ജമാഅത്തെ ഇസ്ലാമി യുവ ഘടകം സോളിടാരിടി വക ലഘുലേഖയാണ് മുകളില്‍ . ന്യായമായൊരു സംശയം ചോദിക്കട്ടെ ?
ഇത്ര നാളും ഇതര മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു അധികാരത്തില്‍ പന്കാളികളായപ്പോള്‍ അതൊക്കെ 'രാഷ്ട്രീയ ശിര്‍ക്ക്'( രാഷ്ട്രീയ ബഹു ദൈവ ആരാധന ) എന്ന് ആരോപിച്ചതു ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന്‍ വലിച്ചോ ? അതോ അത് ശിര്‍ക്ക് അല്ല എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടോ ?
ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തുവാന്‍ എന്ത് കര്‍മ്മ പരിപാടിയാണ് ജമാ അത്തെ ഇസ്ലാമി മുന്‍പോട്ടു വെക്കുന്നത് എന്ന് ചോദിക്കുന്നില്ല . ചവറു കണക്കിന് ലഘു ലേഖ അടിചിറക്കലും സമൂഹ മദ്ധ്യത്തില്‍ പുണ്യവാള സര്ടിഫികറ്റ് കിട്ടാന്‍ ആദര്‍ശം മറച്ചു പിടിക്കലും ... അതല്ലാതെ ഇത് വരെ എന്ത് പരിപാടിയാണ് ജമാഅത്തെ ഇസ്ലാമി നടത്തിയിട്ടുള്ളത് ...?
~6
More→