December 6, 2010

ആരാണീ ബഷീര്‍ വള്ളിക്കുന്ന് ...

ബാന്ഗ്ലൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി കുടകില്‍ വെച്ച് സ്ഫോടനം ആസൂത്രണം ചെയ്തു എന്നതിന് തെളിവായി കര്‍ണ്ണാടക പോലീസ് തെളിവിനു ഹാജരാക്കിയ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തു സാക്ഷി മൊഴികളെ സംബന്ധിച്ച് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിന രാജീവിനെ കള്ളക്കേസില്‍ കുടുക്കി കര്‍ണാടകാ പോലീസ് പ്രതിയാക്കിയ വാര്‍ത്ത വന്നിട്ട് ഒരാഴ്ച പിന്നിട്ടു. എങ്കിലും നമ്മുടെ മുഖ്യ ധാരാ മാദ്ധ്യമങ്ങള്‍ അജ്ഞാതമായ ചില കാരണങ്ങളാല്‍ അത് വാര്തയാക്കിയില്ല .എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ സജീവമാണ് ,പ്രതികരണങ്ങളും 

എന്നാല്‍ ഈ വാര്‍ത്ത ബ്ലോഗ്‌ വഴി പുറത്തു വിടുകയും സജീവ ചര്ച്ചയാക്കുകയും ചെയ്തത് ബഷീര്‍ വള്ളിക്കുന്ന് ആണ്
ബ്ലോഗ്‌ ലോകത്തു തന്റെതായ ഒരു ശൈലിയും നിരവധി വായനക്കാരുടെ സജീവ പിന്തുണയുമുള്ള ബഷീര്‍ വള്ളിക്കുന്ന് പണ്ടും ജാഗ്രതയുള്ള ഒരു activist ആണ് എന്നതിന് സാക്ഷിയായി അദ്ധേഹത്തിന്റെ പതിനെട്ടു വര്ഷം പഴക്കമുള്ള ഒരു ലേഖനം ഇവിടെ കൊടുക്കുന്നു ...
ഓര്‍ക്കുക സാങ്കേതിക വിസ്ഫോടനം തന്നെ  നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പതിനെട്ടു വര്ഷം വലിയൊരു കാലയളവ് തന്നെയാണ് .


ബഷീര്‍ വള്ളിക്കുന്നിന്റെ ശക്തമായ തൂലിക പ്രതിഫലിക്കുന്ന ആ ലേഖനത്തിലേക്ക് ക്ഷണിക്കുന്നു ....
22 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. ബ്ലോഗ്‌ ലോകത്തു തന്റെതായ ഒരു ശൈലിയും നിരവധി വായനക്കാരുടെ സജീവ പിന്തുണയുമുള്ള ബഷീര്‍ വള്ളിക്കുന്ന് പണ്ടും ജാഗ്രതയുള്ള ഒരു activist ആണ് എന്നതിന് സാക്ഷിയായി അദ്ധേഹത്തിന്റെ പതിനെട്ടു വര്ഷം പഴക്കമുള്ള ഒരു ലേഖനം

  ReplyDelete
 2. thanks for giving this article. I was serching for this to a special purpose. please visit my blog www.ajinkm.blogspot.com

  ReplyDelete
 3. നന്നായി നൌഷാദ് , ബഷീര്‍ വള്ളികുന്നിന്റെ പഴയ രചന വായനക്കാരില്‍ എത്തിച്ചതിനു.
  ഞാനും മുമ്പേ അറിയുന്ന എഴുത്തുകാരനാണ്‌ ബഷീര്‍.

  ReplyDelete
 4. Dear Noushad Vadakkel,
  എവിടുന്നു ഒപ്പിച്ചു ഇത്?.. ഞാന്‍ തന്നെ എഴുതിയതോ എന്ന് എനിക്കും സംശയം. പത്തിരുപതു വര്ഷം പഴക്കമുള്ള ഒരു ശബാബിന്റെ കോപ്പിയില്‍ എന്റെ ലേഖനം കണ്ട ഒരു ബ്ലോഗ്ഗര്‍ എന്നെ വിളിച്ചു ചോദിച്ചു. നിങ്ങളുടെ നാട്ടില്‍ വേറെ ബഷീര്‍ വള്ളിക്കുന്ന് ഉണ്ടോ എന്ന്?. അത് ഞാന്‍ തന്നെ എന്ന് പറഞ്ഞിട്ടും പുള്ളിക്ക് വിശ്വാസം വരുന്നില്ല.

  എന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചു വന്നത് ശബാബിലാണ്. എസ് എസ് എല്‍ സി കഴിഞ്ഞ് കോളേജില്‍ പോയിത്തുടങ്ങുന്ന കാലമാണ് എന്ന് തോന്നുന്നു. മൂന്നാം പേജിലെ പ്രധാന ലേഖനം ആയി. തലക്കെട്ട്‌ പറഞ്ഞാല്‍ നിങ്ങള്‍ ബോധം കെട്ട് വീഴും. "നമ്മുടെ വിദ്യാഭ്യാസ രംഗം: ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകത". മീശ മുളക്കാത്ത പയ്യന്റെ 'പൊളിച്ചെഴുത്ത്' അഥവാ തൊലിക്കട്ടി നോക്കണേ.. (ആ ശബാബ് എന്റെ കയ്യില്‍ ഇല്ല. ആരുടെ പക്കലെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണം) അന്ന് എം എം അക്ബര്‍ എന്നെക്കാണുമ്പോഴൊക്കെ 'വിദ്യാഭ്യാസ വിചക്ഷണന്‍' എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു!. ചെറിയമുണ്ടം അബ്ദുറസാക്ക്‌ മൗലവിയുടെ ഒരു പോസ്റ്റ്‌ കാര്‍ഡും മുപ്പതു രൂപ പ്രതിഫലവും ശബാബില്‍ നിന്നും അയച്ചു തന്നു. ആ മണി ഓര്‍ഡര്‍ കിട്ടിയ ദിവസം ഏറെ സന്തോഷമായിരുന്നു. പിന്നെ ഇടയ്ക്കിടെ എഴുതും. മുപ്പതു രൂപയും അമ്പതു രൂപയുമൊക്കെ കിട്ടും. അത് ഒരുമിച്ചു കൂട്ടി വെച്ചു NBS ന്‍റെ ഒരു വിശ്വവിക്ഞാനകോശം വാങ്ങി. അത് ഇപ്പോഴും എന്റെ ഷെല്‍ഫില്‍ ഉണ്ട്. 'എഴുത്തുകാരന്‍ പയ്യന്‍റെ' ഓര്‍മക്കായി. നൌഷാദ് സാബ്, ആ പഴയ നാളുകള്‍ ഓര്മപ്പെടുത്തിയതിന് വാക്കുകളില്‍ ഒതുങ്ങാത്ത നന്ദി.

  ReplyDelete
 5. ഈടുറ്റ ഒരു ലേഖനമാണ് ഇവിടെ നല്‍കിയത്. തീര്‍ചയ്യായും ഇത് അക്ടിവിസത്തിന്റെ ഭാഗം തന്നെ. പക്ഷെ ബ്ലോഗെഴുത്തും പ്രവാസവും ബഷീറിന്റെ രചനകളെ വല്ലാതെ മാറ്റിക്കളഞ്ഞു എന്ന് തോന്നുന്നു. വളരെ ഉപരിപ്ലവമായും നിരുത്തരവാദപരമായും ചിലപ്പോള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലെ അനുഭവപ്പെടുന്നു. എന്റെ തോന്നലാകാം. അല്ലെങ്കില്‍ ചില വശങ്ങളിലുള്ള ധാരണക്കുറവാകാം. പഠിക്കുമ്പോള്‍ പത്രങ്ങളിലും മാസികകളിലും എഴുതിയിരുന്ന എന്റെ പലകൂട്ടുകാരും ഇപ്പോള്‍ ഫെയ്‌സ് ബുക്കില്‍ വല്ലതും കുത്തിക്കുറിച്ച് കാലം കഴിക്കുന്നു. ഏതായാലും അതിനേക്കാള്‍ നല്ലത് ബ്ലോഗെഴുത്ത് തന്നെ. അഭിനന്ദനങ്ങള്‍...

  ReplyDelete
 6. പ്രിയ ബഷീര്‍ സാഹിബ്‌ ,
  ഇന്നലെ ഡിസംബര്‍ 6 ആയിരുന്നല്ലോ ...അയോദ്ധ്യാ സംഭവുമായി ബന്ധപ്പെട്ട ഇസ്ലാഹീ നിലപാടുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ എഴുതുന്നതിനായി എന്റെ കൈവശമുണ്ടായിരുന്ന 1992 ലെ പാലക്കാട് സംസ്ഥാന സമ്മേളന സുവനീര്‍ മറിച്ചു നോക്കുമ്പോഴാണ് ഈ ലേഖനം കണ്ടത് ...ഷാഹിന കേസുമായി ബന്ധപ്പെട്ട മാദ്ധ്യമ തമസ്കരണം വെളിയില്‍ കൊണ്ട് വന്ന അങ്ങ് അതുമായി ബന്ധപ്പെട്ടു പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ലേഖനം. സത്യം പറയട്ടെ, ഇപ്പോഴത്തെ രചനകളെക്കാള്‍ എനിക്ക് ശക്തമായി തോന്നി .(ബ്ലോഗ്‌ ലോകത്തെ ചില പരിമിതികള്‍ എഴുത്തുകളില്‍ ചില ശൈലീ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നത് തന്നെ കാരണം ) മിഡില്‍ ഈസ്റ്റ്‌ വാര്‍ത്തകള്‍ ശബാബില്‍ ഞാന്‍ താല്പ്പര്യപൂര്‍വ്വം വായിക്കുന്ന ഒരു പംക്തി ആയിരുന്നു . ഒപ്പം ബഷീര്‍ വള്ളിക്കുന്ന് എന്നഉള്‍ക്കാഴ്ചയുള്ള എഴുത്തുകാരന്റെ ലേഖനങ്ങള്‍ മറ്റു പലയിടത്തും വായിച്ചിട്ടുണ്ട് ....നന്ദി അനുഭവങ്ങള്‍ പങ്കു വെച്ചതിനും ,പ്രോല്സാഹനങ്ങള്‍ക്കും ..

  ഞാന്‍ തിരഞ്ഞെടുത്ത ലേഖനം ഇതാണ് ..മുസ്ലിം ഐക്യവും ഇസ്ലാഹി പ്രസ്ഥാനവും

  ReplyDelete
 7. മഷി വറ്റാത്ത തൂലികയാണ് വള്ളിക്കുന്ന്
  കൈവശം വെച്ചിട്ടുള്ളത്‌. ആനുകാലികങ്ങളില്‍ ഇടപെടാന്‍
  മറ്റുള്ളവര്‍ക്ക് വേദിയൊരുക്കുന്നുവെന്നത്
  അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ പോസ്റ്റുകളുടെ പ്രത്യേകതയാണ്
  പേജിലും ‍നെറ്റിലും ഇനിയും വിലസട്ടെ ആ പ്രതിഭ!.
  നൌഷാദിന് പ്രത്യേക നന്ദി. ഈ പങ്കു വെക്കലിന്...

  ReplyDelete
 8. ഈ ലേഖനം വായിക്കാന്‍ അവസരം തന്ന നൌഷാദിന് നന്ദി. എക്കാലത്തും പ്രസക്തമാണ് ലേഖനത്തിലെ വിഷയം. മാധ്യമ വാര്‍ത്തകളെ സംശയത്തിന്റെ കണ്ണിലൂടെ മാത്രം വീക്ഷിക്കേണ്ട ഇക്കാലത്ത് പ്രത്യേകിച്ചും. ബഷീര്‍ വള്ളിക്കുന്ന് എന്ന പതിഭാധനനായ എഴുത്തുകാരനെ ബ്ലോഗെഴുത്തും പ്രവാസവും മാറ്റി മറിച്ചു എന്ന് തോന്നുന്നില്ല. ഇവിടെ CK ലത്തീഫ് സാഹിവിനോട് എനിക്ക് വിയോജിപ്പുണ്ട്. ബ്ലോഗെഴുത്തും പ്രിന്റ്‌ മാധ്യമങ്ങളില്‍ എഴുതുന്നതും തമ്മില്‍ നാടകവും സിനിമയും പോലുള്ള അന്തരം ഉണ്ട്. രണ്ടും രണ്ടു രീതിയാണ്. നാടകത്തില്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരോട് നേരിട്ട് സംവദിക്കുമ്പോള്‍ സിനിമ ഏറെ തയാറെടുപ്പുകള്‍ നടത്തി പലതവണ എഡിറ്റു ചെയ്തു അണിയിച്ചൊരുക്കി സംവിധായകന്‍ സ്വയം വിലയിരുത്തിയാണ് പ്രേക്ഷകരില്‍ എത്തിക്കുന്നത്. അത് പോലെ ബ്ലോഗെഴുത്ത് കാലിക വിഷയങ്ങള്‍ ചൂടാറാതെ എഴുതി വായനക്കാര്‍ക്ക് മുമ്പില്‍ നേരിട്ട് ചര്‍ച്ചക്കിടുമ്പോള്‍ ശൈലിയിലും വിഷയാവതരണത്തിലും ചില പൊടിക്കൈകള്‍ ആവശ്യമായി വരുന്നു. ബ്ലോഗെഴുത്തിന്റെ ഏക പരിമിതിയും അതാണ്‌. എന്നിട്ടും "വള്ളിക്കുന്ന് ബ്ലോഗിലെ" ഒട്ടേറെ ബ്ലോഗ്‌ പോസ്റ്റുകള്‍ മാധ്യമങ്ങള്‍ക്ക് പുനര്‍ പ്രസിദ്ധീകരിക്കാന്‍ പാകത്തില്‍ ഈടുറ്റ ലേഖനങ്ങള്‍ ആയി മാറി എന്നത് ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗെഴുത്ത് വെറും ഉപരിപ്ലവമായ തൂലികാഭ്യാസമല്ല മറിച്ചു പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ സാമൂഹിക ധര്‍മ്മ നിര്‍വഹണത്തിലെ ആത്മാര്‍ഥതയും സംവേദന രീതിയിലെ ഔജിത്യബോധവുമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത് എന്നാണു എനിക്ക് തോന്നുന്നത്.

  മുഖ്യധാരാമാധ്യമങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുകയോ അവഗണിക്കുകയോ സൌകര്യ പൂര്‍വ്വം മറന്നു കളയുകയോ ചെയ്ത ഒട്ടേറെ വിഷയങ്ങള്‍ ബഷീര്‍ ബ്ലോഗിലൂടെ വായനക്കാര്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടുണ്ട്. കശാപ്പുകാരന്‍ കോമയിലാണ് എന്ന ലേഖനം ഈയിനത്തില്‍ പെട്ട ഒന്നായിരുന്നു. എഴുത്തിന്റെ ലോകത്ത് ബഷീറിനു ഇനിയും പലതും ചെയ്യനാവും. സാമൂഹിക പ്രതിബദ്ധതയോടെ അളന്നു മുറിച്ച വാക്ക് പ്രയോഗങ്ങളിലൂടെ സാമൂഹിക മൂല്യ ച്യുതികള്‍ക്ക് നേരെ എഴുത്തിനെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാക്കി ബഷീര്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടത്തെ ഇന്ന് ബൂലോകത്തിന് അവഗണിക്കാനാവില്ല .

  ബഷീറിനും ലേഖനം വീണ്ടും പോസ്റ്റു ചെയ്ത നൌഷാദ വടക്കെലിനും അഭിനന്ദനങ്ങള്‍.

  ReplyDelete
 9. ഈ ലേഖനം വായിക്കാന്‍ അവസരം തന്ന നൌഷാദിന് നന്ദി. എക്കാലത്തും പ്രസക്തമാണ് ലേഖനത്തിലെ വിഷയം. മാധ്യമ വാര്‍ത്തകളെ സംശയത്തിന്റെ കണ്ണിലൂടെ മാത്രം വീക്ഷിക്കേണ്ട ഇക്കാലത്ത് പ്രത്യേകിച്ചും. ബഷീര്‍ വള്ളിക്കുന്ന് എന്ന പതിഭാധനനായ എഴുത്തുകാരനെ ബ്ലോഗെഴുത്തും പ്രവാസവും മാറ്റി മറിച്ചു എന്ന് തോന്നുന്നില്ല. ഇവിടെ CK ലത്തീഫ് സാഹിബിനോട് എനിക്ക് വിയോജിപ്പുണ്ട്. ബ്ലോഗെഴുത്തും പ്രിന്റ്‌ മാധ്യമങ്ങളില്‍ എഴുതുന്നതും തമ്മില്‍ നാടകവും സിനിമയും പോലുള്ള അന്തരം ഉണ്ട്. രണ്ടും രണ്ടു രീതിയാണ്. നാടകത്തില്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരോട് നേരിട്ട് സംവദിക്കുമ്പോള്‍ സിനിമ ഏറെ തയാറെടുപ്പുകള്‍ നടത്തി പലതവണ എഡിറ്റു ചെയ്തു അണിയിച്ചൊരുക്കി സംവിധായകന്‍ സ്വയം വിലയിരുത്തിയാണ് പ്രേക്ഷകരില്‍ എത്തിക്കുന്നത്.

  ReplyDelete
 10. അതുപോലെ ബ്ലോഗില്‍ കാലിക വിഷയങ്ങള്‍ ചൂടാറാതെ എഴുതി വായനക്കാര്‍ക്ക് മുമ്പില്‍ നേരിട്ട് ചര്‍ച്ചക്കിടുമ്പോള്‍ ശൈലിയിലും വിഷയാവതരണത്തിലും ചില പൊടിക്കൈകള്‍ ആവശ്യമായി വരുന്നു. ഇവിടെ സമയം ഒരു മുഖ്യ ഘടകമാണ്. ബ്ലോഗെഴുത്തിന്റെ ഏക പരിമിതിയും അതാണ്‌. എന്നിട്ടും "വള്ളിക്കുന്ന് ബ്ലോഗിലെ" ഒട്ടേറെ ബ്ലോഗ്‌ പോസ്റ്റുകള്‍ മാധ്യമങ്ങള്‍ക്ക് പുനര്‍ പ്രസിദ്ധീകരിക്കാന്‍ പാകത്തില്‍ ഈടുറ്റ ലേഖനങ്ങള്‍ ആയി മാറി എന്നത് ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗെഴുത്ത് വെറും ഉപരിപ്ലവമായ തൂലികാഭ്യാസമല്ല മറിച്ചു പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ സാമൂഹിക ധര്‍മ്മ നിര്‍വഹണത്തിലെ ആത്മാര്‍ഥതയും സംവേദന രീതിയിലെ ഔജിത്യബോധവുമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത് എന്നാണു എനിക്ക് തോന്നുന്നത്.

  ReplyDelete
 11. മുഖ്യധാരാമാധ്യമങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുകയോ അവഗണിക്കുകയോ സൌകര്യ പൂര്‍വ്വം മറന്നു കളയുകയോ ചെയ്ത ഒട്ടേറെ വിഷയങ്ങള്‍ ബഷീര്‍ ബ്ലോഗിലൂടെ വായനക്കാര്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടുണ്ട്. കശാപ്പുകാരന്‍ കോമയിലാണ് എന്ന ലേഖനം ഈയിനത്തില്‍ പെട്ട ഒന്നായിരുന്നു. എഴുത്തിന്റെ ലോകത്ത് ബഷീറിനു ഇനിയും പലതും ചെയ്യനാവും. സാമൂഹിക പ്രതിബദ്ധതയോടെ അളന്നു മുറിച്ച വാക്ക് പ്രയോഗങ്ങളിലൂടെ സാമൂഹിക മൂല്യ ച്യുതികള്‍ക്ക് നേരെ എഴുത്തിനെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാക്കി ബഷീര്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടത്തെ ഇന്ന് ബൂലോകത്തിന് അവഗണിക്കാനാവില്ല .

  ബഷീറിനും ലേഖനം വീണ്ടും പോസ്റ്റു ചെയ്ത നൌഷാദ വടക്കെലിനും അഭിനന്ദനങ്ങള്‍.

  ReplyDelete
 12. എളിമയുള്ള പ്രതിഭധനരായ എഴുത്തുകാര്‍ കുറഞ്ഞു വരുന്ന ഈ കാലത്ത് നമുക്കേവര്‍കും അഭിമാനിക്കാവുന്ന തൂലിക പടവാളക്കിയ ഒരു ധീരനായ യുവ എഴുത്തുകാരന്‍ ആകുന്നു ബഷീര്‍ വള്ളികുന്ന്‍ . ഇടപെട്ടിടത്തോളം അദ്ദേഹം നന്മ നിറഞ്ഞ സാമൂഹ്യ പരിഷ്കര്താവിന്നു വേണ്ട എല്ലാ ഗണഗുണങ്ങളും ഉള്ള ഒരാളാണെന്ന് തോന്നീട്ടുണ്ട് . കപടത നിറഞ്ഞ ഈ ലോകത്ത് ജാഡകളുടെ സഹ യാത്രികനാവാന്‍ മടിക്കുന്നത് കൊണ്ടാവാം അല്ലെങ്കില്‍ വര്‍ഗീയ ഫാസിസ്റ്റ് പാളയത്തിന്റെ ഉച്ചിഷ്ടം വേണ്ടാത്ത തിനാലാവാം കേരളത്തിന്റെ ആ കപട മാധ്യമ ങ്ങള്‍ക് ഇനിയും ഈ പ്രതിഭയെ കേരള ജന സാമന്യതിന്റെ ശ്രദ്ധയിലേക്ക് കൊണ്ട്വരാന്‍കഴിഞ്ഞിട്ടില്ല. എങ്കിലും നൈതികത കളഞ്ഞു കുളികാത്ത നല്ല എഴുത്കാരുടെ രാജകുമാരന്‍ ആയി എന്നും എല്ലായിടത്തും സൌരഭ്യമായി വിലസട്ടെ എന്ന് ആശംസിക്കുന്നു. 18 വര്ഷം മുമ്പുള്ള ലേഖനത്തിലൂടെ വീണ്ടും വള്ളികുന്നിന്റെ സര്‍ഗാത്മക പരിചയപെടുത്തിയ നൌഷാദിന്നു നന്ദി രേഖ പെടുത്തുന്നു.

  ReplyDelete
 13. വളരെ നന്ദി നൌഷാദ് ഭായ്...അന്നും ഇന്നും ..മാധ്യമ വര്‍ഗം സാമ്രാജ്യത്ത കുത്തക ,വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ,സമൂഹത്തിന്റെ ആശങ്കകള്‍ ,കൂടുതല്‍ സന്കീര്‍ണതയിലേക്ക് കൊണ്ട് പോകാനും ചൂട്ടു പിടിക്കുന്നവരാണ് എന്നത് പ്രത്യേഗം പറയേണ്ടതില്ല,ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ചില മാധ്യമങ്ങളുടെ വീക്ഷണം പണ്ടത്തെ ഗോത്ര സമൂഹത്തെക്കാളും അധ:പതിച്ചതാണ് എന്നു നാം മനസ്സിലാക്കുക.ബഷീര്‍ ഭായ് അപ്പോള്‍ പണ്ടേ എഴുതാറുണ്ട് അല്ലെ..ഇപ്പോള്‍ "ജമാഹത്തെ ഇസ്ലാമിയെ പോലെ "മിതവാദി "ആയെങ്കിലും..ബഷീര്‍ ഭായ് താങ്കള്‍ ഇനിയും ചൂട്ടു പിടിക്കുക ഇങ്ങനെയുള്ള അധ:പതനങ്ങള്‍ക്ക് എതിരെ ...

  ReplyDelete
 14. @ T. J. Ajit

  @Abduljaleel (A J Farooqi)

  @ബഷീര്‍ക്ക

  @ പ്രിയ ലതീഫ്‌ മാസ്റെര്‍

  @എം ടി മനാഫ്‌ മാസ്റെര്‍

  @അക്ബര്‍ക്ക

  @അഷ്‌റഫ്‌ ഉണ്ണീന്‍ സാഹിബ്

  @ആചാര്യന്‍

  എല്ലാവര്ക്കും നന്ദി ...

  ReplyDelete
 15. നന്ദി നൌഷാദേ....

  :-)

  ReplyDelete
 16. നൌഷാദ് ഭായിക്ക് എന്റെ വള്ളികുന്നന്‍ ആശംസകള്‍

  ReplyDelete
 17. പോസ്റ്റ് വളരെ നന്നായി. എന്നെപ്പോലെയുള്ളവര്‍ക്ക് വള്ളിക്കുന്നിനെപ്പോലെയുള്ളവരെ അറിയാന്‍ വളരെ ഉപകരിക്കും.

  ഇന്റര്‍നെറ്റിന്റെ അഭാവത്തിലുള്ളകാലത്തെ ഈ പോസ്റ്റിന്റെ പ്രസക്തിയെക്കുറിച്ചാണ് ഞാന്‍ അലോചിക്കുന്നത്. വള്ളിക്കുന്ന് ഇന്നാണ് ഈ പോസ്റ്റ് എഴുതിയതെങ്കില്‍ എങ്ങനെയായിരിക്കുമെന്ന്.....

  ReplyDelete
 18. പോസ്റ്റ് വളരെ നന്നായി. എന്നെപ്പോലെയുള്ളവര്‍ക്ക് വള്ളിക്കുന്നിനെപ്പോലെയുള്ളവരെ അറിയാന്‍ വളരെ ഉപകരിക്കും.

  ഇന്റര്‍നെറ്റിന്റെ അഭാവത്തിലുള്ളകാലത്തെ ഈ പോസ്റ്റിന്റെ പ്രസക്തിയെക്കുറിച്ചാണ് ഞാന്‍ അലോചിക്കുന്നത്. വള്ളിക്കുന്ന് ഇന്നാണ് ഈ പോസ്റ്റ് എഴുതിയതെങ്കില്‍ എങ്ങനെയായിരിക്കുമെന്ന്.....
  100% കൊട്ടോട്ടികരന്റെയ് അഭിപ്രായത്തോട് യോജിക്കുന്നു ....

  ReplyDelete
 19. എല്ലാവരുടെയും നല്ല വാക്കുകൾക്ക് നന്ദി. ഗൂഗിളിൽ ഒരു കാര്യം സെർച്ച് ചെയ്യുന്നതിനിടയിലാണ് മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും ഈ പോസ്റ്റിലെത്തിയത്!!.

  ReplyDelete
  Replies
  1. സ്വാഗതം ... ബഷീർക്കാ, സ്വാഗതം.. :)

   Delete

new old home
 
back to topGet This