July 25, 2010

കേള്‍ക്കേണ്ട ,ഓര്‍ത്തിരിക്കേണ്ട ചില പ്രസ്താവനകള്‍




പത്ര മാദ്ധ്യമങ്ങളുടെ പെരുമഴയാണ് കേരളത്തില്‍ .ഇനി വരാനിരിക്കുന്നവയുടെത് നീണ്ട നിര . ഇവയിലൊക്കെ വായിക്കുന്നതും , വായിക്കെണ്ടതുമായ ചില പ്രസ്താവനകള്‍ . ശ്രദ്ധയില്‍ പെടുന്നവ, ശ്രദ്ധേയമായവ വീണ്ടും വായിക്കുവാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

ഇന്നത്തേത് :

കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ശ്രമം -മുഖ്യമന്ത്രി


ന്യൂദല്‍ഹി: ഇരുപതു കൊല്ലം കഴിയുമ്പോള്‍ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ പ്രതിരോധിക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായുള്ള റെയ്ഡുകളും മറ്റും നിരപരാധികളെ തീവ്രവാദികളാക്കി മാറ്റുമെന്ന് പ്രചരിപ്പിക്കുന്നവര്‍ പ്രതിലോമ ശക്തികളെ പിന്തുണക്കുകയാണെന്നും ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ വി.എസ് ആരോപിച്ചു.


'ഇരുപത് കൊല്ലം കഴിയുമ്പോള്‍ ഇന്ത്യ, കേരളം ഒരു മുസ്‌ലിം രാജ്യമാകും. ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടിയിട്ട് ഉള്ളൊരു നീക്കമാണിവര് നടത്തുന്നത്. അതെല്ലാം പൊലീസ് മണത്തറിഞ്ഞ്, കണ്ടുപിടിച്ച് അതിനെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ്' -വി.എസ് അഭിപ്രായപ്പെട്ടു.

Sunday, July 25, 2010

1 പ്രതികരണങ്ങള്‍:

new home
 
back to topGet This