February 21, 2012

പിണറായി പറഞ്ഞതും കാന്തപുരം കേട്ടതും ജനം മനസ്സിലാക്കേണ്ടതുംകഴിഞ്ഞ ആറു വര്‍ഷത്തോളമായി മുസ്ലിം സമുദായത്തില്‍ വിവാദങ്ങള്‍  ഇളക്കി വിട്ട കാന്തപുരം   എ പി വിഭാഗത്തിന്റെ 'തിരു മുടി സൂക്ഷിപ്പ്  ' വിവാദം കേരളീയ സമൂഹത്തില്‍  വ്യാപക ചര്‍ച്ചക്ക് ഇടയായിരിക്കുന്നു . എന്ത് കൊണ്ടാണ് ഇത്ര ചൂടുള്ള ഒരു വിവാദമായി ഈ വിഷയം കഴിഞ്ഞ  ദിവസം  മുതല്‍  മാറിയത് ?.

ഇതായിരുന്നു സഖാവ് പിണറായിയുടെതായി വന്ന വിവാദമായ  വാക്കുകള്‍ :

ഒഞ്ചിയം: മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം.  കത്തുമെന്ന് മറ്റൊരു കൂട്ടര്‍. തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
സി പി എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നാദാപുരം റോഡില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറില്‍ സംഘടിപ്പിച്ച 'വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് കാന്തപുരം സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുടിപ്പള്ളി നിര്‍മാണത്തെ പരസ്യമായി വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയത്.


അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഒരുപാട് ദേവന്മാരുണ്ട് എന്നാല്‍ ഇപ്പോള്‍  ദേവന്മാരേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. പ്രഭാഷണവേദികളിലല്ല നമ്മുടെ കാതുകള്‍. മതങ്ങളും മതമേധാവികളും നഗ്‌നമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു- പിണറായി പറഞ്ഞു.
================================================================
പിണറായി വാ പൂട്ടുന്നതിനു മുന്‍പ് തന്നെ കാന്തപുരത്തിന്റെ മറുപടിയും വന്നു .
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ  പി അബൂബക്കര്‍ മുസ്‌ലിയാര്‍. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതയ്ക്കു കാരണമാകുമെന്നാണ് കാന്തപുരത്തിന്റെ കണ്ടെത്തല്‍. പ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഒരു ചെറിയ വിഭാഗത്തിന് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. മുമ്പും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇത് രാഷ്ട്രീയക്കാര്‍ നോക്കേണ്ടതില്ല.  രാഷ്ട്രീയക്കാരുമായി ഇത് ചര്‍ച്ചചെയ്യേണ്ടതില്ല.
രാഷ്ട്രീയ ശ്രദ്ധ കിട്ടാനാണോ പിണറായി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഇസ്‌ലാം മതത്തെക്കുറിച്ച് പറയാന്‍ മറ്റ് മതവിശ്വാസികള്‍ക്ക് അധികാരമില്ലെന്നും കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എല്ലാ പാര്‍ട്ടിയും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. തങ്ങള്‍ ഒരിക്കലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയില്ലെന്നും കാന്തപുരം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി  കഴിഞ്ഞദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് പിണറായി വിജയന്‍ തിരുകേശത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
''മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളതെന്നും ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ്'' പിണറായി പറഞ്ഞത്. ഇതിനു മറുപടിയെന്നോണമാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രതികരിച്ചത്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണം നടത്താനും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇടയാളരില്ലാതെ നേരിട്ട് ഇടപെടാനും തിരുവനന്തപുരത്ത് സമാപിച്ച സി പി എം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്. എന്നാല്‍ മതത്തിന്റെ പേരില്‍ ആത്മീയ വാണിഭം നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് ഇത് തീരെ ദഹിച്ചിട്ടില്ല.
=================================================================
ഒരു മുസ്ലിം എന്ന നിലക്ക് പിണറായി പറഞ്ഞതും കാന്തപുരം പറഞ്ഞതും  കേട്ട് ഒരു നിലപാട് എടുക്കേണ്ടതുണ്ട്‌ . (ഈ വിഷയത്തില്‍ പ്രവാചകന്റെ തിരു ശേഷിപ്പ് ആണെങ്കില്‍ പോലും അതിനു യാതൊരു അത്ഭുത സിദ്ധികളൊന്നുമില്ല എന്ന് പരിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക അദ്ധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നതിനാല്‍ പുതിയൊരു നിലപാടിന്    നിര്‍ബന്ധമൊന്നുമില്ല ,എങ്കിലും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും , മുസ്ലികളിലെ ഒരു പ്രധാന അവാന്തര വിഭാഗത്തിന്റെ  സര്‍വ്വവുമായ നേതാവും പറയുന്ന കാര്യങ്ങള്‍ക്ക് അതിന്റേതായ ഗൌരവം കൊടുക്കണമല്ലോ  )

പിണറായി പറഞ്ഞത് പച്ച പരമാര്‍ത്ഥം :മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 
കാന്ത പുരം  പറഞ്ഞതും സത്യം :തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
 പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയായ കാര്യമെങ്കില്‍ പോലും  പിണറായി വിജയന്‍ പറയുന്നതാണ് മതത്തിലെ ശരിയായ  വിശ്വാസം  എന്ന് കേരളത്തിലെ ഒരു മത വിശ്വാസിയും അംഗീകരിക്കില്ല , എന്നാല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെ പൊതുവില്‍
 (ഏതൊരു മത വിശ്വാസിയും മത വിശ്വാസമില്ലാത്തവരെയും ) ബാധിക്കുന്ന ഭരണ പരമായ പ്രശ്നങ്ങളില്‍ പിണറായി പറയുന്നത് (അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരിക്കുവോളം ) ശരിയാണ് എന്ന് അംഗീകരിക്കുന്ന (മത)പാര്‍ട്ടി പ്രവര്ത്തകരുണ്ട് . എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം . ?

പിണറായി പറയുന്ന എല്ലാ കാര്യങ്ങളും  പറയുവാന്‍ അദ്ദേഹം  ഇരിക്കുന്ന സ്ഥാനത്ത് ഇരുന്നു പറയുവാന്‍   നമ്മുടെ രാജ്യത്തെ  ഭരണ ഘടന പ്രകാരം അവകാശമുണ്ടോ എന്നതാണ് പ്രശ്നം.അഥവാ ഉണ്ടെങ്കില്‍ അതു  സാമൂഹിക തലത്തില്‍  ഉണ്ടാക്കുന്ന ഫലം എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട് .

എന്ത് അന്ധ വിശ്വാസവും മത വിശ്വാസത്തിന്റെ പേരില്‍ നിബന്ധനകളോടെ കൊണ്ട് നടക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത്, ഭരണ ചക്രം പിടിക്കുവാന്‍ വേണ്ടി പൊതു പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ ഇപ്രകാരം ഒരു വിശ്വാസം അന്ധ വിശ്വാസമാണ് എന്ന് പറഞ്ഞു പക്ഷം പിടിക്കുന്നത്‌ ശരിയല്ല . രാജ്യത്തെ ഏതൊരു പൌരന്റെയും വിശ്വാസങ്ങള്‍ പുലര്‍ത്താനും ,അനുഷ്ടിക്കുവാനുമുള്ള സ്വാതന്ത്ര്യവും അവകാശവും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുവാന്‍ ബാദ്ധ്യതപ്പെട്ട അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പ്രത്യേകിച്ചും . വിശ്വാസം അന്ധമാണോ അല്ലയോ എന്ന്  മത പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍  തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അതാതു മതങ്ങളിലെ  പണ്ഡിതന്മാര്‍ക്ക് വിട്ടു കൊടുക്കുന്നതാണ് അഭികാമ്യം .
അതില്‍ ഒരാള്‍ ത്രുപ്തനല്ലെങ്കില്‍ തന്റേതായ വിശ്വാസം അതേ മതത്തിന്റെ  പ്രമാണങ്ങളുടെ  പേരില്‍ പുലര്‍ത്തുവാനും അത് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രച്ചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട് .
പിണറായി എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് വ്യക്തം . 
അത് നമുക്ക് പരീക്ഷണത്തിലൂടെ തെളിയിക്കാവുന്ന ഒരു കാര്യമാണ് എന്ന ഉറച്ച സാമാന്യ യുക്തി വിശ്വാസത്തിലൂടെയാണ്   അദ്ദേഹം അങ്ങനെ പറഞ്ഞത് . എന്നാല്‍ ഒരു ഇസ്ലാം  മത വിശ്വാസിയെ സംപന്ധിചെടത്തോളം അത് പോരാ ..., അഥവാ ഇസ്ലാമിക പ്രമാണങ്ങളുടെ പരിശോധനക്ക് ശേഷമേ ഈ വിഷയത്തില്‍ ഒരു വിശ്വാസിക്ക്  തീരുമാനം എടുക്കുവാന്‍ കഴിയൂ .എന്ത് കൊണ്ടെന്നാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും  മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന പരിശുദ്ധ ഖുര്‍ആനിന്റെയും അന്തിമ പ്രവാചകന്റെ ചര്യക്കും അനുസരിച്ചേ ഒരു വിശ്വാസിക്ക് തീരുമാനങ്ങളുണ്ടാവൂ . സാമാന്യ യുക്തിയോ ശാസ്ത്രമോ അടിസ്ഥാന മാനദന്ടമല്ല എന്ന് ചുരുക്കം . 
അപ്രകാരമാണെങ്കില്‍ സാമാന്യ യുക്തി അനുസരിച്ച് പ്രവാചക തിരുമേനി എഴുത്തും വായനയും അറിയുന്ന ആളായിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും . എഴുത്തും വായനയും അറിയാത്ത ഒരാള്‍ക്ക് എങ്ങനെ ഖുര്‍ആന്‍ എഴുതിയുണ്ടാക്കുവാന്‍ കഴിയും എന്ന് സാമാന്യ ബുദ്ധി ചോദിക്കുമല്ലോ . ?
(എന്നാല്‍ വസ്തുത അതല്ല എന്നും പരിശുദ്ധ ഖുര്‍ആന്റെ അവതരണം എങ്ങനെയായിരുന്നു എന്നും വിശ്വാസികള്‍ക്കറിയാം . മലക്ക്  എന്നൊരു അസ്ഥിത്വം  പക്ഷെ സാമാന്യ യുക്തിക്കാര്‍ സമ്മതിച്ചു തരില്ലല്ലോ  )


(മുന്‍പ് ടി കെ ഹംസ സാഹിബ് പറഞ്ഞതും അങ്ങനാണല്ലോ .പ്രവാചകന് എഴുത്തും വായനയും അറിയാം എന്ന് .  അത്  മത പ്രമാണങ്ങള്‍ വിട്ടു  സാമാന്യ യുക്തി പ്രയോഗിച്ചതാവാം )
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
രാഷ്ട്രീയ നേതാക്കള്‍ക്ക്  മത വിശ്വാസങ്ങളില്‍ ഇടപെടാമെങ്കില്‍ , പിണറായി വിജയന്‍ ആദ്യമായി പറയേണ്ടത്  മുസ്ലിമ്കളിലെ  ശവകുടീര വ്യവസായത്തിനെതിരിലാണ് . സാമാന്യ യുക്തി അനുസരിച്ച് ഒരു  മനുഷ്യന്‍ മരിച്ചാല്‍ അതോടെ അയാളുടെ കേള്‍വിയും ,കാഴ്ചയും നഷ്ടമായി എന്നതില്‍ ഒരു സംശയവുമില്ല . 
പിണറായിക്ക് ഇങ്ങനെ പറയാം:

 "
 ആര് മരിച്ചാലും ജീര്‍ണ്ണിച്ചു മണ്ണാവും . കേള്‍വിയും കാഴ്ചയും നഷ്ടപ്പെടും "


മരിച്ചവര്‍(അവര്‍ മഹാന്മാര്‍ ആയിരിക്കണം എന്ന് മാത്രം ) കേള്‍ക്കുമെന്ന് മാത്രമല്ല ജീവിച്ചിരിക്കുമ്പോള്‍ മനസ്സിലാകാത്ത ഭാഷ പോലും മരണ ശേഷം  മനസ്സിലാകും എന്നും  കേള്‍വിയുടെ ദൂര പരിധി   പോലും ഒരു പ്രശ്നമല്ല എന്ന് പോലും വിശ്വസിക്കുന്ന ആളുകളാണ് മുസ്ലിം സമുദായത്തില്‍ ബഹു ഭൂരിപക്ഷവും .   ഈ വിശ്വാസങ്ങളുടെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ് അവരില്‍ ഭൂരിഭാഗവും .ഇക്കാര്യത്തില്‍ പിണറായി വിജയന്‍ അഭിപ്രായം പറഞ്ഞാല്‍ പാര്‍ട്ടിയില്‍ എത്ര മുസ്ലിം സഖാക്കള്‍ ഉണ്ടാവും എന്ന് പിണറായിക്കും നന്നായറിയാം .
മാത്രവുമല്ല അവര്‍ ഇങ്ങനെ പറഞ്ഞേക്കാം :അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.  മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് അതില്‍  വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
അത് കൊണ്ട് തന്നെ മത പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണമാണ് ഇവിടെ വേണ്ടത് . അതിനു വേണ്ടി ശ്രമിക്കുന്ന നവോദ്ദ്ഥാന പ്രസ്ഥാനം   കേരളത്തില്‍ സജീവമായി ഉണ്ട് .അവര്‍ ആ ദൌത്യം നിര്‍വ്വഹിക്കുന്നുമുണ്ട് 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
താന്‍ ആകാശ യാത്ര നടത്തി മരണപ്പെട്ട മുന്‍ പ്രവാചകന്‍ മാരെ കണ്ടു എന്ന് പ്രവാചക തിരുമേനി പറഞ്ഞിട്ടുണ്ട് . അത് മുസ്ലിംകള്‍ അവാന്തര വ്യത്യാസമില്ലാതെ അംഗീകരിക്കുന്നുണ്ട് എന്നാണു എന്റെ അറിവ് .വിമാനങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കാലത്ത്   ആകാശ ലോകത്തേക്ക് യാത്ര നടത്തി എന്നും  മരിച്ചു പോയവരെ ഒരാള്‍ കണ്ടു എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശുദ്ധ കളവാണ് എന്ന്  ഇപ്പോള്‍ പിണറായി പറഞ്ഞ സാമാന്യ യുക്തി വെച്ച് പറയാന്‍ കഴിയും .
അതായത് പ്രവാചകന്‍ കളവു പറഞ്ഞു എന്ന് പറയേണ്ടി വരും .
എന്നാല്‍ മുസ്ലിം ലോകത്ത് അംഗീകരിക്കപ്പെട്ട കാര്യമാണ് അതും . ഇപ്രകാരം പിണറായി പറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രത്യാഖാതം പിണറായിക്ക് നന്നായി അറിയാം . അപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ മത വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് അപകടം ചെയ്യും .അവര്‍ക്ക്  സാമാന്യ  യുക്തിയിലൂടെ  മാത്രമേ  കാര്യങ്ങള്‍  നോക്കി  കാണുവാന്‍  കഴിയുകയുള്ളൂ  എങ്കില്‍  കൂടുതല്‍  അപകടമാകും .  അത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കും . 


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


തങ്ങളുടെ പാര്‍ട്ടി സഖാക്കളുടെ ക്ലാസ്സുകളില്‍ അത് പറഞ്ഞു നോക്കുക .എന്തായിരിക്കും പ്രതികരണം എന്ന് മനസ്സിലാക്കുക . പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ അഭികാമ്യമല്ല .കാരണം പിണറായിയെ നയിക്കുന്ന സാമാന്യ യുക്തിയല്ല മത വിശ്വാസികളെ നയിക്കുന്നത് .അവര്‍ക്ക് വേണ്ടത് മത പ്രമാണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള  പണ്ഡിതന്മാരുടെ വിശദീകരണങ്ങളും ആണ് .അതിന്റെ ശേഷം മാത്രമേ സാമാന്യ യുക്തി വരുന്നുള്ളൂ .   കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളോട് മത വിശ്വാസികളുടെ അകല്‍ച്ചക്കുള്ള   ഒരു പ്രധാന  കാരണവും അതിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ഈ 'യുക്തി വിചാര'മാണ് .മത പ്രമാണങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നല്ല ഈ  സാമാന്യ യുക്തി   എന്നത് . മതത്തിലെ എല്ലാ കാര്യങ്ങളും  സാമാന്യ യുക്തി   കൊണ്ട് വിലയിരുത്താവുന്ന ഒന്നല്ല എന്നത് കൊണ്ട് പിണറായി വിജയന്‍റെ  ഇടപെടല്‍  സ്വാഗതം ചെയ്യാനാവില്ല . അത് മത പണ്ഡിതന്മാര്‍ തന്നെ കൈകാര്യം ചെയ്തു തീരുമാനത്തില്‍ എത്തേണ്ട വിഷയമാണ് . അല്ലെങ്കില്‍ മത പ്രമാണങ്ങള്‍ക്ക് പകരം പിണറായിയെ പോലുള്ളവരുടെ  സാമാന്യ യുക്തി   മാത്രം  ഉപയോഗിക്കുന്ന ഒരു  വിഭാഗമായി മത വിശ്വാസികള്‍ മാറും .അങ്ങനെ പോയാല്‍ എത്തിപ്പെടുക പിണറായി വിജയനും കമ്മൂനിസ്ടുകളും ആഗ്രഹിക്കുന്ന യുക്തി വാദത്തിലെക്കാവും.

സ്റെപ് ഔട്ട്‌ ഷോട്ട്

പിണറായി വിജയന്‍റെ ഈ  സാമാന്യ യുക്തി വാദം ഇടതു എം. എല്‍. എ .പി ടി എ റഹിം
അംഗീകരിക്കുന്നില്ല .
അദ്ദേഹത്തിനു കാന്തപുരം    പറയുന്നതാണ് വിശ്വാസം.
(ഈ വീഡിയോ യില്‍  കാണുക .)

മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി ദേശാഭിമാനി യില്‍ 
കൊച്ചി: തിരുകേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാഗ്ഭടാനന്ദനെക്കുറിച്ചുള്ള സെമിനാറിലാണ് സാന്ദര്‍ഭികമായി തിരുകേശം വിവാദം പരാമര്‍ശിച്ചത്. പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാനും നടപ്പിലാക്കാനുമാണ് പ്രാധാന്യം നല്‍കേണ്ടത്. മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി പറഞ്ഞു.
18 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. മത പ്രമാണങ്ങളെ മാറ്റി നിര്‍ത്തി അന്ധ വിശ്വാസങ്ങള്‍ തിരുത്തുവാന്‍ ശ്രമിക്കുന്നത് അപകടകരമാണ് . രാഷ്ട്രീയക്കാര്‍ മത വിശ്വാസത്തില്‍ ഇടപെടാതെ മത സംഘടനകളിലെ പണ്ഡിതന്മാര്‍ അവയെ മത വിശ്വാസികള്‍ക്ക് വിവരിച്ചു കൊടുക്കുന്നതാണ് അഭികാമ്യമായ രീതി .
  മത പണ്ഡിതന്മാര്‍ അതില്‍ വീഴ്ച വരുത്തുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്

  ReplyDelete
 2. മത നേതാക്കന്മാര്‍ ഇന്ന മുന്നണിക്ക്‌ വോട്ട് ചെയ്യണം എന്ന് ഇടപെട്ടു പറയുവാനും പാടുണ്ടോ? അത് മറ്റുള്ള ആളുകളുടെ അഭിപ്രായത്തില്‍ കൈകടത്തലല്ലേ ജനാധിപത്യ പരമായ്‌ ഒരു സംവിധാനത്തില്‍? പിന്നെ പറഞ്ഞത്‌ പിണറായി ആയത് കൊണ്ട് സത്യം സത്യമാല്ലാതവില്ല. സഖാവിനെ എല്ലാവരും കൂടി കല്ലെറിയുന്നത് ഒരു ഹരം ആയിട്ട് എടുത്തിരിക്കുകയാണ്.

  ReplyDelete
 3. കൊള്ളാം നന്നായി.ഞാന്‍ ഇത് പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു .

  രണ്ടു പേരും പറഞ്ഞത് അവരവരുടെ തലങ്ങളില്‍ കറക്ടാണ്

  കാന്തപുരത്തിന്റെ കയിലുള്ളത് പ്രവാചകന്റെ മുടി ആണെന്നും അതിനു ചില പ്രത്യേകതകള്‍ ഉണ്ടെന്നുള്ളതും ചിലരുടെ വിശ്വാസം ആണ്.അത് അവരുടെ വിശ്വാസം

  എന്നാല്‍

  അതിനു പൊതു സമൂഹത്തില്‍ ഇടം സൃഷ്ടിക്കുമ്പോള്‍ (ഞാന്‍ ഉദ്ദേശിച്ചത് പള്ളി പണിയുന്നതല്ല ) അതിനു പൊതു സമൂഹത്തില്‍ നിന്നും പിന്തുണ ഉണ്ടാകേണ്ടതുണ്ട്


  നിസ്കരിക്കാന്‍ സൗകര്യം വേണമെന്നുള്ളത് ഒരു മുസ്ലിമിന്റെ ആവശ്യവും വിശ്വാസവും

  എന്നാല്‍

  അതിനു അനുവദിക്കാത്ത അവസ്ഥ ഉണ്ടായാല്‍ അത് ആ മുസ്ലിമിന്റെയോ മറ്റു ഇസ്ലാം മതസ്ഥരുടെയോ മാത്രം കാര്യമല്ല പൊതു സമൂഹത്തിന്റെ കാര്യമാണ്

  ReplyDelete
 4. http://anilphil.blogspot.com/2012/02/blog-post_20.html

  സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും.

  ReplyDelete
 5. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വേണ്ടാതീനങ്ങളുടെ ചര്‍ച്ചയാണ്. അതുകൊണ്ട് കൂടുതല്‍ കരുതലോടെ സമൂഹവിശ്വാസം എന്നുള്ളത് വെറും ആള്കൂട്ടമല്ല. അത് വിശ്വാസത്തില്‍ ഉറച്ച സമീപനങ്ങളില്‍ നിന്നുളതാണ്.
  നല്ല പോസ്റ്റ്‌

  ReplyDelete
 6. വരും ദിവസങ്ങളിൽ ചൂടുപിടിക്കാൻ പോകുന്ന വിവാദം..!!

  ReplyDelete
 7. മുടി കത്തില്ല എന്നത് മുസ്ലിംകളുടെ മൊത്തം വിശ്വാസമല്ല എന്ന് പിണറായി മനസ്സിലാക്കിയിട്ടുണ്ടാവും. ഇക്കണക്കിന് മകര ജ്യോതിയെ ചോദ്യം ചെയ്യുവാനോ അമൃതാനന്ദ മയി, സായിബാബ തുടങ്ങിയ ആത്മീയ ചൂഷണങ്ങളെ എതിര്‍ക്കുവാനോ മറ്റു മതസ്ഥര്‍ക്കോ മതമില്ലാത്തവര്‍ക്കോ അവകാശമില്ലെന്ന് പറയേണ്ടി വരില്ലേ.

  മതവിശ്വാസങ്ങളെ എതിര്‍ക്കുന്നതും മതത്തിന്റെ പ്രത്യേകവിശ്വാസങ്ങള്‍ ഉപയോഗപ്പെടുത്തി ചൂഷണങ്ങളും ബിസിനസ് സാമ്രാജ്യങ്ങളും ഉണ്ടാക്കുന്നതിനെ എതിര്‍ക്കുന്നതും ഒരു പോലെയല്ല.

  ReplyDelete
 8. @മുജീബ് റഹ്‌മാന്‍ ചെങ്ങര

  ഇത് വളരെ ആസൂത്രിതമായ ഒരു നീക്കമായി കാണേണ്ടതുണ്ട് . താല്‍ക്കാലിക ലാഭം നോക്കി പിണറായിയെ ഇപ്പോള്‍ പിന്തുണച്ചാല്‍ വായും മൂടി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടാവുക . പിന്നെ ഇവര്‍ ഉന്നയിക്കുന്ന സാമാന്യ യുക്തി വാദം അമ്ഗീകരിക്കുകയെ നിവൃത്ത്തിയുണ്ടാവൂ .
  >>>ഇക്കണക്കിന് മകര ജ്യോതിയെ ചോദ്യം ചെയ്യുവാനോ അമൃതാനന്ദ മയി, സായിബാബ തുടങ്ങിയ ആത്മീയ ചൂഷണങ്ങളെ എതിര്‍ക്കുവാനോ മറ്റു മതസ്ഥര്‍ക്കോ മതമില്ലാത്തവര്‍ക്കോ അവകാശമില്ലെന്ന് പറയേണ്ടി വരില്ലേ.<<

  തീര്‍ച്ചയായും . ഇതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങലെയോ നിയമങ്ങളെയോ നിലവിലുള്ള മത സൌഹാര്‍ദ്ടതെയോ തടസ്സപ്പെടുത്തുന്ന പ്രവണത കണ്ടാല്‍ മാത്രമേ മറ്റുള്ളവര്‍ ഇടപെടാവൂ എന്നാണു അഭിപ്രായം . എന്നാല്‍ അതാതു മതങ്ങളില്‍ പെട്ടവര്‍ തങ്ങളുടെ മത പ്രമാണങ്ങള്‍ തെളിവാക്കി ചൂഷണങ്ങള്‍ ക്കെതിര്ല്‍ ബോധവല്‍ക്കരണം നടത്ത്തുന്നതല്ലേ കൂടുതല്‍ പോസിറ്റീവ് ആയ കാര്യം ? .

  ReplyDelete
 9. പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
  ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം

  മുസ്‌ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത് കാണുക

  عن أبي جحيفة قال: خَرَج علينا رسولُ اللَّهِ صلى الله عليه وسلّم بالهاجِرةِ، فأُتِيَ بوَضوءٍ فتَوضَّأَ، فجعلَ الناسُ يأْخُذونَ مِن فَضلِ وَضوئهِ فيَتمسَّحونَ به، فصلَّى النبيُّ صلى الله عليه وسلّم الظُّهْرَ رَكعتَينِ، والعصرَ رَكعتينِ، وَبينَ يدَيهِ عَنَزَةٌ. (صحيح البخاري رقم 187)
  ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നത് കാണുക
  ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم (شرح مسلم للنووي رحمه الله باب سترة المصلي والندب إلى الصلاة إلى سترة والنهي عن المرور- كتاب الصلاة)
  ഈ ഹദീസിൽ നിന്ന് സജ്ജനങ്ങളുടെ (നബിയുടെത് മാത്രമെന്നല്ല പറഞത്. ബഹുവചനമായ “സ്വാലിഹീന’ എന്നാണ് കൊടുത്തത്) തിരു ശേഷിപ്പുകളിൽ നിന്ന് ബറക്കത്ത് ആശിക്കാമെന്ന് കിട്ടും. മാത്രമല്ല സ്വാലിഹീങ്ങൾ കഴുകിയ വെള്ളത്തിന്റെ ബാക്കിയും അവരുടെ ഭക്ഷണത്തിന്റെ യും പാനീയത്തിന്റെയും ബാക്കിയും അവരുടെ വസ്ത്രവും ഇതിന്നാ‍ായി ഉപയോഗിക്കാമെന്നും കിട്ടും

  CLICK BELOW LINK TO READ FULL

  പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
  ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം

  ReplyDelete
 10. വിശ്വാസികളെ പറ്റിക്കാന്‍ വേണ്ടിയെന്ന് നൂറു ശതമാനം ഉറപ്പുള്ള ഈ 'നാല്പതു കോടി വ്യവസായ'ത്തിന് സര്‍ക്കാര്‍ അനുമതി നല്‍കരുത് എന്നാണ് എന്റെ പക്ഷം. ഇതിനു വേണ്ടിയുള്ള ഭൂമിയെടുപ്പും നിര്‍മാണവും തടയുന്നതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രവാചകന്റെ മുടിയോ നഖമോ അല്ല, അദ്ദേഹത്തിന്റെ വാക്കുകളും ജീവിതവുമാണ് മുസ്ലിംകള്‍ കണക്കിലെടുക്കേണ്ടത് എന്ന സഖാവ് പിണറായിയുടെ പ്രസ്താവന കേരളക്കരയില്‍ ഉയര്‍ത്തിവിട്ട ഒരു സംവാദ അന്തരീക്ഷം മതം എന്താണെന്ന് പഠിക്കാനുള്ള ഒരവസരമാണ് പൊതുസമൂഹത്തിനു നല്‍കുന്നത്. ഈ പ്രസ്താവനയുടെ ചരിത്രപരത അതാണ്‌ എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ സഖാവിനു എന്റെ മനസ്സറിഞ്ഞ ഒരു റെഡ് സല്യൂട്ട്.

  ReplyDelete
 11. രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലപാടുകള്‍ പാകപ്പെടുത്തുന്ന പിണറായിയുടെ പാര്‍ട്ടി മുമ്പ് ബാബരി ദുരന്തത്തിനു ശേഷം സ്വീകരിച്ച നയ, നിലപാടുകള്‍ മലയാളിക്ക് മറക്കാറായിട്ടില്ല. കേരളീയ സാമൂഹ്യ മണ്ഡലത്തില്‍ കഴിഞ്ഞ ആര് വര്‍ഷമായി കത്തുന്ന ഈ മുടി വിവാദത്തിലും ഇപ്പോള്‍ ഇടപെടുക വഴി പിണറായിക്ക് രാഷ്ട്രീയ താല്പര്യങ്ങളുണ്ടാകാം. പ്രവാചകന്റെ മുടിയും, മറ്റും ചൂഷണത്തിനുപയോഗിക്കുന്ന കാന്തപുരത്തിനും, രോമസേനക്കും പലപ്പോഴും ഭരണതണല്‍ ലഭിക്കുകയും ചെയ്തു. ഈ ഹുന്കിലാണ് വിമര്‍ശകരെ കല്ലെറിഞ്ഞും, സ്റ്റേജു കയ്യെരിയും, നായ്ക്കുരണപ്പൊടി വിതറിയും ഊര് വിലക്കിയും അവര്‍ കരാള നൃത്തം ചവിട്ടിയത്.ഇത്തരം ഭീതിതമായ സാഹചര്യങ്ങളില്‍ ഇരകളോടൊപ്പം നില്‍ക്കാന്‍ ഒരു പുരോഗമന പാര്‍ട്ടിയും ഉണ്ടായിരുന്നില്ല. മറിച്ചു പോലീസ്‌ സ്റേഷനുകളില്‍ ചെന്ന് കോഴിപ്പെനുകളായി മാറി അതിക്രമാകാരികളെ രക്ഷപ്പെടുതാനായിരുന്നു സഖാക്കള്‍ക്ക് തിടുക്കം. തെരഞ്ഞെടുപ്പ് ഉത്സവപ്പറമ്പില്‍ വോട്ടു മാത്രം ലക്ഷ്യമാകുംപോള്‍ ഉണ്ടാകുന്ന നിഷ്ക്രിയത്വം പുരോഗമന പാര്‍ട്ടിയെയും പിടികൂടിയതിന്റെ തെളിവായിരുന്നു ഇത്..ഈ ട്രിപ്പീസ്‌ കളിക്കിടയിലാണ് കേരളത്തില്‍ സ്വലാത്തും, മന്സിലും, മഫാസും, മുടിയും ഒക്കെ രംഗപ്രവേശം ചെയ്യുന്നത്. നവോഥാന പ്രസ്ഥാനങ്ങളില്‍ പിളര്‍പ്പ് കൂടിയായതോടെ കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പവുമായി.

  ReplyDelete
 12. @പ്രചാരകന്‍

  മത പ്രമാണങ്ങളില്‍ എന്ത് പറയുന്നു എന്ന വിഷയമല്ല ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്തത് . അത് മുസ്ലിം സമുദായത്തിനുള്ളില്‍ വ്യാപകമായി ചര്‍ച്ചയായിട്ടുണ്ട് എന്നുള്ള കാര്യം അറിയാമല്ലോ ഈ പോസ്റ്റിലെ ചര്‍ച്ചാ വിഷയം ഇന്ത്യന്‍ സാഹചര്യത്തില്‍ മത വിശ്വാസത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായം പറയുന്നതിന്റെ വരും വരായ്കകളാണ് . കാന്തപുരവും പിണറായിയും തമ്മില്‍ നടന്ന പ്രസ്താവനകളുടെ പശ്ചാത്തലമാണ് . നന്ദി താങ്കളുടെ വായനക്കും പ്രതികരണത്തിനും .

  ReplyDelete
 13. @Basheer Vallikkunnu

  ചങ്ക് പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവ് എന്ന് പറയുന്ന ചില ആളുകള്‍ ബഷീര്‍ക്കയുടെ ബ്ലോഗില്‍ കിടന്നു വിമര്‍ശിക്കുന്നത് പോലും മൈന്‍ഡ് ചെയ്യാതെ പിണറായിക്ക് സലൂട്ട് ചെയ്തത് ശരിയല്ല കേട്ടോ ബഷീര്‍ക്ക ...:)

  പിണറായിയുടെ പിന്തുണയൊന്നും മുസ്ലിം സമുദായത്തിന് വിശ്വാസ കാര്യങ്ങളില്‍ വേണ്ട . പക്ഷെ പിണറായിയുടെ പ്രസ്താവന രംഗം ഒന്നിളക്കി മരിച്ചു എന്നുള്ളത് സമ്മതിക്കുന് നു ..:)

  ReplyDelete
 14. @Mohammed Shaji

  അത് വ്യക്തമാണല്ലോ .
  പത്ര വാര്‍ത്തയില്‍ അതുമുണ്ട് .

  >>>അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണം നടത്താനും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇടയാളരില്ലാതെ നേരിട്ട് ഇടപെടാനും തിരുവനന്തപുരത്ത് സമാപിച്ച സി പി എം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്. <<<

  ഇനി മുതല്‍ മത പണ്ഡിതന്മാരെ പിണറായി പഠിപ്പിക്കും ...:)

  ReplyDelete
 15. തിരു കേശ വിവാദം കാട് കയറുമ്പോള്‍
  .by Muhammed Ashraf Olavattur on Wednesday, February 1, 2012 at 9:32pm ·.തിരു കേശത്തിനു മഹത്വമുണ്ടോ എന്നത് മുസ്ലിംകള്‍ക്കിടയില്‍ വലിയ തര്‍ക്കമില്ലാത്ത വിഷയമാണെന്ന് തോന്നുന്നു. പുരോഗമന വാദികളായ മുസ്ലിംകള്‍ക്കിടയില്‍ ഇതിനു എതിര്‍പ്പുണ്ടാവാന്‍ സാധ്യധയുണ്ട്. അത്തരക്കാര്‍ ഇതിനെ ഒരു തരാം അന്ധ വിശ്വാസമായെ കാണു. പ്രവാചകന്‍ തന്റെ മുടി അനുചരര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു എന്നും നബിയുടെ ഭാര്യമാരും സഹാബികളും മുന്‍കാല മഹത്തുക്കളും ഇതിനെ ബാര്കതുല്ലതായി കണ്ടിരുന്നു എന്നും ഹദീസുകളിലും ചരിത്രത്തിലും കാണാന്‍ സാധിക്കുന്നു. പലരും ഇതിനെ അവരുടെ വീടുകളില്‍ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം രോഗ ശമനത്തിന് ഉപയോഗിച്ചതായും കാണുന്നു. അതെ സ്ഥാനത് പ്രവാചകന്‍ തന്റെ മുടി നല്‍കി ഇതിനെ നിങ്ങള്‍ ബര്കത്തിനു വേണ്ടി സൂക്ഷിക്കണം രോഗത്തിന് മരുന്നായി ഉപയോഗിക്കണം എന്ന് പറഞ്ഞതായി ആരും എഴുതിയത് എവിടെയും കണ്ടില്ല. (ഉണ്ടെങ്കില്‍ അറിയിക്കണം) അത് കൊണ്ട് എനിക്ക് മനസ്സിലാവുന്നത് ഇതൊരു നിര്‍ബന്ധ കാര്യമായി കാണുന്നില്ലെങ്കിലും പ്രവാചകന്റെ തിരു ശേഷിപ്പുകള്‍ ലഭിച്ചവരൊക്കെ അതിനെ ആതാരിക്കുകയും മഹത്വ മുല്ലതായി കാണുകയും അവര്‍ അഭിമാനത്തോടെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗത്തും രസൂളിന്റെയും സഹാബതിന്റെയും തിരു ശേഷിപ്പുകള്‍ ആതരവോടെ സൂക്ഷിക്കുന്നുട്. സൗദി അറബിയില്‍ ഒരു പക്ഷെ കാണാന്‍ സാധ്യതയില്ല. സൗദി ഭരിക്കുന്ന ഭരണ നേത്രത്വം ഇത്തരം വിഷയത്തെ അന്ഗീകരിക്കാതവരായത് കൊണ്ട് തന്നെ അവര്‍ അതിനെ ഇല്ലാതാക്കുന്നത് പ്രത്യയ ശാസ്ത്രപരമായ ഒരു കര്‍ത്തവ്യമായി കാണുന് എന്നാണ് മനസ്സിലാവുന്നത്. അല്ലെങ്കില്‍ 1910 നു മുമ്പുള്ള സൗദി ചരിത്രം പഠിക്കേണ്ടി വരും. അതെ സ്ഥാനത് ഇതുപോലെ തിരു ശേഷിപ്പുകള്‍ ഏന് പറഞ്ഞു മുസ്ലിം സമുധായാതെ അന്ധ വിശ്വാസതിലെക്കും പിറകോട്ടും വലിക്കുന്നു എന്നാണു ഈ വിഷയതിനെതിരെയുള്ള ആരോപണം. അതെ സ്ഥാനത് വര്‍ഷത്തില്‍ ഒരിക്കല്‍ കേശം ദര്‍ശിച്ചത് കൊണ്ടോ അത് മുക്കിയ വെള്ളം കുടിച്ചത് കൊണ്ടോ മുസ്ലിം സമുതായം അന്ത വിശ്വാസത്തിലേക്ക് പോകും എന്ന് എനിക്ക് വിശ്വാസമില്ല.  കാന്തപുരത്തിന് തിരു കേശം ലഭിച്ചത് വിശ്വസനീയരായ് വ്യക്തികളില്‍ നിന്നയത് കൊണ്ട് അവയെ തള്ളേണ്ട ആവശ്യമില്ലെന്ന് കാന്തപുരവും അദ്ധേഹത്തെ അംഗീകരിക്കുന്നവരും പറയുന്നു. ഇത്തരം ശേഷിപ്പുകള്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തി തെളിയിക്കെണ്ടാതല്ലെന്നും ഇത്തരംവിഷയത്തില്‍ ചരിത്രവും വിശ്വാസവും ആണ് എല്ലാം എന്ന് വിശ്വസിക്കുന്നു. കേശം നല്‍കിയ വ്യക്തികള്‍ ഇന്നും അന്ഗീകരിക്കപ്പെടുന്നവരും ജീവിച്ചിരിക്കുന്നവരുമാണ് .പിന്നെ തിരു കേശത്തെ ആദരിക്കാനും അന്ഗീകരിക്കാനും കാന്തപുരം ഇവിടെ ആരോടും നിര്‍ബന്ധിച്ചതായി അറിയുന്നില്ല. മര്‍കസില്‍ സൂക്ഷിച്ച കേശം അതില്‍ വിശ്വാസമുള്ളവര്‍ക്ക് ബാര്‍ക്കതെടുക്കാം അത്ര മാത്രം. അത് വിശ്വാസത്തിന്റെ മാത്രം പ്രശനം. കേരളത്തിലെ പുരോഗമന വാദികളായ മുസ്ലിംകള്‍ ഇത്തരം വിശ്വാസം സൂക്ഷിക്കാതവരാന്.

  ReplyDelete
 16. തുര്‍ക്കി, ഈജിപ്ത്,പാലസ്തീന്‍,ചെച്നിയ(റഷ്യ) ഇന്ത്യ (ഡല്‍ഹി,കാശ്മീര്‍,കേരളം) തുടങ്ങി ശൈഖ് ഖസറജിയുടെ അബുദാബിയിലുള്ള പാലസിലെയടക്കം തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം..വഹാബിസം താണ്ഡവമാടി.. ചരിത്രത്തെ നശിപ്പിച്ച കാഴ്ചകള്‍ കൂടി...എങ്ങിനെയാണ്‌ ആഷിഖുകള്‍ തിരുശേഷിപ്പുകളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും എന്ന് കാണുക. CLICK HERE


  മനസ് തുറന്ന് ,,കാന്തപുരത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ചിന്തിക്കുക..

  ReplyDelete
 17. പ്രിയ വിശ്വാസികളെ , السلام عليكم ورحمة الله وبركاته


  വര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന അതിഗൌരവമേറിയ വിഷയങ്ങളാണെന്നു മനസ്സിലാക്കി, സ്വന്തം ശരീരത്തോടും ശേഷം പ്രിയ വായനക്കാരോടും ചിലതു പറയട്ടെ. അത് തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റുകള്‍ തിരുത്തി വായിക്കുകയും പരമാവധി ഉള്ക്കൊകള്ളാന്‍ ശ്രമിക്കുകയും ചെയ്യുക, അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ.
  “പിണറായി പറഞ്ഞതും മൌദൂദികളും മുജാഹിദുകളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായമായ വളരെ അപകടകരമായ വിഷയമാണ്” ഈ നസ്വീഹത്തിന്റെ ആധാരം. അവര്‍ പറഞ്ഞത് ഇവിടെ എടുത്തുദ്ധരിക്കുന്നതും Re-type ചെയ്യുന്നതും പാപമാണെന്ന് വിശ്വസിക്കുന്നവനാണ് ഈ എളിയവന്‍. അതിനാല്‍ ആ വാക്ക് ഞാന്‍ എഴുതുന്നില്ല.
  പുത്തന്‍‌വാദികളായ ജമാ‌അത്തുകാരും മുജാഹിദുകളും പണ്ടേ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, തിരു നബി صلى الله عليه وسلم ക്ക് മറ്റു മനുഷ്യര്ക്കിെല്ലാത്ത പ്രത്യേകതകളൊന്നുമില്ലെന്നും നമ്മേ പോലെ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നതും. ഇതാണ് പിണറായിയെപ്പോലുള്ള നിരീശ്വരവാദികള്ക്ക്ു ഇത്തരം പദപ്രയോഗം നടത്താന്‍ ധൈര്യം നല്കിയതും.
  സത്യത്തില്‍ പിണറായിയുടെ നേതാവായ ,മനുഷ്യരെ കൊന്നൊടുക്കിയ ലെനിനെന്ന മനുഷ്യന്റെ ജഡം അഥവാ പിണറായിയുടെ ഭാഷയിൽ വെറും വേസ്റ്റ് വർഷങ്ങളോളമായി മറവു ചെയ്യാതെ, സൂക്ഷിച്ച് വെച്ച് പൂജിക്കുന്നവരാണ് പിണറായിയും കമ്മ്യൂണിസവുമെന്നത് മാലോകര്‍ ഓർക്കുക .


  അല്ലേങ്കിലും അല്ലാഹു തന്നെ ഇല്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാര്ക്ക് പിന്നെയെന്ത് പ്രവാചകനാ...? അവര്‍ പറയുന്നതിനെ നമുക്ക് വേസ്റ്റായി തള്ളാം.
  എന്നാല്‍ ഈ നിരീശ്വരവാദിയുടേത് ഏറ്റുപിടിച്ച മൌദൂദികളുടെയും മുജാഹിദുകളുടെയും മറ്റും ദയനീയാവസ്ഥയാണ് നമ്മെ അല്ഭുതപ്പെടുത്തുന്നത്.!!
  പ്രിയപ്പെട്ട വായനക്കാരോട് പറയാനുള്ളത് അവരുടെ ഈ കുതന്ത്രങ്ങളുലും തെറ്റിദ്ധരിപ്പിക്കലുകളിലും പെട്ട് നമ്മുടെ ഈമാന്‍ അപകടപ്പെടുത്തരുത്. സാധാരണക്കാരെ ഗീബത്ത് പറയുന്ന സ്ഥലത്തുനിന്നു തന്നെ മാറിനില്ക്ക ണമെന്നാണല്ലോ ഇസ്‌ലാമിക ശാസന. എങ്കില്‍ പിന്നെ തിരു നബി صلى الله عليه وسلم യെ അപകീര്ത്തിനപ്പെടുത്തുന്നവരെയും ഗീബത്തുപറയുന്നവരെയും ശ്രവിക്കുന്നത് നമ്മുടെ ഈമാന്‍ അപകപ്പെടാന്‍ കാരണമാകും. അല്ലാഹു നമ്മേ കാത്തുരക്ഷിക്കട്ടെ. ആമീന്‍.
  പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിലാക്കേണ്ടുന്ന ഒരു സത്യം, “അനാദരവ്” എന്നു പറയുന്ന അടിസ്ഥാന തത്വത്തിലാണ് മൌദൂദിസവും വഹാബിസവുമെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ‘അനാദരവ് ഇബ്‌ലീസിന്റെ ഐഡന്റിറ്റിയുമാണ്.

  കൂടുതല്‍ വായനക്ക്

  തിരുകേശം ;വിശ്വാസികളോടൊരു വാക്ക്

  ReplyDelete
 18. മുസ്ലീം‌കളിലെ വലിയൊരു വിഭാഗത്തിന്റെ അജ്ഞതയെ മുതലെടുത്ത് സമ്പത്താക്കി മാറ്റുന്ന കാന്തപുരത്തിന്റെ കച്ചവട തന്ത്രങ്ങള്‍ക്കെതിരെ ആരു സംസാരിച്ചാലും കാര്യമില്ല. വലിയൊരു കച്ചവടലോബി തന്നെ ഇതിനു പിന്നിലുണ്ട്. പരലോക ചിന്തയും മതബോധവും വെറും പുറം‌പൂച്ചായി കൊണ്ടുനടക്കുന്ന ഇവര്‍ക്ക് കീശ വീര്‍പ്പിക്കുന്നതില്‍ മാത്രമേ താത്പര്യമുള്ളൂ.

  ReplyDelete

new old home
 
back to topGet This