April 4, 2011

ഹമീദ്‌ വാണിമേല്‍ എന്ത് കൊണ്ട് ജമാഅത്ത് വിട്ടു ?




1

പിണറായി പറഞ്ഞതും ജമാഅത്ത് സ്വീകരിച്ച നിലപാടുകളും വായിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ ...

ജമാഅത്ത് ഇസ്ലാമി-CPM തിരഞ്ഞെടുപ്പ് ബന്ധം

27 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. നയവൈകല്യങ്ങളുടെ കൂടാരമാണ് ജമാഅത്തെ ഇസ്ലാമി. അപ്പോള്‍ ഇങ്ങിനെയൊക്കെ വരും.

    ReplyDelete
  2. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതര വ്യവസ്ഥയെയും ഉള്‍കൊള്ളാന്‍ തയ്യാറായ മുസ്ലിം സംഘടനകളുടെ മേക്കിട്ടു കയറിയ കഴിഞ്ഞ കാല നാളുകള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഇനിയും വേട്ടയാടും. മറ്റു സംഘടനകളുടെ സുചിന്തിതമായ നിലപാടുകളെ പരിഹസിച്ചവര്‍ സ്വയം പരിഹാസ്യരാവുന്ന നാടകമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘടനയുടെ സ്വന്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാത്ത നയവും നിലപാടുമാണ് തങ്ങള്‍ക്കുള്ളതെന്ന് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുവോ അന്നേ ഈ കോമാളി സര്‍ക്കസ് നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കൂ.

    ReplyDelete
  3. ഇസ്ലാം വിട്ടു മൌദൂദിസത്തില്‍
    മൌദൂദിസം വിട്ടു ജനാതിപത്യത്തില്‍
    ജനാതിപത്യം വിട്ടു കമ്മ്യുണിസത്തില്‍

    ആഹ..ജമാഅത്തിന്റെ വളര്‍ച്ച അസൂയാവാഹമാണ്.

    പക്ഷെ ഒന്നുണ്ട്. കാശ്മീര്‍ ജമാത്ത്‌. ബംഗ്ളാദേശ ജാമാത്തു, പാക്കിസ്ഥാന്‍ ജമാത്ത്‌, ദല്‍ഹി ജമാത്ത്‌ കോഴിക്കോട് ജമാത്ത്‌, വാണിമേല്‍ ജമാത്ത്‌ കാരക്കുന്ന് ജമാഅത്ത്, ചെന്നമങ്ങല്ലൂര്‍ ജമാഅത്ത് ഇതൊക്കെ വേറെ വേറെ ജമാത്തുകളാ. ഇസ്ലാം മാത്രമേ ലോകം മോത്തത്തം ഉള്ളൂ. അതുകൊണ്ടാണ് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ udf വിരോധവും (എളാപ്പയും അമ്മോനും നില്‍ക്കുന്ന മണ്ഡലത്തില്‍ ഒഴിച്ച്) കേന്ദ്രത്തില്‍ കോണ്ഗ്രസ്സ് സ്നേഹവും കാണിച്ചത്. ഒരു പാര്‍ത്തിയുടെ നയമേ..!!!!!!!!!!!!!!!

    ReplyDelete
  4. ഹമീദ് അനുകൂല പ്രകടനം, പോസ്റ്റര്‍ എന്നിവ തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യുമല്ലോ..
    http://janasamaksham.blogspot.com/2010/06/blog-post_1379.html

    ReplyDelete
  5. മാറ്റത്തിന് ഒരു വോട്ട് ചോദിച്ചു നടക്കാന്‍ പ്രചോദനമായവര്‍ തന്നെ സ്വയം മാറ്റത്തിന് വിധേയമാവുന്നു. അവര്‍ മാറി കൊണ്ടെയിരിക്കും. ഫിതനയുടെ സകല ചിന്തകളും ചിതറുന്ന മാധ്യമവും , മൂല്യം നോക്കുന്ന ഹിറ സെന്ററും ഒര്പ്‌ാട് മാറും. ലീഗ് വിരോദത്തില്‍ , മുസ്ലിം സമുദദായത്തിന്റെ വോട്ടുകളില്‍ വിള്ളലുകളുണ്ടാക്കാന്‍ സ്വന്തം പിതാവിനെ സാക്ഷാല്‍ മൌദൂദിയെ തള്ളിപ്പറയാന്‍ തയ്യാറായ ഹിറാ സെന്ററില്‍ നിന്നും പലതും നമുക്ക് കേള്‍ക്കാം "പൊളിറ്റിക്കല്‍ സെക്രടരിയിലൂടെ " അപ്പോളഴും മാധ്യമവും ദാവൂദുമാരും ഇവിടെയോക്കെയുണ്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം

    ReplyDelete
  6. ഹമീദ്‌ വാണിമേല്‍ ജമാഅത്ത് വിട്ടത് ഇടതിന് വോട്ടുകൊടുക്കുന്നതിനാണ് എന്നാണു കേട്ടത്.പക്ഷെ ജമാഅത്ത് നേത്രത്വം അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ ഈ രാജി പലസംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. പിന്നെ മുജാഹിദ്‌ സഹോദരങ്ങള്‍ ഇത്ര വികാരമാകെണ്ടതില്ല. ജമാഅത്ത് ഇപ്പോള്‍ പിളരും എന്ന് കരുതേണ്ടതും ഇല്ല. എന്തായാലും കാത്തിരുന്നു കാണാം ഹമീദ്‌ സാഹിബിന്റെ ഈ രാജി..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. എനിക്ക് മനസ്സിലാകാത്ത രണ്ട്‌ കാര്യങ്ങള്‍ – ജമാഅത്തുകാരെ കുറിച്ച് നന്നായി അറിയുന്ന ബഹു. കുഞ്ഞാലികുട്ടി സാഹിബ് എന്തിനാണ് ഈ നയവും നിലപാടുമില്ലാത്തവരുമായി പതിമൂന്നു വട്ടം ചര്‍ച്ചക്ക് പോയത്..

    വര്‍ഗീയ മതമൌലികവാദ സംഘടനയായ ജമാഅത്തുമായി പിണറായി രഹസ്യ ചര്‍ച്ച നടത്തിയതിനെ കുറിച്ചു ഒരു ലീഗുകാരനും മിണ്ടുന്നില്ല..

    ReplyDelete
  9. @Anvar Vadakkangaraജനാധിപത്യ മതേതര സംവിധാനത്തെ അംഗീകരിക്കാനാവാതെ , മുന്നണികളുടെ മൂട് താങ്ങികളായി നടന്ന ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചതിനു ശേഷം ഒരിക്കല്‍ പോലും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിട്ടില്ല ... ഇക്കഴിഞ്ഞ പഞ്ചായത്ത് തല തിരഞ്ഞെടുപ്പില്‍ വികസന മുന്നണി എന്നാ മുഖം മൂടി അണിഞ്ഞെതിയ ജമാത് സ്ഥാനാര്‍ഥികള്‍ ലക്‌ഷ്യം വെച്ചത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുക എന്നാ മിനിമം അജണ്ട മാത്രമാണല്ലോ .. മാത്രവുമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവേശിച്ചാല്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന 'രാഷ്ട്ര്രീയ ഇസ്ലാം' സമുദായത്തില്‍ ഉണ്ടാക്കാവുന്ന കുഴപ്പങ്ങളും , ഒരു മതേതര ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുവാനുള്ള അവരുടെ മുഖം മൂടി അണിഞ്ഞുള്ള പ്രവര്‍ത്തനങ്ങളും മുസ്ലിം സമുദായ സംഘടനകളെയും അതിന്റെ പ്രവര്‍ത്തകരെയും ബോദ്ധ്യപ്പെടുതുവാനും ലീഗിന് കഴിഞ്ഞു എന്നതിന് കോട്ടക്കല്‍ കഷായം തന്നെ സാക്ഷിയാണല്ലോ

    ReplyDelete
  10. മുന്നണികളുടെ മൂട് താങ്ങികളായി നടക്കാതെ സ്വന്തമായി പെട്ടിവേക്കാന്‍ തീര്മാനിച്ചു .. അപ്പോള്‍ കുഞ്ഞാലികുട്ടിയും ജമാതും ഒരു ചര്‍ച്ച ആരും കാണാതെ നടത്തി ആ ചര്‍ച്ചയാണ് മുനീറും സാജിയും കൂടി പിടികൂടിയത്.. ശേഷമാണ് കോട്ടക്കല്‍ ഉച്ചകോടി നടന്നത്.

    2) വര്‍ഗീയ മതമൌലികവാദ സംഘടനയായ ജമാഅത്തുമായി പിണറായി രഹസ്യ ചര്‍ച്ച നടത്തിയതിനെ കുറിച്ചു ഒരു ലീഗുകാരനും മിണ്ടുന്നില്ല

    ReplyDelete
  11. ഈ വാര്‍ത്ത‍ സമ്മേളനത്തില്‍ വളരെ മാന്യമായ രിതിയിലാണ് അദ്ദേഹം
    തന്റെ അഭി പ്രായം പറഞ്ഞത് .അദ്ദേഹം കാണിച്ചത്‌ കുറച്ചു കടന്നുപോയി
    എന്നുള്ളത് ശെരിയാണ്‌ .പ്രസ്ഥാനത്തെയോ അതിന്റെ നായകരെ പറ്റിയോ
    മോശമായി പറയാതിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഇസ്ലാമിക പ്രസ്ഥാനത്തില്‍
    നിന്നും കിട്ടിയ അധ്യാപനങ്ങള്‍ തന്നെയാണ് എന്നതില്‍ സംശയമില്ല .ഈ വിഷയത്തെ
    പറ്റി പ്രതികരിക്കുമ്പോള്‍ നമ്മളും ആ മാന്യത കാണിക്കുക .അതോടൊപ്പം തെറ്റ്
    തിരിച്ചറിഞ്ഞു തിരിച്ചു വരാനുള്ള മനസ് അദ്ദേഹത്തിനുണ്ടാക്കാന്‍ അല്ലാഹുവിനോട്
    പ്രാര്‍ത്ഥിക്കുക ...

    ReplyDelete
  12. വര്‍ഗീയ മതമൌലികവാദ സംഘടനയായ ജമാഅത്തുമായി പിണറായി രഹസ്യ ചര്‍ച്ച നടത്തിയതിനെ കുറിച്ചു ഒരു ലീഗുകാരനും മിണ്ടുന്നില്ല..

    ReplyDelete
  13. പിന്തുണ വേണോ പിന്തുണ .........പിന്തുണ വേണോ പിന്തുണ .. ജമാതിന്റെ ഒരു ഗതികേട് പിന്തുണ വേണോ എന്ന് ചോദിച്ചു അങ്ങോട്ട്‌ നടക്കുന്നു
    http://www.mathrubhumi.com/story.php?id=174124

    ReplyDelete
  14. സിമിയും ജമാതും ഒരു ബന്ധവും ഇല്ല എന്ന് പറയുമ്പോളും ഇപ്പോളും സിമിക്കാര്‍ ജമാതിനു വേണ്ടി കുഴലൂതാന്‍ നടക്കുന്നു .. ഒരേ തൂവല്‍ പക്ഷികള്‍

    ReplyDelete
  15. പിളരാന്‍ മാത്രം വലിപ്പം ഇല്ലല്ലോ ജമാഅത്ത് !!!!!!!!!!!!!

    ReplyDelete
  16. Dear Faisal സുഹ്രത്തെ എനിക്ക് ഒരു ബ്ലോഗിനെ കുറിച്ചുള്ള മെയില്‍ വന്നു അത് വായിച്ചു.. വായിച്ചപ്പോള്‍ എനിക്ക് ഉണ്ടായ സംശയം അതാണ്‌ ഇവിടെ കുറിച്ചത് അതിനു മറുപടി പറയുക ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക.
    ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളിലേക്കും ഒന്നു എത്തി നോക്കാനെന്കിലും ശ്രമിക്കണം.. അതുകൊണ്ടാണ് ചോദിച്ചത്..

    ഈ കഴിഞ്ഞ മാസം എത്ര എത്ര നേതാകളാണ് പാര്‍ട്ടി വിട്ടത്.. ഐസ്ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച സിന്ദു ജോയ്‌ ഇന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങരയില്‍ എത്തുന്നു.. !! മാസങ്ങള്‍ക്ക് മുമ്പ് സൗദി മൊത്തം കറങ്ങി ഒന്നാം ഘട്ട ഗള്‍ഫ്‌ പര്യടനം കഴിഞ്ഞവര്‍ നോക്കി നില്‍ക്കെ അലി രാജി വെച്ചപ്പോഴേക്കും സീറ്റ്‌..

    കെ എം ഷാജി സോളിടാരിട്ടി ഓഫീസില്‍ ചെന്ന് ചര്‍ച്ച നടത്തിയതിനെ പറ്റിയോ വര്‍ഗീയ മതമൌലികവാദ സംഘടനയായ ജമാഅത്തുമായി പിണറായി രഹസ്യ ചര്‍ച്ച നടത്തിയതിനെ കുറിച്ചു ഒരു ലീഗുകാരനും മിണ്ടാട്ടമില്ല.
    കാരണം ലീഗിന്റെ എസ് ഡി പി ഐ ബാന്ടവ രഹസ്യം പുറത്തു വിടുന്നത് പേടിച്ചിട്ടായിരിക്കും.. മലപ്പുറത്ത്‌ അഹമ്മത് ജയിച്ചപ്പോള്‍ ആഹ്ലാദ പ്രകടനം നയിച്ചത് അവരായിരുന്നല്ലോ?

    ഏഷ്യാനെറ്റ് ബ്രേക്കിംഗ് ന്യൂസ്‌ :
    കോണ്‍ഗ്രസ്‌ നേതാക്കളും പിന്തുണ അഭ്യര്‍ഥിച്ചു എന്ന് ജമാ അത്ത് അമീര്‍ ടി . ആരിഫലി ...! എം ഐ ഷാനവാസ് തന്നെ വന്നു കണ്ടിരുന്നുവെന്ന് ആരിഫലി. ഇനിയും വന്നവര്‍ ഉണ്ടത്രേ!!
    വല്യ വല്യ ആള്‍ക്കാരൊക്കെ നിലപാടില്ലാത്തവരുടെ അടുത്ത് ചെന്നത് ചോറ് കഴിച്ചോ ചായ കഴിച്ചോ എന്ന് ചോദിക്കാനായിരുന്നുവോ

    ReplyDelete
  17. @Qaem bi Al Qist

    >>>>സലഫിസം പ്രതിനിധാനം ചെയ്യുന്ന പൌരോഹിത്യ/തീവ്രവാദത്തേക്കാള്‍ <<<

    സലഫിസം എന്നൊരു ഇസമില്ല സഹോദര ..ഇനി ഉദ്ദേശിക്കുന്നത് സലഫികളെ ആണെങ്കില്‍ അവര്‍ ശക്തമായി പൌരോഹിത്യതെയും തീവ്ര വാദത്തെയും എതിര്‍ത്ത് തോല്പ്പിക്കുന്നവരുമാണ് ...(ഇസങ്ങളുടെ ലോകത് ഇസ്ലാമും മറ്റൊരു ഇസ്ലാമായി കാണുന്നതാണ് താങ്കളുടെ പ്രശ്നം

    >>>>സമകാലീന മുസ് ലിം ധാരകളില്‍ ജനധിപത്യ പ്രക്രിയയെ അംഗീകരിക്കുന്ന ഒരേ ഒരു കൂട്ടര്‍<<<


    ആര് ജമാഅത്തെ ഇസ്ലാമിയോ ..ചുമ്മാ ചിരിപ്പിക്കല്ലേ ...മൌദ്ദുദി സാഹിത്യങ്ങള്‍ ഓണ്‍ നു പരിശോധിച്ചിട്ട് പറയൂ

    ReplyDelete
  18. നൗഷാദ്‌,ഒഴിവുള്ളപ്പോള്‍ ഇവിടെ പോയി വരുക. ജമാഅത്തിന്റെ പിളര്‍പ്പ്‌ കാണാന്‍ നോമ്പ് എടുത്ത് കാതിരിക്കുകയെല്ലേ? ഇടയ്ക്കു ടീവിയിലെ ഫ്ലാഷ് ന്യൂസും കാണുക.
    http://hafeezkv.blogspot.com/2011/04/blog-post.html

    ReplyDelete
  19. @nishad palapparambil

    >>>>ജമാഅത്തിന്റെ പിളര്‍പ്പ്‌ കാണാന്‍ നോമ്പ് എടുത്ത് കാതിരിക്കുകയെല്ലേ?<<<

    സത്യമായിട്ടും എനിക്ക് അങ്ങനൊരു ആഗ്രഹമില്ല ..മറിച്ചു തങ്ങളുടെ പിഴവുകള്‍ തിരുത്തി പരിശുദ്ധ ഖുര്‍ ആനും പ്രവാചക ചര്യയും അനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം ചെയ്യുകയും ചെയ്യുന്ന ഒരു മാതൃക മുസ്ലിം സമുദായമാണ് എന്റെ സ്വപ്നവും പ്രാര്‍ഥനയും ...
    അതിനു വേണ്ടിയാണ് ഇസ്ലാഹി പ്രസ്ഥാനം ശ്രമിക്കുന്നതും ..

    ReplyDelete
  20. എങ്കില്‍ താങ്കള്‍ വെക്തമാകിതരുക, വള്ളിക്കുന്നിന്റെ ബ്ലോഗില്‍ താങ്കള്‍ പേസ്റ്റ്‌ ചെയ്ത കമന്റ്റില്‍ `വാണിമേലിനു പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരും` എന്നുവായിച്ചു. അത് സത്യമോ? ഇല്ലങ്കില്‍ താങ്കള്‍ അതു എന്തിനു പേസ്റ്റ്‌ ചെയ്തു?

    ReplyDelete
  21. Dear Nishad. നൗഷാദ്‌ ചിലപ്പോള്‍ അങ്ങിനെയൊക്കെ പറയും കാരണം ദുന്യാവിന്റെ കാര്യമാകുമ്പോള്‍ ചില പൊടിക്കൈകള്‍ ഒക്കെ ആകാം (ഇടയ്ക്കു ശബാബ് എങ്കിലും വായിക്കുക – രാഷ്ട്രീയക്കരോടുള്ള ഉപദേശം)

    ജനാധിപത്യ മതേതര സംവിധാനത്തെ അംഗീകരിക്കാനാവാതെ , മുന്നണികളുടെ മൂട് താങ്ങികളായി നടന്ന ജമാഅത്തെ ഇസ്ലാമിയുമായി അവര്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചതിനു ശേഷം ഒരിക്കല്‍ പോലും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിട്ടില്ല .
    (മുനീറും സാജിയും കൂടി പിടികൂടിയ ചര്‍ച്ച എപ്പോഴായിരുന്നു) ഇതും അദ്ധേഹം ബഷീറിന്റെ പോസ്റ്റില്‍ എനിക്ക് മറുപടിയായി പോസ്റ്റ്‌ ചെയ്തിരുന്നു)

    ReplyDelete
  22. ജമാ അത്തെ ഇസ്ലാമിയുമായും അതിന്‍െറ പരമത വിദ്വേഷപരവും കാപട്യപൂര്‍ണ്ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ക്ക്‌ ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്‍ട്ടിയാണ്‌ സിപിഐ എം. മതത്തെ രാഷ്‌ട്രീയത്തിന്റെ തലത്തിലേക്ക്‌ കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്‍ട്ടി വിയോജിക്കുന്നു. സിപിഐ എം പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ``...മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്‌ഞാബദ്ധമാണ്‌. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം.

    കലാപഭൂമികളില്‍ വെറുപ്പിന്‍െറയും ഹിംസയുടെയും തീകൊളുത്തുന്ന ഏതുശക്തിയെയും ചെറുത്തുതോല്‍പ്പിക്കുക എന്നത്‌ കമ്മ്യൂണിസ്‌റ്റുകാരുടെ അനിവാര്യമായ കര്‍ത്തവ്യമാണ്‌. അതിനാല്‍തന്നെ, ജമാ അത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചു കീറുക എന്ന ദൗത്യവും സിപിഐമ്മിനുണ്ട്‌. -പിണറായി.


    ഇക്കണ്ട കാലമത്രയും കണ്ണടച്ച് വോട്ട് ചെയ്തിട്ടും ഇത്ര കടുത്ത ആരോപണം ഉന്നയിച്ച പിണറായി വിജയനെതിരില്‍ എന്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി സുഹൃത്തുക്കള്‍ ബ്ലോഗ്‌ എഴുതി പ്രതികരിക്കുന്നില്ല ...? അതോ അനുഭവത്തിന്റെ വെളിച്ചത്തില്‍ പിണറായി സഖാവ് സത്യം പറഞ്ഞു വിളിച്ചു എന്ന് കരുതുന്നുണ്ടോ ?

    ReplyDelete
  23. Nousahad,

    ഇക്കണ്ട കാലമത്രയും കണ്ണടച്ച് വോട്ട് ചെയ്തിട്ടും ഇത്ര കടുത്ത ആരോപണം ഉന്നയിച്ച പിണറായി വിജയനെതിരില്‍ എന്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി സുഹൃത്തുക്കള്‍ ബ്ലോഗ്‌ എഴുതി പ്രതികരിക്കുന്നില്ല ...?

    =വല്ലതും കാണാതെ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പറയുക. അല്ലാതെ മുന്‍വിധികളിലൂന്നിയ ഇത്തരം കമന്റുകള്‍ സത്യവിശ്വാസികള്‍ക്ക്‌ നല്ലതല്ല.

    ഈ പഴയ പോസ്റ്റുകള്‍ വിസിറ്റ് ചെയ്യുക.

    http://www.solidarityym.net/forum/topics/4301468:Topic:44670

    http://jamaatheislami.blogspot.com/2010/08/blog-post_13.html

    ReplyDelete
  24. എന്താടൊ വാര്യരെ [നൗഷാദേ]താൻ നന്നാവാത്തെ. തന്റെ മതത്തിന്റെ സംഘടനകളിലെ വ്യക്ത്തികളുടെരാഷ്ട്രിയ കൂതറ നിലപാടുകളെടുത്തിട്ടു,അതിനെ ആല്ലാഹുവിന്റെ കാരുണ്യത്തിനായ്‌ വിടുന്നതു നെറിക്കെട്ട, മതത്തിന്റെ വിലകളയുന്ന ഈ പരിപാടി ഇനിയെങ്ങില്ലും നിർത്തിക്കൂടെ?

    ReplyDelete
  25. സത്യമായിട്ടും എനിക്ക് അങ്ങനൊരു ആഗ്രഹമില്ല ..മറിച്ചു തങ്ങളുടെ പിഴവുകള്‍ തിരുത്തി പരിശുദ്ധ ഖുര്‍ ആനും പ്രവാചക ചര്യയും അനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം ചെയ്യുകയും ചെയ്യുന്ന ഒരു മാതൃക മുസ്ലിം സമുദായമാണ് എന്റെ സ്വപ്നവും പ്രാര്‍ഥനയും ...
    അതിനു വേണ്ടിയാണ് ഇസ്ലാഹി പ്രസ്ഥാനം ശ്രമിക്കുന്നതും .

    kashttam...........................................................................................ithu oru matham..........

    ReplyDelete
  26. സ്വയം വിഡ്ഢികള്‍ ആകല്ലേ മക്കളെ .........
    ഇവിടെ ലീഗും മുജാഹിദും ജമാആതും കൊണ്ഗ്രസ്സും മാര്‍ക്സിസ്റ്റും ഒന്നുമില്ല എല്ലാവരും വല്ല്യ ബിസിനസ്സ് ചെയ്യുന്നു പണമുണ്ടാക്കുന്നു....പാവം അണികള്‍ കടിപിടി കൂടുന്നു. വിഡ്ഢികള്‍ ഉള്ള കാലത്തോളം നേതാക്കള്‍ കാശുണ്ടാക്കും
    തമ്മില്‍ ഭേദം ജമഅത് തന്നെ......

    Rafeeque kannur

    ReplyDelete
  27. @Reaz

    ഹത് ശരി അങ്ങനെ ഒരെണ്ണം ഉണ്ടോ ...സാധാരണ നിസ്സാര ആരോപണങ്ങളുടെ പേരില്‍ കാടിളക്കി കൂട്ടമായി ബ്ലോഗ്‌ എഴുതി പ്രതികരിക്കുന്ന ജമാതുകാരില്‍ നിന്നും ഇത്ര ഗുരുതരമായ ഒരു ആരോപണം , അതും ഇത്ര നാളും കണ്ണടച്ച് വോട്ടു ചെയ്തിരുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രെറെരി യുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടും വളരെ ചെറിയൊരു പ്രതികരണം മാത്രമോ ...കഷ്ടം ...

    (കാര്യം അതൊന്നുമല്ല , സഖാവ് പിണറായി പിണങ്ങിയാല്‍ ആപ്പിലാകുന്നത് നാലും മൂന്നും ഏഴു വോട്ടു മാത്രമുള്ള ജമാത്ത്ത്കാര്‍ തന്നെയാണ് എന്നാ തിരിച്ചറിവ് ....അല്ലാതെന്താ ... )

    ReplyDelete

new old home
 
back to topGet This