August 3, 2010

മുജാഹിദുകള്‍ കേട്ടോ ഇത് ...



തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം

സി. ദാവൂദ്
August 3, 2010


...ലീഗിന്റെ പുതിയ തീവ്രവാദമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാര്‍! ലോകത്ത് ഇസ്‌ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം നിര്‍വഹിക്കുന്നത് സലഫീ-വഹാബി ധാരയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്. അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ ഏറ്റവും വലിയ പ്രത്യേകത. കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ ശരിക്കുമുള്ള കരുത്ത്. ഓണത്തിനും വിഷുവിനും ക്രിസ്മസിനും മതഭേദം കൂടാതെ പരസ്‌പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്‍ക്കിടയില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം പള്ളിമിമ്പറുകള്‍ ഉപയോഗിച്ച് വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ ചാനല്‍കാമറക്കു മുന്നില്‍വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് (കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍ കേട്ട് അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്‍ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു). മുജാഹിദുകളില്‍ അടുത്ത കാലത്തുണ്ടായ പിളര്‍പ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് ഈ സമയത്ത് കൗതുകകരമാവും. ജാതി മത ഭേദമന്യേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും പരിസ്ഥിതിപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അവരിലെ ഒരു കൂട്ടര്‍ വാദിച്ചു. മതത്തിന്റെ അക്ഷരങ്ങള്‍ മാത്രം വായിക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് അതത്ര പിടിച്ചില്ല. അതെങ്ങനെ ദീനീ (മത)പ്രവര്‍ത്തനമാകും എന്നതായിരുന്നു അവരുടെ ശങ്ക. മരം നടുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ പരിസ്ഥിതിവാദികള്‍ തെളിവായി ഉന്നയിച്ചു. ഉടനെ മറുവിഭാഗം ക്ഷൗരം ചെയ്യുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ കൊണ്ടു വന്നു; എന്നിട്ട് ആവശ്യപ്പെട്ടു: 'നിങ്ങള്‍ മരംനടീല്‍ കാമ്പയിന്‍ നടത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഒരു ക്ഷൗരം ചെയ്യല്‍ കാമ്പയിനും ആയിക്കൂടാ?'....




19 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. ഈ സമനില തെറ്റിയവരെ ചങ്ങലക്കിടാന്‍ ആരുമില്ലേ ഇവിടെ ??????

    ReplyDelete
  2. സി. ദാവൂദ് ആള് കൊള്ളാലോ....അപ്പൊ വിളിക്കാത്തതില്‍ പരിഭവം ഉണ്ട് അല്ലെ. ഹ ഹ എനിക്ക് ചിരിക്കാന്‍ വയ്യ.

    ReplyDelete
  3. ദാവൂദ്‌ ഭായിക്ക് വലിയ സകടം ഉണ്ട് അല്ലേ ????, പാവം ,ഇവര്‍ക്ക് കേരളത്തില്‍ വലിയ വേരുകള്‍ ഉണ്ടല്ലോ ??? പിന്നേ എന്‍തിനാ ഇവര്‍ക്ക് ഇപ്പോള്‍ ഒരു വലിയ സകടം , രാഷ്ട്രിയ പ്രവര്‍ത്തനം വലിയ സുഖം ആണ് എന്ന് കരുതിയോ ???? ഇവര്‍ ഇതിലും വലിയത് എഴുതും ..........പലതും എഴുതിയത് മാറ്റേണ്ടി വന്നിട്ടുണ്ട് ......? രണ്ടു മാസത്തിനു ശേഷം ഇടതുപക്ഷം ഇവരുടെ ശത്രു ??? നിങ്ങള്‍ മല്സരിക്കുനുണ്ടലോ കാണാം നമുക്ക് .......

    ReplyDelete
  4. ningalude dhairyam aarkkum adiyaravu vechillankil panchaayath electionil malsarikk... appo kanaam pooram. jana keeya munnaniye.... janam keeriya munnaniyaakkum

    ReplyDelete
  5. Currect we will see what will happened in the future

    ReplyDelete
  6. മുജാഹിദിന്‍ വളറ്ച പിടികകുല.........

    ReplyDelete
  7. ആടിനെ പട്ടിയാക്കാൻ ദാവൂദുമാർ നടത്തുന്ന ശ്രമം വിലപ്പോവില്ല..

    ReplyDelete
  8. ആരാണടോ സിമി പടചുണ്ടാകിയത് മുജാഹിതുകലാണോ ?അതോ തര്‍വായിയും കാരകുന്നനുമല്ലേ?! അത് ജമ ബാഗമല്ലാ
    എന്ന് പറയാന്‍ കഴിയുമോ? ജമഗല്ക് അവനവന്‍ ചെയ്തു വെച്ചത് തിരികെ കുതുന്നുദ് അല്ലെ വേവലാതി പെട്ടിട്യു കാര്യെമില്ല എല്ലാതോനിവാസവും
    ചെയ്തതിനുശേഷം മുജാഹിതുകളുടെ നേരെ കുതിര കയറിയിട് കാര്യമില്ലാ ജമഗലെ

    ReplyDelete
  9. ഇനി ഞാനെന്ത് പറയാന്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ദാവൂദ് പറഞ്ഞതിനോടുള്ള അരിശം തീരുമെങ്കില്‍ അതാകാം. ഏതായാലും പറഞ്ഞതില്‍ വസ്തുതകളൊന്നുമില്ലെന്നാണോ ഉണ്ടെന്നാണോ വായിക്കുന്നവര്‍ ധരിക്കേണ്ടത് എന്നതിന് ഈ അഭിപ്രായ പ്രകടനങ്ങളൊന്നും ഉപകരിച്ചില്ല. ഏതായാലും സംഭവവും ലേഖനവും പോസ്റ്റും കുറേ മുമ്പുള്ളതാണ്. കഷായം എത്ര ഉപകരിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് പങ്കെടുത്തവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കേരളം കണ്ടു. സ്വന്തമായി കാമ്പയിന്‍ നടത്തും എന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും കണ്ടില്ല. ചില സെമിനാറുകളും അതില്‍ ജമാഅത്തിനെ കുറച്ച് തെറിവിളിച്ച് ലക്ഷ്യം നേടി. പങ്കെടുത്ത സംഘടനകളില്‍ മുജാഹിദ് വിഭാഗമല്ലാത്തവയൊക്കെ ഏറെക്കുറെ ആ കൂടിച്ചേരലിന്റെ അവകാശവാദം പൊളിക്കുന്ന രൂപത്തില്‍ പ്രതികരിച്ചു. അവസാനം മനസ്സിലാകുന്നത് ലീഗ് മുജാഹിദിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒരു നാടകം തട്ടിക്കൂട്ടിയത് എന്നാണ്. ലീഗിന് പോലും അതില്‍ താല്‍പര്യമില്ലാത്ത പോലെയാണ് പിന്നീട് അവര്‍ ജമാഅത്തുമായി ഇടപെട്ടത്. അതിന്റെ അനുരണനങ്ങള്‍ എവിടെയും പ്രതിഫലിച്ചില്ല.

    ഇനി കാത്തിരിക്കാനുള്ളത് ജനകീയ മുന്നണി ജനം കീറിയ മുന്നണിയാകുമോ എന്നാണ്. നമ്മുക്ക് കാത്തിരിക്കാം.

    ReplyDelete
  10. @CKLatheef

    >>>>ഇനി കാത്തിരിക്കാനുള്ളത് ജനകീയ മുന്നണി ജനം കീറിയ മുന്നണിയാകുമോ എന്നാണ്. നമ്മുക്ക് കാത്തിരിക്കാം.<<<<

    ഇപ്പോള്‍ എന്ത് പറയുന്നു ? "ജനകീയ മുന്നണി"= ജനം കീറിയ മുന്നണി എന്ന കാര്യത്തില്‍ സംശയം ബാക്കിയുണ്ടോ :)

    ReplyDelete
  11. @CKLatheef
    ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ മത്സരിച്ചാല്‍ ഇപ്പോള്‍ കിട്ടിയതിന്റെ നാലിലൊന്ന് പോലും വോട്ട് കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് 'ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ നിയമം' അഥവാ 'ദൈവിക പരമാധികാരം' എന്ന ഹുകുമത്തെ ഇലാഹി തല്‍ക്കാലം മാറ്റി വെച്ച് ദൈവിക പരമാധികാരം അന്ഗീകരിക്കാത്ത, ഇതര ദീനുകള്‍ക്ക്(?) സേവനം ചെയ്യുവാന്‍ താല്പര്യപ്പെടുന്ന (ജമാഅത് ഭാഷയില്‍ ' താഗൂതിനു പാദ സേവ ചെയ്യുന്ന' ) വ്യക്തികളുമായി ജമാഅത് പ്രവര്‍ത്തകര്‍ കൈകോര്‍ത്തു മല്‍സരിച്ചത് .
    (തങ്ങള്‍ക്കു എല്ലാത്തിനും കൂടി ഒറ്റ സംഘടന മതി എന്ന് വീമ്പടിക്കുന്നവരാന് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ എന്നത് കൂടി അറിയുക )
    ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്ന് മാത്രമല്ല മറ്റു രാഷ്ട്രീയക്കാരെ കാണുമ്പോള്‍ അഴിമതിയും വികസനവും മുഖ്യ വിഷയമായി മാറുന്നു .ദൈവിക പരമാധികാരമോ ?അങ്ങനെയൊന്ന് കേട്ട മട്ടില്ല ....ജനാധിപത്യ മതേതര കക്ഷികളില്‍ പ്രവത്തിക്കുന്ന ഇതര മുസ്ലിം സംഗടനകളോട് മാത്രം ദൈവിക പരമാധികാരത്തെ പറ്റി ലജ്ജയില്ലാതെ വാചകമടിക്കുന്നു .

    എന്ത് വേഷം കെട്ടാനും മടിയില്ലാത്ത ഇവരുടെ "ജനകീയ മുന്നണി"= ജനം കീറിയ മുന്നണി ആയത് ഇനിയെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷ പോലും അസ്ഥാനത്താണ് ...

    ReplyDelete
  12. മുജാഹിദുകളെ ചങ്ങലക്കിട്ടാല്‍ കേരളം എന്നെ നന്നായേനെ --ലീഗിന് വേണ്ടി ദീനിനെ കീറി മുറിച്ചു അവിയല്‍ പരുവത്തിലാക്കി മാറ്റിയവര്‍--അഥവാ പഴയ ബനൂ ഇസ്രായേലികളുടെ പുതിയ അവതാരം -നിങ്ങളെയൊക്കെ അല്ലാഹു നന്നാക്കുമോ --ഇനിയും വെട്ടി മുറിച്ചു അല്ലാഹു നിങ്ങളെ ഒരു വഴിക്കാക്കും...

    ReplyDelete
  13. നൗഷാദ്‌ വടക്കേല്‍ --ഒരു മുജാഹിടായ താങ്ങള്‍ക്ക്‌ എങ്ങിനെ ഇത്ര തരംതാഴാന്‍ കഴിയുന്നു

    ReplyDelete
  14. നൌഷാദിനോട് രണ്ടു ചോദ്യങ്ങള്‍,
    1. ഈ ഹുകുമത്തെ ഇലാഹി, ദൈവത്തിന്റെ ഭരണം എന്ന് പറയുന്നത് ഇത്രേം മോശപ്പെട്ട ഒന്നാണോ?
    അല്ലെങ്കില്‍ ഒരിക്കലും നടപ്പിലാകാത്തതും, നടപ്പിലാക്കാന്‍ പാടില്ലാത്തതും ആണോ? (സത്യമായിട്ടും അറിയാതതോണ്ട് ചോദിക്കുകയാ) എന്നാപിന്നെ മുസ്ലിം, ഇസ്ലാം എന്നൊക്കെ പറഞ്ഞു നടക്കുന്ന ഈ പണി നിര്‍ത്തിക്കുടെ, എന്തിനാ അല്ലാഹുവിന്റെ ഖുര്‍ആനില്‍ നിന്നും നിങ്ങള്ക്ക് സൌകര്യമുള്ളത് എടുക്കുകയും അല്ലാത്തത് തള്ളുകയും ചെയ്യുന്നത് ??? അല്ലെങ്കിലും ഖുര്‍ആന്‍ ഒക്കെ കുറെ പഴഞ്ചനാ, അതൊക്കെയൊന്നു പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. നമുക്കതില്‍ നിന്നും ഹകിമിയ്യതുമായി ബന്ധപെട്ട വിഷയങ്ങള്‍ ഒക്കെയങ്ങ് എടുത്തു കളയാം. അപ്പൊ പിന്നെ സമുഹത്തില്‍ കുറച്ചൂടെ പരിഗണന കിട്ടും.. പിന്നെ മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന നമ്മുടെ നാട്ടില്‍ തൌഹീട് പറയുന്നതിലും നാം കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം, നന്നേ കുറഞ്ഞത്‌ നിങ്ങളുടെ പുതിയ കൂട്ടുകാരെപ്പോലെ (ഒരു കൂട്ടര്‍ പണ്ടേ കൂടയുണ്ടല്ലോ) ചില ഇടനിലക്കാരെയും ശുപാര്‍ശകരെയും വെക്കാനുള്ള ചാന്‍സെങ്കിലും അനുവദിച്ചു കൊടുക്കണം.. പുലരട്ടെ മതേതരത്വവും സോഷിലിസവും....
    2 . പിന്നെ എന്തിനാ പ്രസ്തുത തീവ്രവാദ പ്രസ്ഥാനത്തിന്റെ നേതാക്കളെ കാണാന്‍ ഒരു അഞ്ചാറു മാസങ്ങള്‍ക്ക് മുമ്പ് ഹിറാ സെന്റെര്‍ വരെ പോയത്..
    പോയത് മോശക്കരോന്നും ആയിരുന്നില്ലല്ലോ, എല്ലാ തലമുതിര്‍ന്നോരും ഉണ്ടായിരുന്നു.. പിന്നെ പഴയകാലമോന്നുമല്ല, TV ക്കാരും പത്രക്കാരും കാമറയുമായി നടക്കുന്ന കാലമാണ്, എല്ലാരുടെ മുഖവും നല്ലോണം തെളിഞ്ഞിട്ടുണ്ടായിരുന്നു... അതിപ്പോ എന്തിനായിരുന്നുന്നു ??? (മുകളിലെ ക്ഷമാപണം ആവര്‍ത്തിക്കുന്നു, സത്യമായിട്ടും അറിയാതതോണ്ട് ചോദിക്കുകയാ ).

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. @makku's

    >>>>>1. ഈ ഹുകുമത്തെ ഇലാഹി, ദൈവത്തിന്റെ ഭരണം എന്ന് പറയുന്നത് ഇത്രേം മോശപ്പെട്ട ഒന്നാണോ?
    അല്ലെങ്കില്‍ ഒരിക്കലും നടപ്പിലാകാത്തതും, നടപ്പിലാക്കാന്‍ പാടില്ലാത്തതും ആണോ? (സത്യമായിട്ടും അറിയാതതോണ്ട് ചോദിക്കുകയാ)<<<<
    എനിക്ക് അങ്ങനെ തോന്നുന്നില്ല ,എങ്കിലും
    അറിയുവാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം ഇവിടെ ക്ലിക്ക് ചെയ്യുക :)

    ReplyDelete
  18. താങ്കള്‍ അതിനുതാഴെ അഷ്‌റഫ്‌ എഴുതിയ കമന്റ്‌ കൂടി വായിക്കൂ...

    ReplyDelete

new old home
 
back to topGet This