സുന്ദര്‍ രാജ് സുന്ദര്‍ : നഷ്ടമായത് ജ്യേഷ്ഠ സഹോദരന്‍
ഇന്റര്‍നെറ്റ് ആശയ സംവേദനത്തിന് ആളുകള്‍ ആധുനിക യുഗത്തില്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് ബ്ലോഗുകളാണ് ...
തുറന്നു പറഞ്ഞാല്‍ ബ്ലോഗുകള്‍ പലപ്പോഴും പോര്‍ക്കളങ്ങള്‍ ആവുന്ന അവസ്ഥയുണ്ട് ..വ്യത്യസ്ത ചിന്താ ഗതികളും സമീപനങ്ങളും ഏറ്റു മുട്ടുന്ന അവസ്ഥ .
പരസ്പരം വ്യക്തിപരമായി അടുത്ത് അറിയുവാനുള്ള സാഹചര്യം ശ്രിഷ്ടിക്കപ്പെടുക സോഷ്യല്‍ നെറ്റ് വര്‍ക്ക് കള്‍ വഴിയാണ് . ബ്ലോഗില്‍ 'ശത്രുത' പുലര്‍ത്തുന്നവര്‍ മിത്രങ്ങളാവുന്ന കാഴ്ച സോഷ്യല്‍ നെറ്റ് വര്‍ക്ക് കള്‍ക്ക് സ്വന്തം ...
വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരുമായും സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഫേസ് ബുക്കില്‍ അടുത്ത സൗഹൃദം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒട്ടനവധി ആളുകളുമായി ഉണ്ടാക്കുവാന്‍ സാധിച്ച തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് ഇന്നലെ വൈകിട്ട് (26.03.2011) അന്തരിച്ച ബഹുമാന്യ സഹോദരന്‍ സുന്ദര്‍ രാജ് സുന്ദര്‍ ...
ബ്ലോഗ്ഗര്‍ എന്ന നിലക്കല്ല ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ സജീവമായിരുന്ന അദ്ദേഹം ഈ ഗ്രൂപ്പിന്റെ ഉപദേശക സമിതിയിലെ അംഗം കൂടിയായിരുന്നു ...അദ്ധേഹത്തിന്റെ വേര്‍പാട് ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരില്‍ കാണാത്ത ഒരു അടുത്ത സുഹൃത്ത് എന്ന നിലയില്‍ എനിക്ക് വളരെ വിഷമവും വേദനയും ഉണ്ടാക്കി ...എന്നാല്‍ ദൈവത്തിന്റെ അലംഘനീയമായ വിധിക്ക് ഭൂലോകത്ത് ജനിച്ച ഏതൊരു ജീവനും വിധേയമാവും എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യല്ലോ ..
അദ്ധേഹത്തിന്റെ മരണം മൂലം മാനസികമായി വിഷമം അനുഭവിക്കുന്ന അദ്ധേഹത്തിന്റെ കുടുംബത്തിനും ബന്ധു മിത്രാദികള്‍ക്കും ദൈവം വിഷമം ലഘൂകരിച്ചു നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ...
എന്ത് പറഞ്ഞാണ് ഞാന്‍ എന്നെ സമാശ്വസിപ്പിക്കുക ...ആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍ !
ReplyDeleteനാട്ടില്‍ നിന്നും ഗള്‍ഫില്‍ നിന്നുമൊക്കെയായി ഇന്നലെ രാത്രി ഫോന്‍ കോളുകളുടെ ഒരു പ്രവാഹമായിരുന്നു.
ReplyDeleteവാര്‍ത്ത അറിഞ്ഞതില്‍ പിന്നെ ഒരു മരവിപ്പായിരുന്നു. വളരെ വൈകിയാണു ഫേസ് ബുക്കും ബ്ലൊഗുമൊക്കെ ഓര്‍ത്തതു, ഇന്നു നെറ്റ് തുറന്ന് മാഷെ മരണ വിവരം ഒന്നു രണ്ട് പേരെ അറിയിച്ചു (എല്ലാരും അറിഞ്ഞു കാണുമെങ്കിലും എന്റെ കടമ നിര്വഹിച്ചു).
മാഷിന്റെ വിയോഗം പലരും വായിച്ച പോലെ വായിക്കാന്‍ എനിക്കു പറ്റില്ല, കാരണം ചുരുങ്ങിയ കാലത്തെ ബ്ലൊഗിലെയും ഫേസ് ബുക്കിലെയും ബന്ദമല്ല എനിക്കു മാഷുമായി ഉള്ളത്.
കാല്‍ നൂറ്റാണ്ട് കാലം അടി വാങിയും (ഒരിക്കല്‍ തിരിച്ചു കൊടുത്തും) ഇണങ്ങിയും പിണങ്ങിയും സംസാരിച്ചും ഉടക്കിയും അങ്ങിനെ ഒരുപാടു ഓര്‍മ്മകള്‍.
ഞങ്ങളുറ്റെ സ്കൂളിനെ, ഉപജില്ലയിലെ ഏറ്റവും നല്ല എല്‍ പി ആക്കിയതിന്റെ ക്റെഡിറ്റ് മാഷിനു മാത്രം.
ഈ പ്രാവശ്യം ഇങ്ങോട്ടു വരുമ്പോഴും യാത്രയയക്കാന്‍ മാഷ് ഉണ്ടായിരുന്നു.
മാഷുമായി ഒരാഴ്ച മുന്‍പ് സംസാരിചിരുന്നു (മാഷിന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ ഉണ്ടായ വ്യക്തിപരമായ ഒരു പരാമര്‍ഷം ഒഴിവാക്കന്‍ പറയാന്‍, മിനുട്ടുകള്‍ക്കകം മാഷ് അതു തിരുത്തി നാട്ടില്‍ ഉണ്ടാവാമായിരുന്ന ഒരു പ്രശ്നം ഒഴിവാക്കി ഒരു മാത്രികാ ബ്ലൊഗ്ഗര്‍ ആണു മാഷ് എന്നു തെളിയിച്ചു).
മാഷിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകല്‍ ഒരു കമന്റില്‍ ഒതുക്കാന്‍ കഴിയില്ല, പക്ഷെ പെട്ടെന്നു ഒരു പോസ്റ്റ് ഇടാനുള്ള ഒരു മനസ്സും വരുന്നില്ല.
മാഷിന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്,
മാഷിന്റെ തന്നെ വാക്കുകളില്‍ മാഷിന്റെ ഏറ്റവും ഇഷ്ട ശിഷ്യന്‍ - (ഇതിലും വലിയ ഒരു അവാര്‍ഡ് വിധ്യാഭ്യാസ ജീവിതത്തില്‍ ഒരു ശിഷ്യനു എവിടുന്നു കിട്ടാന്‍?)
വെറും രണ്ടു,മൂന്നു മാസത്തെ പരിചയം മാത്രമേ സുന്ദര്‍ മാഷുമായി ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് ഒരു ജന്മ ബന്ധം പോലെ ആഴത്തില്‍ ഉള്ളതായിരുന്നു.ഇന്നലെ രാവിലെ സംസാരിച്ചിരുന്നു. ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വിഷയത്തെ കുറിച്ച് കമന്റ് ഇടാനും പറഞ്ഞു. മാഷെ പിന്നീട് ഓണ്‍ലൈനില്‍ കാണാഞ്ഞത് മൂലം വൈകുന്നേരം മൊബൈല്‍ നമ്പരിലേക്ക് വിളിച്ചു. പക്ഷെ കിട്ടിയില്ല.അപ്പോഴേക്കും മാഷ് നമ്മെ വിട്ട് പോയിട്ടുണ്ടായിരുന്നു.. കണ്ണീരോടെ വിട.. ആദരാഞ്ജലികള്‍ - ഞാന്‍ മാഷിന്റെ വീടിലെക്ക് വിളിച്ചിരുന്നു. മാഷിന്റെ അനിയന്‍ ആണ് ഫോണ്‍ എടുത്തത്. ഇന്നലെ വൈകീട്ട് അഞ്ചര മണിക്കായിരുന്നു മരണം. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു..കുറച്ചു മുന്‍പ് ശവസംസ്കാരം കഴിഞ്ഞു.. പ്രിയ മാഷിനു ആദരാഞ്ജലികള്‍....
ReplyDeleteമാഷിനു ആദരാഞ്ജലികള്‍..................
ReplyDeleteമനസ്സിനെ വിശ്വസിപ്പിക്കാനാവുന്നില്ല. അദ്ദേഹത്തിന് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നു.. പ്രാര്‍ഥനയില്‍ പങ്കുചേരുന്നു.
ReplyDeleteവ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരുമായും സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഫേസ് ബുക്കില്‍ അടുത്ത സൗഹൃദം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒട്ടനവധി ആളുകളുമായി ഉണ്ടാക്കുവാന്‍ സാധിച്ച തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് ഇന്നലെ വൈകിട്ട് (26.03.2011) അന്തരിച്ച ബഹുമാന്യ സഹോദരന്‍ സുന്ദര്‍ രാജ് സുന്ദര്‍ ...
ReplyDeleteമാഷെ അങ്ങു യാത്രയായല്ലൊ!
ReplyDeleteതുടങ്ങിവെച്ച ചർച്ചപോലും മുഴുവനാക്കാതെ....
ഞങ്ങൾക്ക് വിഷയം നൽകി അങ്ങ് വിടവാങ്ങുകയായിരുന്നൊ......?
ആദരാഞ്ജലികള്‍ ....
ReplyDeleteഅദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു
ReplyDeleteആദരാഞ്ജലികള്‍.....
ReplyDeleteവാക്കുകളില്ലാത്ത ലോകത്തേക്ക് മാഷ് യാത്രയായി.
ReplyDeleteഓര്‍മിക്കാനും വായിക്കാനും, ചിന്തിക്കാനുമായി ഒരുപാട് വാക്കുകള്‍ ബാക്കി വെച്ച് കൊണ്ട്.
ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു.