October 10, 2011

കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍
കണ്ണൂര്‍ സൈബര്‍ മീറ്റില്‍  പങ്കെടുക്കുവാന്‍  കഴിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു . അതിനു പല കാരണങ്ങളും ഉണ്ട് .ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടു മുട്ടില്ല എന്ന് വിചാരിച്ചിരുന്ന പലരും വ്യത്യസ്ത നാടുകളില്‍ നിന്നും വരുകയും  സൌഹൃദത്തിന്റെ ഊഷ്മളമായ അന്തരീക്ഷത്തില്‍  കുറച്ചു  സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരനുഭവമായി .

എന്നെ സംബന്ധിച്ചേടത്തോളം ഈ മീറ്റ്‌   മറക്കാനാവാത്ത ഒരു അനുഭവമായത്തിനു പല കാരണങ്ങളുമുണ്ട് .അതില്‍ ഏറ്റവും പ്രധാനം  ജീവനോടെ കാണുവാന്‍ ആഗ്രഹിച്ച പലരെയും കാണുകയും യാതൊരു അപരിചിതത്വവും കൂടാതെ മനസ്സ് തുറന്നു സംസാരിക്കുവാനും കഴിഞ്ഞു എന്നതാണ് .

ആദ്യമായിട്ടല്ല  കണ്ണൂര്‍ വഴി യാത്ര ചെയ്യുന്നത് . മുന്‍പൊരിക്കല്‍ തളിപ്പരമ്പിനു  പോയ ഓര്‍മ്മകള്‍ ,കോഴിക്കോട്  ഒരു വര്‍ഷത്തോളം ജീവിച്ച അനുഭവങ്ങള്‍ ഒക്കെ വീണ്ടും മനസ്സില്‍  കടന്നു വന്നു ..
(കണ്ണൂര്‍ വഴിക്കുള്ള റോഡിന്റെ അവസ്ഥ മറ്റു മീറ്റ്‌ ബ്ലോഗുകളില്‍ വിശദമായി തന്നെ വായിക്കാം )

പുലര്‍ച്ചെ  തന്നെ കണ്ണൂരിലെ പഴയ ബസ്‌ സ്റ്റാന്‍ഡില്‍  എത്തി .അടുത്ത് തന്നെയുള്ള പള്ളിയില്‍ അല്‍പ സമയം ചിലവഴിച്ചു . ഒരു ഹോട്ടലില്‍ കയറി ഭക്ഷണം .മീറ്റ്‌ നടക്കുന്ന ഹാള്‍  കണ്ടു പിടിച്ചു .രാവിലെ ആയതിനാല്‍ അവിടെ ആരും ഉണ്ടായിരുന്നില്ല .

ശേഷം ബിജു കൊട്ടിലWarning ബിജു കൊട്ടില -  കുമാരന്‍Warningകുമാരന്‍ 

വഴി (ഫോണില്‍ ) വിധു ചോപ്രയുടെgWarningവിധു ചോപ്ര 'കുടിലില്‍'  എത്തി .
ശ്രീജിത്ത്‌ കൊണ്ടോട്ടിയെWarningശ്രീജിത്ത്‌ കൊണ്ടോട്ടി ഫേസ്  ബുക്ക്‌  ഗ്രൂപ്പുകളില്‍  കടുത്ത  ആയുധ  പ്രയോഗം  നടത്തുന്ന  ആളാ കേട്ടോ ..ഇത് പോരെ തെളിവ് ? ...ha ha ha ഫോണില്‍ വിളിച്ചു . അവരെല്ലാം തലേന്ന് തന്നെ മാടായി പാറയില്‍ സന്ധിച്ചിരുന്നു .വിധു ചോപ്രയെ പരിചയപ്പെട്ടു .അദ്ധേഹത്തിന്റെ കമ്പ്യൂട്ടര്‍ വഴി അദ്ധേഹത്തിന്റെ ബ്ലോഗ്‌  പരിചയപ്പെട്ടു .അവിടെ അല്‍പ സമയം ചിലവഴിച്ചു . ശേഷം വീണ്ടും മീറ്റ്‌ നടക്കുന്ന  ഹാളില്‍ എത്തി.
;റെജി പിറവത്തിനെWarning (ഒപ്പം ഷെരീഫ് ക്ക  കൊട്ടാരക്കരയും ) റെജി പിറവം    വീണ്ടും  കണ്ടു

    മുക്താര്‍ ഉദരം പൊയില്‍Warningമുക്താര്‍ ഉദരം പൊയില്‍hai kooy pooy ,ഹംസ ആലുങ്ങല്‍Warningഹംസ ആലുങ്ങല്‍  എന്നിവര്‍ വളരെ നേരത്തെ തന്നെ എത്തിയിരുന്നു .

അവരുമായി കുശലംWarning കുശലം പറഞ്ഞിരിക്കുമ്പോള്‍

  ;കെ പി സുകുമാരന്‍ മാഷ്‌Help;കെ പി സുകുമാരന്‍ മാഷ്‌ എത്തി  . പിന്നെ സജിം മാഷ്‌Information സജിം മാഷ്‌,സമീര്‍  തികൊടി സമീര്‍  thikodi  ,നാമൂസ്  Informationനാമൂസ് റാണി  പ്രിയ  Informationrani priyaനൗഷാദ് അകംബാടംInformationനൗഷാദ് അകംബാടം


പിന്നെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ഒക്കെ സംസാരിക്കുന്ന ചിത്രങ്ങളായി ദാ  ഇവിടെയുണ്ട് 


ഭക്ഷണം കഴിഞ്ഞു തിരികെ പോകുവാനുള്ള തിരക്ക് .പലരെയും കണ്ടു സംസാരിച്ചു തൃപ്തിയായില്ല .സുകുമാരന്‍ മാഷിന്റെ കവിളില്‍ ഒരു ഉമ്മ നല്‍കി വിട ചോദിച്ചപ്പോള്‍ കണ്ണുകള്‍ക്ക്‌ ഒരു  ചൂട് അനുഭവപ്പെട്ടില്ലേ എന്നൊരു സംശയം .

തിരികെ   വരുന്ന വഴിക്ക്  ബ്ലോഗ്ഗര്‍ കൂടിയായ  ഹാരൂണ്‍ ഇക്ക സുഖമില്ലാതെ കിടക്കുന്നത് അറിഞ്ഞു . ഷെരീഫ്ക ,ശ്രീ ,നാമൂസ് ,സമീര്‍ തിക്കൊടി , വാല്യക്കാരന്‍ എന്നിവരോടൊപ്പം  വഴി ചോദിച്ചു ചോദിച്ചു ഒരു   യാത്ര, ശ്രീയുടെ കാറില്‍ .ശേഷം എന്നെയും ഷേരീഫ്കായെയും  റെയില്‍വേ
സ്റ്റേഷനില്‍ കൊണ്ടാക്കി ശ്രീയുടെ ഊഷ്മളമായ വിട പറച്ചില്‍ .


റെയില്‍വെ  സ്റ്റേഷനില്‍     സൂചി കുത്താന്‍ ഇടമില്ല . ഷെരീഫ്കയോട്  യാത്ര പറഞ്ഞു ബസ്‌ സ്റ്റാന്‍ഡില്‍ എത്തി .അവിടെ വെച്ച് വീണ്ടും സന്ദീപിനെയും ,ചിത്രകാരനെയും  വീണ്ടും കണ്ടു മുട്ടി . എല്ലാ ബസ്സിലും തിരക്ക് .ഒടുവില്‍ കിട്ടിയ  ഒരു ബസ്സില്‍ ചാടിക്കയറി കൈ വീശി മടക്ക യാത്ര .

 ഒരു പാടുണ്ട് എഴുതുവാന്‍ .മറ്റു പലരെയും ഇവിടെ പരാമര്‍ശിക്കുന്നില്ല .അവരൊക്കെയും നല്ല കൂട്ടുകാരാണ് .നല്ല അനുഭവങ്ങളാണ് എല്ലാവരില്‍ നിന്നും ഉണ്ടായത് . അവയൊക്കെ മനസ്സില്‍ മായാതെ നല്ല സുഖമുള്ള ഓര്‍മ്മകളായി ഉണ്ട് . അവയാണല്ലോ  വീണ്ടും ഇത്തരം മീറ്റ്‌ കളില്‍  ആവേശം കൊള്ളാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്

ഏതൊരു  ബ്ലോഗ്‌ മീറ്റ്‌ കഴിയുമ്പോളും  പരാതികളും പരിഭവങ്ങളും അടങ്ങിയ ചില പോസ്റ്റുകള്‍ ഉണ്ടാവുക സ്വാഭാവികം .അത് ഒരു പക്ഷെ അമിത  പ്രതീക്ഷയില്‍ നിന്നോ , ആവേശത്തില്‍ നിന്നോ ഒക്കെ ഉണ്ടാകുന്നതാവാം .എന്നെ സംപന്ധിചെടത്തോളം  ഈ മീറ്റ്‌ വലിയ ഒരു വിജയമാണ് .കാരണം എനിക്ക് കാണുകയും സംസാരിക്കുകയും കൂടുതല്‍ അടുത്തറിയുകയും ചെയ്യണമെന്നു ആഗ്രഹിച്ചിരുന്ന ഒരു പാട് പേരെ  നേരില്‍ കാണുവാന്‍ കഴിഞ്ഞു എന്നത് തന്നെ .

അതിനപ്പുറം പ്രത്യേകിച്ച് ഒരു ചിന്ത  ഈ മീറ്റില്‍ വരുമ്പോള്‍ ഉണ്ടായിരുന്നില്ല .
 സൈബര്‍ മീറ്റുകള്‍  ബ്ലോഗ്‌ ലോകത്ത് മാറ്റങ്ങള്‍ വരുത്തുവാന്‍  കഴിയുന്ന ഒന്നല്ല എന്ന് സമ്മതിക്കുമ്പോള്‍ തന്നെ മാനുഷികമായ വികാരങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ സംപന്ധിചെടത്തോളം അത്തരം മീറ്റുകള്‍ വലിയ ആവേശമാകും .തീര്‍ച്ച . നിലവില്‍ ഉള്ള ബ്ലോഗ്‌ എഴുത്തുകാരുടെ ഭാഷയില്‍ ആണ് കാര്യമായ മാറ്റം ഉണ്ടാവേണ്ടത് .ഒപ്പം കമന്റ്‌ ചെയ്യുന്നവരുടെതും . പരസ്പരം തൃപ്തിപ്പെടുത്തുന്ന കമന്റ്‌ കള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്ന് മാത്രമല്ല ബ്ലോഗ്ഗര്‍  ചര്‍ച്ച ചെയ്യണമെന്നു ആഗ്രഹിക്കുന്ന ബ്ലോഗ്‌ പോസ്റ്റിലെ സുപ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും അത് വഴി ആ പോസ്റ്റ്‌  'പരാജയപ്പെടുകയും' ചെയ്യും .
കൂടുതല്‍ പേരില്‍ ബ്ലോഗ്‌ എന്ന ഇ - മാധ്യമത്തിന്റെ സാധ്യതകള്‍ എത്തിക്കുന്ന ഒപ്പം  നിലവിലുള്ള ബ്ലോഗേഴ്സ് കൂടുതല്‍ ജാഗ്രത എഴുത്തുകളിലും പ്രതികരണങ്ങളിലും വരുത്തുവാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആര്‍ക്കും എന്തും പറയാം എന്ന സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്ന ഇന്നത്തെ അവസ്ഥക്ക് വലിയ മാറ്റം ഉണ്ടാവുകയില്ല .പുതുതായി കടന്നു വരുന്നവര്‍ക്ക് അത് പിന്നോക്കം  പോകുവാന്‍ കാരണമാകുകയും ചെയ്യും .

ഈ  സൈബര്‍   മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം  പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍  ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ  സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

(ഫോട്ടോകള്‍ക്ക്   കടപ്പാട് : മീറ്റുമായി  ബന്ധപ്പെട്ടു വന്ന പോസ്റ്റുകളില്‍ നിന്നും .
അവ ഇവിടെ കാണാം )

25 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. ആ പണ്ടാരടങ്ങത്തെ ചിക്കൻപോക്സാ ചറ്റിച്ചത്....

  ശരിക്കും നിരാശതോന്നുന്നു

  ReplyDelete
 2. @ബൈജുവചനം

  ശരിക്കും " ഹൈ ഹൈവോൾട്ടേജ് " വിഷമം ... അല്ലെ ബൈജു ഭായ് ...:)

  ReplyDelete
 3. കണ്ണൂര്‍ മീറ്റ് കഴിഞ്ഞ് കുറേ നാളായല്ലൊ.എന്തേ പോസ്റ്റിടാന്‍ വൈകി. മീറ്റിന്റെ ഫോട്ടോസും വിവരണവും കുറെ കണ്ടിരുന്നു.ഒപ്പം വിവാദങ്ങളും. എനിക്ക് മനസ്സിലാവാത്തത് എന്തിനിങ്ങിനെ പരസ്പരം ചെളി വാരിയെറിയുന്നു എന്നാണു. എത്രപേര്‍ എത്ര ദൂരത്ത് നിന്നും എല്ലാവരെയും കാണാം എന്ന ഒറ്റചിന്തയില്‍ മീറ്റിനു വന്നിട്ടുണ്ടാകും. അവരെയൊക്കെ കളിയാക്കുന്ന അവഹേളിക്കുന്ന തരത്തില്‍ എന്തിനീ വിമര്‍ശനം. താങ്കള്‍ പറഞ്ഞത് പോലെ സ്ക്രീനില്‍ മാത്രം കണ്ട് പരിചയമുള്ളവരെ നേരില്‍ കാണുക എന്ന സന്തോഷം.അങ്ങനെ കണ്ടൂടെ എല്ലാവര്‍ക്കും. എത്രകാലം ഉണ്ടാകും നമ്മളൊക്കെ,ഉള്ള കാലം സന്തോഷായിട്ടിരിക്കുക അല്ലേ..
  ആശംസകളോടേ..

  ReplyDelete
 4. കണ്ണൂര്‍ മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ മുഴുവനായി വായിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല. ഈ പോസ്റ്റ്‌ നന്നായിട്ടുണ്ട് നൗഷാദ്‌ ഭായ്.. താങ്കളടക്കം പലരെയും നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.. വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു... (തൃശ്ശൂരില്‍ ഒരു അനൌദ്യോദിക ബ്ലോഗേര്‍സ് മീറ്റിന് അവസരം ഒത്തുവന്നിട്ടുണ്ട്... :))

  ഈ പോസ്റ്റില്‍ തെങ്ങ അടിക്കാന്‍ ഭാഗ്യം കിട്ടിയില്ല എങ്കിലും മാടായിപ്പാറയിലെ എന്‍റെ ആ തെങ്ങയുടക്കല്‍ പോട്ടം കണ്ടതില്‍ പെരുത്ത്‌ സന്തോഷം... :)

  ReplyDelete
 5. ഇവിടിപ്പോൾ മീറ്റുകളുടെ ചാകരയാണെന്ന് തോന്നുന്നു. ഇന്നലെയും നടത്തി ഒരു മീറ്റ്.അങ്ങ് ആറളം വന്യ ജീവി സങ്കേതത്തിൽ വച്ച്.അടി പൊളി! മീറ്റ് വിശേഷങ്ങൾ പ്രതീക്ഷിക്കുക. ആരെന്തൊക്കെ പറഞ്ഞാലും,ബ്ലോഗർ മാർ ഉണ്ടായത് മീറ്റുകൾക്കാണോ,മീറ്റുകളുണ്ടായത് ബ്ലോഗർമാർക്ക് വേണ്ടിയാണോ എന്നൊന്നും അറിയില്ല.എന്നാലും,വരണ്ട മനസ്സുകൾ കുലിർപ്പിക്കാൻ മീറ്റിനു കഴിയുന്നുവെന്ന തോന്നൽ മാറുന്നതു വരെ ഞങ്ങൾ മീറ്റിങ്ങുകൾ കൂടിക്കൊണ്ടേയിരിക്കും.
  ആശംസകൾ പ്രിയ സുഹൃത്തേ.
  സ്നേഹ പൂർവ്വം വിധു

  ReplyDelete
 6. മീറ്റിനു ശേഷം വന്ന മുഴുവൻ പോസ്റ്റുകളും ഇവിടെ :
  http://oliyampukal.blogspot.com/2011/09/2011.html
  http://chipism.blogspot.com/2011/10/blog-post_10.html
  http://rejipvm.blogspot.com/2011/09/blog-post_12.html
  http://vidhuchoprascolumn.blogspot.com/2011/09/blog-post_12.html
  http://sheriffkottarakara.blogspot.com/2011/09/blog-post_22.html
  http://sheriffkottarakara.blogspot.com/2011/09/blog-post_13.html
  http://entevara.blogspot.com/2011/09/blog-post.html
  http://ponmalakkaran.blogspot.com/2011/09/blog-post.html
  http://commentjar.blogspot.com/2011/09/blog-post.html
  http://rkdrtirur.blogspot.com/2011/09/blog-post_11.html
  http://easajim.blogspot.com/2011/09/blog-post_14.html
  http://pathrakkaaran.blogspot.com/2011/09/blog-post_17.html
  http://ranipriyaa.blogspot.com/2011/09/blog-post.html
  http://mini-minilokam.blogspot.com/2011/09/blog-post.html
  http://mathematicsschool.blogspot.com/2011/09/maths-blog-in-news.html
  https://plus.google.com/102205448706848055867/posts/grsp6S2x3iS
  http://mallublogleaks.blogspot.com/2011/09/blog-post.html
  http://hamzaalungal.blogspot.com/2011/09/blog-post.html
  http://kpsukumaran.blogspot.com/2011/09/blog-post_21.html
  http://cheakuthan.blogspot.com/2011/09/blog-post_21.html

  ReplyDelete
 7. @മുല്ല

  സത്യത്തില്‍ മീറ്റ്‌ നല്‍കിയ മധുര ഓര്‍മ്മകള്‍ വീണ്ടും ആസ്വദിപ്പിക്കുന്ന മറ്റു (കണ്ണൂര്‍ ) മീറ്റ്‌ പോസ്റ്റുകള്‍ വായിച്ചു ഇരിക്കുകയായിരുന്നു ഞാന്‍ . കൂടാതെ ഒരു വ്യത്യസ്ത പോസ്റ്റ്‌ ആണ് ഞാന്‍ ആഗ്രഹിച്ചത്‌ (ആശയം കൊണ്ടല്ല ,പൊടി വിദ്യകള്‍ നിറഞ്ഞത്‌ ...) . ബ്ലോഗില്‍ പ്രയോഗിക്കാവുന്ന ഒരെണ്ണം ഇന്നലെയാണ് കിട്ടിയത് .കയ്യോടെ പ്രയോഗിച്ചിട്ടുണ്ട് . 'tool tip' (without jquery) എന്ന വിദ്യ .അത് കൊണ്ടാണ് പോസ്റ്റ്‌ താമസിച്ചത് .അമിത പ്രതീക്ഷകളാണ് മീടുകളെ വിവാദ തിലാക്കുന്നതെന്ന് ഞാനും യോജിക്കുന്നു .നന്ദി വായനക്കും പ്രതികരണത്തിനും ..

  ReplyDelete
 8. @ശ്രീജിത് കൊണ്ടോട്ടി.

  ഉവ്വുവ്വ ..ശ്രീയെ ഇപ്പോള്‍ തീരെ കാണാന്‍ കിട്ടുന്നില്ല എന്ന് ഭൂലോകത്ത് പരാതിയുണ്ട് ..(കാര്യമൊക്കെ ഞങ്ങള്‍ക്കറിയാം . ഫിക്സ് ചെയ്തിട്ട് വിളിക്കണം ) നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ .
  നമ്മുടെ ജീവിതത്തിലെ പച്ചയായ നിമിഷങ്ങള്‍ അടങ്ങുന്ന ഫോട്ടോസ് ആണ് തിരഞ്ഞെടുത്തത് .( റെജിയും ,അകംപാടംജിയും ,പൊന്‍ മളക്കാരനും ഒക്കെ നന്നായി ക്ലിക്ക് ചെയ്തതിന്റെ ഫലം ...:) )
  വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു ...:)

  ReplyDelete
 9. @വിധു ചോപ്ര

  വിധു ഭായ് ....


  താങ്കള്‍ ഈ ഫോട്ടോ പ്രതിഫലിപ്പിക്കുന്നത് പോലെ ഒരു ബുദ്ധി ജീവി ജാടക്കാരന്‍ അല്ല എന്നുള്ള കാര്യം താങ്കള്‍ അന്ന് രാവിലെ പരിചയപ്പെട്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി . അന്ന് മീടിനു വന്നപ്പോള്‍ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ താങ്കളെ ഒരു ജാടക്കാരനായി ഈ ഫോട്ടോ വെച്ച് വിലയിരുതിയേനെ . നമ്മുടെ ഭൂലോകത്ത് അങ്ങനെ ധാരാളം സംഭവിക്കുന്നുണ്ട് .അതിനൊരു മാറ്റം ,തമ്മില്‍ മനസ്സ് തുറന്നു അടുത്തറിയാന്‍ നമുക്ക് ഈ മീറ്റുകള്‍ തീര്‍ച്ചയായും ഉപകാര പ്രദമാണ് . നന്ദി വീണ്ടും ..:)

  ReplyDelete
 10. ആ മധുരം ഒന്നുകൂടി നുണഞ്ഞു ...............

  ReplyDelete
 11. @റാണിപ്രിയ

  നന്ദി ...അവിചാരിതമായ കൂടി കാഴ്ച അത്ഭുതവും സന്തോഷവും നല്‍കി ...:)

  ReplyDelete
 12. തൊടുപുഴ മീറ്റില്‍ വച്ച് നമ്മള്‍ തമ്മില്‍ പരിജയപ്പെട്ടു .കണ്ണൂരില്‍ ഒരിക്കല്‍ കൂടി കണ്ടു മുട്ടുവാന്‍ സാധിച്ചു . വളരെ സന്തോഷം ...
  ആശംസകള്‍...

  ReplyDelete
 13. @Reji Puthenpurackal

  റെജി ഭായ് ,വീണ്ടും കാണാം ...:) കാണണം .. :) കാണും :)

  ReplyDelete
 14. നാട്ടിലുള്ളപ്പോള്‍ രണ്ട് മീറ്റുകള്‍ നട്ന്നെങ്കിലും രണ്ടിലും പങ്കെടുക്കുവാന്‍ പറ്റിയില്ല. കൊച്ചി മീറ്റിന് തീര്‍ച്ചയായും പങ്കെടുക്കണം എന്ന് കരുതിയതാണ്. ആ ദിവസത്തേക്കാണ് എന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹം കഴിഞ്ഞ് ഓണ്‍ലൈനുമായി പഴയ ബന്ധം സ്ഥാപിക്കാന്‍ പറ്റിയില്ല. കണ്ണൂര്‍മീറ്റില്‍ ഞാന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട്മാസം ബ്ലോഗില്‍നിന്നും വിട്ടുനിന്നപ്പോഴേക്കും മറന്നുപോയി. ശ്രീ പിന്നീട് വിളിച്ചപ്പോഴാണ് ഓര്‍മ്മ വന്നത്. അപ്പോഴേക്കും മീറ്റ് കഴിഞ്ഞിരുന്നു. ശരിക്കും നഷ്ടബോധം തോന്നുന്നു. മനസ്സുകൊണ്ട് ആരാധിക്കുന്ന ഒരുപാട് പേരെ കാണാന്‍ പറ്റിയ അവസരമായിരുന്നു.

  ReplyDelete
 15. അല്പം വൈകിയാണെങ്കിലും നൌഷാദ് ഭായി കലക്കി....:))
  മീറ്റുകള്‍ വരുമ്പോള്‍ അറിയിക്കുക:)

  ReplyDelete
 16. @ഷബീര്‍ - തിരിച്ചിലാന്‍

  ഓണ്‍ ലൈന്‍ വഴി പരിചയമുള്ളവര്‍ അല്പമെങ്കിലും ഉള്ള മീറ്റ്‌ നഷ്ടപ്പെടുത്തിയാല്‍ അത് ഒരു നഷ്ടം തന്നെയാണ് ഷബീര്‍ ... ഈ സൈബര്‍ മീറ്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചവരുടെ ലിസ്റ്റ് വായിച്ചാണ് ഞാന്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചത് . നഷ്ടപ്പെടുത്തിയിട്ടു വിഷമിച്ചിട്ടു കാര്യമില്ലല്ലോ ..ഇനിയും മീറ്റുകള്‍ ഉണ്ടാവുമെന്നാണ് അറിവ് (തൃശ്ശൂര്‍ മീറ്റ്‌ മിസ്സ്‌ ചെയ്യരുത് ) :)

  ReplyDelete
 17. @മേല്‍പ്പത്തൂരാന്‍

  താങ്കള്‍ എഴുതിയ മീറ്റ്‌ പോസ്റ്റ്‌ വായിച്ചിരുന്നു . (പരിചയപ്പെട്ട ഒരു പാട് പേരെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ കൂടുതല്‍ എഴുതിയിട്ടില്ല .) ഇനിയും ഒരവസരം കിട്ടിയാല്‍ തീര്‍ച്ചയായും വീണ്ടും കാണാം ..:)

  ReplyDelete
 18. “”സൈബര്‍ മീറ്റുകള്‍ ബ്ലോഗ്‌ ലോകത്ത് മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുന്ന ഒന്നല്ല എന്ന് സമ്മതിക്കുമ്പോള്‍ തന്നെ മാനുഷികമായ വികാരങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ സംപന്ധിചെടത്തോളം അത്തരം മീറ്റുകള്‍ വലിയ ആവേശമാകും “” :) .......
  ചിത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന വിധം നന്നായിരിക്കുന്നു .

  ReplyDelete
 19. @ചെകുത്താന്‍

  ചെകുത്താനെ ഒന്ന് കാണാനും കൂടിയാണ് കണ്ണൂരിന് വന്നതും . കണ്ണൂരാനും വന്നില്ല ,ചെകുത്താനും വന്നില്ല .ഒരു വരവ് കൂടി വരേണ്ടി വരും അല്ലെ ...;)

  ReplyDelete
 20. ഇതിലൊരു കമന്റിടാൻ ഇന്നലേ പാടുപെടുകയാണ്. എന്തോ കമന്റ് പബ്ലിഷായില്ല. ഇപ്പോൾ ഇതെങ്കിലും പബ്ലിഷ് ആകുമെന്നു കരുതുന്നു. പോസ്റ്റ് വായിച്ചു. നന്നായി; ഇനിയും നമുക്കു കാണണം!

  നൌഷാദ് പറഞ്ഞതുപോലെ “സൈബര്‍ മീറ്റുകള്‍ ബ്ലോഗ്‌ ലോകത്ത് മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുന്ന ഒന്നല്ല എന്ന് സമ്മതിക്കുമ്പോള്‍ തന്നെ മാനുഷികമായ വികാരങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ സംപന്ധിചെടത്തോളം അത്തരം മീറ്റുകള്‍ വലിയ ആവേശമാകും .തീര്‍ച്ച...”

  ReplyDelete
 21. @ഇ.എ.സജിം തട്ടത്തുമല

  സജിം മാഷേ ..തൊടുപുഴയില്‍ വെച്ച് ആദ്യം കണ്ടപ്പോള്‍ കൂടുതല്‍ പരിചയപ്പെടുവാന്‍ കഴിഞ്ഞിരുന്നില്ല .കണ്ണൂരില്‍ ആവശ്യത്തിനു സമയം ലഭിച്ചു. വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു ...:)

  ReplyDelete
 22. കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി ഞാനും ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട്. പക്ഷെ വളരെ വൈകിയെ പോസ്റ്റ്‌ ചെയ്യുന്നുള്ളൂ എന്ന വാശിയിലാണ്. കാരണം എഴുതാനുള്ള സമയക്കുറവും നാല് ദിവസ്സത്തെ യാത്രാ വിവരണവുമാണ് അത്. അത് കൊണ്ടാണ്. അത് പോസ്റ്റ്‌ ചെയ്യുമ്പോഴേക്കും എല്ലാവരും കണ്ണൂര്‍ സൈബര്‍ മീറ്റിനെ കുറിച്ച് മറന്നു കാണും എന്ന് വിചാരിക്കുന്നു...

  ReplyDelete
 23. ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
  എന്റെ കണ്ണൂര്‍ യാത്ര വിവരണം...

  ReplyDelete
 24. Este blog é uma representação exata de competências. Eu gosto da sua recomendação. Um grande conceito que reflete os pensamentos do escritor. Consultoria RH

  ReplyDelete

new old home
 
back to topGet This