അണ്ണാ ഹസാരെ നല്‍കുന്ന സന്ദേശം
അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചിരിക്കുന്നു ....
സമരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത സമരങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന സമകാലിക ഇന്ത്യയില്‍ ഇതൊരു ഐതിഹാസിക വിജയമാകുന്നത് എവിടെയാണ് ?
ജാതിമത ,രാഷ്ട്രീയ ഭേദമെന്യേ ഇന്ത്യന്‍ ജനതയുടെ പിന്തുണ നേടി എടുക്കുവാന്‍ കഴിയുന്ന ഒരു ലക്‌ഷ്യം മുന്നോട്ടു വെച്ച് സമരം നടത്തി എന്നത് മാത്രമല്ല ഈ സമരത്തെ ശ്രദ്ധേയമാക്കുന്നത് ...
ലോകത് പലയിടത്തും അടുത്തിടെ നടന്ന പ്രക്ഷോഭങ്ങള്‍ നമ്മുടെ മുന്നിലുണ്ട് ...
തുര്‍ക്കി മുതല്‍ ഐവറി കോസ്റ്റ് വരെ ...
പലയിടത്തും ജനാധിപത്യം എകാധിപത്യതിലേക്ക് വഴുതിയതിനെതിരിലാണ് ജന രോഷം ഉയര്‍ന്നത് ...
ഇപ്പോഴും അവയൊക്കെ തെരുവില്‍ നടന്നു കൊണ്ടിരിക്കെ കേവലം നൂറില്‍ താഴെ മണിക്കൂറുകള്‍ കൊണ്ട്
അണ്ണാ ഹസാരെ എന്ന ഗാന്ധിയന്റെ സമരം എങ്ങനെ വിജയിച്ചു എന്നത് പരിശോധിക്കപ്പെടെണ്ടതാണ് ...
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഭരിക്കുന്ന നേതൃത്വം രാജി വെക്കണം എന്നതായിരുന്നില്ല അണ്ണാ ഹസാരെ അടക്കമുള്ള സമര സമിതി മുന്നോട്ടു വെച്ച ആവശ്യം .
ഭക്ഷണ വിഭവങ്ങളുടെ ദൌര്‍ലഭ്യം കൊണ്ടല്ല ലോകത് പട്ടിണി നില നില്‍ക്കുന്നത് ,അവയുടെ വിതരണം സന്തുലിതമായി നടപ്പിലാക്കാത്തത് കൊണ്ടാണ് എന്ന വസ്തുത അടിവരയിട്ടു സ്ഥാപിച്ചു നോബല്‍ സമ്മാനം നേടിയ അമര്‍ത്യാസെന്നിന്റെ നാടാണ് ഇന്ത്യ ...
അഴിമതിക്കെതിരായ നിയമങ്ങളുടെ അപര്യാപ്തത കൊണ്ടല്ല , അവ നടപ്പില്‍ വരുതുന്നതിലുള്ള വീഴ്ചയും കാല താമസവും കൊണ്ടാണ് രാജ്യം അഴിമതിക്കാരുടെ പേരില്‍ ലജ്ജിക്കേണ്ടി വരുന്നത് എന്ന സത്യം നമുക്ക് അത് കൊണ്ടുതന്നെ അപരിചിതവുമല്ല ...അപ്പോള്‍ പിന്നെ രാഷ്ട്രീയക്കാര്‍ മാത്രം അടങ്ങുന്ന ഒരു സംവിധാനം എത്ര മാത്രം ജനവിശ്വാസം ആര്ജ്ജിക്കും ....?
തീവ്രവാദത്തിനു മതമില്ല എന്നത് പോലെ തന്നെ സത്യമാണ് ഒരു മതവും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്നതും .
രാഷ്ട്രീയത്തിലും ഇതാണ് അവസ്ഥ ...
അഴിമതിക്ക് രാഷ്ട്രീയമില്ല എന്നത് പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അഴിമതിയെ അനുകൂലിക്കുന്നില്ല .
എന്ത് കൊണ്ട് അഴിമതി ?
യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ മലീമസമാക്കുന്നതിന്റെ മുഖ്യ ഘടകം 'തിരഞ്ഞെടുപ്പ് രാഷ്ട്രീയം' തന്നെയാണ് .
രാഷ്ട്രീയ പ്രവര്തനമെന്നാല്‍ എത്ര ഹീനമായ മാര്‍ഗ്ഗവും സ്വീകരിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ശേഷം തനിക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി മാത്രം ഭരണം നടത്തുകയും വീണ്ടും അടുത്ത തിരഞ്ഞെടുപ്പില്‍ ഏതു വിധേനയും ജയിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സന്കുചിതത്വതിലേക്ക് രാഷ്ട്രീയ നേതാക്കള്‍ മാറിയിരിക്കുന്നു .
തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ തന്റെ രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറി കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടികളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും മാറിയിരിക്കുന്നു .
ഈ ചിന്താഗതികള്‍ക്കൊക്കെ വലിയൊരു മാറ്റം ഉണ്ടാക്കുവാനും , ജനാധിപത്യ സമ്പ്രദായത്തിന്റെ സാദ്ധ്യതകള്‍ നമ്മുടെ രാജ്യത് എത്ര വിശാലമാണ് എന്നുമൊക്കെ രാജ്യത്തെ ജനതയെ ചിന്തിപ്പിക്കുവാനും ഈ സമരം സഹായകമായി എന്ന് വേണം കരുതുവാന്‍ ...
ഇനി മുതല്‍ തങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ (പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ്) സേവന രാഷ്ട്രീയത്തിലൂടെ പൊതുസ്വീകാര്യത നേടുന്ന ആദര്‍ശ നിഷ്ഠ പുലര്‍ത്തുന്നവരാണ് എന്ന് ഉറപ്പു വരുത്തുവാന്‍ ഏറ്റവും താഴെ തട്ടിലെ പാര്‍ട്ടി കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ പോലും മനസ്സ് വെക്കും എന്ന് കരുതാം ...കാരണം ലോകപാല്‍ ബില്ലിന് പകരം നടപ്പില്‍ വരുവാന്‍ പോകുന്ന ജന ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ അത്ര കര്‍ശനമാണ് എന്നാണു അറിവ് .
അണ്ണാ ഹസാരെയുടെ സമര രീതിയും ഈ വിജയത്തിന് പിന്നില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടെണ്ടതുണ്ട് ... അക്രമതിന്റെയോ ,ആരാജകത്വതിന്റെയോ പാതയിലേക്ക് പോകാതെ തികച്ചും സമാധാനപരമായി എന്നാല്‍ പൊതു ജനവികാരം തന്റെ ആവശ്യത്തിന് അനുകൂലമാക്കി മാറ്റിയത് കാണാതെ പോകരുത് .
രാജ്യത്തെ ജനതയുടെ വികാരം പ്രകടമാക്കുന്ന സമരത്തിന് വിജയിക്കുവാന്‍ ഒരിക്കലും അക്രമത്തിന്റെയോ ,അരാജകത്വതിന്റെയോ പാത ആവശ്യമില്ല എന്നതും അതിനു രാജ്യത്തെ ജനങ്ങള്‍ എതിരാണ് എന്നും നിലവിലുള്ള രാഷ്ട്രീയ കക്ഷികള്‍ അടിവരയിട്ടു മനസ്സിലാക്കേണ്ട കാര്യമാണ് .
ഈ സമരത്തിന്റെ വിജയത്തിന് രാജ്യത്തെ മാദ്ധ്യമങ്ങള്‍
(തങ്ങളുടേതായ കച്ചവട താല്പര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും )നല്‍കിയ പ്രചാരണം വളരെ വലുതാണ് .newsX, NDTV, star news എന്നീ ചാനലുകള്‍ മറ്റു പ്രധാന പരിപാടികള്‍ മാറ്റി വെച്ച് ഈ സമരത്തെ ലൈവ് ആയി നില നിര്‍ത്തിയത് വളരെ പ്രശംസനീയമായ ഒരു കാര്യമാണ് ...
ചുരുക്കത്തില്‍ രാജ്യത് നിലവിലുള്ള വ്യവസ്ഥിതിയുടെ പരിധിയില്‍ ഒതുങ്ങി നിന്ന് കൊണ്ട് തന്നെ അക്രമതിനോ അരാജകത്വതിനോ ശ്രമിക്കാതെ ജനങ്ങളുടെ മനസാക്ഷി പ്രതിഫലിക്കുന്ന എതോരാവശ്യതിനും വേണ്ടിയുള്ള സമരത്തിന് വലിയ പിന്തുണ ഇനിയും ഈ രാജ്യത്തെ ജനങ്ങളില്‍ നിന്നും ജാതി മത കക്ഷി ഭേദമെന്യേ ലഭിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ ഐതിഹാസിക വിജയത്തെ കാണാം ...
ഇനി മുതല്‍ തങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ (പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ്) സേവന രാഷ്ട്രീയത്തിലൂടെ പൊതുസ്വീകാര്യത നേടുന്ന ആദര്‍ശ നിഷ്ഠ പുലര്‍ത്തുന്നവരാണ് എന്ന് ഉറപ്പു വരുത്തുവാന്‍ ഏറ്റവും താഴെ തട്ടിലെ പാര്‍ട്ടി കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ പോലും മനസ്സ് വെക്കും എന്ന് കരുതാം ...കാരണം ലോകപാല്‍ ബില്ലിന് പകരം നടപ്പില്‍ വരുവാന്‍ പോകുന്ന ജന ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ അത്ര കര്‍ശനമാണ് എന്നാണു അറിവ് . ....
ReplyDeleteരാജ്യത് നിലവിലുള്ള വ്യവസ്ഥിതിയുടെ പരിധിയില്‍ ഒതുങ്ങി നിന്ന് കൊണ്ട് തന്നെ അക്രമതിനോ അരാജകത്വതിനോ ശ്രമിക്കാതെ ജനങ്ങളുടെ മനസാക്ഷി പ്രതിഫലിക്കുന്ന എതോരാവശ്യതിനും വേണ്ടിയുള്ള സമരത്തിന് വലിയ പിന്തുണ ഇനിയും ഈ രാജ്യത്തെ ജനങ്ങളില്‍ നിന്നും ജാതി മത കക്ഷി ഭേദമെന്യേ ലഭിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ ഐതിഹാസിക വിജയത്തെ കാണാം ...
അന്നാ ഹസാരെക്ക് അഭിവാദ്യങ്ങള്‍...
ReplyDeleteവളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍ !!!
ReplyDeleteലോകത്ത് ഇന്ന് നടക്കുന്ന എല്ലാ ജനകീയ മുന്നേറ്റങ്ങള്‍ക്കും ഇതൊരു വഴികാട്ടി തന്നെ ആണ്.ഇനിയും ഇതുപോലത്തെ മുന്നേറ്റങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശിക്കാം.
ReplyDeleteഅഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇതുവരെ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതു പബ്ലിഷ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതു ഒത്തുതീര്‍പ്പാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാരണം ആവശ്യം തീര്‍ത്തും ന്യായം ആണ്. ജെ.പി.സി ആവശ്യത്തില്‍ സംഭവിച്ചതുപോലെ സാങ്കേതികതയില്‍ എത്രനാള്‍ തൂങ്ങിക്കിടന്നാലും ഒടുവില്‍ അനിവാര്യതയ്ക്ക് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് അടിയറവു പറയേണ്ടി വരും. കാരണം ഇവിടെ എകാധിപത്യമോ രാജഭരണമോ അല്ല, മറിച്ചു ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍ ഈ പോരാട്ടം താല്‍കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്‌ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ് ആണ്......
ReplyDeletehttp://anoopesar.blogspot.com/2011/04/blog-post_08.html