April 9, 2012

അഞ്ചാം മന്ത്രിയും സാമുദായിക അസന്തുലിതാവസ്ഥയും

 1947 - ഇല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ രാജ്യം നേരിട്ട അനവധി വെല്ലുവിളികള്‍ ഉണ്ട് . ലോകത്ത് തന്നെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്ന് , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്  തന്ത്രത്തിന്റെ ഭാഗമായി ലഭിച്ച ആനുകൂല്യങ്ങള്‍ അനുഭവിച്ചു ബ്രിട്ടീഷ് വിധേയത്വം പുലര്‍ത്തിയ തങ്ങളുടേതായ സാമ്രാജ്യത്തില്‍  വിരാജിച്ചിരുന്ന  നാട്ടു രാജാക്കന്മാര്‍ , വിവിധ ദേശങ്ങളില്‍ വിവിധ ഭാഷകള്‍, വിവിധ മതങ്ങള്‍ . കടുത്ത വെല്ലു വിളി തന്നെ . നമ്മുടെ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ ഒരുമിച്ചു കഠിനമായി പ്രയത്നിച്ചു ഏവര്‍ക്കും അംഗീകരിക്കാവുന്ന ഒരു ഭരണ ഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണവും ആരംഭിച്ചു .

തുല്ല്യ നീതി ഏതൊരു ഭരണ ഘടനയും വിഭാവനം ചെയ്യുക സ്വാഭാവികമാണ് . അത് എങ്ങനെ നടപ്പില്‍ വരുത്തും എന്നത് അതാതു രാജ്യത്തെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും . തുല്യ നീതി എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടില്‍ സംവരണം വന്നത് . ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍  പിന്നോക്കം പോയ ജന വിഭാഗങ്ങള്‍ക്ക്  ഒരു കുതിച്ചു ചാട്ടത്തിനും മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒപ്പം എത്തി ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍ സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് സംവരണം  നടപ്പില്‍ വരുത്തിയത് . എന്നാല്‍ എക്കാലത്തും മുന്നോക്ക  വിഭാഗങ്ങളിലെ ഒരു വലിയ വിഭാഗം സംവരണത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ത്തു പോന്നിട്ടുണ്ട് എന്നത് മറച്ചു വെക്കാന്‍ കഴിയാത്ത ഒരു യാതാര്ത്യമാണ് .തെങ്ങ് കയറ്റക്കാരന്റെ മകന്‍ തെങ്ങ് കയറ്റക്കാരന്‍ എന്ന പോലെ  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്റെ മകന്‍  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്‍ ,  എന്ന മട്ടിലുള്ള ഒരു  പിന്തുടര്ചാവകാശം പോലെയാണ് മുന്നോക്ക വിഭാഗത്തിലെ ഒരു വിഭാഗം സര്‍ക്കാരിലെ അധികാര പങ്കാളിത്തത്തെയും  ,ഉദ്ധ്യോഗസ്ഥ പദവികളെയും കണ്ടിരുന്നത്‌ .

 സര്‍ക്കാര്‍ ഉദ്ദ്യോഗ തലത്തിലുള്ള സംവരണം  അട്ടിമറിക്കപ്പെട്ടത്  പരസ്യമായ രഹസ്യമാണ് .ഈ അട്ടിമറിക്കെതിരില്‍ ധാരാളം സമര പരിപാടികള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട് . ആരാണ് ഈ അട്ടിമറിക്ക് പിന്നില്‍ എന്ന്  എസ് എന്‍ ഡി പി ചെയര്‍മാന്‍  ശ്രീ വെള്ളാപ്പള്ളിയോടു  ചോദിച്ചാല്‍  കൃത്യമായി  അറിയാന്‍ കഴിയും .അദ്ധേഹത്തിന്റെ പല പ്രസ്താവനകളിലും അത് ആവര്‍ത്തിച്ചു വന്നിട്ടുണ്ട് .


സാമുദായികമായ കാഴ്ചപ്പാട് നമ്മുടെ നാട്ടില്‍ ഒരു യാതാര്ത്യമാണ് . അത്  വിവിധ സമുദായങ്ങളിലെ ജന വിഭാഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു അനുസൃതമായി അര്‍ഹ്ഹമായ അവകാശങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രൂപത്ത്തിലാവുന്നതാണ് രാജ്യത്തിനു ഗുണകരം . അപ്പോഴേ നമ്മുടെ രാജ്യത്ത് സാമൂഹിക നീതി നടപ്പിലാവൂ .അതാണ്‌ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ മുന്നില്‍ കണ്ടതും . നിര്‍ഭാഗ്യവശാല്‍ അര്‍ഹ്ഹമായത് നൂനപക്ഷ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല  ,  അനര്‍ഹ്ഹമായത് കയ്യടക്കി വെച്ചിരിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ സമ്മര്‍ദ്ധ തന്ത്രങ്ങള്‍ ഉപയോഗിച്ച്  ഈ നില തുടരുന്നതിന് വേണ്ടി പണിയെടുക്കുകയും  ചെയ്യുന്നു എന്നത് തുറന്നു പറയാതെ വയ്യ .


മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?
സാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ  ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ  അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത്  വര്‍ഗ്ഗീയത   കൊണ്ട്  എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത്  എന്നേ അവരോടു പറയാനുള്ളൂ ...

 ഇതേകാര്യം തന്നെ കെ മുരളീധരനും പറയുന്നു . ബി ജെ പിയെക്കാള്‍  ഇടതു പക്ഷം സാമുദായിക അസന്തുലിതാവസ്ഥ പറഞ്ഞു മുതലെടുക്കുമെന്നു  അദ്ദേഹം ഭയപ്പെടുന്നത്രേ ..
ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം സാമുദായിക അസന്തുലിതാവസ്തക്ക് വഴി തെളിക്കുമെന്ന വി എസ അച്ചുതാനന്തന്റെ പ്രസ്താവനയെ ഇടതു പക്ഷത്ത് തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുരളീധരന്റെ ഈ ആശങ്ക . പാര്‍ട്ടിയില്‍ തനിക്കു നഷ്ടമായ ഇടം തിരിച്ചു പിടിക്കാനും തന്നെ ഒതുക്കിയ നേതാക്കളെ വിയര്‍പ്പിക്കാനും വേണ്ടി മാത്രമാണ് മുരളിയുടെ ഈ പ്രസ്താവന .
സംവരണ അട്ടിമറി മൂലം സംസ്ഥാനത്തെ  ഈഴവ   ജന വിഭാഗങ്ങള്‍ക്ക്  അര്‍ഹ്ഹമായ ഉദ്ദ്യോഗ പ്രാതിനിത്യം  നഷ്ടം വരുത്തുന്നതില്‍ കാരണക്കാരായവര്‍ക്കൊപ്പം ഈഴവ സമുദായത്തിന്റെ  നേതാവ് എന്ന്  അവകാശപ്പെടുന്ന വെള്ളാപ്പള്ളിയും ഇതേ വാദം ഉന്നയിക്കുന്നതിനു പിന്നിലും ഇതേ വികാരം തന്നെ . 

അഞ്ചാമതൊരു മന്ത്രി സ്ഥാനം എന്ന ലീഗിന്റെ രാഷ്ട്രീയ ആവശ്യത്തെ കോണ്‍ഗ്രസില്‍ ചിലര്‍ എതിര്‍ക്കുന്നത് ലീഗിന്റെ വളര്‍ച്ച ഭയന്നിട്ടാണെങ്കില്‍ പറയട്ടെ, കോണ്‍ഗ്രസ്‌ തളരുന്നത് അതിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായത് കൊണ്ടാണ്  .ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേടാന്‍ കഴിയുമായിരുന്നതില്‍ ഉറപ്പുള്ള  പത്ത് സീറ്റ്‌ എങ്കിലും കുറച്ചാണ് നേടിയത് . അതിന്റെ പ്രധാന   കാരണങ്ങളില്‍ ഒന്ന് രമേശ്‌ ചെന്നിത്തലയുടെ മുഖ്യ മന്ത്രി മോഹമാണ് .

ഇന്ന് ഉപ മുഖ്യ മന്ത്രി പദത്തിലും വലുതാണ്‌ കെ പി സി സി  പ്രസിഡന്റ്‌ സ്ഥാനം എന്ന് പറയുന്ന രമേശ്‌ ചെന്നിത്തല  പിന്നെ എന്തിനാണ്  അതിലും താഴ്ന്ന പദവി ആയ എമ്മെല്ലേ  സ്ഥാനത്തിനു വേണ്ടി നിലവിലെ എമ്മെല്ലേക്ക്  സീറ്റ്‌ നിഷേധിച് മത്സരിച്ചത് ?   
കോണ്‍ഗ്രസിലെ ഗ്രൂപ്പുകല്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികളെ കൂടി  ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാതെ വന്നതോടെയല്ലേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിലും ഒരാഴ്ച കൂടി വൈകിയത് ?


പൊതുവേ   ദുര്‍ബലമായ സംഘടന സംവിധാനമുള്ള കോണ്‍ഗ്രസ്‌ പലയിടത്തും ജയിച്ചു പോന്നത് വ്യക്തി പ്രഭാവമുള്ള നേതാക്കളുടെ(അവരും ഗ്രൂപ്പുകള്‍ക്ക് അതീതരല്ല ) സാന്നിധ്യം കൊണ്ടും കൈപ്പത്തി ചിഹ്നം കേരള ജനതയ്ക്ക് സുപരിചിതമായത് കൊണ്ടാണ് . എന്നാല്‍ അത്തരമൊരു സാഹചര്യം ഉള്‍ക്കൊള്ളാതെയാണ്  ചാലക്കുടി പോലൊരു മണ്ഡലത്തില്‍ സ്ഥാനര്തിയെ നിര്‍ണ്ണയിച്ചത് . രമേശ്‌ ചെന്നിത്തലയുടെ ഹെലികൊപ്റെര്‍ പര്യടനവും 'ചാലക്കുടിയിലെ ബെന്നി'യെ അന്വേഷിച്ചുള്ള മാധ്യമ പടയുടെ ഓട്ടവുമൊക്കെ മറക്കാറായോ ? വക്കം കമ്മിറ്റി റിപ്പോര്‍ട്ട്‌  എന്തായി ? 

നായര്‍ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി എന്‍ എസ് എസ് നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

എസ് എന്‍ ഡി പി ഈഴവ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി  നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

സാമുദായിക സന്തുലിതാവസ്ഥ  ഉദ്ധ്യോഗസ്ഥ തലത്തിലും , നിയമ നിര്‍മ്മാണ സഭയിലും ഉറപ്പു വരുത്തുവാന്‍  കോണ്‍ഗ്രസ്‌ പോലൊരു ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനം അത് സംഘടനാപരമായി   ദുര്‍ബലമായി   നില്‍ക്കുന്ന അവസ്ഥയില്‍ പോലും ശ്രമിക്കുന്നത്  അഭിനന്ദനീയമാണ്


എന്നാല്‍ മുസ്ലിംകള്‍ക്ക് അര്‍ഹ്ഹതപ്പെട്ട സംവരണ അവകാശങ്ങള്‍ അട്ടിമറിക്കുവാനും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങളെ  സാമുദായികമായി കാണുവാനും  ,ലീഗിനൊരു അഞ്ചാം മന്ത്രിയെ ലഭിച്ചാല്‍ അത് സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കും എന്ന പ്രചരിപ്പിക്കുവാനും തുനിഞ്ഞാല്‍  നിങ്ങള്‍ വര്‍ഗ്ഗീയ വാദികളാണ് , നിങ്ങളുടെ സാമൂഹിക നീതി സങ്കല്‍പം കപടമാണ് എന്ന് തന്നെ ഉറപ്പിച്ചു പറയേണ്ടി വരും .
ലീഗ് നേതൃത്വത്തോട് ഒരു അപേക്ഷ
ലീഗിന്റെ അഞ്ചാം മന്ത്രി എന്ന രാഷ്ട്രീയ ആവശ്യം അംഗീകരിക്കപ്പെട്ടാലും  ഇല്ലെങ്കിലും പ്രസ്താവന യുദ്ധം നടത്തുന്ന   ഈ വര്‍ഗ്ഗീയ   കണ്ണുകളെ തുറന്നു കാണിക്കുക ഏതൊരു  മുസ്ലീം ലീഗുകാരന്റെയും കടമയാണ് . ചരിത്രത്തിലെ ഉജ്ജ്വല വിജയം നേടിയിട്ടും അര്‍ഹതപ്പെട്ടത് അത് അല്പം വൈകിയാലും ചോദിച്ചു വാങ്ങിയില്ലെങ്കില്‍  പിന്നെ സാമൂഹിക നീതി എന്ന് പറഞ്ഞു  ഇനി എങ്ങനെ  വോട്ടു ചെയ്ത ജനങ്ങളെ അഭിമുഖീകരിക്കും ? കണക്കുകള്‍ നിരത്തി സാമുദായിക അസന്തുലിതാവസ്താ വാദക്കാരെയും  രാഷ്ട്രീയ കാലാവസ്ഥ വാദക്കാരെയും നേരിടുക .അര്‍ഹ്ഹതയുള്ളത് കിട്ടിയില്ലെങ്കില്‍ മന്ത്രി സ്ഥാനങ്ങള്‍ പിന്‍വലിച്ചു പ്രതിഷേധം അറിയിക്കുക .

 അല്ലെങ്കില്‍  "അഭിമാനകരമായ അസ്ഥിത്വം" എന്നത് "അപമാനകരമായ  അസ്ഥിത്വം" എന്ന് എന്ന് തിരുത്തി എഴുതി കോണ്‍ഗ്രസിന്റെ റാന്‍ മൂളികളായി നിങ്ങള്ക്ക് കഴിയാം . കാലം അങ്ങനെ വിലയിരുത്തും നിങ്ങളെ ... അര്‍ഹ്ഹതപ്പെട്ടത്‌ നേടിയെടുക്കാനാവില്ലെങ്കില്‍ ,അതിന്റെ കാരണങ്ങള്‍ കണക്കു നിരത്തി ബോദ്ധ്യപ്പെടുത്തിയില്ലെങ്കില്‍  എന്താണ് സംഭവിക്കുക എന്നതിന് ചരിത്രം മറുപടി നല്‍കും .


2 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. നായര്‍ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി എന്‍ എസ് എസ് നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

  എസ് എന്‍ ഡി പി ഈഴവ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

  ReplyDelete
  Replies
  1. സാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത് വര്‍ഗ്ഗീയത കൊണ്ട് എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത് എന്നേ അവരോടു പറയാനുള്ളൂ ...

   Delete

new old home
 
back to topGet This