Showing posts with label abdunnasar maadani. Show all posts
Showing posts with label abdunnasar maadani. Show all posts

മദനിക്ക് മനുഷ്യാവകാശം നല്‍കുക





മദനിക്ക് നേരിടേണ്ടി വരുന്ന കടുത്ത നീതി നിഷേധം വേദനാജനകമാണ് ...
ഒരിക്കല്‍ കുറ്റവാളി അല്ല എന്ന്  കോടതി വിധിച്ചു ശിക്ഷാ കാലയളവിനെക്കാള്‍  കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വന്ന മദനിയുടെ ചരിത്രം നമ്മുടെ കോടതികളുടെ ശ്രദ്ധയില്‍ എന്ത് കൊണ്ട് ചര്ച്ചയായില്ല ?!!!  ആരാണ് മദനിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ?

മദനിയുടെ  ഇന്നത്തെ അവസ്ഥക്ക് കാരണം മദനിയുടെ ഒപ്പം വോട്ടു രാഷ്ട്രീയത്തിനായി കൂടിയവര്‍ തന്നെയാണ് . ഒപ്പം തന്നെ മുസ്ലിം ലീഗിനെ തകര്ത്താലേ  കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ തീവ്ര ചിന്തകള്‍ കടത്തി വിടാന്‍ കഴിയൂ എന്ന് ചിന്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി  , എസ് ഡി പി ഐ തുടങ്ങിയ കക്ഷികള്‍ക്കും വലിയ പങ്കുണ്ട് ...

 ലീഗ് എക്കാലവും മദനിയുടെ തീവ്ര നിലപാടുകളെ തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് . ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണ് എന്ന്  വരെ പറയാന്‍ മടിച്ചിട്ടില്ല മദനി . മദനിയുടെ രക്തത്തില്‍ ഓടുന്ന ലീഗ് വിരോധം ( ബാബറി മസ്ജിദിന്റെ തകര്‍ക്കപ്പെടല്‍ അതിന്റെ കാരണമായി മദനി എപ്പോഴും പറയാറും ഉണ്ട് ) ലീഗ് നേതാക്കളെയും അണികളെയും മദനിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും കാരണമായില്ലെന്കിലെ അത്ഭുതമുള്ളൂ ...

ലോകത്ത് ഏറ്റവും അധികം സമാധാനവും സൌഹാര്‍ദ്ദവും നില നില്‍ക്കുന്ന കേരളത്തില്‍   ലീഗ് ജനങ്ങളെ അഭിമുഖീകരിച്ചു നിലപാടുകള്‍ വ്യക്തമാക്കിയപ്പോള്‍ മദനിയും സംഘവും തീവ്ര നിലപാടുകാരെ ഒന്ന് കൂടി തീവ്രമാക്കി , അവരെ വൈകാരികമായി ചിന്തിപ്പിച്ചു  ലീഗിനെതിരെ തിരിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനാണ് ശ്രമിച്ചത് . കേരളീയ സമൂഹത്തില്‍ അതുണ്ടാക്കിയ വിള്ളല്‍ മദനി പോലും വൈകിയാണ് തിരിച്ചറിഞ്ഞത് .
ജയിലില്‍ നിന്നും പുറത്ത് വന്ന മദനി ശംഖുമുഖം കടപ്പുറത്ത് തന്റെ തീവ്ര നിലപാടുകളെ തള്ളി പറഞ്ഞപ്പോള്‍ കേരള ജനത  ഏറെ ആശ്വസിച്ചു കാണും .പക്ഷെ ആ ഏറ്റു  പറച്ചിലില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ  തഴച്ചു വളര്‍ന്ന വിധ്വേഷ വിത്തുകള്‍

 എന്നാല്‍ കൂടെയുള്ള തീവ്ര ചിന്താഗതിക്കാരുടെ സമ്മര്‍ദ്ദം കൊണ്ടാവും എന്ന് കരുതുന്നു മദനി വീണ്ടും പക്വതയില്ലാത്ത പഴയ മദനി ആകുന്ന കാഴ്ചയാണ് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കണ്ടത് .പിണറായിയോടൊപ്പം വേദി പങ്കിട്ടു നടത്തിയ പ്രസംഗത്തില്‍ മദനി വീണ്ടും പഴയ മദനിയായി . തനിക്കു വേണ്ടി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ചെയ്ത സാധ്യമായ പ്രവര്‍ത്തനങ്ങളെ  മദനി ഒരു ദിവസം കൊണ്ട് മറന്നു . (മദനിയുടെ ഈ പക്വതയില്ലായ്മ്മ കൊണ്ട് തന്നെയല്ലേ മദനിയുമായി കൂട്ട് കൂടിയത് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു കനത്ത തിരിച്ചടി കിട്ടി എന്ന് പിന്നീട് സി പി എം വിലയിരുത്താന്‍ കാരണമായത്‌ ?)

അന്ന് പക്ഷെ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു .  എന്നാല്‍ യു ഡി എഫിനും ലീഗിനും എതിരെ മദനി ചെയ്ത പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും  അതിന്റെ പത്തിലൊന്ന് എല്‍ ഡി എഫിന് എതിരെ നടത്തിയിട്ടില്ല .എന്നിട്ടും രണ്ടു തവണ മദനിയെ പിടിച്ചു കൊടുത്തത് എല്‍ ഡി എഫ് ആണ് എന്നത് മദനി മറന്നു .സ്വന്തം കൂടെയുള്ള വിശ്വസ്തന്‍ , മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍  പൂന്തുറ സിറാജ് എത്ര തവണയാണ് പി ഡി പി വിട്ടു പോയതും പുറത്താക്കപ്പെട്ടതും എന്നും മദനി മറന്നു . മദനിയെ പലര്‍ക്കും ഒരു ആയുധമായി ഉപയോഗിക്കാന്‍  മാത്രം മതി എന്ന് മദനി മറന്നു . പുറത്തുള്ള മദനിയെക്കാള്‍ അവര്‍ക്ക് വേണ്ടത് ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...

എന്നാല്‍ ലീഗും യു ഡി എഫും മദനിയോടു മദനി ചെയ്ത ദ്രോഹത്തിന്റെ തോതനുസരിച്ച് എന്ത് ഉപദ്രവമാണ് ചെയ്തത് . മദനിയെ രാഷ്ട്രീയമായി പ്രതിരോധിച്ചതിനെ ജനങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട് . മദനി കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത് എന്ന് എല്ലാവര്ക്കും അറിയാം . 
മദനിക്ക് എന്നല്ല ലോകത്ത് ഒരാള്‍ക്കും മനുഷ്യാവകാശ ലംഘനം പാടുള്ളതല്ല .വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി  മദനിയുടെ സംരക്ഷക വേഷം കെട്ടി നടക്കുന്നവരെക്കാള്‍ മദനിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും  മൂലം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന ലീഗ് , യു ഡി എഫ്  പ്രവര്തകര്‍ക്കാണ്  അതില്‍ കൂടുതല്‍ പ്രതിഷേധവും ഉള്ളത് .

 പുറത്തിറങ്ങുന്ന മദനി ഈ സംരക്ഷക വേഷങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നത് വഴി വീണ്ടും പ്രയാസം നേരിടേണ്ടി വരുന്നത് തങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ലീഗ് യു ഡി എഫ് നേതൃത്വം മദനിക്ക് നീതി ലഭിക്കാന്‍ , മനുഷ്യാവകാശം ലഭിക്കാന്‍  രംഗത്ത് വരുന്നതും .മദനിയുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കടുത്ത പ്രതിഷേധത്തോടെ തന്നെ ... 
അതൊന്നും  പക്ഷെ ലീഗ് വിരുദ്ധര്‍ അംഗീകരിക്കും എന്ന് കരുതുന്നില്ല , കാരണം പുറത്ത് വരുന്ന മദനി യേക്കാള്‍ അവര്‍ക്കിഷ്ടം വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...   മനുഷ്യാവകാശ നിഷേധതിനെതിരായ പോരാട്ടം തുടരുന്ന യു ഡി എഫ് ലീഗ് നേതൃത്വങ്ങള്‍ക്ക്‌ അഭിവാദ്യങ്ങള്‍ .

 http://www.chandrikadaily.com/%E0%B4%AE%E0%B4%85%E0%B4%A6%E0%B4%A8%E0%B4%BF-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0.html
പ്രതികരണങ്ങള്‍ ~3More→

മഅദനിയെ അകത്താക്കിയാല്‍ തീവ്രവാദം ഇല്ലാതാകുമോ?


ഒമ്പതര വര്‍ഷം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ നരക യാതന അനുഭവിക്കുകയും പിന്നീടു പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ട ശേഷം വിട്ടയക്കപ്പെടുകയും ചെയ്ത അബ്ദുല്‍ നാസര്‍ മഅദനിയെ വീണ്ടും ജയിലില്‍ അടക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണ് പത്രവാര്‍ത്തകള്‍ നല്‍കുന്ന സൂചന.ബംഗലുരൂ സ്ഫോടനം അന്വേഷിക്കുന്ന കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന്റെ പോലിസ്,തടിയന്ടവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.ബംഗളുരു സ്ഫോടനത്തിന് പ്രചോദനമാകും വിധത്തില്‍ ആശയപരമായ പ്രേരണ നല്‍കി,ആസൂത്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നസീറിനെ ഉദ്ധരിച്ചു പോലിസ് പറഞ്ഞത്.എന്നാല്‍ കോഴിക്കോട് ഇരട്ട സ്ഫോടനം സംബന്ധിച്ച്‌ തെളിവെടുക്കാന്‍ കൊച്ചിയില്‍ കൊണ്ടുവന്നപ്പോള്‍,താന്‍ മഅദനിക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്നും പോലിസ് പറയുന്നത് കളവു ആണെന്നുമാണ് നസീര്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്.നസീറിന്റെ ഈ വെളിപ്പെടുത്തലില്‍ ദേശീയ അന്വേഷണ ഏജന്‍സി അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.

പോലീസിന്റെ വാദം അംഗീകരിച്ചാല്‍ ജയില്‍ വിമുക്തമാക്കപ്പെട്ട ശേഷം മഅദനി സര്‍വതന്ത്രസ്വതന്ത്രനായിരുന്നുവെന്നും അദ്ദേഹം ഭീകരപ്രവര്ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതൊന്നും നമ്മുടെ ആഭ്യന്തര വിഭാഗം അറിയാതെയാണെന്നും കരുതണം.ഒരു ദശാബ്ദക്കാലം അഴികള്‍ക്കുള്ളില്‍ കിടന്നിട്ടും അതൊന്നും കൂസാതെ വീണ്ടും കൊടിയ ഭീകര കൃത്യങ്ങള്‍ ചെയ്യാന്‍ മടിക്കാത്ത ഒരാളെ നമ്മുടെ പോലിസ് ഒട്ടും നിരീക്ഷിക്കാതെ വിട്ടുവെങ്കില്‍ കുറ്റം ആരുടെതാണ് ? ഇത്ര കൊടും ഭീകരനായ ഒരാളെ ആയിരുന്നോ അദ്ദേഹം ജയില്‍ മോചിതനായ സന്ദര്‍ഭത്തില്‍ ശംഖുമുഖത്ത് വെച്ച്‌ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ആവേശ്വോജ്വലമായ വരവേല്‍പ്പ് നല്‍കി വീണ്ടും കേരളത്തിലേക്ക് ആനയിച്ചത് ? ഇദ്ദേഹത്തെ തന്നെ ആയിരുന്നില്ലേ പിണറായി വിജയനും മറ്റു ഇടതു നേതാക്കളും തങ്ങളുടെ വേദിയിലിരുത്തി ഇലക്ഷന്‍ സമയത്ത് വോട്ടു ചോദിച്ചത് ?



സത്യത്തില്‍ ജയില്‍ മോചിതനായ മഅദനി എവിടെയൊക്കെ യാത്ര ചെയ്തോ,ആര്‍ക്കൊക്കെ ഫോണ്‍ ചെയ്തോ,ആരുമായൊക്കെ ബന്ധപ്പെട്ടോ അതൊക്കെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചിട്ടുണ്ട്.അദ്ദേഹത്തോടൊപ്പം മിക്കപ്പോഴും പോലിസ് അകമ്പടിയുണ്ടായിരുന്നു.അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും പോലിസ് നിരീക്ഷണത്തിലുണ്ടായിരുന്നു.എന്നിരിക്കെ,അതൊക്കെ മറികടന്നു മഅദനി ബംഗലുരു സ്ഫോടനത്തില്‍ പങ്കു വഹിച്ചു എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.പ്രഥമ ദൃഷ്ട്യാ തന്നെ ഈ ആരോപണം നിലനില്‍ക്കുന്നില്ല. അതു കൊണ്ടാണ്‌ മഅദനിയെ വീണ്ടും അകത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടി വരുന്നത്.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് മഅദനിയെ കുടുക്കാന്‍ പ്രത്യേക താല്‍പ്പര്യമൊന്നുമില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന നിലപാടില്‍ രാഷ്ട്രീയ നേതാക്കളും പ്രതികരിക്കുകയുണ്ടായി.നിയമവാഴ്ച്ചയെ അന്ഗീകരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.മഅദനി നിയമത്തിനു അതീതനൊന്നുമല്ല.പക്ഷെ ഒമ്പതര വര്ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവില്‍ അദ്ദേഹത്തെ പാര്‍പ്പിച്ച അനുഭവം മുന്നിലുണ്ട്.പ്രാഥമിക മനുഷ്യാവകാശം പോലും നിഷേധിച്ചു അദ്ദേഹത്തിന് ജീവിതം നിഷേധിച്ച സന്ദര്‍ഭത്തില്‍ പറഞ്ഞതും നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന്‌ തന്നെയായിരുന്നു എന്ന വസ്തുത നമുക്ക് മറക്കാനാകുമോ?

മഅദനിയുടെ ഭൂതകാല ചരിത്രം സ്ഫടികം പോലെ സുതാര്യവും പച്ച വെള്ളം പോലെ പരിശുദ്ധവുമാണെന്നൊന്നും ആര്‍ക്കും അഭിപ്രായമില്ല.തീര്‍ച്ചയായും തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തില്‍ ന്യൂനപക്ഷ തീവ്രവാദം ബീജാവാപം ചെയ്യാന്‍ അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങളും വൈകാരിക സമീപനങ്ങളും കനത്ത സംഭാവന നല്‍കിയിട്ടുണ്ട്.അപക്വവും ആത്മാഹത്യാപരവുമായ ആ അപരാധത്തെ എന്നും ശക്തമായി തന്നെ എതിര്‍ക്കണം.മഅദനിയുടെ തന്നെ വാക്കുകളെ മുഖവിലക്കെടുക്കാം എങ്കില്‍ ആ വിവേക ശൂന്യതയെ അദ്ദേഹം തിരിച്ചറിയുകയും അതില്‍ ഖേദിക്കുകയും ജനാധിപത്യപരമായ പൊതു പ്രവര്‍ത്തന വഴി തിരഞ്ഞെടുക്കാന്‍ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്.തീവ്ര വാദത്തോട് എതിരിട്ടു കൊണ്ടുതന്നെയാണ് കേരളീയ പൊതുസമൂഹം,അദ്ദേഹത്തെ അന്യായമായി കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ തടവിലിട്ടു പീഡിപ്പിച്ചതിനെതിരെ ശബ്ദിച്ചത്.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടു കൂടാ എന്നുള്ളത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വമാണ്.എത്ര വലിയ കൊലയാളി ആണെങ്കില്‍ പോലും അയാള്‍ പ്രാഥമിക മനുഷ്യാവകാശങ്ങളും മാനവ നീതിയുമര്‍ഹിക്കുന്നുണ്ട്‌.കോടതി വിട്ടയച്ച ഒരാളെ കള്ളക്കഥകള്‍ കെട്ടിച്ചമച്ചു,ഗൂഡതാല്‍പ്പര്യങ്ങളുടെ പേരില്‍ അക്രമ സംഭവങ്ങളില്‍ പ്രതിചേര്‍ത്ത് നിരന്തരം ദ്രോഹിക്കുന്നത് മന:സാക്ഷിയുള്ളവരെ വേദനിപ്പിക്കും.മുന്‍ വൈരാഗ്യവും രാഷ്ട്രീയ പകപോക്കലും വര്‍ഗീയ സമീപനവുമെല്ലാം മഅദനിയെയും കുടുംബത്തെയും അകത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്,അദ്ദേഹത്തെ ബംഗളുരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കാനായി കര്‍ണാടക പോലിസ് വിദഗ്ദ്ധമായി തയ്യാറാക്കിയ തിരക്കഥ. ഈ സാഹചര്യത്തിലാണ് മനുഷ്യസ്നേഹികള്‍ മഅദനിക്ക് സാമാന്യ നീതി നിഷേധിക്കരുതെന്ന് ആവശ്യപ്പെടുന്നത്.

തീവ്രവാദം ഭൂരിപക്ഷതിന്റെതായാലും ന്യൂനപക്ഷതിന്റെതായാലും എതിര്‍ക്കപ്പെട്ടെ മതിയാകൂ.വ്യക്തമായ തെളിവുകളോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയതായി തെളിയിക്കപ്പെട്ടാലും കടുത്ത ശിക്ഷ തന്നെ നല്‍കണം.അത് പ്രവീണ്‍ തൊഗാഡിയ ആയിരുന്നാലും മഅദനി ആയാലും വിട്ടുവീഴ്ച പാടില്ല.അതെ സമയം,ഇല്ലാത്ത കുറ്റമാരോപിച്ചു ഒരാളെ തകര്‍ക്കുന്നതും തീവ്രവാദ അന്വേഷണങ്ങളില്‍ ഇരട്ടത്താപ്പു കാണിക്കുന്നതും രാജ്യത്തിന്‍റെ സമാധാനം ഇല്ലാതാക്കാനേ സഹായിക്കൂ. 


കടപ്പാട്  : ISM Forum

(കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പു‌കള്‍ - ചര്‍ച്ചകള്‍)
എഴുതിയത് : മുജീബ്റഹ്മാന്‍ കിനാലൂര്‍ 


കൂട്ടി വായിക്കുവാന്‍ ചിലത് കൂടി ;

മഅദനിക്ക് മാത്രമാണോ ഇഞ്ചിത്തോട്ടമുള്ളത്? : ബഷീര്‍ വള്ളിക്കുന്ന്


മഅദനി: നീതിയും അനീതിയും.! : ബീമാപള്ളി
പ്രതികരണങ്ങള്‍ ~5More→
old home
 
back to topGet This