൂട്ടര്‍ സെന്‍ററുകളും ഈടാക്കുന്നത്.

എന്നാല്‍, അക്ഷയ കേന്ദ്രങ്ങളില്‍ ഇ ഡിസ്ട്രിക്റ്റ് പദ്ധതിക്ക് ഈ രണ്ടു സേവനങ്ങള്‍ക്കും രണ്ടു രൂപ വീതം മാത്രമാണ് ഈടാക്കുന്നത്.

അപേക്ഷയോടൊപ്പം നല്കുന്ന മൊബൈൽ നമ്പർ  വഴി തങ്ങളുടെ അപേക്ഷയുടെ തല്സ്ഥിതി  അറിയാൻ കഴിയും . കൂടാതെ ഇ ഡിസ്ട്രിക്റ്റ് വെബ്‌ സൈറ്റ് വഴി അപേക്ഷകന് നേരിട്ടും സര്ട്ടിഫികെറ്റ് അപേക്ഷ നമ്പർ  നൽകി  ഡൌണ്‍ ലോഡ് ചെയ്യാൻ കഴിയും .
സേവനാവകാശ നിയമം നമ്മുടെ നാട്ടിൽ  ഇ ഡിസ്ട്രിക്റ്റ് സേവനങ്ങൾക്കും  ബാധകമാണ് .ആവശ്യമായ രേഖകൾ  സഹിതം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഓണ്‍ ലൈൻ വഴി അപേക്ഷകൾ അയക്കുകയും  അവയുടെ ഹാർഡ്  കോപി അതാതു ദിവസം ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്  അക്ഷയ കേന്ദ്രങ്ങളുടെ ചുമതലയിൽ പെട്ടത് .

എന്നാൽ വേണ്ടത്ര ഈ പദ്ധതിയെ കുറിച്ച് അവബോധം ഇല്ലാതെ പൊതു ജനങ്ങളിൽ ചിലർ  തങ്ങള്ക്ക്  സമയത്ത് സർട്ടിഫികറ്റ്  ലഭിക്കാത്തതിന് അക്ഷയ കേന്ദ്രങ്ങളെ പഴിക്കുന്നത് അറിവില്ലായ്മ എന്നേ പറയാൻ കഴിയൂ .എന്ത് കൊണ്ടാണ് തങ്ങൾക്കു ആവശ്യമായ സർട്ടിഫികറ്റ് ലഭിക്കാത്തത് എന്നത് കൃത്യമായി  അന്വേഷിച്ചു അറിയാൻ അവർ ശ്രമിച്ചാൽ ഈ വിഷയത്തിൽ അക്ഷയ കേന്ദ്രങ്ങളെ പഴി ചാരാൻ കഴിയില്ല   .

മുൻപ് അവർ കരസ്ഥമാക്കിയ  ജനന സർട്ടിഫികറ്റ് , സ്കൂൾ സർട്ടിഫികറ്റ് റേഷൻകാർഡ് , വോട്ടർകാർഡ് , ആധാർ കാർഡ്‌ ,വിവിധ ക്ഷേമ നിധി കാർഡുകൾ തുടങ്ങിയ തിരിച്ചറിയൽ രേഖകളിൽ ശരിയായ രീതിയിൽ പേരോ വിലാസമോ ജാതിയോ  മറ്റോ രേഖപ്പെടുത്തുവാൻ അറിവില്ലായ്മ്മ മൂലമോ , ശ്രദ്ധക്കുറവു  മൂലമോ കഴിയാതെ വന്നതാണ് പ്രധാനമായ ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് .അത്തരം കാരണങ്ങൾ  ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിച്ചു ബന്ധപ്പെട്ട ഉധ്യോഗസ്ഥൻ  അപേക്ഷ മടക്കി അയയ്ക്കാറുണ്ട് . അതിന്റെ കൂടെ വീണ്ടും രേഖകൾ  സ്കാൻ ചെയ്തു നല്കി ആ അപേക്ഷ വീണ്ടും അയയ്ക്കാൻ  സാധിക്കും . സർക്കാർ  ചുമതലപ്പെടുത്തിയ ഒരു ഉധ്യോഗസ്ഥാൻ അത്തരം കാര്യങ്ങളിൽ ജാഗ്രത കാണിക്കുന്നത് തെറ്റാണെന്ന് പറയാൻ ഒരിയ്ക്കലും നമുക്ക് കഴിയില്ല .

ഈ ഡിസ്ട്രിക്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളിൽ അക്ഷയ കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകൾ പത്രങ്ങളിലൂടെയും മറ്റും വായിക്കുമ്പോൾ വളരെ പ്രയാസം തോന്നുന്നുണ്ട് .ഇ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ ബന്ധപ്പെട്ട അപേക്ഷകൾ രേഖകൾ  സഹിതം ഓണ്‍ ലൈൻ ആയി അയച്ചു അപേക്ഷകന് രെജിസ്ട്രേഷൻ , അപേക്ഷാ നമ്പറുകൾ നല്കുകയും സർട്ടിഫികറ്റ്  അപ്പ്രൂവ് ആകുമ്പോൾ അവയുടെ പ്രിന്റ്‌ എടുത്തു നല്കുകയുമാണ് ഓരോ അപേക്ഷകനും അക്ഷയ കേന്ദ്രങ്ങൾ  നല്കേണ്ട സേവനം . അപേക്ഷകൾ തിരികെ വന്നാൽ അനുബന്ധമായി നല്കേണ്ട രേഖകൾ  അറ്റാച് ചെയ്തു വീണ്ടും അപേക്ഷകൾ അയക്കേണ്ടതുമുണ്ട്. ഇക്കാര്യം ഓരോ അപേക്ഷകനും പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട് .

കറന്റ് പോകൽ , നെറ്റ് പ്രശ്നം , സെർവർ പ്രശ്നങ്ങൾ  ഒക്കെ അക്ഷയ സംരംഭകർക്ക് പരിഹരിക്കാൻ സാധിക്കാത്ത നമ്മുടെ നാട്ടിലെ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് .


  സാമ്പത്തികമായി യാതൊരു ലാഭവും ഉണ്ടാകാൻ സാധ്യത പ്രതീക്ഷിക്കാൻ കഴിയാത്ത, സാങ്കേതിക വിദ്യ വളരും തോറും (3G സാങ്കേതിക വിദ്യകൾ മൊബൈൽ വഴി വളരെ എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്ന കാലമാണല്ലോ ഇത്) സേവന സാധ്യതകൾ കുറഞ്ഞു വരുന്ന ഒരു മേഖലയിലേക്ക് സ്വന്തം കയ്യിൽ നിന്നും, ബാങ്ക് ലോണ്‍ എടുത്തും മറ്റും പണം മുടക്കി സ്വയം തൊഴിൽ  ലക്ഷ്യമിട്ട് കടബാധ്യതയിൽ അകപ്പെട്ടവരാണ്‌ കേരളത്തിലെ അക്ഷയ സംരംഭകരിൽ സിംഹഭാഗവും എന്ന് ആധികാരികമായി  പറയാൻ കഴിയും .


ഏതു  മേഖലയിലും കള്ള നാണയങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ അത് സത്യസന്ധമായി അതാതു മേഖലകളിൽ പ്രവര്ത്തിക്കുന്നവരെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതു കൊണ്ട് തന്നെ അവരെ വെളിച്ചത്തു കൊണ്ട് വരേണ്ടതുണ്ട് . അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സർക്കാർ വക പോസ്റ്ററുകൾ പോലും വായിച്ചു നോക്കാൻ അധിക പേരും ശ്രമിക്കാറില്ല .


അക്ഷയ കേന്ദ്രം സർക്കാർ ശമ്പളം ലഭിക്കുന്ന , ജനങ്ങൾക്ക്‌ സൗജന്യമായി എല്ലാ സേവനങ്ങളും നല്കുന്ന സ്ഥാപനമാണ്‌ എന്ന് ധരിക്കുന്നവരും ഒട്ടും കുറവല്ല . പത്രങ്ങളിൽ വരുന്ന പല വാർത്തകളും അക്ഷയ കേന്ദ്രങ്ങളിൽ എന്തെല്ലാം സേവനങ്ങളാണ് , എത്രയൊക്കെയാണ്‌ അവയുടെ ഫീസ്‌ എന്നെല്ലാം പൊതു ജനങ്ങൾക്ക്‌ അറിയാൻ സാധിക്കാത്ത വിധം കെട്ടു  പിണഞ്ഞവയാണ് .അവയിൽ  പലതും തല്പര  കക്ഷികൾ പടച്ചു വിടുന്ന വ്യാജ ആരോപണങ്ങളാണ് എന്ന് അന്വേഷണത്തിൽ  തെളിഞ്ഞവയുമാണ് .

മെച്ചപ്പെട്ട  സേവനം ലഭിച്ച 90 ശതമാനത്തിന്റെ വാർത്തകൾ ഒരു പത്രത്തിലും വന്നു കാണാറില്ല . ഏതെങ്കിലും കാരണത്താൽ സേവനം ലഭിക്കാതെ വന്ന 10 ശതമാനത്തിന്റെ വാർത്തകൾ 'പ്രതികരണം' എന്ന  നിലക്ക് വരും എന്നത് നമുക്കെല്ലാം അറിവുള്ള കാര്യമാണ് .മാത്രവുമല്ല ഇ ഡിസ്ട്രിക്റ്റ് പദ്ധതി പൊതു ജനത്തിന്റെ അറിവില്ലായ്മ്മ മുതലെടുത്ത്‌ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന ചിലരുടെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്  എന്നതും എടുത്തു  പറയേണ്ട കാര്യമാണ് .

അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും ഫീസ്‌ നല്കേണ്ട സേവനങ്ങളെ  കുറിച്ചും തീർച്ചയായും  ജനങ്ങള് അറിഞ്ഞിരിക്കേണ്ടതുണ്ട് അക്കാര്യത്തിൽ മാധ്യമങ്ങൾ വഴിയുള്ള അറിയിപ്പുകൾ വളരെ പ്രധാനമാണ് . അക്ഷയ കേന്ദ്രങ്ങളെ കുറിച്ച് നല്കുന്ന വാർത്തകളിൽ ഇക്കാര്യങ്ങളും അവർ പരിഗണിക്കും എന്ന് കരുതുന്നു .


അക്ഷയ സംരംഭകർ സംഘടിതരാണ് എങ്കിലും ഒരു സമര മുഖത്തേക്ക് വരേണ്ട സ്ഥിതി അടുത്ത കാലത്തുണ്ടായതായി അറിയില്ല . എന്നാൽ ഏതാനും ദിവസങ്ങൾക്കു  മുൻപ് ശക്തമായി അവർ സമര രംഗത്ത് വന്നിരുന്നു .വാണിജ്യ വ്യവസായ സ്ഥാപനങ്ങളോട് പുലര്ത്തുന്നത് പോലൊരു സമീപനത്തിലേക്ക് സർക്കാർ തലത്തിലെ ചില തീരുമാനങ്ങൾ സേവന മേഖലയായ അക്ഷയ സംരംഭങ്ങളുടെ കാര്യത്തിൽ ഉണ്ടായി എന്നത് തികച്ചും പ്രതിഷേധാർഹ്ഹമാണ് . കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സര്ക്കാര് അവ പുനപരിശോധിക്കാൻ തയ്യാറായി എന്നാണു വാർത്തകൾ വഴി അറിയുന്നത് .മാനുഷികമായ പരിഗണനകൾക്ക് അക്ഷയ സംരംഭകരും അർഹ്ഹരാണ് .
അവരും ഈ രാജ്യത്തെ സാമൂഹിക പ്രതിബദ്ധതയുള്ള പൌരന്മാർ തന്നെയാണ് ..

ഗ്രാമപ്രദേശങ്ങൾ ഏറെയുള്ള കേരളത്തിൽ വിവിധ  ആവശ്യങ്ങൾക്ക്  വേണ്ടി പാവപ്പെട്ടവരും പിന്നോക്കക്കാരുമായ ആളുകൾ ഏറ്റവും അധികം സമീപിക്കുന്ന , അവര്ക്ക് ആധുനിക സാങ്കേതിക വിദ്യകൾ വഴി മെച്ചപ്പെട്ട സേവനങ്ങൾ  ഉറപ്പു വരുത്തുന്ന അക്ഷയ കേന്ദ്രങ്ങളെയും അക്ഷയ സംരംഭകരെയും പിന്തുണയ്ക്കേണ്ടത് നാടിന്റെ ആവശ്യമാണ്‌ . അത് കൊണ്ട് തന്നെ വളരെ ലാഘവത്തോടെയും നിരുത്തരവാദപരമായും അക്ഷയ കേന്ദ്രങ്ങൾക്കെതിരെയും അക്ഷയ വഴി നല്കുന്ന സേവനങ്ങൾക്കെതിരെയും പരസ്യമായി കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും തല്പര കക്ഷികൾ തങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല എന്ന് സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ സ്ഥാപനങ്ങൾ ഉറപ്പു വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു .



അക്ഷയയുമായി ബന്ധപ്പെട്ടു കത്തുകൾ എന്ന പംക്തിയിൽ  വന്ന ഒരു പരാതിക്ക് നല്കിയ മറുപടി താഴെ വായിക്കാം 




ഇ ഡിസ്ട്രിക്റ്റ് അനുബന്ധ ബ്ലോഗുകൾ 


              ('google' for more blogs related)





ഇ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ അപേക്ഷക്കും ഒപ്പംഅക്ഷയ കേന്ദ്രത്തിൽ ഹാജരാക്കേണ്ട  രേഖകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു



പ്രതികരണങ്ങള്‍ ~8More→

ചന്ദ്രികയിൽ എൻ എസ് എസ്സിനെതിരെ മുഖ പ്രസംഗം എന്ന കള്ള വാർത്ത

എൻ എസ് എസ്സിനെതിരെ ചന്ദ്രിക മുഖപ്രസംഗം എഴുതി എന്ന് രാവിലെ എം വി നികേഷ്കുമാരിന്റെ 'പൂട്ടാറായ' ചാനലിൽ..... സോറി റിപ്പോർട്ടർ ചാനലിൽ ആണ് വാര്ത്ത കാണുന്നത് ...
 അല്പം കഴിഞ്ഞു പതിവ് പോലെ കൈരളിയും അതേറ്റു പിടിച്ചു പ്രചരിപ്പിക്കുന്നു...

ഞായറാഴ്ച ചന്ദ്രികയിൽ മുഖ പ്രസംഗമോ ? !!!

 സ്ഥിരമായി ചന്ദ്രിക വായിക്കുന്ന ആളായത് കൊണ്ട് അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ഉറപ്പുള്ളതിനാൽ വീണ്ടും പത്രമെടുത്ത് നോക്കി . ഞായറാഴ്ച മുഖ പ്രസംഗം ഒട്ടു മിക്ക പത്രങ്ങല്ക്കും പതിവില്ലാത്തത് കൊണ്ട് അത്രയും സ്ഥലം ഒഴിച്ചിടാൻ ചന്ദ്രികക്കും കഴിയില്ലല്ലോ .. അവിടെ 'പ്രതിച്ചായ' എന്ന നർമ്മത്തിലൂടെ കാര്യങ്ങൾ പറയുന്ന നർമ്മ ലേഖനമാണ് കാണുന്നത് .. എന്നാൽ ചാനലുകളും പത്രങ്ങളുടെ ഓണ്‍ ലൈൻ എഡിഷനുകളും നിരന്തരം ആവർത്തിക്കുന്നു..

 മുഖപ്രസംഗം മുഖപ്രസംഗം എന്ന് ..

നടക്കട്ടെ നടക്കട്ടെ.. :)

 വായനക്കാരെല്ലാം ബാലരമയിലെ സൂത്രൻ കുറുക്കന്റെ കൂടെ നടക്കുന്ന ഷേരുക്കടുവ ആണെന്ന് നിങ്ങൾ ധരിച്ചെങ്കിൽ വേറൊന്നും പറയാനില്ല .. ദാ പിടിച്ചോ തെളിവ് .


ചന്ദ്രികയുടെ വിശദീകരണം 

 

 

 

അല്പം പഴയ ഒരു സംഭവം കൂടി കാണാം





തന്റെ വാക്കുകളെല്ലാം കേരളീയ സമൂഹം ഗൌരവത്തില്‍ കാണുന്നില്ല എന്ന പരാതിയല്ലേ അറിയാതെ അദ്ദേഹം പങ്കു വെക്കുന്നത് ? വായിച്ചു നോക്കുക . വിധിയെഴുതുക .തന്റെ വാക്കുകള്‍ കേരളീയ സമൂഹം എങ്ങനെ കാണുന്നു എന്ന് ചിന്തിക്കാന്‍ അദ്ദേഹം തയ്യാറാകട്ടെ




നര്‍മ്മം എന്ന് വെണ്ടക്കാ മുഴുപ്പില്‍ എഴുതിയത് അദ്ദേഹം കണ്ടതാണോ പ്രശ്നം . ?
സത്യത്തില്‍ താനെന്തു പറയുന്നു എന്ന് രണ്ടു വട്ടം ആലോചിച്ചു പറയുന്നതല്ലേ അദ്ദേഹം ചെയ്യേണ്ടത് ?
സ്റെപ് ഔട്ട്‌ ഷോട്ട്

ഈ ചാനലുകാരുടെയും , പത്രക്കാരുടെയും ഒക്കെ ഇപ്പോഴത്തെ ഒരു രീതി അറിയണമെങ്കിൽ നിശ്ചയമായും ഏറ്റവും പുതിയ ബാലരമയിലെ ഷേരുവിന്റെ അനുഭവം നിങ്ങൾ വായിക്കുന്നത് നന്നായിരിക്കും .(((ഷേരുവിനു മാങ്ങ കൊണ്ട് ഏറു കിട്ടി തലവേദന വരുന്നതും അതിനെ പറ്റി നാട്ടിൽ പരക്കുന്ന അഭ്യൂഹങ്ങളും പറയുന്ന കഥ )))
പ്രതികരണങ്ങള്‍ ~2More→

മദനിക്ക് മനുഷ്യാവകാശം നല്‍കുക





മദനിക്ക് നേരിടേണ്ടി വരുന്ന കടുത്ത നീതി നിഷേധം വേദനാജനകമാണ് ...
ഒരിക്കല്‍ കുറ്റവാളി അല്ല എന്ന്  കോടതി വിധിച്ചു ശിക്ഷാ കാലയളവിനെക്കാള്‍  കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വന്ന മദനിയുടെ ചരിത്രം നമ്മുടെ കോടതികളുടെ ശ്രദ്ധയില്‍ എന്ത് കൊണ്ട് ചര്ച്ചയായില്ല ?!!!  ആരാണ് മദനിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ?

മദനിയുടെ  ഇന്നത്തെ അവസ്ഥക്ക് കാരണം മദനിയുടെ ഒപ്പം വോട്ടു രാഷ്ട്രീയത്തിനായി കൂടിയവര്‍ തന്നെയാണ് . ഒപ്പം തന്നെ മുസ്ലിം ലീഗിനെ തകര്ത്താലേ  കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ തീവ്ര ചിന്തകള്‍ കടത്തി വിടാന്‍ കഴിയൂ എന്ന് ചിന്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി  , എസ് ഡി പി ഐ തുടങ്ങിയ കക്ഷികള്‍ക്കും വലിയ പങ്കുണ്ട് ...

 ലീഗ് എക്കാലവും മദനിയുടെ തീവ്ര നിലപാടുകളെ തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് . ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണ് എന്ന്  വരെ പറയാന്‍ മടിച്ചിട്ടില്ല മദനി . മദനിയുടെ രക്തത്തില്‍ ഓടുന്ന ലീഗ് വിരോധം ( ബാബറി മസ്ജിദിന്റെ തകര്‍ക്കപ്പെടല്‍ അതിന്റെ കാരണമായി മദനി എപ്പോഴും പറയാറും ഉണ്ട് ) ലീഗ് നേതാക്കളെയും അണികളെയും മദനിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും കാരണമായില്ലെന്കിലെ അത്ഭുതമുള്ളൂ ...

ലോകത്ത് ഏറ്റവും അധികം സമാധാനവും സൌഹാര്‍ദ്ദവും നില നില്‍ക്കുന്ന കേരളത്തില്‍   ലീഗ് ജനങ്ങളെ അഭിമുഖീകരിച്ചു നിലപാടുകള്‍ വ്യക്തമാക്കിയപ്പോള്‍ മദനിയും സംഘവും തീവ്ര നിലപാടുകാരെ ഒന്ന് കൂടി തീവ്രമാക്കി , അവരെ വൈകാരികമായി ചിന്തിപ്പിച്ചു  ലീഗിനെതിരെ തിരിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനാണ് ശ്രമിച്ചത് . കേരളീയ സമൂഹത്തില്‍ അതുണ്ടാക്കിയ വിള്ളല്‍ മദനി പോലും വൈകിയാണ് തിരിച്ചറിഞ്ഞത് .
ജയിലില്‍ നിന്നും പുറത്ത് വന്ന മദനി ശംഖുമുഖം കടപ്പുറത്ത് തന്റെ തീവ്ര നിലപാടുകളെ തള്ളി പറഞ്ഞപ്പോള്‍ കേരള ജനത  ഏറെ ആശ്വസിച്ചു കാണും .പക്ഷെ ആ ഏറ്റു  പറച്ചിലില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ  തഴച്ചു വളര്‍ന്ന വിധ്വേഷ വിത്തുകള്‍

 എന്നാല്‍ കൂടെയുള്ള തീവ്ര ചിന്താഗതിക്കാരുടെ സമ്മര്‍ദ്ദം കൊണ്ടാവും എന്ന് കരുതുന്നു മദനി വീണ്ടും പക്വതയില്ലാത്ത പഴയ മദനി ആകുന്ന കാഴ്ചയാണ് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കണ്ടത് .പിണറായിയോടൊപ്പം വേദി പങ്കിട്ടു നടത്തിയ പ്രസംഗത്തില്‍ മദനി വീണ്ടും പഴയ മദനിയായി . തനിക്കു വേണ്ടി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ചെയ്ത സാധ്യമായ പ്രവര്‍ത്തനങ്ങളെ  മദനി ഒരു ദിവസം കൊണ്ട് മറന്നു . (മദനിയുടെ ഈ പക്വതയില്ലായ്മ്മ കൊണ്ട് തന്നെയല്ലേ മദനിയുമായി കൂട്ട് കൂടിയത് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു കനത്ത തിരിച്ചടി കിട്ടി എന്ന് പിന്നീട് സി പി എം വിലയിരുത്താന്‍ കാരണമായത്‌ ?)

അന്ന് പക്ഷെ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു .  എന്നാല്‍ യു ഡി എഫിനും ലീഗിനും എതിരെ മദനി ചെയ്ത പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും  അതിന്റെ പത്തിലൊന്ന് എല്‍ ഡി എഫിന് എതിരെ നടത്തിയിട്ടില്ല .എന്നിട്ടും രണ്ടു തവണ മദനിയെ പിടിച്ചു കൊടുത്തത് എല്‍ ഡി എഫ് ആണ് എന്നത് മദനി മറന്നു .സ്വന്തം കൂടെയുള്ള വിശ്വസ്തന്‍ , മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍  പൂന്തുറ സിറാജ് എത്ര തവണയാണ് പി ഡി പി വിട്ടു പോയതും പുറത്താക്കപ്പെട്ടതും എന്നും മദനി മറന്നു . മദനിയെ പലര്‍ക്കും ഒരു ആയുധമായി ഉപയോഗിക്കാന്‍  മാത്രം മതി എന്ന് മദനി മറന്നു . പുറത്തുള്ള മദനിയെക്കാള്‍ അവര്‍ക്ക് വേണ്ടത് ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...

എന്നാല്‍ ലീഗും യു ഡി എഫും മദനിയോടു മദനി ചെയ്ത ദ്രോഹത്തിന്റെ തോതനുസരിച്ച് എന്ത് ഉപദ്രവമാണ് ചെയ്തത് . മദനിയെ രാഷ്ട്രീയമായി പ്രതിരോധിച്ചതിനെ ജനങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട് . മദനി കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത് എന്ന് എല്ലാവര്ക്കും അറിയാം . 
മദനിക്ക് എന്നല്ല ലോകത്ത് ഒരാള്‍ക്കും മനുഷ്യാവകാശ ലംഘനം പാടുള്ളതല്ല .വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി  മദനിയുടെ സംരക്ഷക വേഷം കെട്ടി നടക്കുന്നവരെക്കാള്‍ മദനിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും  മൂലം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന ലീഗ് , യു ഡി എഫ്  പ്രവര്തകര്‍ക്കാണ്  അതില്‍ കൂടുതല്‍ പ്രതിഷേധവും ഉള്ളത് .

 പുറത്തിറങ്ങുന്ന മദനി ഈ സംരക്ഷക വേഷങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നത് വഴി വീണ്ടും പ്രയാസം നേരിടേണ്ടി വരുന്നത് തങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ലീഗ് യു ഡി എഫ് നേതൃത്വം മദനിക്ക് നീതി ലഭിക്കാന്‍ , മനുഷ്യാവകാശം ലഭിക്കാന്‍  രംഗത്ത് വരുന്നതും .മദനിയുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കടുത്ത പ്രതിഷേധത്തോടെ തന്നെ ... 
അതൊന്നും  പക്ഷെ ലീഗ് വിരുദ്ധര്‍ അംഗീകരിക്കും എന്ന് കരുതുന്നില്ല , കാരണം പുറത്ത് വരുന്ന മദനി യേക്കാള്‍ അവര്‍ക്കിഷ്ടം വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...   മനുഷ്യാവകാശ നിഷേധതിനെതിരായ പോരാട്ടം തുടരുന്ന യു ഡി എഫ് ലീഗ് നേതൃത്വങ്ങള്‍ക്ക്‌ അഭിവാദ്യങ്ങള്‍ .

 http://www.chandrikadaily.com/%E0%B4%AE%E0%B4%85%E0%B4%A6%E0%B4%A8%E0%B4%BF-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0.html
പ്രതികരണങ്ങള്‍ ~3More→

ചന്ദ്രികക്കിത് ഭൂഷണമല്ല

കേരളത്തിലെ മുസ്ലിം ലീഗുകാര്‍ നെഞ്ചോട്‌ ചേര്‍ത്ത് വെക്കുന്ന പാര്‍ട്ടി മുഖപത്രമാണ്‌ ചന്ദ്രിക .കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പാര്‍ട്ടി നിലപാടുകളും വാര്‍ത്തകളും അറിയാന്‍ രാവിലെ തന്നെ ചന്ദ്രിക വായിക്കുന്ന ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് ഞാന്‍ .
മാധ്യമവും മനോരമയും മംഗളവും മാതൃഭൂമിയും വല്ലപ്പോഴും ദേശാഭിമാനിയും (കയ്യില്‍ കിട്ടിയാല്‍ ) മുടങ്ങാതെ രാവിലെ തന്നെ നോക്കാറുണ്ട് .

ചന്ദ്രിക വായിക്കുന്ന ഒരു ആവേശത്തോടെയല്ല മറ്റു പത്രങ്ങള്‍ വായിക്കുക എന്നതില്‍ പ്രത്യേകിച്ച് അത്ഭുതപ്പെടാനുമില്ല . എന്ത് കൊണ്ടാണ് ഈ താല്‍പര്യവും 'എന്റെ പത്രം' എന്ന ഒരു വികാരവും ഉണ്ടായത് ? അത് ഞാനൊരു ലീഗുകാരന്‍ ആയതു കൊണ്ട് തന്നെ . ലീഗിനെ കുറിച്ച് അഭിമാനിക്കുന്നവന്‍ എന്നത് കൊണ്ട് തന്നെ . കുറ്റങ്ങളും , കുറവുകളും ഉണ്ടായാലും ലീഗ് കരുത്തോടെ നിലനില്‍ക്കേണ്ടതുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ലക്ഷങ്ങളില്‍ ഒരുവനായത് കൊണ്ട് .



എന്ത് കൊണ്ടാണ് ലീഗ് നിലനില്ക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാല്‍ , പൊതുവേ പറയുവാനുള്ള കാരണങ്ങളില്‍ ഒന്ന് ഏറ്റവും അധികം മുസ്ലിം മത സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന, അവ തമ്മില്‍ കടുത്ത 'പ്രബോധന മത്സരം' തന്നെ നടക്കുന്ന കേരളമെന്ന ഈ ഇട്ടാ വട്ടത്തു അവയില്‍ ബഹു ഭൂരിപക്ഷത്തെയും ഒരുമിപ്പിക്കുവാനും ,അത് വഴി രാഷ്ട്രീയ ശക്തിയിലൂടെ അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെട്ടു ഭരണഘടന വിഭാവനം ചെയ്യുന്ന അര്‍ഹ്ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ അവര്‍ക്ക് നേതൃത്വം നല്‍കുവാനും മറ്റൊരു പാര്‍ട്ടിയെയും ഞാന്‍ കാണുന്നില്ല . ലീഗിന്റെ പ്രവര്‍ത്തന ചരിത്രം അതിനു സാക്ഷിയാണ് . അത് കൊണ്ട് തന്നെ ലീഗില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു മതസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനും അനുഭാവിക്കും അതിന്റെ പേരില്‍ വിവേചനം ഉണ്ടാകുന്നതായി ആരോപണങ്ങളും അധികം കേള്‍ക്കാറുമില്ല .



പിന്നെന്താണ് പ്രശ്നം? എന്ന് ചോദിച്ചാല്‍ ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ഈ വേര്‍തിരിവ് ഉണ്ട് എന്ന സത്യം മൂടിവെക്കാന്‍ കഴിയുകയുമില്ല .കഴിഞ്ഞ പത്ത് വര്‍ഷവും അത് അനുഭവിച്ചറിഞ്ഞ, എന്റെ സ്നേഹിതരോട് പങ്കു വെച്ചിട്ടുള്ള ആളാണ്‌ ഞാന്‍ .കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം പിളരുന്നതിനു മുന്‍പേ തന്നെ ചെറിയ തോതില്‍ ഈ പരാതി ഉണ്ടായിരുന്നു .

കേരളത്തില്‍ ഏറ്റവും അധികം ഉള്ള സുന്നി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ലീഗിലും അധികമായി ഉണ്ട് എന്നത് ഇതിന്റെ ഒരു ചെറിയ കാരണം മാത്രമാണ് . അതിനപ്പുറം ചന്ദ്രികയിലെ വിരലില്‍ എണ്ണാവുന്ന ചില ജീവനക്കാരുടെ (അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ ) താല്പര്യങ്ങളാണ് ഇതിന്റെ പ്രധാന കാരണം എന്ന് മനസ്സിലാക്കുന്നു .

മുജാഹിദ് പിളര്‍പ്പിനു ശേഷം ലീഗിലെയും ചന്ദ്രികയിലെയും ചില നിക്ഷിപ്ത താല്പര്യക്കാരുടെ വാര്‍ത്തകള്‍ തമസ്കരിക്കാനും ചെറുതാക്കുവാനും ഉള്ള ഗൂഡ ശ്രമങ്ങള്‍ എല്ലാ മുജാഹിദ്കള്‍ക്കും അറിവുള്ളതാണ് .

 സമീപ കാലത്ത് എന്റെ ശ്രദ്ധയില്‍ പെട്ട ചില വസ്തുതകള്‍ (അതെ തെളിവുള്ള വസ്തുതകള്‍ ) അറിയിക്കാം എന്ന് കരുതി എഴുതുന്നു . അത് ബധിര കര്‍ണ്ണങ്ങളില്‍ അല്ല ലീഗിനെ സ്നേഹിക്കുന്ന ലീഗില്‍ വേര്‍തിരിവ് വെറുക്കുന്ന കര്‍ണ്ണങ്ങളില്‍ പതിക്കും എന്ന തികഞ്ഞ ആത്മ വിശ്വാസവും എനിക്കുണ്ട് .

മുജാഹിദ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിച്ച ചില ലീഗ് നേതാക്കള്‍ അവസാന നിമിഷം വരാതിരിക്കുന്നതും അതിനു പിന്നില്‍ എതിര്‍പക്ഷം നടത്തിയിട്ടുള്ള സമ്മര്‍ദ്ദങ്ങളുടെ കഥകള്‍ പിന്നീട് പുറത്ത് വന്നിട്ടുള്ളതും ആണ് . അതിന്റെ അവസാനത്തെ ഉദാഹരണമാണ് എറണാകുളത്തു നടന്ന എം എസ് എം സമ്മേളനത്തെ ചെറുതാക്കി നല്‍കാന്‍ ചില കുബുദ്ധികള്‍ നടത്തിയ ശ്രമം . മന്ത്രി ഇബ്രാഹിം കുഞ്ഞും അറിഞ്ഞോ അറിയാതെയോ ഇതില്‍ പെട്ട് പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു .പങ്കെടുക്കാമെന്ന് പറഞ്ഞ അദ്ദേഹം സ്ഥലത്ത് ഉണ്ടായിട്ടും അവസാന നിമിഷം പങ്കെടുക്കാതെ മാറിയതിനു പിന്നില്‍ എന്താണ് കാരണം എന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നും വായിച്ചെടുക്കുവാന്‍ ഏതൊരു മുജാഹിദ് പ്രവര്‍ത്തകനും കഴിയും .


ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളന വാര്‍ത്തക്കും എന്നാല്‍ അതിനു ബദലായി മാത്രം   മറുപക്ഷം വെക്കുന്ന നൂറു പേര്‍ പോലും തികച്ചില്ലാത്ത സമ്മേളന  വാര്‍ത്തകള്‍ക്കും ഒരേ പേജില്‍ ഒരേ പ്രാധാന്യം  നല്‍കുകയും     ചെയ്യുന്നത്  എന്ത് കൊണ്ട് എന്ന് മനസ്സിലാക്കുവാന്‍ ആന ബുദ്ധിയൊന്നും വേണ്ടല്ലോ .. തെളിവുകള്‍ നിരത്തുന്നില്ല. പല തവണ കണ്ടനുഭവിച്ചതാണ്


എങ്ങിനെയാണ് ലീഗ് വളര്‍ന്നതും വിശ്വാസ്യതയും പിന്തുണയും നേടിയതും എന്ന് ആലോചിക്കുവാനുള്ള ബാധ്യത ഈ ജീവനക്കാര്‍ക്ക് ഇല്ലേ ? ഈ കുബുദ്ധിയുടെ തെളിവുകള്‍ ഇപ്പോള്‍ വ്യാപകമായി മുജാഹിദ് കള്‍ക്കിടയില്‍ അവഗണിക്കാനാവാത്ത വിധം പ്രചരിക്കുകയാണ് .വെറുമൊരു ആരോപണമല്ല .

ഞാന്‍ അറിയുന്ന എത്രയോ പേര്‍ ഫേസ് ബുകിലും മറ്റുമായി ഈ വിഷയം പങ്കു വെച്ചു . കടുത്ത ലീഗുകാരായ അവര്‍ പോലും ലീഗിനെ സ്നേഹിക്കുകയും ചന്ദ്രികയെ അതിലെ ചില കുത്സിത ശ്രമക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വെറുത്തു പോകുകയും ചെയ്യുന്നത് എത്ര ദൌര്‍ഭാഗ്യകരം ...!!! ആര്‍ക്കാണ് ഇത് കൊണ്ട് നേട്ടം ?

സമ്മേളന വാര്‍ത്തകളും ചിത്രങ്ങളും തമസ്കരിക്കുകയോ , ചെറുതാക്കി അവഗണിക്കുകയോ ചെയ്‌താല്‍ മുജാഹിദുകള്‍ ഇല്ലാതായിക്കൊള്ളും എന്ന ധാരണയുള്ള അവര്‍ ആണ് മൂഡന്മാര്‍ .

ഇതിനെതിരില്‍ ശക്തമായ പ്രതിഷേധത്തിന് മുജാഹിദുകള്‍ തയ്യാറെടുക്കുകയാണ് .
സോഷ്യല്‍ മീഡിയകള്‍ ആയുധമാക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു . ഞാന്‍ അതിന്റെ മുന്നില്‍ തന്നെയുണ്ടാവും, ഈ അനീതി തുറന്നു കാട്ടുവാന്‍ .

ഇത് വെറും വാക്കല്ല .ഇത് ലീഗിനെതിരെയോ ചന്ദ്രികക്കെതിരെയോ ഏതെങ്കിലും മത സംഘടനകല്‍ക്കെതിരെയോ ഉള്ള പോരും അല്ല . ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല എങ്കില്‍ അത് ഒരു പക്ഷെ വലിയ പൊട്ടിത്തെറി ആയി മാറിയേക്കാം .

ഞങ്ങള്‍ ലീഗിനെ സ്നേഹിക്കുന്നവരാണെങ്കിലും ചന്ദ്രികയിലെ ചില കുത്സിത താല്പര്യക്കാരുടെ 'നിരന്തരമായുള്ള' 'ബോധപൂര്‍വ്വമുള്ള' ഈ അനീതിക്കെതിരെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല .

വാര്‍ത്തകള്‍ നല്‍കുന്നതില്‍ മത സംഘടനകള്‍ക്കിടയില്‍ തുല്യ നീതി വേണ്ട, സാമാന്യ നീതി എങ്കിലും വേണമെന്ന് ചന്ദ്രികയിലെ നിക്ഷിപ്ത താല്‍പര്യക്കാരായ ചിലരെ ബോധ്യപ്പെടുത്താന്‍ വേറെ വഴി കാണുന്നില്ല .
മുകളില്‍ കൊടുത്തിട്ടുള്ള ചിത്രം അതിന്റെ ഒരു 'പ്രതീകാത്മക' 'വൈകാരിക' തുടക്കം മാത്രം .
പ്രതികരണങ്ങള്‍ ~12More→

മാധ്യമ പടയേ.... ഇനി ചൂട് വെള്ളത്തില്‍ വീഴാന്‍ ഞങ്ങളില്ല



ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ഇന്ത്യയില്‍ പലയിടത്തും വര്‍ഗ്ഗീയ കലാപം ഉണ്ടായപ്പോള്‍ കേരളം കടുത്ത അമര്ഷത്ത്തിലും നാട്ടിലെ സമാധാനം തകര്‍ക്കുന്ന , സൌഹാര്‍ദ്ദം തകര്‍ക്കുന്ന ചിന്താഗതികളെയും ,പ്രവര്‍ത്തനങ്ങളെയും ഒറ്റക്കെട്ടായി എതിര്‍ത്തു ... വര്‍ഗ്ഗീയ കലാപം പ്രതീക്ഷിച്ചവരും അവരുടെ ഇരുട്ടിന്റെ മറവിലെ സന്തതികളും നിരാശരായി ...

എന്നാല്‍ അവര്‍ പിന്തിരിഞ്ഞിട്ടില്ല ...
അക്രമങ്ങളും അരാജകത്വങ്ങ്ങ്ങളും മുസ്ലിം സമുദായത്തിലെ ചിലരില്‍ ആരോപിക്കപ്പെട്ടപ്പോഴും സമുദായം അവര്‍ക്ക് വേണ്ടി ശബ്ദിച്ചില്ല . അതിന്റെ പ്രധാന കാരണം സമുദായത്തില്‍ ഒരിക്കലും അരാജക , തീവ്ര വാദ ചിന്താഗതികള്‍

വളരരുത്‌ എന്ന ചിന്തയാണ് ... ആരോപണം കേട്ടവര്‍ നിയമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കട്ടെ എന്ന് സമുദായം ചിന്തിച്ചു ...എന്നാല്‍ അക്രമകാരികള്‍ ഉണ്ടെങ്കില്‍ അവരെ പിടി കൂടുകയല്ല മറിച്ചു അവരെ ചൂണ്ടി കാണിച്ചു സമുദായത്തെ മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന തന്ത്രമാണ് സംഘടിത മാധ്യമങ്ങളിലൂടെയും , സംഘടനകളിലൂടെയും ചെയ്തു വരുന്നത് എന്ന് ന്യായമായും ചിന്തിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത് എന്ന് പറയാതെ വയ്യ ...
 സ്ഫോടനങ്ങള്‍ നടത്തി അത് ഈ സമുദായത്തിലെ അംഗങ്ങളില്‍ കെട്ടി വെക്കുകയും ,സമുദായത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന് ധാരാളം തെളിവുകള്‍ പുറത്ത് വന്നിട്ടും ഈ വാര്‍ത്താ മാധ്യമങ്ങളില്‍ അതൊന്നും കാര്യമായ വാര്‍ത്ത ആയില്ല എന്നാണു അനുഭവം ... ലോകത്ത്
എവിടെ സ്ഫോടനം നടന്നാലും അതിനു പിന്നില്‍ ഇസ്ലാമും മുസ്ലിംകളും എന്ന ചിന്താഗതി  വളര്‍ത്തുന്നതില്‍ കാര്യമായി പങ്കു വഹിച്ചത് ഈ മാധ്യമങ്ങള്‍ തന്നെയാണ് ...

അത് കൊണ്ടാണ് സ്ഫോടനങ്ങളില്‍ പിടികൂടപ്പെടുന്ന മുസ്ലിം നാമം ഉള്ളവന്‍ നിരപരാധി ആണെന്ന് തെളിഞ്ഞാലും ഇസ്ലാമിക തീവ്രവാദം എന്ന മുദ്രയും , അമുസ്ലിം ആണെങ്കില്‍ മാനസിക രോഗിയും ,വ്യക്തി വൈരാഗ്യക്കാരനും ആകുന്നതു ...


മാധ്യമ പട ഒന്ന് മനസ്സിലാക്കി കൊള്ളുക :
 അക്രമികളെ  ന്യായീകരിക്കാനോ പിന്തുണക്കുവാനോ    ഞങ്ങളില്ല .പക്ഷെ.....


 മുസ്ലിം സമുദായത്തെ നിങ്ങള്‍ ഇപ്പോള്‍ ചൂട് വെള്ളത്തില്‍ വീഴിച്ചു കഴിഞ്ഞു , ഇനി പച്ച വെള്ളമാണ് എന്ന് നിങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ രണ്ടല്ല പത്ത് വട്ടം ആലോചിക്കും . അതിനു നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തരുത്‌ .. കാരണം കുറ്റവാളികള്‍ നിങ്ങളാണ് . നിങ്ങളുടെ വിശ്വാസ്യത നിങ്ങള്‍ തന്നെ നിരന്തരം തകര്‍ത്തിരിക്കുന്നു .....
പ്രതികരണങ്ങള്‍ ~1More→

ഇതില്‍ ഏതാണ് ശരി ദൂരം ?

പ്രതികരണങ്ങള്‍ ~2More→

അഞ്ചാം മന്ത്രിയും സാമുദായിക അസന്തുലിതാവസ്ഥയും

 1947 - ഇല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ രാജ്യം നേരിട്ട അനവധി വെല്ലുവിളികള്‍ ഉണ്ട് . ലോകത്ത് തന്നെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്ന് , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്  തന്ത്രത്തിന്റെ ഭാഗമായി ലഭിച്ച ആനുകൂല്യങ്ങള്‍ അനുഭവിച്ചു ബ്രിട്ടീഷ് വിധേയത്വം പുലര്‍ത്തിയ തങ്ങളുടേതായ സാമ്രാജ്യത്തില്‍  വിരാജിച്ചിരുന്ന  നാട്ടു രാജാക്കന്മാര്‍ , വിവിധ ദേശങ്ങളില്‍ വിവിധ ഭാഷകള്‍, വിവിധ മതങ്ങള്‍ . കടുത്ത വെല്ലു വിളി തന്നെ . നമ്മുടെ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ ഒരുമിച്ചു കഠിനമായി പ്രയത്നിച്ചു ഏവര്‍ക്കും അംഗീകരിക്കാവുന്ന ഒരു ഭരണ ഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണവും ആരംഭിച്ചു .

തുല്ല്യ നീതി ഏതൊരു ഭരണ ഘടനയും വിഭാവനം ചെയ്യുക സ്വാഭാവികമാണ് . അത് എങ്ങനെ നടപ്പില്‍ വരുത്തും എന്നത് അതാതു രാജ്യത്തെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും . തുല്യ നീതി എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടില്‍ സംവരണം വന്നത് . ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍  പിന്നോക്കം പോയ ജന വിഭാഗങ്ങള്‍ക്ക്  ഒരു കുതിച്ചു ചാട്ടത്തിനും മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒപ്പം എത്തി ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍ സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് സംവരണം  നടപ്പില്‍ വരുത്തിയത് . എന്നാല്‍ എക്കാലത്തും മുന്നോക്ക  വിഭാഗങ്ങളിലെ ഒരു വലിയ വിഭാഗം സംവരണത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ത്തു പോന്നിട്ടുണ്ട് എന്നത് മറച്ചു വെക്കാന്‍ കഴിയാത്ത ഒരു യാതാര്ത്യമാണ് .തെങ്ങ് കയറ്റക്കാരന്റെ മകന്‍ തെങ്ങ് കയറ്റക്കാരന്‍ എന്ന പോലെ  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്റെ മകന്‍  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്‍ ,  എന്ന മട്ടിലുള്ള ഒരു  പിന്തുടര്ചാവകാശം പോലെയാണ് മുന്നോക്ക വിഭാഗത്തിലെ ഒരു വിഭാഗം സര്‍ക്കാരിലെ അധികാര പങ്കാളിത്തത്തെയും  ,ഉദ്ധ്യോഗസ്ഥ പദവികളെയും കണ്ടിരുന്നത്‌ .

 സര്‍ക്കാര്‍ ഉദ്ദ്യോഗ തലത്തിലുള്ള സംവരണം  അട്ടിമറിക്കപ്പെട്ടത്  പരസ്യമായ രഹസ്യമാണ് .ഈ അട്ടിമറിക്കെതിരില്‍ ധാരാളം സമര പരിപാടികള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട് . ആരാണ് ഈ അട്ടിമറിക്ക് പിന്നില്‍ എന്ന്  എസ് എന്‍ ഡി പി ചെയര്‍മാന്‍  ശ്രീ വെള്ളാപ്പള്ളിയോടു  ചോദിച്ചാല്‍  കൃത്യമായി  അറിയാന്‍ കഴിയും .അദ്ധേഹത്തിന്റെ പല പ്രസ്താവനകളിലും അത് ആവര്‍ത്തിച്ചു വന്നിട്ടുണ്ട് .


സാമുദായികമായ കാഴ്ചപ്പാട് നമ്മുടെ നാട്ടില്‍ ഒരു യാതാര്ത്യമാണ് . അത്  വിവിധ സമുദായങ്ങളിലെ ജന വിഭാഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു അനുസൃതമായി അര്‍ഹ്ഹമായ അവകാശങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രൂപത്ത്തിലാവുന്നതാണ് രാജ്യത്തിനു ഗുണകരം . അപ്പോഴേ നമ്മുടെ രാജ്യത്ത് സാമൂഹിക നീതി നടപ്പിലാവൂ .അതാണ്‌ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ മുന്നില്‍ കണ്ടതും . നിര്‍ഭാഗ്യവശാല്‍ അര്‍ഹ്ഹമായത് നൂനപക്ഷ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല  ,  അനര്‍ഹ്ഹമായത് കയ്യടക്കി വെച്ചിരിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ സമ്മര്‍ദ്ധ തന്ത്രങ്ങള്‍ ഉപയോഗിച്ച്  ഈ നില തുടരുന്നതിന് വേണ്ടി പണിയെടുക്കുകയും  ചെയ്യുന്നു എന്നത് തുറന്നു പറയാതെ വയ്യ .


മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?
സാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ  ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ  അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത്  വര്‍ഗ്ഗീയത   കൊണ്ട്  എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത്  എന്നേ അവരോടു പറയാനുള്ളൂ ...

 ഇതേകാര്യം തന്നെ കെ മുരളീധരനും പറയുന്നു . ബി ജെ പിയെക്കാള്‍  ഇടതു പക്ഷം സാമുദായിക അസന്തുലിതാവസ്ഥ പറഞ്ഞു മുതലെടുക്കുമെന്നു  അദ്ദേഹം ഭയപ്പെടുന്നത്രേ ..
ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം സാമുദായിക അസന്തുലിതാവസ്തക്ക് വഴി തെളിക്കുമെന്ന വി എസ അച്ചുതാനന്തന്റെ പ്രസ്താവനയെ ഇടതു പക്ഷത്ത് തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുരളീധരന്റെ ഈ ആശങ്ക . പാര്‍ട്ടിയില്‍ തനിക്കു നഷ്ടമായ ഇടം തിരിച്ചു പിടിക്കാനും തന്നെ ഒതുക്കിയ നേതാക്കളെ വിയര്‍പ്പിക്കാനും വേണ്ടി മാത്രമാണ് മുരളിയുടെ ഈ പ്രസ്താവന .
സംവരണ അട്ടിമറി മൂലം സംസ്ഥാനത്തെ  ഈഴവ   ജന വിഭാഗങ്ങള്‍ക്ക്  അര്‍ഹ്ഹമായ ഉദ്ദ്യോഗ പ്രാതിനിത്യം  നഷ്ടം വരുത്തുന്നതില്‍ കാരണക്കാരായവര്‍ക്കൊപ്പം ഈഴവ സമുദായത്തിന്റെ  നേതാവ് എന്ന്  അവകാശപ്പെടുന്ന വെള്ളാപ്പള്ളിയും ഇതേ വാദം ഉന്നയിക്കുന്നതിനു പിന്നിലും ഇതേ വികാരം തന്നെ . 

അഞ്ചാമതൊരു മന്ത്രി സ്ഥാനം എന്ന ലീഗിന്റെ രാഷ്ട്രീയ ആവശ്യത്തെ കോണ്‍ഗ്രസില്‍ ചിലര്‍ എതിര്‍ക്കുന്നത് ലീഗിന്റെ വളര്‍ച്ച ഭയന്നിട്ടാണെങ്കില്‍ പറയട്ടെ, കോണ്‍ഗ്രസ്‌ തളരുന്നത് അതിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായത് കൊണ്ടാണ്  .ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേടാന്‍ കഴിയുമായിരുന്നതില്‍ ഉറപ്പുള്ള  പത്ത് സീറ്റ്‌ എങ്കിലും കുറച്ചാണ് നേടിയത് . അതിന്റെ പ്രധാന   കാരണങ്ങളില്‍ ഒന്ന് രമേശ്‌ ചെന്നിത്തലയുടെ മുഖ്യ മന്ത്രി മോഹമാണ് .

ഇന്ന് ഉപ മുഖ്യ മന്ത്രി പദത്തിലും വലുതാണ്‌ കെ പി സി സി  പ്രസിഡന്റ്‌ സ്ഥാനം എന്ന് പറയുന്ന രമേശ്‌ ചെന്നിത്തല  പിന്നെ എന്തിനാണ്  അതിലും താഴ്ന്ന പദവി ആയ എമ്മെല്ലേ  സ്ഥാനത്തിനു വേണ്ടി നിലവിലെ എമ്മെല്ലേക്ക്  സീറ്റ്‌ നിഷേധിച് മത്സരിച്ചത് ?   
കോണ്‍ഗ്രസിലെ ഗ്രൂപ്പുകല്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികളെ കൂടി  ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാതെ വന്നതോടെയല്ലേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിലും ഒരാഴ്ച കൂടി വൈകിയത് ?


പൊതുവേ   ദുര്‍ബലമായ സംഘടന സംവിധാനമുള്ള കോണ്‍ഗ്രസ്‌ പലയിടത്തും ജയിച്ചു പോന്നത് വ്യക്തി പ്രഭാവമുള്ള നേതാക്കളുടെ(അവരും ഗ്രൂപ്പുകള്‍ക്ക് അതീതരല്ല ) സാന്നിധ്യം കൊണ്ടും കൈപ്പത്തി ചിഹ്നം കേരള ജനതയ്ക്ക് സുപരിചിതമായത് കൊണ്ടാണ് . എന്നാല്‍ അത്തരമൊരു സാഹചര്യം ഉള്‍ക്കൊള്ളാതെയാണ്  ചാലക്കുടി പോലൊരു മണ്ഡലത്തില്‍ സ്ഥാനര്തിയെ നിര്‍ണ്ണയിച്ചത് . രമേശ്‌ ചെന്നിത്തലയുടെ ഹെലികൊപ്റെര്‍ പര്യടനവും 'ചാലക്കുടിയിലെ ബെന്നി'യെ അന്വേഷിച്ചുള്ള മാധ്യമ പടയുടെ ഓട്ടവുമൊക്കെ മറക്കാറായോ ? വക്കം കമ്മിറ്റി റിപ്പോര്‍ട്ട്‌  എന്തായി ? 

നായര്‍ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി എന്‍ എസ് എസ് നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

എസ് എന്‍ ഡി പി ഈഴവ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി  നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

സാമുദായിക സന്തുലിതാവസ്ഥ  ഉദ്ധ്യോഗസ്ഥ തലത്തിലും , നിയമ നിര്‍മ്മാണ സഭയിലും ഉറപ്പു വരുത്തുവാന്‍  കോണ്‍ഗ്രസ്‌ പോലൊരു ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനം അത് സംഘടനാപരമായി   ദുര്‍ബലമായി   നില്‍ക്കുന്ന അവസ്ഥയില്‍ പോലും ശ്രമിക്കുന്നത്  അഭിനന്ദനീയമാണ്


എന്നാല്‍ മുസ്ലിംകള്‍ക്ക് അര്‍ഹ്ഹതപ്പെട്ട സംവരണ അവകാശങ്ങള്‍ അട്ടിമറിക്കുവാനും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങളെ  സാമുദായികമായി കാണുവാനും  ,ലീഗിനൊരു അഞ്ചാം മന്ത്രിയെ ലഭിച്ചാല്‍ അത് സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കും എന്ന പ്രചരിപ്പിക്കുവാനും തുനിഞ്ഞാല്‍  നിങ്ങള്‍ വര്‍ഗ്ഗീയ വാദികളാണ് , നിങ്ങളുടെ സാമൂഹിക നീതി സങ്കല്‍പം കപടമാണ് എന്ന് തന്നെ ഉറപ്പിച്ചു പറയേണ്ടി വരും .
ലീഗ് നേതൃത്വത്തോട് ഒരു അപേക്ഷ
ലീഗിന്റെ അഞ്ചാം മന്ത്രി എന്ന രാഷ്ട്രീയ ആവശ്യം അംഗീകരിക്കപ്പെട്ടാലും  ഇല്ലെങ്കിലും പ്രസ്താവന യുദ്ധം നടത്തുന്ന   ഈ വര്‍ഗ്ഗീയ   കണ്ണുകളെ തുറന്നു കാണിക്കുക ഏതൊരു  മുസ്ലീം ലീഗുകാരന്റെയും കടമയാണ് . ചരിത്രത്തിലെ ഉജ്ജ്വല വിജയം നേടിയിട്ടും അര്‍ഹതപ്പെട്ടത് അത് അല്പം വൈകിയാലും ചോദിച്ചു വാങ്ങിയില്ലെങ്കില്‍  പിന്നെ സാമൂഹിക നീതി എന്ന് പറഞ്ഞു  ഇനി എങ്ങനെ  വോട്ടു ചെയ്ത ജനങ്ങളെ അഭിമുഖീകരിക്കും ? കണക്കുകള്‍ നിരത്തി സാമുദായിക അസന്തുലിതാവസ്താ വാദക്കാരെയും  രാഷ്ട്രീയ കാലാവസ്ഥ വാദക്കാരെയും നേരിടുക .അര്‍ഹ്ഹതയുള്ളത് കിട്ടിയില്ലെങ്കില്‍ മന്ത്രി സ്ഥാനങ്ങള്‍ പിന്‍വലിച്ചു പ്രതിഷേധം അറിയിക്കുക .

 അല്ലെങ്കില്‍  "അഭിമാനകരമായ അസ്ഥിത്വം" എന്നത് "അപമാനകരമായ  അസ്ഥിത്വം" എന്ന് എന്ന് തിരുത്തി എഴുതി കോണ്‍ഗ്രസിന്റെ റാന്‍ മൂളികളായി നിങ്ങള്ക്ക് കഴിയാം . കാലം അങ്ങനെ വിലയിരുത്തും നിങ്ങളെ ... അര്‍ഹ്ഹതപ്പെട്ടത്‌ നേടിയെടുക്കാനാവില്ലെങ്കില്‍ ,അതിന്റെ കാരണങ്ങള്‍ കണക്കു നിരത്തി ബോദ്ധ്യപ്പെടുത്തിയില്ലെങ്കില്‍  എന്താണ് സംഭവിക്കുക എന്നതിന് ചരിത്രം മറുപടി നല്‍കും .


പ്രതികരണങ്ങള്‍ ~2More→

കേരളം ജാതി റിപബ്ലിക്കോ...

പ്രതികരണങ്ങള്‍ ~1More→

വോട്ടിംഗ് : പിറവം ആര്‍ക്ക് ?








കള്ള വോട്ടു ശ്രമിച്ചു നോക്കിയാലും  നടക്കില്ല കേട്ടോ . :)







പ്രതികരണങ്ങള്‍ ~1More→

മണി മുത്തുകള്‍

സി പി എം നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം കേരള ജനതയോട് പറഞ്ഞറിയിക്കേണ്ട കാര്യമില്ല . സി പി എമ്മിന് കാര്യമായ സ്വാധീനം ഉള്ള ജില്ലയാണെങ്കില്‍ പറയുകയും വേണ്ട . അവരുടെ നേതാക്കന്മാരുടെ സംസ്കാര സമ്പന്നമായ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും കേള്പ്പിക്കുവാനും ചാനലുകളും ,പത്രക്കാരും ഓടിയെത്തും . പത്രക്കാരും ചാനലുകാരും തന്നെ കാണുന്നുണ്ട് ,തന്റെ വാക്കുകള്‍ കേള്പ്പിക്കുന്നുണ്ട് എന്ന് മനസ്സിലായാല്‍ പിന്നെ നേതാക്കളുടെ വായില്‍ നിന്നും വരുന്ന വാക്കുകള്‍ പറഞ്ഞല്ല കേട്ട് തന്നെ അറിയണം . 


ഇതാ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി  എം എം മണി .





ഇന്നത്തെ ഒരു പത്ര വാര്‍ത്ത കൂടി കാണുക :



തൊടുപുഴ: കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ അശ്ലീലവും ഭീഷണിയും കലര്‍ന്ന പ്രസ്‌താവന നടത്തിയതിനു സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ തൊടുപുഴ ഡിവൈ.എസ്‌.പിക്കു പരാതി നല്‍കുമെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടുക്കി പാര്‍ലമെന്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സഭ്യത ലംഘിച്ചുള്ള പ്രസംഗങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ട്ടി സംസ്‌ഥാന നേതൃത്വം തയാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ ഭാഷാ പ്രയോഗം കവലച്ചട്ടമ്പികളുടെ നിലവാരത്തിലും താഴേക്ക്‌ കൂപ്പുകുത്തിയപ്പോള്‍ സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്‌. വാ തുറന്നാല്‍ അശ്ലീലവര്‍ഷവും വായടച്ചാല്‍ അശ്ലീലചേഷ്‌ടകളും പതിവാക്കിയിരിക്കുന്ന സെക്രട്ടറിക്ക്‌ ആശാന്‍ പദവി കല്‍പിച്ചു നല്‍കിയിരിക്കുന്നത്‌ തെറി പ്രയോഗത്തിനും ഗുണ്ടായിസത്തിനുമാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. 

സ്വീകരിക്കാന്‍ തയാറാണെങ്കില്‍ അദ്ദേഹം അര്‍ഹിക്കുന്ന 'കോമാളി രാജന്‍' പദവി നല്‍കി ആദരിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ തയാറാണ്‌. യൂത്തുകോണ്‍ഗ്രസുകാരും കെ.എസ്‌.യുക്കാരും രാഷ്‌ട്രീയ പ്രവര്‍ത്തനം പഠിച്ചത്‌ നല്ല സ്‌കൂളില്‍ നിന്നാണ്‌. അതിനാല്‍ മണിയുടെ കോപ്രായങ്ങള്‍ക്ക്‌ വില കല്‍പ്പിക്കാന്‍ മുതിരുന്നില്ല. നിയമവാഴ്‌ചയോടും ജനാധിപത്യ വ്യവസ്‌ഥിതിയോടുമുള്ള പരസ്യമായ വെല്ലുവിളിയായി മാറിയ പ്രസംഗം നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ നിയമപരമായി നേരിടും. 

സാമൂഹിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസംഗങ്ങള്‍ ഇനിയും ഉണ്ടായാല്‍ അതിനെതിരെ രാഷ്‌ട്രീയമായ പ്രചരണങ്ങള്‍ നടത്താനും പ്രതിരോധിക്കാനും യൂത്ത്‌ കോണ്‍ഗ്രസ്‌ തയാറാകുമെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ അനീഷ്‌ കിഴക്കേല്‍, നിയാസ്‌ കൂരാപ്പിള്ളി, സി.എസ്‌. മഹേഷ്‌, പി.ആര്‍. രാജേഷ്‌ബാബു, ദിലീപ്‌ ഇളയിടം, പ്രമോദ്‌ പുളിങ്കുഴ എന്നിവര്‍ പങ്കെടുത്തു.
പ്രതികരണങ്ങള്‍ ~1More→

പിറവം :സി പി എം അറിയാത്ത അനൂപ്‌ ജേക്കബ്‌




പിറവത്തെ യു ഡി എഫ്ഫ് സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബ്‌ വിജയിക്കും എന്നതില്‍ സി പി എമ്മിന് പോലും സംശയമില്ല . എന്നാല്‍ ജനാധിപത്യപ്രമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാനും ഏതു വിധേനയും തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുവാനും കുതന്ത്രത്തിന്റെ ഏതറ്റം വരെ പോകുവാനും സി പി എം തയ്യാറാകും എന്നത് കേരളത്തിലെ ജനങ്ങള്‍ നിരവധി തവണ കണ്ടറിഞ്ഞതാണ് .

തങ്ങളുടെ കുതന്ത്രങ്ങളെ വെള്ള പൂശുവാനും യഥാര്‍ത്ഥ വസ്തുതകളെ മറച്ചു പിടിക്കുവാനും അപാരമായ കഴിവുള്ള ഒരു പറ്റം ആളുകളെ സമൂഹ മദ്ധ്യത്തില്‍ മൈക്ക് വെച്ച് കൊടുത്തു നാടകം ആടിക്കുവാനും സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിന് കഴിവുണ്ട് . എന്നാല്‍ ഇതാ മൂടി വെക്കുവാന്‍ കഴിയാത്ത അത്ര കൃത്യമായി ഒരു കുതന്ത്രം പൊളിയുന്നു . കാണുക .












സ്റെപ് ഔട്ട്‌ ഷോട്ട്

?
ഓഹോ അങ്ങനാണേല്‍ യു ഡി എഫ്ഫുകാരോന്നും അപരന്മാരെ ഇറക്കി കളിചിട്ടില്ലേ ? ഇപ്പോള്‍ എന്താ ഒരു പുതിയ വേദ വാക്യം ?
=
എന്റെ സഖാവേ ,ഇനിയെങ്കിലും സമ്മതിക്ക് പുറമേ പറയുന്ന ഈ വിശുദ്ധിയൊന്നും പാര്‍ട്ടിക്ക് ഇല്ലായെന്ന് . മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത പരിശുദ്ധിയൊന്നും സി പി എമ്മിനും ഇല്ലെന്ന് . പാര്‍ട്ടിയെ കുറിച്ച് പറഞ്ഞു പരത്തുന്ന ആദര്‍ശ ശുദ്ധിയൊക്കെ വെറും പൊള്ളയാണെന്ന് .എല്ലാം വെറും ഇവെന്റ്റ് മാനേജ്മെന്റ് ആണെന്ന് . സമ്മതിച്ചോ ?

പ്രതികരണങ്ങള്‍ ~3More→

മനോരമ പത്രവും റിപ്പോര്‍ട്ടര്‍ ഗ്രൂപ്പും


ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളികളില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന  സോഷ്യല്‍ മീഡിയ സൈറ്റ് ഏത് എന്ന ചോദ്യത്തിന് ഫേസ് ബുക്ക്‌ എന്നാവും ശരിയായ  ഉത്തരം . ആശയ വിനിമയത്തിന് സംസാരത്തിനു പകരമായി എഴുത്ത് ഉപയോഗിക്കുവാന്‍ മാത്രമായിരുന്നു ആദ്യ കാല സോഷ്യല്‍ മീഡിയകളില്‍ സൌകര്യമുണ്ടായിരുന്നത് .പിന്നീടത്‌  ചിത്രങ്ങളിലൂടെയും , വീഡിയോകളിലൂടെയും 'വാചാലമായി' .

ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നത്  ഒരു സന്ദര്‍ഭത്തിന്റെ  സെക്കന്റ്‌ ന്റെ ഒരു അംശത്തെ മാത്രമാണ് . അതിന്റെ വാചാലത അത് ഉപയോഗിക്കുന്ന സ്ഥലവും സന്ദര്‍ഭവും അനുസരിച്ച്   കൂടിയും കുറഞ്ഞും ഇരിക്കും . ചിത്രങ്ങള്‍ കൊണ്ട് എത്ര വാചാലമായി ഒരു സന്ദേശം നല്‍കുവാന്‍ കഴിയുമോ അത്രയും  കൂടുതല്‍ ഉപയോഗപ്പെടും . അത് കൊണ്ട് തന്നെ ഒറിജിനല്‍ ചിത്രത്തെ വീണ്ടും എഡിറ്റ്‌ ചെയ്തു ഷെയര്‍ ചെയ്തു വാചാലത കൂട്ടപ്പെടുന്ന സംഭവങ്ങള്‍ ഫേസ് ബുക്കില്‍ ഇന്ന് നിത്യ സംഭവമാണ് .

ഒരു സന്ദര്‍ഭത്തിന്റെ  ഓര്‍മ്മകളിലേക്ക് കാണുന്നവരെ കൂട്ടിക്കൊണ്ടു പോകുന്ന രീതിയില്‍ രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് എഡിറ്റ്‌  ചെയ്യുന്ന പ്രവണത പലര്‍ക്കും  ഇന്ന് ഹരമായി മാറിയിരിക്കുന്നു .രാഷ്ട്രീയ നേതാക്കളാണ് കൂടുതലായും ഈ പ്രവണതയുടെ ഇരകളാകുന്നത്    ഇത്തരം ചിത്രങ്ങള്‍  വഴി രാഷ്ട്രീയ നേതാക്കളെ  അവഹേളിക്കുന്നത് രാഷ്ട്രീയമല്ല ഞരമ്പ് രോഗമാണ് എന്ന്  തിരിച്ചറിവില്ലാത്ത പാവങ്ങളൊന്നുമല്ല ഇതിനു തുനിയുന്നത് .

മറിച്ചു 'ഇവെന്റ്റ് മാനേജ്‌മന്റ്‌' എന്താണെന്ന് പഠിച്ചു സ്വയം 'ഇവെന്റ്റ്മാനേജ്മെന്റ്  ഗ്രൂപ്പ് ' ആയി രൂപാന്തരം പ്രാപിച്ച വ്യക്തികളാണ് ഇതിനു പിന്നില്‍ .
(ആത്മാര്തതയില്ലാത്ത  എന്നാല്‍ അടുക്കും ചിട്ടയുമുള്ള യാന്ത്രിക പ്രവര്‍ത്തനങ്ങളെ 'ഇവെന്റ്റ് മാനേജ്‌മന്റ്‌ 'എന്നല്ലാതെ മറ്റെന്താണ്   വിളിക്കുക ?)

ഇത് ഒരു തകര്‍ച്ചയാണ് . രാഷ്ട്രീയം ചര്‍ച്ച ചെയ്യുവാന്‍ ഭയന്ന്   ചില പ്രത്യേക വ്യക്തികളെ തിരഞ്ഞു പിടിച്ചു മോശമായി  ചിത്രീകരിച്ചു  മറ്റുള്ളവരില്‍ അവരെ കുറിച്ച്  അവമതിപ്പുണ്ടാക്കുക എന്നത് അതിന്റെ പ്രകടമായ തെളിവാണ് .  അത് കൊണ്ടാണ്  ആശയം പ്രചരിപ്പിക്കുന്നതിനു തെറി വിളിയും , ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്തു വികൃതമാക്കുന്നതും .ഇതാ അത്തരം ചില സാമ്പിളുകള്‍ (അതെ സാമ്പിളുകള്‍ മാത്രം ) ഒരു ചിത്രം അതിന്റെ യഥാര്‍ത്ഥ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്തതായി മാറ്റുവാനും എഡിറ്റ്‌ ചെയ്യുന്നവരുണ്ട് .










  മനോരമ പത്രത്തെ വിമര്‍ശിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങളുണ്ട് . അതവര്‍ ചെയ്യുന്നുമുണ്ട് . എന്നാല്‍ അതിനേക്കാള്‍ അധപതിച്ച കാര്യങ്ങള്‍ സ്വന്തം മൂക്കിനു കീഴെ ദിവസവും നടക്കുമ്പോള്‍ കാണുവാന്‍ കാണുവാന്‍ കണ്ണില്ലാത്തവര്‍ ,കൂടെ കൂടി പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍  മനസ്സിലാകുന്നത്‌ മറ്റു ചില കാര്യങ്ങളാണ് . നമ്മള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനു നമ്മുടെതായ കാരണങ്ങള്‍ ഉണ്ടാവാം . നമ്മുടെ രാഷ്ട്രീയ കക്ഷിയുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചൂണ്ടി കാണിക്കുമ്പോള്‍ അതിനോട് സഹിഷ്ണുതയോടെ പ്രതികരിച്ചാല്‍ അത് അവര്‍  മുതലെടുക്കുമെന്നു വിശ്വസിച്ചു അവരുടെ പാര്‍ട്ടിയുടെ കുറ്റങ്ങളും കുറവുകളും എത്ര പര്‍വതീകരിക്കാമോ അത്രയും പര്‍വതീകരിക്കുവാന്‍ ശ്രമിക്കുന്നവരാണ് കൂടുതലും . എന്നാല്‍ ജന  സേവന രാഷ്ട്രീയം എല്ലാ പാര്‍ട്ടികളും തന്നെ നടത്തുന്നുണ്ട് എന്നാണു എന്റെ വിശ്വാസം .(അല്ലെങ്കില്‍ അവര്‍ക്ക് പൊതു സമൂഹത്തില്‍ നിലനില്പ്പുണ്ടാകില്ല ) അധികാര രാഷ്ട്രീയം കടന്നു വരുമ്പോളാണ്  വിട്ടു വീഴ്ചയില്ലായ്മ്മയും അസഹിഷ്ണുതയും അപരന്റെ കുറ്റങ്ങള്‍ ഭൂതക്കണ്ണാടി വെച്ച് തിരയുന്ന പ്രവണതയും കടന്നു വരുന്നത് .

പറഞ്ഞു വന്നത് ഫേസ് ബൂകിലെ  റിപ്പോര്‍ട്ടര്‍   ഗ്രൂപ്പില്‍ കണ്ടിട്ടുള്ള 'ഇവെന്റ്റ്   മാനേജ്‌മന്റ്‌ ' നെ കുറിച്ചാണ് . പല രാഷ്ട്രീയ വിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയ ചര്‍ച്ച എന്ന പേരില്‍ പരസ്പരം ചെളി വാരി എറിയുന്ന ,  അല്ല തെറി വിളിക്കുന്ന  സാംസ്കാരികമായി അധപതിച്ച ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പ് ആണ് അതെന്നു ആദ്യ വീക്ഷണത്തില്‍ തന്നെ നമുക്ക് ബോദ്ധ്യപ്പെടും . അവിടെ കണ്ട ഒരു പോസ്റ്റിലെ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത് . അതിനു താഴെയുള്ള കമന്റ്‌ കളും വായിക്കുക .

  തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ  പാര്‍ട്ടിയെ കുറിച്ച് മറ്റുള്ളവരില്‍ മതിപ്പുണ്ടാകുവാന്‍ പ്രചാരണം നടത്തുവാന്‍ വേണ്ടി ഈ ഗ്രൂപ്പില്‍ സി പി എമ്മിനെ അനുകൂലിക്കുന്ന ആളുകളുടെ ഒരു നിര തന്നെയുണ്ട്‌ . എന്നാല്‍ അവരുടെ പ്രധാന പ്രവര്‍ത്തനം മറ്റു രാഷ്ട്രീയ കക്ഷികളെ കുറിച്ച് കാഴ്ചക്കാരില്‍ അവമതിപ്പുണ്ടാക്കുവാന്‍ എന്ത് നെറി കെടും, വൃത്തികേടും പടച്ചു വിടുക എന്നതായി ചുരുങ്ങിയിരിക്കുകയാണ് . ആര്‍ക്കും എന്തും വിളിച്ചു പറയുവാനും , പ്രസിദ്ധീകരിക്കുവാനും ഉള്ള സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം അതിന്റെ മാക്സിമം അതിരിലേക്ക്‌ കടക്കുന്ന ഒരു ഗ്രൂപ്പാണ് ഇത് .

 ഇവിടെ രാഷ്ട്രീയം പറയുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര മാത്രം ഇകഴ്ത്തി ചിത്രീകരിക്കാമോ അത്രയും മോശമാക്കി ചിത്രീകരിക്കുന്നവരാണ് . അത് തന്നെയല്ലേ മനോരമയും 'ഇവന്റ് മാനേജ്‌മന്റ്‌ 'കാരും ചെയ്യുന്നത് .  മനോരമ   അവരുടെ  സ്ഥാപന മാനേജ്‌മന്റ്‌ ന്റെ താല്പര്യങ്ങള്‍ക്കും , ഇവെന്റ്റ് മാനേജ് മെന്റ്  കാര്‍ അവര്‍ക്ക് പണം നല്‍കുന്നവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും , റിപ്പോര്‍ട്ടര്‍   ഗ്രൂപ്പില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവര്‍  അവരുടെ പാര്‍ട്ടിയുടെയും മുന്നണിയുടെയും താല്പര്യങ്ങള്‍ക്ക് വേണ്ടിയും  പ്രചാരണം നടത്തുന്നു . കൂട്ടത്തില്‍  എന്ത് കൊണ്ടും  ഭേദം മനോരമ തന്നെ . അവര്‍ തെറി വിളിയും , വൃത്തി  കെട്ട ഭാഷ പ്രയോഗിക്കുന്നതും ഒരു സ്വഭാവമാക്കി മാറ്റിയിട്ടില്ല .സംശയമുള്ളവര്‍ ഈ ഫോട്ടോകളിലൂടെ കടന്നു പോകുക .


സ്റെപ് ഔട്ട്‌ ഷോട്ട്

? .ഓഹോ അപ്പോള്‍ സാറേ യു ഡി എഫ്ഫുകാരൊന്നും ഇവിടെ 'ഇവെന്റ്റ് മാനേജ്‌മന്റ്‌ ' മായി ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നില്ലേ ?



=.അവരൊക്കെ ഇടക്കൊക്കെ ഒന്ന് മുഖം കാണിച്ചു പോകും എന്നല്ലാതെ
എപ്പോഴേ അവിടന്നു സ്ഥലം വിട്ടു . അവരൊക്കെ ഇപ്പോള്‍ തികഞ്ഞ ജനാധിപത്യ വാദികളായി ...നിങ്ങളുടെ ഇടയില്‍ എങ്ങനെ പിടിച്ചു നില്‍ക്കും . അതിനൊള്ള തൊലിക്കട്ടി ഒന്നും അവര്‍ക്കില്ലന്നെ ...പിന്നെ നിങ്ങടെ ഇവെന്റ്റ്  മാനേജ്‌മന്റ്‌ എന്താണെന്ന് അറിയാത്ത കുറെ ആളുകള്‍ എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍ അവിടെ കൂടി നില്‍പ്പുണ്ട് .തെറി കേട്ട് മതിയാകുമ്പോള്‍ അതുങ്ങളും  വീട്ടില്‍ പൊക്കോളും .



UPDATE:

ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്തു ഇരുപതു  മിനുട്ട് കഴിഞ്ഞു ആ സന്തോഷ വാര്‍ത്ത അറിഞ്ഞു ... എന്നെ ആ  ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തു . ഇവരാണത്രേ സാംസ്കാരിക പുണ്യവാളന്മാര്‍ .. ത്ഭൂ ...

കാണുക തെറി വിളി സംസ്കാരം






പ്രതികരണങ്ങള്‍ ~4More→

പിണറായി പറഞ്ഞതും കാന്തപുരം കേട്ടതും ജനം മനസ്സിലാക്കേണ്ടതും



കഴിഞ്ഞ ആറു വര്‍ഷത്തോളമായി മുസ്ലിം സമുദായത്തില്‍ വിവാദങ്ങള്‍  ഇളക്കി വിട്ട കാന്തപുരം   എ പി വിഭാഗത്തിന്റെ 'തിരു മുടി സൂക്ഷിപ്പ്  ' വിവാദം കേരളീയ സമൂഹത്തില്‍  വ്യാപക ചര്‍ച്ചക്ക് ഇടയായിരിക്കുന്നു . എന്ത് കൊണ്ടാണ് ഇത്ര ചൂടുള്ള ഒരു വിവാദമായി ഈ വിഷയം കഴിഞ്ഞ  ദിവസം  മുതല്‍  മാറിയത് ?.

ഇതായിരുന്നു സഖാവ് പിണറായിയുടെതായി വന്ന വിവാദമായ  വാക്കുകള്‍ :





ഒഞ്ചിയം: മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം.  കത്തുമെന്ന് മറ്റൊരു കൂട്ടര്‍. തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
സി പി എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നാദാപുരം റോഡില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറില്‍ സംഘടിപ്പിച്ച 'വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് കാന്തപുരം സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുടിപ്പള്ളി നിര്‍മാണത്തെ പരസ്യമായി വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയത്.


അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഒരുപാട് ദേവന്മാരുണ്ട് എന്നാല്‍ ഇപ്പോള്‍  ദേവന്മാരേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. പ്രഭാഷണവേദികളിലല്ല നമ്മുടെ കാതുകള്‍. മതങ്ങളും മതമേധാവികളും നഗ്‌നമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു- പിണറായി പറഞ്ഞു.
================================================================
പിണറായി വാ പൂട്ടുന്നതിനു മുന്‍പ് തന്നെ കാന്തപുരത്തിന്റെ മറുപടിയും വന്നു .




കോഴിക്കോട്: തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ  പി അബൂബക്കര്‍ മുസ്‌ലിയാര്‍. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതയ്ക്കു കാരണമാകുമെന്നാണ് കാന്തപുരത്തിന്റെ കണ്ടെത്തല്‍. പ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഒരു ചെറിയ വിഭാഗത്തിന് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. മുമ്പും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇത് രാഷ്ട്രീയക്കാര്‍ നോക്കേണ്ടതില്ല.  രാഷ്ട്രീയക്കാരുമായി ഇത് ചര്‍ച്ചചെയ്യേണ്ടതില്ല.
രാഷ്ട്രീയ ശ്രദ്ധ കിട്ടാനാണോ പിണറായി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഇസ്‌ലാം മതത്തെക്കുറിച്ച് പറയാന്‍ മറ്റ് മതവിശ്വാസികള്‍ക്ക് അധികാരമില്ലെന്നും കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എല്ലാ പാര്‍ട്ടിയും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. തങ്ങള്‍ ഒരിക്കലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയില്ലെന്നും കാന്തപുരം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി  കഴിഞ്ഞദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് പിണറായി വിജയന്‍ തിരുകേശത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
''മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളതെന്നും ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ്'' പിണറായി പറഞ്ഞത്. ഇതിനു മറുപടിയെന്നോണമാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രതികരിച്ചത്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണം നടത്താനും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇടയാളരില്ലാതെ നേരിട്ട് ഇടപെടാനും തിരുവനന്തപുരത്ത് സമാപിച്ച സി പി എം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്. എന്നാല്‍ മതത്തിന്റെ പേരില്‍ ആത്മീയ വാണിഭം നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് ഇത് തീരെ ദഹിച്ചിട്ടില്ല.
=================================================================
ഒരു മുസ്ലിം എന്ന നിലക്ക് പിണറായി പറഞ്ഞതും കാന്തപുരം പറഞ്ഞതും  കേട്ട് ഒരു നിലപാട് എടുക്കേണ്ടതുണ്ട്‌ . (ഈ വിഷയത്തില്‍ പ്രവാചകന്റെ തിരു ശേഷിപ്പ് ആണെങ്കില്‍ പോലും അതിനു യാതൊരു അത്ഭുത സിദ്ധികളൊന്നുമില്ല എന്ന് പരിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക അദ്ധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നതിനാല്‍ പുതിയൊരു നിലപാടിന്    നിര്‍ബന്ധമൊന്നുമില്ല ,എങ്കിലും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും , മുസ്ലികളിലെ ഒരു പ്രധാന അവാന്തര വിഭാഗത്തിന്റെ  സര്‍വ്വവുമായ നേതാവും പറയുന്ന കാര്യങ്ങള്‍ക്ക് അതിന്റേതായ ഗൌരവം കൊടുക്കണമല്ലോ  )

പിണറായി പറഞ്ഞത് പച്ച പരമാര്‍ത്ഥം :മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 
കാന്ത പുരം  പറഞ്ഞതും സത്യം :തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
 പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയായ കാര്യമെങ്കില്‍ പോലും  പിണറായി വിജയന്‍ പറയുന്നതാണ് മതത്തിലെ ശരിയായ  വിശ്വാസം  എന്ന് കേരളത്തിലെ ഒരു മത വിശ്വാസിയും അംഗീകരിക്കില്ല , എന്നാല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെ പൊതുവില്‍
 (ഏതൊരു മത വിശ്വാസിയും മത വിശ്വാസമില്ലാത്തവരെയും ) ബാധിക്കുന്ന ഭരണ പരമായ പ്രശ്നങ്ങളില്‍ പിണറായി പറയുന്നത് (അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരിക്കുവോളം ) ശരിയാണ് എന്ന് അംഗീകരിക്കുന്ന (മത)പാര്‍ട്ടി പ്രവര്ത്തകരുണ്ട് . എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം . ?

പിണറായി പറയുന്ന എല്ലാ കാര്യങ്ങളും  പറയുവാന്‍ അദ്ദേഹം  ഇരിക്കുന്ന സ്ഥാനത്ത് ഇരുന്നു പറയുവാന്‍   നമ്മുടെ രാജ്യത്തെ  ഭരണ ഘടന പ്രകാരം അവകാശമുണ്ടോ എന്നതാണ് പ്രശ്നം.അഥവാ ഉണ്ടെങ്കില്‍ അതു  സാമൂഹിക തലത്തില്‍  ഉണ്ടാക്കുന്ന ഫലം എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട് .

എന്ത് അന്ധ വിശ്വാസവും മത വിശ്വാസത്തിന്റെ പേരില്‍ നിബന്ധനകളോടെ കൊണ്ട് നടക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത്, ഭരണ ചക്രം പിടിക്കുവാന്‍ വേണ്ടി പൊതു പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ ഇപ്രകാരം ഒരു വിശ്വാസം അന്ധ വിശ്വാസമാണ് എന്ന് പറഞ്ഞു പക്ഷം പിടിക്കുന്നത്‌ ശരിയല്ല . രാജ്യത്തെ ഏതൊരു പൌരന്റെയും വിശ്വാസങ്ങള്‍ പുലര്‍ത്താനും ,അനുഷ്ടിക്കുവാനുമുള്ള സ്വാതന്ത്ര്യവും അവകാശവും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുവാന്‍ ബാദ്ധ്യതപ്പെട്ട അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പ്രത്യേകിച്ചും . വിശ്വാസം അന്ധമാണോ അല്ലയോ എന്ന്  മത പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍  തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അതാതു മതങ്ങളിലെ  പണ്ഡിതന്മാര്‍ക്ക് വിട്ടു കൊടുക്കുന്നതാണ് അഭികാമ്യം .
അതില്‍ ഒരാള്‍ ത്രുപ്തനല്ലെങ്കില്‍ തന്റേതായ വിശ്വാസം അതേ മതത്തിന്റെ  പ്രമാണങ്ങളുടെ  പേരില്‍ പുലര്‍ത്തുവാനും അത് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രച്ചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട് .
പിണറായി എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് വ്യക്തം . 
അത് നമുക്ക് പരീക്ഷണത്തിലൂടെ തെളിയിക്കാവുന്ന ഒരു കാര്യമാണ് എന്ന ഉറച്ച സാമാന്യ യുക്തി വിശ്വാസത്തിലൂടെയാണ്   അദ്ദേഹം അങ്ങനെ പറഞ്ഞത് . എന്നാല്‍ ഒരു ഇസ്ലാം  മത വിശ്വാസിയെ സംപന്ധിചെടത്തോളം അത് പോരാ ..., അഥവാ ഇസ്ലാമിക പ്രമാണങ്ങളുടെ പരിശോധനക്ക് ശേഷമേ ഈ വിഷയത്തില്‍ ഒരു വിശ്വാസിക്ക്  തീരുമാനം എടുക്കുവാന്‍ കഴിയൂ .എന്ത് കൊണ്ടെന്നാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും  മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന പരിശുദ്ധ ഖുര്‍ആനിന്റെയും അന്തിമ പ്രവാചകന്റെ ചര്യക്കും അനുസരിച്ചേ ഒരു വിശ്വാസിക്ക് തീരുമാനങ്ങളുണ്ടാവൂ . സാമാന്യ യുക്തിയോ ശാസ്ത്രമോ അടിസ്ഥാന മാനദന്ടമല്ല എന്ന് ചുരുക്കം . 
അപ്രകാരമാണെങ്കില്‍ സാമാന്യ യുക്തി അനുസരിച്ച് പ്രവാചക തിരുമേനി എഴുത്തും വായനയും അറിയുന്ന ആളായിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും . എഴുത്തും വായനയും അറിയാത്ത ഒരാള്‍ക്ക് എങ്ങനെ ഖുര്‍ആന്‍ എഴുതിയുണ്ടാക്കുവാന്‍ കഴിയും എന്ന് സാമാന്യ ബുദ്ധി ചോദിക്കുമല്ലോ . ?
(എന്നാല്‍ വസ്തുത അതല്ല എന്നും പരിശുദ്ധ ഖുര്‍ആന്റെ അവതരണം എങ്ങനെയായിരുന്നു എന്നും വിശ്വാസികള്‍ക്കറിയാം . മലക്ക്  എന്നൊരു അസ്ഥിത്വം  പക്ഷെ സാമാന്യ യുക്തിക്കാര്‍ സമ്മതിച്ചു തരില്ലല്ലോ  )


(മുന്‍പ് ടി കെ ഹംസ സാഹിബ് പറഞ്ഞതും അങ്ങനാണല്ലോ .പ്രവാചകന് എഴുത്തും വായനയും അറിയാം എന്ന് .  അത്  മത പ്രമാണങ്ങള്‍ വിട്ടു  സാമാന്യ യുക്തി പ്രയോഗിച്ചതാവാം )
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
രാഷ്ട്രീയ നേതാക്കള്‍ക്ക്  മത വിശ്വാസങ്ങളില്‍ ഇടപെടാമെങ്കില്‍ , പിണറായി വിജയന്‍ ആദ്യമായി പറയേണ്ടത്  മുസ്ലിമ്കളിലെ  ശവകുടീര വ്യവസായത്തിനെതിരിലാണ് . സാമാന്യ യുക്തി അനുസരിച്ച് ഒരു  മനുഷ്യന്‍ മരിച്ചാല്‍ അതോടെ അയാളുടെ കേള്‍വിയും ,കാഴ്ചയും നഷ്ടമായി എന്നതില്‍ ഒരു സംശയവുമില്ല . 
പിണറായിക്ക് ഇങ്ങനെ പറയാം:

 "
 ആര് മരിച്ചാലും ജീര്‍ണ്ണിച്ചു മണ്ണാവും . കേള്‍വിയും കാഴ്ചയും നഷ്ടപ്പെടും "


മരിച്ചവര്‍(അവര്‍ മഹാന്മാര്‍ ആയിരിക്കണം എന്ന് മാത്രം ) കേള്‍ക്കുമെന്ന് മാത്രമല്ല ജീവിച്ചിരിക്കുമ്പോള്‍ മനസ്സിലാകാത്ത ഭാഷ പോലും മരണ ശേഷം  മനസ്സിലാകും എന്നും  കേള്‍വിയുടെ ദൂര പരിധി   പോലും ഒരു പ്രശ്നമല്ല എന്ന് പോലും വിശ്വസിക്കുന്ന ആളുകളാണ് മുസ്ലിം സമുദായത്തില്‍ ബഹു ഭൂരിപക്ഷവും .   ഈ വിശ്വാസങ്ങളുടെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ് അവരില്‍ ഭൂരിഭാഗവും .ഇക്കാര്യത്തില്‍ പിണറായി വിജയന്‍ അഭിപ്രായം പറഞ്ഞാല്‍ പാര്‍ട്ടിയില്‍ എത്ര മുസ്ലിം സഖാക്കള്‍ ഉണ്ടാവും എന്ന് പിണറായിക്കും നന്നായറിയാം .
മാത്രവുമല്ല അവര്‍ ഇങ്ങനെ പറഞ്ഞേക്കാം :അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.  മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് അതില്‍  വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
അത് കൊണ്ട് തന്നെ മത പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണമാണ് ഇവിടെ വേണ്ടത് . അതിനു വേണ്ടി ശ്രമിക്കുന്ന നവോദ്ദ്ഥാന പ്രസ്ഥാനം   കേരളത്തില്‍ സജീവമായി ഉണ്ട് .അവര്‍ ആ ദൌത്യം നിര്‍വ്വഹിക്കുന്നുമുണ്ട് 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
താന്‍ ആകാശ യാത്ര നടത്തി മരണപ്പെട്ട മുന്‍ പ്രവാചകന്‍ മാരെ കണ്ടു എന്ന് പ്രവാചക തിരുമേനി പറഞ്ഞിട്ടുണ്ട് . അത് മുസ്ലിംകള്‍ അവാന്തര വ്യത്യാസമില്ലാതെ അംഗീകരിക്കുന്നുണ്ട് എന്നാണു എന്റെ അറിവ് .വിമാനങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കാലത്ത്   ആകാശ ലോകത്തേക്ക് യാത്ര നടത്തി എന്നും  മരിച്ചു പോയവരെ ഒരാള്‍ കണ്ടു എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശുദ്ധ കളവാണ് എന്ന്  ഇപ്പോള്‍ പിണറായി പറഞ്ഞ സാമാന്യ യുക്തി വെച്ച് പറയാന്‍ കഴിയും .
അതായത് പ്രവാചകന്‍ കളവു പറഞ്ഞു എന്ന് പറയേണ്ടി വരും .
എന്നാല്‍ മുസ്ലിം ലോകത്ത് അംഗീകരിക്കപ്പെട്ട കാര്യമാണ് അതും . ഇപ്രകാരം പിണറായി പറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രത്യാഖാതം പിണറായിക്ക് നന്നായി അറിയാം . അപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ മത വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് അപകടം ചെയ്യും .അവര്‍ക്ക്  സാമാന്യ  യുക്തിയിലൂടെ  മാത്രമേ  കാര്യങ്ങള്‍  നോക്കി  കാണുവാന്‍  കഴിയുകയുള്ളൂ  എങ്കില്‍  കൂടുതല്‍  അപകടമാകും .  അത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കും . 


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


തങ്ങളുടെ പാര്‍ട്ടി സഖാക്കളുടെ ക്ലാസ്സുകളില്‍ അത് പറഞ്ഞു നോക്കുക .എന്തായിരിക്കും പ്രതികരണം എന്ന് മനസ്സിലാക്കുക . പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ അഭികാമ്യമല്ല .കാരണം പിണറായിയെ നയിക്കുന്ന സാമാന്യ യുക്തിയല്ല മത വിശ്വാസികളെ നയിക്കുന്നത് .അവര്‍ക്ക് വേണ്ടത് മത പ്രമാണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള  പണ്ഡിതന്മാരുടെ വിശദീകരണങ്ങളും ആണ് .അതിന്റെ ശേഷം മാത്രമേ സാമാന്യ യുക്തി വരുന്നുള്ളൂ .   കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളോട് മത വിശ്വാസികളുടെ അകല്‍ച്ചക്കുള്ള   ഒരു പ്രധാന  കാരണവും അതിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ഈ 'യുക്തി വിചാര'മാണ് .മത പ്രമാണങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നല്ല ഈ  സാമാന്യ യുക്തി   എന്നത് . മതത്തിലെ എല്ലാ കാര്യങ്ങളും  സാമാന്യ യുക്തി   കൊണ്ട് വിലയിരുത്താവുന്ന ഒന്നല്ല എന്നത് കൊണ്ട് പിണറായി വിജയന്‍റെ  ഇടപെടല്‍  സ്വാഗതം ചെയ്യാനാവില്ല . അത് മത പണ്ഡിതന്മാര്‍ തന്നെ കൈകാര്യം ചെയ്തു തീരുമാനത്തില്‍ എത്തേണ്ട വിഷയമാണ് . അല്ലെങ്കില്‍ മത പ്രമാണങ്ങള്‍ക്ക് പകരം പിണറായിയെ പോലുള്ളവരുടെ  സാമാന്യ യുക്തി   മാത്രം  ഉപയോഗിക്കുന്ന ഒരു  വിഭാഗമായി മത വിശ്വാസികള്‍ മാറും .അങ്ങനെ പോയാല്‍ എത്തിപ്പെടുക പിണറായി വിജയനും കമ്മൂനിസ്ടുകളും ആഗ്രഹിക്കുന്ന യുക്തി വാദത്തിലെക്കാവും.





സ്റെപ് ഔട്ട്‌ ഷോട്ട്

പിണറായി വിജയന്‍റെ ഈ  സാമാന്യ യുക്തി വാദം ഇടതു എം. എല്‍. എ .പി ടി എ റഹിം
അംഗീകരിക്കുന്നില്ല .
അദ്ദേഹത്തിനു കാന്തപുരം    പറയുന്നതാണ് വിശ്വാസം.
(ഈ വീഡിയോ യില്‍  കാണുക .)

മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി ദേശാഭിമാനി യില്‍ 




കൊച്ചി: തിരുകേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാഗ്ഭടാനന്ദനെക്കുറിച്ചുള്ള സെമിനാറിലാണ് സാന്ദര്‍ഭികമായി തിരുകേശം വിവാദം പരാമര്‍ശിച്ചത്. പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാനും നടപ്പിലാക്കാനുമാണ് പ്രാധാന്യം നല്‍കേണ്ടത്. മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി പറഞ്ഞു.




പ്രതികരണങ്ങള്‍ ~18More→
old
 
back to topGet This