February 25, 2012

മനോരമ പത്രവും റിപ്പോര്‍ട്ടര്‍ ഗ്രൂപ്പും


ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളികളില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന  സോഷ്യല്‍ മീഡിയ സൈറ്റ് ഏത് എന്ന ചോദ്യത്തിന് ഫേസ് ബുക്ക്‌ എന്നാവും ശരിയായ  ഉത്തരം . ആശയ വിനിമയത്തിന് സംസാരത്തിനു പകരമായി എഴുത്ത് ഉപയോഗിക്കുവാന്‍ മാത്രമായിരുന്നു ആദ്യ കാല സോഷ്യല്‍ മീഡിയകളില്‍ സൌകര്യമുണ്ടായിരുന്നത് .പിന്നീടത്‌  ചിത്രങ്ങളിലൂടെയും , വീഡിയോകളിലൂടെയും 'വാചാലമായി' .

ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നത്  ഒരു സന്ദര്‍ഭത്തിന്റെ  സെക്കന്റ്‌ ന്റെ ഒരു അംശത്തെ മാത്രമാണ് . അതിന്റെ വാചാലത അത് ഉപയോഗിക്കുന്ന സ്ഥലവും സന്ദര്‍ഭവും അനുസരിച്ച്   കൂടിയും കുറഞ്ഞും ഇരിക്കും . ചിത്രങ്ങള്‍ കൊണ്ട് എത്ര വാചാലമായി ഒരു സന്ദേശം നല്‍കുവാന്‍ കഴിയുമോ അത്രയും  കൂടുതല്‍ ഉപയോഗപ്പെടും . അത് കൊണ്ട് തന്നെ ഒറിജിനല്‍ ചിത്രത്തെ വീണ്ടും എഡിറ്റ്‌ ചെയ്തു ഷെയര്‍ ചെയ്തു വാചാലത കൂട്ടപ്പെടുന്ന സംഭവങ്ങള്‍ ഫേസ് ബുക്കില്‍ ഇന്ന് നിത്യ സംഭവമാണ് .

ഒരു സന്ദര്‍ഭത്തിന്റെ  ഓര്‍മ്മകളിലേക്ക് കാണുന്നവരെ കൂട്ടിക്കൊണ്ടു പോകുന്ന രീതിയില്‍ രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് എഡിറ്റ്‌  ചെയ്യുന്ന പ്രവണത പലര്‍ക്കും  ഇന്ന് ഹരമായി മാറിയിരിക്കുന്നു .രാഷ്ട്രീയ നേതാക്കളാണ് കൂടുതലായും ഈ പ്രവണതയുടെ ഇരകളാകുന്നത്    ഇത്തരം ചിത്രങ്ങള്‍  വഴി രാഷ്ട്രീയ നേതാക്കളെ  അവഹേളിക്കുന്നത് രാഷ്ട്രീയമല്ല ഞരമ്പ് രോഗമാണ് എന്ന്  തിരിച്ചറിവില്ലാത്ത പാവങ്ങളൊന്നുമല്ല ഇതിനു തുനിയുന്നത് .

മറിച്ചു 'ഇവെന്റ്റ് മാനേജ്‌മന്റ്‌' എന്താണെന്ന് പഠിച്ചു സ്വയം 'ഇവെന്റ്റ്മാനേജ്മെന്റ്  ഗ്രൂപ്പ് ' ആയി രൂപാന്തരം പ്രാപിച്ച വ്യക്തികളാണ് ഇതിനു പിന്നില്‍ .
(ആത്മാര്തതയില്ലാത്ത  എന്നാല്‍ അടുക്കും ചിട്ടയുമുള്ള യാന്ത്രിക പ്രവര്‍ത്തനങ്ങളെ 'ഇവെന്റ്റ് മാനേജ്‌മന്റ്‌ 'എന്നല്ലാതെ മറ്റെന്താണ്   വിളിക്കുക ?)

ഇത് ഒരു തകര്‍ച്ചയാണ് . രാഷ്ട്രീയം ചര്‍ച്ച ചെയ്യുവാന്‍ ഭയന്ന്   ചില പ്രത്യേക വ്യക്തികളെ തിരഞ്ഞു പിടിച്ചു മോശമായി  ചിത്രീകരിച്ചു  മറ്റുള്ളവരില്‍ അവരെ കുറിച്ച്  അവമതിപ്പുണ്ടാക്കുക എന്നത് അതിന്റെ പ്രകടമായ തെളിവാണ് .  അത് കൊണ്ടാണ്  ആശയം പ്രചരിപ്പിക്കുന്നതിനു തെറി വിളിയും , ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്തു വികൃതമാക്കുന്നതും .ഇതാ അത്തരം ചില സാമ്പിളുകള്‍ (അതെ സാമ്പിളുകള്‍ മാത്രം ) ഒരു ചിത്രം അതിന്റെ യഥാര്‍ത്ഥ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്തതായി മാറ്റുവാനും എഡിറ്റ്‌ ചെയ്യുന്നവരുണ്ട് .


  മനോരമ പത്രത്തെ വിമര്‍ശിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങളുണ്ട് . അതവര്‍ ചെയ്യുന്നുമുണ്ട് . എന്നാല്‍ അതിനേക്കാള്‍ അധപതിച്ച കാര്യങ്ങള്‍ സ്വന്തം മൂക്കിനു കീഴെ ദിവസവും നടക്കുമ്പോള്‍ കാണുവാന്‍ കാണുവാന്‍ കണ്ണില്ലാത്തവര്‍ ,കൂടെ കൂടി പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍  മനസ്സിലാകുന്നത്‌ മറ്റു ചില കാര്യങ്ങളാണ് . നമ്മള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനു നമ്മുടെതായ കാരണങ്ങള്‍ ഉണ്ടാവാം . നമ്മുടെ രാഷ്ട്രീയ കക്ഷിയുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചൂണ്ടി കാണിക്കുമ്പോള്‍ അതിനോട് സഹിഷ്ണുതയോടെ പ്രതികരിച്ചാല്‍ അത് അവര്‍  മുതലെടുക്കുമെന്നു വിശ്വസിച്ചു അവരുടെ പാര്‍ട്ടിയുടെ കുറ്റങ്ങളും കുറവുകളും എത്ര പര്‍വതീകരിക്കാമോ അത്രയും പര്‍വതീകരിക്കുവാന്‍ ശ്രമിക്കുന്നവരാണ് കൂടുതലും . എന്നാല്‍ ജന  സേവന രാഷ്ട്രീയം എല്ലാ പാര്‍ട്ടികളും തന്നെ നടത്തുന്നുണ്ട് എന്നാണു എന്റെ വിശ്വാസം .(അല്ലെങ്കില്‍ അവര്‍ക്ക് പൊതു സമൂഹത്തില്‍ നിലനില്പ്പുണ്ടാകില്ല ) അധികാര രാഷ്ട്രീയം കടന്നു വരുമ്പോളാണ്  വിട്ടു വീഴ്ചയില്ലായ്മ്മയും അസഹിഷ്ണുതയും അപരന്റെ കുറ്റങ്ങള്‍ ഭൂതക്കണ്ണാടി വെച്ച് തിരയുന്ന പ്രവണതയും കടന്നു വരുന്നത് .

പറഞ്ഞു വന്നത് ഫേസ് ബൂകിലെ  റിപ്പോര്‍ട്ടര്‍   ഗ്രൂപ്പില്‍ കണ്ടിട്ടുള്ള 'ഇവെന്റ്റ്   മാനേജ്‌മന്റ്‌ ' നെ കുറിച്ചാണ് . പല രാഷ്ട്രീയ വിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയ ചര്‍ച്ച എന്ന പേരില്‍ പരസ്പരം ചെളി വാരി എറിയുന്ന ,  അല്ല തെറി വിളിക്കുന്ന  സാംസ്കാരികമായി അധപതിച്ച ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പ് ആണ് അതെന്നു ആദ്യ വീക്ഷണത്തില്‍ തന്നെ നമുക്ക് ബോദ്ധ്യപ്പെടും . അവിടെ കണ്ട ഒരു പോസ്റ്റിലെ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത് . അതിനു താഴെയുള്ള കമന്റ്‌ കളും വായിക്കുക .

  തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ  പാര്‍ട്ടിയെ കുറിച്ച് മറ്റുള്ളവരില്‍ മതിപ്പുണ്ടാകുവാന്‍ പ്രചാരണം നടത്തുവാന്‍ വേണ്ടി ഈ ഗ്രൂപ്പില്‍ സി പി എമ്മിനെ അനുകൂലിക്കുന്ന ആളുകളുടെ ഒരു നിര തന്നെയുണ്ട്‌ . എന്നാല്‍ അവരുടെ പ്രധാന പ്രവര്‍ത്തനം മറ്റു രാഷ്ട്രീയ കക്ഷികളെ കുറിച്ച് കാഴ്ചക്കാരില്‍ അവമതിപ്പുണ്ടാക്കുവാന്‍ എന്ത് നെറി കെടും, വൃത്തികേടും പടച്ചു വിടുക എന്നതായി ചുരുങ്ങിയിരിക്കുകയാണ് . ആര്‍ക്കും എന്തും വിളിച്ചു പറയുവാനും , പ്രസിദ്ധീകരിക്കുവാനും ഉള്ള സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം അതിന്റെ മാക്സിമം അതിരിലേക്ക്‌ കടക്കുന്ന ഒരു ഗ്രൂപ്പാണ് ഇത് .

 ഇവിടെ രാഷ്ട്രീയം പറയുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര മാത്രം ഇകഴ്ത്തി ചിത്രീകരിക്കാമോ അത്രയും മോശമാക്കി ചിത്രീകരിക്കുന്നവരാണ് . അത് തന്നെയല്ലേ മനോരമയും 'ഇവന്റ് മാനേജ്‌മന്റ്‌ 'കാരും ചെയ്യുന്നത് .  മനോരമ   അവരുടെ  സ്ഥാപന മാനേജ്‌മന്റ്‌ ന്റെ താല്പര്യങ്ങള്‍ക്കും , ഇവെന്റ്റ് മാനേജ് മെന്റ്  കാര്‍ അവര്‍ക്ക് പണം നല്‍കുന്നവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും , റിപ്പോര്‍ട്ടര്‍   ഗ്രൂപ്പില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവര്‍  അവരുടെ പാര്‍ട്ടിയുടെയും മുന്നണിയുടെയും താല്പര്യങ്ങള്‍ക്ക് വേണ്ടിയും  പ്രചാരണം നടത്തുന്നു . കൂട്ടത്തില്‍  എന്ത് കൊണ്ടും  ഭേദം മനോരമ തന്നെ . അവര്‍ തെറി വിളിയും , വൃത്തി  കെട്ട ഭാഷ പ്രയോഗിക്കുന്നതും ഒരു സ്വഭാവമാക്കി മാറ്റിയിട്ടില്ല .സംശയമുള്ളവര്‍ ഈ ഫോട്ടോകളിലൂടെ കടന്നു പോകുക .


സ്റെപ് ഔട്ട്‌ ഷോട്ട്

? .ഓഹോ അപ്പോള്‍ സാറേ യു ഡി എഫ്ഫുകാരൊന്നും ഇവിടെ 'ഇവെന്റ്റ് മാനേജ്‌മന്റ്‌ ' മായി ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നില്ലേ ?=.അവരൊക്കെ ഇടക്കൊക്കെ ഒന്ന് മുഖം കാണിച്ചു പോകും എന്നല്ലാതെ
എപ്പോഴേ അവിടന്നു സ്ഥലം വിട്ടു . അവരൊക്കെ ഇപ്പോള്‍ തികഞ്ഞ ജനാധിപത്യ വാദികളായി ...നിങ്ങളുടെ ഇടയില്‍ എങ്ങനെ പിടിച്ചു നില്‍ക്കും . അതിനൊള്ള തൊലിക്കട്ടി ഒന്നും അവര്‍ക്കില്ലന്നെ ...പിന്നെ നിങ്ങടെ ഇവെന്റ്റ്  മാനേജ്‌മന്റ്‌ എന്താണെന്ന് അറിയാത്ത കുറെ ആളുകള്‍ എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍ അവിടെ കൂടി നില്‍പ്പുണ്ട് .തെറി കേട്ട് മതിയാകുമ്പോള്‍ അതുങ്ങളും  വീട്ടില്‍ പൊക്കോളും .UPDATE:

ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്തു ഇരുപതു  മിനുട്ട് കഴിഞ്ഞു ആ സന്തോഷ വാര്‍ത്ത അറിഞ്ഞു ... എന്നെ ആ  ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തു . ഇവരാണത്രേ സാംസ്കാരിക പുണ്യവാളന്മാര്‍ .. ത്ഭൂ ...

കാണുക തെറി വിളി സംസ്കാരം


4 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. പറഞ്ഞു വന്നത് ഫേസ് ബൂകിലെ റിപ്പോര്‍ട്ടര്‍ ഗ്രൂപ്പില്‍ കണ്ടിട്ടുള്ള 'ഇവെന്റ്റ് മാനേജ്‌മന്റ്‌ ' നെ കുറിച്ചാണ് . പല രാഷ്ട്രീയ വിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയ ചര്‍ച്ച എന്ന പേരില്‍ പരസ്പരം ചെളി വാരി എറിയുന്ന , അല്ല തെറി വിളിക്കുന്ന സാംസ്കാരികമായി അധപതിച്ച ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പ് ആണ് അതെന്നു ആദ്യ വീക്ഷണത്തില്‍ തന്നെ നമുക്ക് ബോദ്ധ്യപ്പെടും . അവിടെ കണ്ട ഒരു പോസ്റ്റിലെ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത് . അതിനു താഴെയുള്ള കമന്റ്‌ കളും വായിക്കുക .

  ReplyDelete
 2. മനോരമയ്ക്ക് എന്തു പിതൃശൂന്യതയും കാണിക്കാം, അത് തെറ്റായിപ്പോയെന്നു വിളിച്ചു പറഞ്ഞവര്‍ക്കായി ഇപ്പോള്‍ കുറ്റം. എന്തായാലും മുസ്ലിപവറിന്റെ പരസ്യം കൊള്ളാം.

  മനോരമയുടെ നെറികേടുകളില്‍ ചിലത് ഈ ലിങ്കുകളില്‍ വിവരിച്ചിട്ടുണ്ട്. സമയം കിട്ടിയാല്‍ വായിക്കുക.

  http://anilphil.blogspot.com/2011/12/blog-post_04.html


  http://anilphil.blogspot.com/2010/09/blog-post_9185.html

  http://anilphil.blogspot.com/2011/02/blog-post.html

  http://anilphil.blogspot.com/2011/04/blog-post_13.html

  ReplyDelete
 3. @അനില്‍ഫില്‍ (തോമാ)
  മനോരമ പത്രത്തെ വിമര്‍ശിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങളുണ്ട് . അതവര്‍ ചെയ്യുന്നുമുണ്ട് . എന്നാല്‍ അതിനേക്കാള്‍ അധപതിച്ച കാര്യങ്ങള്‍ സ്വന്തം മൂക്കിനു കീഴെ ദിവസവും നടക്കുമ്പോള്‍ കാണുവാന്‍ കാണുവാന്‍ കണ്ണില്ലാത്തവര്‍ ,കൂടെ കൂടി പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ മനസ്സിലാകുന്നത്‌ മറ്റു ചില കാര്യങ്ങളാണ് .
  മനോരമ അവരുടെ സ്ഥാപന മാനേജ്‌മന്റ്‌ ന്റെ താല്പര്യങ്ങള്‍ക്കും , ഇവെന്റ്റ് മാനേജ് മെന്റ് കാര്‍ അവര്‍ക്ക് പണം നല്‍കുന്നവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും , റിപ്പോര്‍ട്ടര്‍ ഗ്രൂപ്പില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവര്‍ അവരുടെ പാര്‍ട്ടിയുടെയും മുന്നണിയുടെയും താല്പര്യങ്ങള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തുന്നു . കൂട്ടത്തില്‍ എന്ത് കൊണ്ടും ഭേദം മനോരമ തന്നെ . അവര്‍ തെറി വിളിയും , വൃത്തി കെട്ട ഭാഷ പ്രയോഗിക്കുന്നതും ഒരു സ്വഭാവമാക്കി മാറ്റിയിട്ടില്ല .

  ReplyDelete
 4. ഇവന്റെ മാനേജ്മെന്റായാലും അവന്റെ മാനേജ്മെന്റായാലും അവനവൻ നന്നായാൽ അവനവന് കൊള്ളാം. ആശംസകൾ.

  ReplyDelete

new old home
 
back to topGet This