January 15, 2011

ബ്ലോഗ്‌ പുലികള്‍

ബ്ലോഗ്‌ എന്ന ആശയ വിനിമയ മാദ്ധ്യമം ആഗോള ശ്രദ്ധ ആകര്‍ഷിച്ചത് ചില പ്രത്യേകതകള്‍ കൊണ്ടാണ് .
ഒന്നാമതായി  എഴുതുന്നതും  പ്രസിദ്ധീകരിക്കുന്നതും  പ്രചരിപ്പിക്കുന്നതും  അതാതു ബ്ലോഗിന്റെ ഉടമസ്ഥരാണ് എന്നതാണ് . മറ്റൊന്ന്  അതില്‍ എഴുതുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഉടമസ്ഥന്‍ ഏറ്റെടുക്കേണ്ടതുണ്ട് .

പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ 'ഒറ്റയാള്‍ നിയന്ത്രണം' ആണ് .   ഒരു ബ്ലോഗിന്റെ ഉള്ളടക്കം  ഒരു  എഡിറ്റര്‍  വഴി ഒരിക്കലും    എഡിറ്റ്‌ ചെയ്യപ്പെടുന്നില്ല .ആരെ പറ്റിയും തനിക്കു തോന്നുന്നത് എന്തും   എഴുതുവാന്‍ ഈ അമിതാധികാരം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്‌ . അത് തിരിച്ചറിയുവാന്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് കഴിയാതെ പോയേക്കാം . എന്നാല്‍ ഈ ഒറ്റയാള്‍ നിയന്ത്രണം നല്‍കുന്ന സൌകര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച്  തങ്ങളുടേതായ നിലയില്‍ ബ്ലോഗ്‌ ലോകത്ത് സ്ഥാനം ഉണ്ടാക്കിയെടുതവരാണ് 'ബ്ലോഗ്‌ പുലികള്‍' എന്ന് വിളിക്കപ്പെടാരുള്ളവരില്‍ അധിക പേരും . 

ഒരാള്‍ 'ബ്ലോഗ്‌ പുലി' ആണ് എന്ന് പറയപ്പെട്ടാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒന്നാണ് അയാള്‍ എഴുതുന്നത്‌ വായിക്കുവാന്‍ ധാരാളം വായനക്കാരുണ്ട് എന്നും അയാള്‍ എഴുതിയതിനെ കുറിച്ച് വായനക്കാര്‍ ധാരാളമായി പ്രതികരിക്കാറുണ്ട് എന്നും .
താന്‍  എഴുതുന്നത്‌ മറ്റുള്ളവര്‍ വായിക്കണമെന്നും , ധാരാളമായി കമന്റ്‌ ചെയ്യണമെന്നും നമ്മുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ വരുന്നതും കാത്തു നൂറു കണക്കിന് ഫോലോവേര്സ്  കാത്തിരിക്കണമെന്നും ആഗ്രഹമില്ലാത്ത ബ്ലോഗേഴ്സ് ഇല്ല എന്ന് തന്നെയാണ് അനുഭവം .

 ഒരു 'ബ്ലോഗ്‌ പുലി' കമന്റ്‌ ഇടാന്‍ വേണ്ടിയാണോ നമ്മള്‍ എഴുതേണ്ടത് ?  ബ്ലോഗിങ് ഗൌരവമായി കാണുന്നവര്‍ക്ക്  തീര്‍ച്ചയായും അല്ല എന്ന് പറയേണ്ടി വരും .'ബ്ലോഗ്‌ പുലികള്‍' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നവര്‍ എഴുതുന്ന കാര്യങ്ങളില്‍ കമന്റ്‌ ചെയ്യുന്നവര്‍ അതാതു വിഷയങ്ങളില്‍ താല്പര്യമുള്ളവരും അത് ചര്‍ച്ചാ പ്രാധാന്യം ഉള്ളതാണ് എന്ന് വിശ്വസിക്കുന്നവരും ആണ് . നമ്മളും അത്തരത്തില്‍ ചര്‍ച്ചാ പ്രാധാന്യമുള്ള വിഷയങ്ങള്‍ എഴുതുമ്പോള്‍ കമന്റ്‌ കുറയുന്നത്  ബ്ലോഗിന്   വേണ്ടത്ര പ്രചാരം കൊടുക്കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് . ഒപ്പം നമുക്ക് പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ വേണ്ടത്ര വിവരമില്ലെന്ന് വായനക്കാര്‍ക്ക് തോന്നുതു കൊണ്ടും ആവാം .  നമ്മുടെ സ്ഥിരം ചങ്ങാതിമാര്‍ കമന്റ്‌ ചെയ്യുന്നതില്‍ ത്രുപ്തിപ്പെടുന്നതിനു പകരം മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചു അവിടെ അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്തുന്നതാണ്  ഒരു പക്ഷെ നമ്മുടെ ബ്ലോഗിന് വായനക്കാരെ കൂട്ടുവാന്‍ കൂടുതല്‍ സഹായിക്കുക .

നമ്മുടെ ബ്ലോഗില്‍ ഒരു 'ബ്ലോഗ്‌ പുലി' വന്നു കമന്റ്‌ ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാകുന്ന കാര്യമാണ് പലര്‍ക്കും ...അതോടെ താന്‍ മറ്റൊരു 'പുലി 'ആയി എന്ന തോന്നലൊന്നും ഇല്ലെങ്കിലും അതൊരു മഹാ സംഭവമാണെന്ന തോന്നലാണ് പലര്‍ക്കും . ഒരു 'പുലി' വന്നു കമന്റ്‌ ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന നീരസവും ചെറുതല്ല ..പിന്നെ ചിലപ്പോള്‍ പലര്‍ക്കും  അയാള്‍ക്കില്ലാത്ത കുറ്റവും കാണില്ല .

ബ്ലോഗ്‌ രംഗത്ത്‌ നിലവാരമില്ല എന്ന പരാതി വ്യാപകമാവാനേ ഇത്തരം വിരോധങ്ങള്‍ സഹായിക്കൂ ..
നമ്മള്‍ കമന്റിനു വേണ്ടിയാണ് എഴുതുന്നത്‌ .അത് പക്ഷെ വിഷയത്തോടുള്ള പ്രതികരണമാവണംനമ്മുടെ ബ്ലോഗിന്റെ   പ്രചാരണത്തിന്  ഈ 'പുലികള്‍' ഒരു തരത്തിലും തടസ്സമല്ല  . നമുക്ക് അവരോടുള്ള നീരസമാണ് പലപ്പോഴും ഈ 'പുലികളെ' പുശ്ചിക്കുവാന്‍ പ്രേരിപ്പിക്കുന്നത് . വെറുതെ  ആളുകളെ രസിപ്പിക്കുവാന്‍ എന്തും (അതല്ലെങ്കില്‍ പ്രത്യേക താല്പര്യമുള്ള വിഷയങ്ങള്‍ )എഴുതി വിടുന്നവര്‍ക്ക് ബ്ലോഗ്‌ ലോകത്ത് പിടിച്ചു നില്‍ക്കുവാന്‍ ബുദ്ധിമുട്ടാണ് ... അപ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമായിരിക്കാം ഒരു പക്ഷെ 'പുലികളെ'  വിമര്‍ശിച്ചു  കയ്യടി നേടുവാന്‍  ശ്രമിക്കുന്നതിലൂടെ പ്രകടമാകുന്നത് . തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ചു  തങ്ങളുടേതായ ശൈലിയില്‍ അവതരിപ്പിച്ചു വേണ്ടത്ര പ്രചാരണം നടത്തി വായനക്കാരുമായി സംവദിക്കുന്ന ബ്ലോഗ്ഗേര്‍സിനെ 'പുലികള്‍ 'എന്ന്  അക്ഷേപത്തോടെ  വിളിച്ചു  കൊച്ചാക്കുവാന്‍ ശ്രമിക്കുന്ന  പ്രവണതക്ക് കയ്യടി കിട്ടുന്ന പ്രവണത സമീപകാലത്ത്  'ശ്രദ്ധേയമാം'  വിധം  വര്‍ദ്ധിച്ചു വരുന്നു ...അത് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.. മറ്റൊരാളുടെ കഴിവുകളും ചിന്തകളുമല്ല നമ്മുടേത്‌ . ആരും 'പുലിയുമല്ല' 'എലിയുമല്ല' .  അത്തരം വിളികള്‍  ഇന്‍ഫീരിയോരിടി   COMPLEX    ആയി കാണുവാന്‍  നമുക്ക് കഴിയേണ്ടതുണ്ട് .
കഴിവുകളും ശൈലികളും അംഗീകരിക്കുവാനും ബ്ലോഗ്‌ ലോകത്ത് നമ്മുടെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത് .

71 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. >>>>തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ചു തങ്ങളുടേതായ ശൈലിയില്‍ അവതരിപ്പിച്ചു വേണ്ടത്ര പ്രചാരണം നടത്തി വായനക്കാരുമായി സംവദിക്കുന്ന ബ്ലോഗ്ഗേര്‍സിനെ 'പുലികള്‍ 'എന്ന് അക്ഷേപത്തോടെ വിളിച്ചു കൊച്ചാക്കുവാന്‍ ശ്രമിക്കുന്ന പ്രവണതക്ക് കയ്യടി കിട്ടുന്ന പ്രവണത സമീപകാലത്ത് 'ശ്രദ്ധേയമാം' വിധം വര്‍ദ്ധിച്ചു വരുന്നു ...അത് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.. മറ്റൊരാളുടെ കഴിവുകളും ചിന്തകളുമല്ല നമ്മുടേത്‌ . ആരും 'പുലിയുമല്ല' 'എലിയുമല്ല' . അത്തരം വിളികള്‍ ഇന്‍ഫീരിയോരിടി COMPLEX ആയി കാണുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട് .
  കഴിവുകളും ശൈലികളും അംഗീകരിക്കുവാനും ബ്ലോഗ്‌ ലോകത്ത് നമ്മുടെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത് .<<<<

  സമീപ കാലത്ത് വായിച്ച ചില 'ശ്രദ്ധേയ' നിരീക്ഷണങ്ങളോട് ഉള്ള ചെറിയ ഒരു പ്രതികരണം

  ReplyDelete
 2. ശരിയാണു സുഹൃത്തേ,
  നാം നമ്മുടെ ശക്തി ദൌർബല്യങ്ങൾ വാസ്തവമായി മനസ്സിലാക്കിയാൽ നമ്മുടെ ബ്ലോഗുകളും മെച്ചപ്പെടും എന്നതിൽ സംശയമില്ല.പിന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തേണ്ട ആവശ്യമുണ്ടാകില്ല. നല്ല നിരീക്ഷണം; അഭിനന്ദനം.

  ReplyDelete
 3. ഒള്ളതാ ഒള്ളതാ , നന്നായിട്ടുണ്ട് .കണ്ടിട്ടും കണ്ടിട്ടില്ല എന്ന് നമ്മള്‍ നടിക്കുന്ന ഒരു കാര്യമാണിത് . ഇത് ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി

  ReplyDelete
 4. സത്യം! <> ഇക്ക ചീത്ത വിളിക്കരുത്! ഹ ഹ

  ReplyDelete
 5. അയ്യോ എന്റെ കമന്റ്‌ മുഴുവന്‍ വന്നില്ല
  #എന്റെ ബ്ലോഗില്‍ രണ്ടു പുലികള്‍ കമന്റ്‌ ഇട്ടു..
  ഈ സെന്റെന്‍സ് ആ ആംഗിള്‍ ബ്രാക്കെടിനു ഇടയില്‍ ഉണ്ടാരുന്നു...

  ReplyDelete
 6. @കണ്ണന്‍ | Kannanആരും 'പുലിയുമല്ല' 'എലിയുമല്ല' . അത്തരം വിളികള്‍ ഇന്‍ഫീരിയോരിടി COMPLEX ആയി കാണുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട് .
  കഴിവുകളും ശൈലികളും അംഗീകരിക്കുവാനും ബ്ലോഗ്‌ ലോകത്ത് നമ്മുടെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത് ...

  ആട്ടെ ആ പുലി ആരാ ...;) ( ഒന്ന് ഞാന്‍ മറ്റേ ആള്‍ ആരാണെന്നാ അറിയേണ്ടത് ;p)

  ReplyDelete
 7. ഹോ ! ഇങ്ങളൊരു പുലി തന്നെ!!

  ReplyDelete
 8. @നൗഷാദ് അകമ്പാടം ങേ.... എന്റെ ബ്ലോഗില്‍ 'അകമ്പാടം പുലി' കമ്മേന്റിയോ ...ഇത് നാല് പേരെ ഇമെയില്‍ അയച്ചു അറിയിക്കട്ടെ ...നമ്മടെ ബ്ലോഗിലും 'പുലി' ഇറങ്ങുമെന്ന് നാല് പേര് കാണട്ടെ ...ഹും ... ;)

  ReplyDelete
 9. കമന്റിനു വേണ്ടി മാത്രമായി [ അത് പുലികളുടെ തായാലും പൂച്ചകളുടെ തായാലും] എഴുതുന്നത്‌ വായനക്കാരുടെ അഭിരുചി അറിഞ്ഞു അവര്‍ക്കവസ്യമുള്ളത് കൊടുക്കുന്ന കോട്ടയം മാര്‍ക്കറ്റ് തന്ത്രം ..........ബ്ലോഗെഴുത്ത്
  അങ്ങിനെ ആയിക്കൂടാ. നിങ്ങളില്‍ ആശയവും ഭാഷയും ഉണ്ടോ?

  എങ്കില്‍ ധൈര്യമായി മുന്നോട്ട് പോവുക.........

  ReplyDelete
 10. ഇപ്പോള്‍ പല പുലികളും വെറുതെ കമന്ടുന്നതാണോ എന്ന് സംശയം ഇല്ലാതില്ലാതില്ലാ...എന്തായാലും നന്നായി വടക്കേല്‍ ഇനിയും ഒളിപ്പിച്ചിരിക്കുന്നത് എല്ലാം വെളിച്ചം കാണൂ..

  ReplyDelete
 11. .....കേരളത്തില്‍ ബ്ലോഗര്‍മാരുടെ ആധിക്യം കാരണം വഴിയിലിറങ്ങി നടക്കാന്‍ വയ്യ ''''പുതിയ പോസ്റ്റിട്ടിട്ടുണ്ട് ഒന്ന് കമന്റണം ''' പതിവ് പല്ലവി തന്നെ...

  ReplyDelete
 12. @sundar raj sundarനല്ല വായന നല്കുന്നിടത് നല്ല കമന്റും ഉണ്ടാകും . കമന്റ്‌ ഇരന്നു വാങ്ങുന്നത് ഒഴിവാക്കിയില്ലെങ്കില്‍ പിന്നെ വായനക്കാര്‍ക്ക് അടിമപ്പെട്ടു (സുഖിപ്പിച്ചു )എഴുതേണ്ടി വരും ...നന്ദി താങ്കളുടെ പ്രതികരണത്തിന്

  ReplyDelete
 13. @ആചാര്യന്‍ഗതി കെട്ടിട്ടാണ് പല 'പുലികളും' ഇപ്പോള്‍ കമന്റ്‌ ഇടുന്നത് ഇമ്തി (അത് വ്യക്തമായും തെളിഞ്ഞ കാര്യമാണ് ) . കമന്റിനു വേണ്ടി കമന്റ്‌ എന്നത് ഗതികെട്ടാല്‍ 'പുലി' കമന്റും ചെയ്യും എന്ന ചൊല്ലുണ്ടാക്കേണ്ടി വരുന്നിടതെക്കാന് നമ്മെ എത്തിക്കുന്നത് . എന്നിട്ടും 'പുലികളെ' ആക്ഷേപിക്കുന്ന ചില 'ശ്രദ്ധേയ' വിരോധങ്ങള്‍ സമീപകാലത്ത് കയ്യടി നേടിയതാണ് ഈ പോസ്റ്റിനു പിന്നില്‍ ...

  ReplyDelete
 14. @subanvengara-സുബാന്‍വേങ്ങരബ്ലോഗ്‌ ലോകത്തെ നിലവാരമില്ലായ്മ്മക്ക് ഒരു പ്രധാന കാരണം ഈ ഇരക്കലാണ്...തങ്ങള്‍ നിര്‍വ്വഹിക്കുന്ന സാമൂഹിക ദൌത്യം എന്താണെന്ന് തിരിച്ചരിയാതതാണ് ഇതിനു പലരെയും പ്രേരിപ്പിക്കുന്നത് ...കമന്റ്‌ ഇരന്നല്ല വാങ്ങേണ്ടത് . ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ സമയം കണ്ടെത്തി മറ്റുള്ളവരുമായി സംവദിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം ആയി കമന്റുകള്‍ മാറുന്ന അവസ്ഥ ഉണ്ടാകണം ..അതാണ്‌ ഒരു ബ്ലോഗ്ഗെരുടെ വിജയം .താന്‍ ചര്‍ച്ച ആഗ്രഹിച്ചു പോസ്റ്റ്‌ ചെയ്ത വിഷയം മറ്റുള്ളവര്‍ ഉള്‍കൊള്ളുന്നു എന്ന ആത്മ സംതൃപ്തി ആവണം ഒരു ബ്ലോഗ്ഗെര്‍ക്ക് കമന്റ്‌ കാണുമ്പോള്‍ ഉണ്ടാവേണ്ടത് . താനൊരു 'പുലി' ആയി എന്ന തോന്നല്‍ ആവരുത് ..

  ReplyDelete
 15. വടക്കല്‍, യോജിക്കുന്നു, പക്ഷെ 'പുലികള്‍', 'എലികള്‍' എന്ന് പറയുന്നത് ആക്ഷേപം കൊണ്ടൊന്നുമല്ല എന്നാ എന്റെ അഭിപ്രായം. ഒരു പക്ഷെ തികച്ചും ബഹുമാനത്തോടെ ഉപയോഗിക്കുന്നവരും ഉണ്ടല്ലോ..

  പിന്നെ താങ്കള്‍ പറഞ്ഞ മറ്റൊരു കാര്യം തികച്ചും ശരിയാകുന്നു. 'പുലികളും കമന്‍റു കിട്ടാന്‍ വേണ്ടി ചിലപ്പോള്‍ കമെന്റുന്നുണ്ടാവും. കമന്റുകള്‍ ഏല്ലാവര്‍ക്കും ഹരമാണല്ലോ..

  ReplyDelete
 16. ഇയ്യിടെ ഒരു കുറിപ്പിന് തൊണ്ണൂറ്റി മൂന്നു കമന്റുകള്‍ കണ്ടു ഞാന്‍ ആ കുറിപ്പ് വായിച്ചു . കുറിപ്പില്‍ ഇത്രയേ ഉള്ളൂ. എനിക്കെന്തോ ഇന്ന് വലിയ സുഖമില്ല. നിങ്ങള്‍ക്കോ? സത്യത്തില്‍ കമന്റ് എന്താണെന്നു ഈ സംഭവം നമുക്ക് മനസ്സിലാക്കി തരുന്നു. അത് കൊണ്ട് കമന്റു കണ്ടു സ്വയം പുലിയാണ് പുപ്പുലിയാണ് എന്നൊക്കെ ഊറ്റം കൊള്ളുന്നത്‌ വെറും വിഡ്ഢിത്തമാണ്. പിന്നെ കമന്റ് ഇരന്നു വാങ്ങുന്നു ചിലര്‍. ഒന്ന് കമന്റൂ. ഒന്ന് അഭിനന്ദിക്കൂ.. ഒരു വാക്ക് പറഞ്ഞു പോകൂ.. തുടങ്ങിയ യാചന ഒരു എഴുത്തു കാരന് യോജിച്ചതല്ല. ഒരാള്‍ ഒരു പോസ്റ്റ്‌ വായിച്ചാല്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ കമന്റിടും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒന്നും പറയാതെ പോകും. ഇക്കാര്യം ഓരോ ബ്ലോഗറും മനസ്സിലാക്കണം .. എന്തും ഏതും പോസ്റ്റാം എന്നാ സൌകര്യം ഈ രംഗത്തെ കൂടുതല്‍ ശുഷ്കമാക്കുന്ന്നില്ലേ? ? സ്ഥിരം കമന്ടുകാര്‍, എന്തെഴുതിയാലും, അടിപൊളി, കിടിലന്‍.. എന്നീ അര്‍ത്ഥ ഭംഗം വന്ന വാക്കുകള്‍ ഉപയോഗിക്കുന്നു.. ഇത് കണ്ടു എഴുതിയവന്‍ വഞ്ചിത നാവുന്നു.. പ്രസിദ്ധീകരണത്തില്‍ നിന്ന് സൃഷ്ടികള്‍ മടങ്ങിവരാത്ത ഒരു വലിയ എഴുത്ത് കാരനുമില്ല. അത്തരം മടങ്ങി വരലുകള്‍ ഇല്ലാത്തതാണ് ഈ രംഗത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്നതില്‍ കാര്യമായ വീഴ്ച വരുത്തുന്നത്.. കമന്റുകള്‍ക്ക് ഒരു പുതിയ സമീപനം വരേണ്ടിയിരിക്കുന്നു.
  വിമര്‍ശനമല്ല ഈ രംഗത്ത് ആവശ്യം.നിരൂപണമാണ്. അതിനു നാം സജ്ജരയാല്‍ എഴുത്തുകാരെ വളര്‍ത്താന്‍ അത് മാത്രം മതി.
  വെറും കുമിളകളായ പോസ്റ്റുകളാണ് ഇന്ന് കൂടുതലും എഴുതപ്പെടുന്നതും സ്വീകരിക്കപെടുന്നതും .ഒന്നോ രണ്ടോ ദിവസത്തി നപ്പുറം അത്തരം എഴുത്തുകള്‍ക്ക് പോകാന്‍ പറ്റില്ല. അതും ഒരു പരിമിധിയാണ്.
  കമന്റുകള്‍ നമ്മെ സന്തോഷിപ്പിക്കും പക്ഷെ കമന്റുകള്‍ സ്വയം തിരിച്ചറിയപ്പെടാതെ പോകരുത്.

  ReplyDelete
 17. @elayoden പുലികള്‍ കമന്റിനു വേണ്ടി കമന്റ്‌ ചെയ്യുന്നു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് . പലപ്പോഴും തലക്കനക്കാര്‍ എന്ന ആരോപണം ഒഴിവാക്കുവാന്‍ വേണ്ടി അവര്‍ അതിനു നിര്‍ബന്ധിതരാവുകയാണ് . മറ്റു ബ്ലോഗുകളില്‍ അവര്‍ കമന്റ്‌ ചെയ്യാത്തത് കൊണ്ട് അവര്‍ ഭയങ്കര ഗര്‍വ്വു കാണിക്കുന്നു എന്ന രീതിയിലുള്ള ആരോപണങ്ങള്‍ ബ്ലോഗ്‌ ലോകത്ത് പലരും പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട് .. അതാണ്‌ കേട്ടോ ഞാന്‍ സൂചിപ്പിച്ചത്

  ReplyDelete
 18. @ഉസ്മാന്‍ ഇരിങ്ങാട്ടിരിതാങ്കളെ പോലെ ചിന്തിപ്പിക്കുന്ന എഴുത്തുകാരുടെ വാക്കുകള്‍ എല്ലാവരും ഒന്ന് ശ്രദ്ധിക്കട്ടെ എന്നാണു താങ്കളുടെ പ്രതികരനതോട് എനിക്കുള്ള പ്രതികരണം ...:)

  ReplyDelete
 19. എന്റെ പോസ്റ്റിനുള്ള പ്രതികരണമായതിനാലാവാം അവിടെ ലിങ്ക് കൊടുത്തത്. ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും മനസ്സിലാക്കുന്നതില്‍ തെറ്റിധാരണ ഉണ്ടായി(ക്കി?) എന്ന് പറയാതെ വയ്യ. കൂടുതലൊന്നും പറയാനില്ല, വായനക്കാര്‍ തീരുമാനിക്കട്ടെ.

  ReplyDelete
 20. നൌഷാദ് ബായി ഇങ്ങള്‍ ഇപ്പം ഒരു ബല്യ കാര്യം പറഞ്ഞു എനിക്ക് എന്നോ തോന്നിയ ഒരു സംഗതി ആണ് നിങ്ങള്‍ ഇപ്പം പറഞ്ഞത് പുലി എന്ന പറഞ്ഞു അഹങ്കരിക്കുന്ന ഒരു വര്‍ഗം നമ്മളെ ഇടയില്‍ ഉണ്ട് എന്നത് ഇത് കുരുടന്‍ വന്നു നോക്കിയാലും അറിയാം നന്നായി പലരും പറയാന്‍ മടിച്ചതിനെ പറഞ്ഞല്ലോ സത്യം പറഞ്ഞാല്‍ ഇപ്പം ഇങ്ങളാ പുലി പുലി ന്നു പറഞ്ഞാ ല്‍ ബ്ലോഗ്‌ പുലി

  ReplyDelete
 21. @ശ്രദ്ധേയന്‍ | shradheyan@ശ്രദ്ധേയന്‍ | shradheyan>>>>>ഇനി, മറ്റൊരു കൂട്ടരെ പറ്റി പറയാതിരിക്കാനാവില്ല. അവര്‍ ബൂലോകത്തെ പുലികളും പുപ്പുലികലുമാണ്. അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ തന്നെയാണ് അവര്‍. എന്നാലും അവര്‍ മറ്റൊരു ബ്ലോഗിലും അഭിപ്രായം പറയില്ല. വായിച്ചു എന്നടയാളപ്പെടുത്തുന്ന ഒരു സ്മൈലി പോലും ഇടാന്‍ സമയം കണ്ടെത്തില്ല. പുതിയ ബ്ലോഗര്മാരുടെ കമന്റു കോളത്തില്‍ തന്റെ പേര് വരുന്നത് കുറച്ചിലായി കാണുന്ന ബോറന്‍ ബുദ്ധിജീവികളാണവര്‍. താന്‍ സീനിയര്‍ ബ്ലോഗറായി / മികച്ച എഴുത്തുകാരനായി ആകാശത്തു നിന്നും പൊട്ടി വീണതാണെന്നുള്ള മിഥ്യാധാരണയാണവരെ നയിക്കുന്നത്. കവി ചുള്ളിക്കാട് പോലും പുതു കവികളുടെ ബ്ലോഗില്‍ കമന്റ് ഇടാന്‍ സമയം കണ്ടെത്തുമ്പോള്‍ ആഴ്ചയ്ക്ക് പതിനാലു കവിത / ലേഖനം / കഥ/ ... പോസ്റ്റുന്ന ഇക്കൂട്ടര്‍ പുതിയ തലമുറയിലെ കഴിവുള്ളവരെ പോലും കണ്ടെന്നു നടിക്കില്ല. അവര്‍ കമന്റുകളെ ഇഷ്ടപ്പെടാത്തവരാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. അങ്ങിനെയെങ്കില്‍ സ്വന്തം കമന്റു കോളം താഴിട്ടു പൂട്ടണമായിരുന്നല്ലോ! ഈ ജാടയെ അംഗീകരിക്കാന്‍ കഴിയില്ല.<<<<
  (continue on next comment.... )

  ReplyDelete
 22. @ശ്രദ്ധേയന്‍ | shradheyanഇത് താങ്കളുടെ ബ്ലോഗില്‍ വായിക്കുവാന്‍ കഴിയും ...ഇതാണ് ഞാന്‍ പ്രധാനമായും പ്രതികരിക്കുവാന്‍ ഉദ്ദേശിച്ച വിഷയം . ബ്ലോഗ്‌ പുലികള്‍ എന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന ആളുകളൊക്കെ മറ്റു ബ്ലോഗുകള്‍ സ്ഥിരമായി വായിക്കണമെന്നും പറ്റിയാല്‍ ഒരു സ്മൈലി എങ്കിലും ഇടണം എന്നും എഴുതുമ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് ഏവര്‍ക്കും വളരെ വ്യക്തമാകും .. താങ്കളുടെ പോസ്റ്റിന്റെ മറ്റു ഭാഗങ്ങളിലെ പ്രധാന വിവരണങ്ങളുടെ ഉദ്ദേശ ശുദ്ധി ചോര്‍ത്തി കളയുന്ന ഒന്നായിപ്പോയി അതെന്നു പറയാതെ വയ്യ ...

  ReplyDelete
 23. @ശ്രദ്ധേയന്‍ | shradheyanഎന്റെ പ്രതികരണം താങ്കള്‍ക്കു അസഹ്യമായതിനാല്‍ താങ്കള്‍ വള്ളിക്കുന്ന് ബ്ലോഗില്‍ ഇട്ട കമന്റ്‌ താങ്കളുടെ ഉദ്ദേശ ശുദ്ധിയെ വീണ്ടും സംശയത്തോടെ കാണുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു
  ഇതാണ് ആ കമന്റ്‌

  ശ്രദ്ധേയന്‍ | shradheyan said...

  ഞാന്‍ ബഷീര്‍ക്കയെ നേരിട്ടഭിനന്ദിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എന്റെ പുതിയ പോസ്റ്റിലെ കമന്റു കോളത്തില്‍ താങ്കളുടെ ഒരു ഫാന്‍ എന്റെ 'ചാരിത്ര്യ'ത്തെ സംശയിച്ചു കളഞ്ഞു. സുഹൃത്തിന് ഒടുവില്‍ വിശദീകരണം കൊടുക്കേണ്ടി വന്നു ആരോപണം പിന്‍വലിച്ചു കിട്ടാന്‍! അതുകൊണ്ട് മുഴുവന്‍ വള്ളിക്കുന്നന്‍
  ഫാന്സിനെയും സാക്ഷി നിര്‍ത്തി, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ബഷീര്‍ക്കക്ക് നേരുന്നു. :) :)

  January 2, 2011 4:26 PM

  ReplyDelete
 24. പുലികള്‍ എന്ന് ആക്ഷേപിച്ചു പറയുന്നതല്ല.
  അതേ സമയം ചിലര്‍ക്ക് തലക്കനം ഇല്ലാതുമില്ല.
  എന്നാലും പുലികള്‍ എന്ന് പൊതുവേ പറയപ്പെടുന്ന പഴയ കാല ബ്ലോഗര്‍മാര്‍ (ഉദാഹരണം :ബെര്‍ളി, നിരക്ഷരന്‍, അനില്‍@ബ്ലോഗ്‌, അങ്ങനെ അങ്ങനെ..)
  അവരുടെ കഴിവിന്റെ ഫലമായാണ് പുലികള്‍ എന്നറിയപ്പെടുന്നത്.
  അല്ലാതെ അവരെ ചെറുതാക്കാന്‍ വേണ്ടിയോ , ജാഡയുടെ പേരില്‍ ചാര്‍ത്തിക്കൊടുത്തതോ അല്ല പുലിപ്പട്ടം.

  തരം താണ (എന്റേത് നിലവാരം ഉണ്ടെന്നല്ല ) പോസ്റ്റുകള്‍ക്കും
  നന്നായെന്ന്‌ എഴുതേണ്ടി വരുന്ന , ഇന്നതാണ് ഇതിന്റെ കുറവ് എന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ പോകുന്ന,ദയനീയ അവസ്ഥയാണ് പലര്‍ക്കും.
  അറിയുന്ന , സ്ഥിരമായി നല്ല കമന്റു തരുന്ന, സ്ഥിരമായി ചര്‍ച്ചകളില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ ..
  അയാളെ എങ്ങനെ പിണക്കും എന്നാ ചിന്ത പലപ്പോഴും അപ്രിയ സത്യങ്ങളെ വിലക്കുന്നുവെന്നത് സത്യമാണ് .

  കമന്റ് തരൂ എന്ന് വിലപിക്കുന്നതിനെപ്പറ്റി...

  കമന്റ് ഏതൊരാള്‍ക്കും ആത്മഹര്‍ഷം ഉണ്ടാക്കുന്നത്‌ തനെന്യാണ്.
  പക്ഷെ അതിന്റെ യാഥാര്‍ഥ്യം അറിഞ്ഞാല്‍ എന്തറിഞ്ഞിട്ടാണ് കമന്റ് തരുന്നതെന്ന് മനസ്സിലായാല്‍ ചിലരുടെ എങ്കിലും കമന്റില്ലെങ്കില്‍ എന്ന് പലര്‍ക്കും തോന്നും.
  മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ സജീവമായി ബ്ലോഗെഴുതിയിരുന്ന ഒരു പെണ്‍കുട്ടി
  അവസാന പോസ്റ്റില്‍ ഇനി എഴുതുന്നില്ല എന്നാ തരത്തില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പിന് "...വളരെ നന്നായി.." എന്ന് എഴുതിപ്പോയവനെ മനസ്സില്‍ ഓര്‍ത്താണ് ഓരോ കമന്റും ഞാനിന്നും വായിക്കാറുള്ളത്.

  വായനക്കാര്‍ സെലക്ടീവ് ആവുക എന്നതാണ് ഏറ്റവും നല്ല പരിഹാരം.
  നിലവാരമുള്ളത് എഴുതണം എന്നാഗ്രഹിക്കുന്നവര്‍ ഉള്ളത് പോലെ തന്നെ,
  സമയം കൊല്ലി എഴുത്തുകളും ധാരാളം ഉണ്ടാകും.
  അത് എഴുതുന്നവരുടെ കഴിവ് കേടോ, കുറ്റമോ അല്ല..
  ഓരോ ആളുകളുടെയും താല്പര്യാനുസൃതമയാണല്ലോ പോസ്റ്റുകള്‍ ഉണ്ടാകുന്നത്‌.

  ബൂലോകത്തെ പുതിയ എല്ലാവരോടും എനിക്ക് പറയാനുള്ളത്
  പഴയ കാല ബ്ലോഗര്‍മാരുടെ ബ്ലോഗുകള്‍ ഇടയ്ക്കെങ്കിലും ഒന്ന് സന്ദര്‍ശിക്കുക...അവര്‍ പുലികള്‍ തന്നെയാണ് പലരും...

  എല്ലാവരും എന്തിനു വേണ്ടി എഴുതുന്നു എന്ന് കൂടി ഇടയ്ക്കൊന്നു വിചിന്തനം നടത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

  ReplyDelete
 25. പ്രിയ നൌഷാദ് ഭായ്: എന്റെ പോസ്റ്റില്‍ താങ്കളിട്ട കമന്റും അതിനുള്ള എന്റെ വിശദീകരണവും പിന്നീടുള്ള താങ്കളുടെ ക്ഷമ ചോദിക്കലും കൂടിയായപ്പോള്‍ ആ വിഷയം നമ്മള്‍ അവിടെ തീര്‍ത്തതാണ്. പിന്നീട് വള്ളിക്കുന്നിന്റെ ഒരു 'നര്‍മ' പോസ്റ്റില്‍ ഞാന്‍ അതെ ഭാഷയില്‍ ഒരു കമന്റ് ഇട്ടു എന്നതും അതില്‍ ഈ വിഷയം സൂചിപ്പിച്ചു എന്നതും നേര്. അതിനുള്ള താങ്കളുടെ വിമര്‍ശത്തിനു 'പ്രസ്തുത കമന്റ് ഒരു തമാശയായി' മാത്രം കണ്ടാല്‍ മതിയെന്നും ഞാന്‍ വിശദീകരണം നല്‍കിയിരുന്നു. ഇനിയും താങ്കള്‍ ആ വിഷയം ഉന്നയിക്കുന്നെതെന്തിനെന്നു മനസ്സിലാവുന്നില്ല. 'കൈ കൊടുത്ത് പിരിഞ്ഞു' എന്ന് താങ്കള്‍ തന്നെ പറഞ്ഞ കാര്യം താങ്കള്‍ തന്നെ വീണ്ടും കുത്തിപ്പൊക്കുകയാണോ?!!

  എന്റെ പോസ്റ്റിലെ ഓരോ അക്ഷരത്തെയും വിമര്‍ശിക്കുവാനും വിശകലനം നടത്തുവാനും താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ വകവെച്ചു തരുന്നു. ആ നിലക്ക് ഈ പോസ്റ്റിനെ ഞാന്‍ പോസിറ്റീവായി കാണുന്നു. എന്നാല്‍ ഞാന്‍ സീനിയര്‍ (പുലി അല്ല :)) എഴുത്തുകാരെ ഒന്നടങ്കം പുച്ഛിച്ചു എന്നും , ആക്ഷേപിച്ചു എന്നും അവരോടു എനിക്ക് നീരസമാണെന്നും അവരുടെ മുന്നില്‍ 'പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിലുള്ള' അപകര്‍ഷതാ ബോധമാണ് എന്റെ എഴുത്തിനു പിന്നിലെ വികാരം എന്നുമൊക്കെ താങ്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ട്. എന്റെ വിമര്‍ശനം ഏതു വിഭാഗത്തിനു നേരെയായിരുന്നുവെന്ന് വളരെ വ്യക്തമാണ്. നിരവധി കമന്റിലൂടെ കൂടുതല്‍ വിശദീകരിച്ചിട്ടുള്ളതുമാണ്. പ്രസ്തുത പരാമര്‍ശങ്ങളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

  സുഹൃത്തെ, ഞാന്‍ എഴുതുന്നത് എനിക്ക് താല്പര്യമുള്ള വിഷയങ്ങള്‍ തന്നെയാണ്. എനിക്കറിയാത്ത, താല്പര്യമില്ലാത്ത വിഷയങ്ങളെ കുറിച്ച് എഴുതി സ്വയം ചെറുതാവാന്‍ എനിക്ക് താല്പര്യമില്ല. പരമാവധി വായനക്കാരെ രസിപ്പിക്കുന്ന ഭാഷ ഉപയോഗിക്കാനും ശ്രമിക്കാറുണ്ട്. ഇതൊന്നും വലിയ പാപമായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല. ബൂലോകത്ത് 'പിടിച്ചു നില്‍ക്കാന്‍' എന്റെ എഴുത്തിന്റെ ശൈലിക്ക് അര്‍ഹതയുണ്ടെങ്കില്‍ ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും. അല്ലായെങ്കില്‍ സ്വാഭാവികമായും ഞാനും കാഴ്ച്ചക്കാരനാവേണ്ടി വരും. ഇത് എന്റെ മാത്രം അവസ്ഥയല്ല എന്നതും സ്മരണീയമാണ്.

  ബൂലോകത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു പ്രസ്തുത പോസ്റ്റ്‌. വായനക്കാരും അതെ വികാരത്തോടെ തന്നെയാണ് ആ പോസ്റ്റിനെ കണ്ടതെന്ന് വിശദമായ കമന്റുകളും എനിക്ക് ലഭിച്ച മെയിലുകളും തെളിയിക്കുന്നു. 'വിവാദത്തിനു വേണ്ടി ഒരു വിവാദം' എന്നതാണ് താങ്കളുടെ ഉദ്ദേശമെങ്കില്‍, നടക്കട്ടെ എന്നേ പറയാനുള്ളൂ.

  ReplyDelete
 26. കുറെ പുലികളും പാവം എലികളും
  ശ്രേട്ടെയ മായ പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
 27. മുകളില്‍ ശ്രെദ്ധേയം എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

  ReplyDelete
 28. @ശ്രദ്ധേയന്‍ | shradheyan എനിക്കൊരിക്കലും താങ്കളോട് ക്ഷമ ചോദിക്കേണ്ടി വന്നിട്ടില്ല .(താങ്കള്‍ അങ്ങനെ വിചാരിക്കുന്നുവെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ 'വലിമ' കൊണ്ടാണ് ) ഞാന്‍ ഒരു സംശയം തുറന്നു തന്നെ ചോദിക്കുകയും താങ്കള്‍ അത് വിശദീകരിക്കുകയും ഞാന്‍ ആ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ സംശയം പിന്‍വലിക്കുകയും ചെയ്തു കൈ കൊടുത്തു പിരിയുന്നു എന്ന് സൌഹാര്‍ദ്ടപൂര്ര്‍വ്വം അറിയിക്കുകയും ചെയ്തതാണ് . പിന്നീട് താങ്കള്‍ 'വള്ളിക്കുന്നില്‍' ഈ കാര്യം പരാമര്‍ശിക്കുകയും അത് വഴി വള്ളിക്കുന്നിനോടുള്ള ആരാധന മൂത്ത ഒരാളുടെ ചപലതയായി എന്റെ പ്രതികരണത്തെ കാണുകയും ചെയ്തു എന്ന വികാരം എനിക്കുണ്ടാകുകയും ചെയ്തു . സമയം ഉണ്ടാകുമ്പോള്‍ പ്രതികരിക്കണം എന്ന് കരുതി മാറ്റി വെക്കുകയാനുണ്ടായത് ,ബ്ലോഗ്‌ പുലി എന്നൊക്കെ വിശേഷിപ്പിച്ചു ബ്ലോഗിങ് സീരിയസ് ആയി കാണുന്നതിനു പകരം ഒരു ബ്ലോഗ്‌ പുലി ആകുക എന്ന ലക്ഷ്യത്തിലേക്ക് പുതു ബ്ലോഗേഴ്സ് മാറുന്ന പ്രവണത ഉണ്ടാകുന്നതിനെതിരില്‍ രണ്ടു വാക്ക് എഴുതുക എന്ന ഉദ്ദേശത്തില്‍ എഴുതിയ പോസ്റ്റില്‍ അതെ കുറിച്ച് ഒരു സൂചന എന്ന നിലക്ക് എഴുതി എന്ന് മാത്രം . വിവാദങ്ങള്‍ക്കായി എഴുതുന്ന ശീലം എനിക്ക് ഇല്ല .താങ്കള്‍ക്കു വേണമെങ്കില്‍ അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറാം ...

  ReplyDelete
 29. >>>എനിക്കൊരിക്കലും താങ്കളോട് ക്ഷമ ചോദിക്കേണ്ടി വന്നിട്ടില്ല .(താങ്കള്‍ അങ്ങനെ വിചാരിക്കുന്നുവെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ 'വലിമ' കൊണ്ടാണ് )<<<

  വീണ്ടും ഇവിടെ ഒരു കമന്റ് ഇടണം എന്ന് ആഗ്രഹിച്ചിരുന്നില്ല. 'ക്ഷമ ചോദിച്ചു' എന്ന എന്റെ പരാമര്‍ശം താങ്കളെ പ്രകോപിതനാക്കി എന്ന് തോന്നുന്നു. ഒരാള്‍ ഉന്നയിച്ച ആരോപണം പിന്‍വലിച്ചു 'കൈ കൊടുത്ത് പിരിയുന്നതിനെ' ആണ് ഞാന്‍ ആ വാക്ക് കൊണ്ട് അര്‍ത്ഥമാക്കിയത്. അല്ലാതെ താങ്കള്‍ എന്റെ കാലു പിടിച്ചെന്നോ മാപ്പ് പറഞ്ഞെന്നോ ഒന്നും മനസ്സിലാക്കല്ലേ... :) ഇനി, കൈ കൊടുത്തു 'പിരിഞ്ഞു' എന്ന് താങ്കള്‍ എഴുതിയപ്പോള്‍ ഞാന്‍ പറഞ്ഞത്, നമ്മള്‍ കൈ കൊടുത്ത് 'പിരിഞ്ഞതല്ല, അടുത്തതാണ്' എന്നാണ്. കൈ തന്നപ്പോള്‍ ഞാന്‍ പറഞ്ഞത് 'കൈ തന്നത് സ്വീകരിച്ചു, വിയോജനം അതിന്റേതായ ഗൌരവത്തില്‍ മനസ്സിലാക്കി.' (വിത്ത്‌ സ്മൈലി) എന്നായിരുന്നു.

  താങ്കളുടെ വിമര്‍ശനത്തെ അത്രയും മാനസിക വിശാലതയോടെയാണ് ഞാന്‍ കണ്ടത്. പക്ഷെ, താങ്കളിവിടെ എന്നോടെന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ സംസാരിക്കുന്നത് കാണുമ്പോള്‍, എന്റെ രണ്ടു വര്‍ഷത്തെ ബ്ലോഗനുഭവത്തില്‍ ആദ്യമായി ഒരു സഹബ്ലോഗരില്‍ നിന്നും തികച്ചും അവഹേളനപരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു.

  ReplyDelete
 30. @ശ്രദ്ധേയന്‍ | shradheyan

  താങ്കളുടെത് വിചിത്ര ന്യായീകരമാനെന്നു പറയാതെ വയ്യ . ഒരു സംശയം പ്രകടിപ്പിക്കുകയും അതിനു ഒരു വിശദീകരണം ലഭിച്ചാല്‍ സംശയം ഞാന്‍ പിന്‍വലിച്ചു സൌഹാര്‍ദ്ടപൂര്ര്‍വ്വം കൈ കൊടുത്തു പിരിയുന്നു എന്ന് പറയുന്നതിനെ ക്ഷമ ചോദിക്കലായി വ്യാഖ്യാനിക്കുന്നത് എന്ത് മാനദാന്ടപ്രകരമാണ് ...? (തെറ്റ് ചെയ്യുന്നവരാണ് ക്ഷമ ചോദിക്കേണ്ടി വരുക . ഒരു സംശയം പ്രകടിപ്പിക്കുന്നത് തെറ്റ് ചെയ്യലായി താങ്കള്‍ വ്യാഖ്യാനിച്ചത് തന്നെ വിചിത്രം എന്നെ പറയാനാവൂ ...)

  കൈ കൊടുത്തു പിരിഞ്ഞു എന്നോ കൈ കൊടുത്തു അടുത്ത് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ അദ്ധ്യായം അവിടെ അവസാനിച്ചു എന്ന അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നത് ..ഞാന്‍ അങ്ങനെയാണ് കണ്ടതും .എന്നാല്‍ താങ്കള്‍ 'വള്ളിക്കുന്ന്' ബ്ലോഗില്‍ ഈ കാര്യം പരാമര്‍ശിക്കുകയും, അത് വഴി വള്ളിക്കുന്നിനോടുള്ള ആരാധന മൂത്ത ഒരാളുടെ ചപലതയായി എന്റെ പ്രതികരണത്തെ കാണുകയും ചെയ്തു എന്ന വികാരം എനിക്കുണ്ടാകുകയും ചെയ്തു .
  വ്യക്തി വൈരാഗ്യം ഉണ്ടാകത്തക്ക എന്ത് ഇടപാടുകളാണ് നമ്മള്‍ തമ്മില്‍ ഉള്ളത് ...അതൊക്കെ താങ്കളുടെ തോന്നലുകളാണ് മാഷേ .എനിക്ക് പറയുവാനുള്ളത് കാര്യങ്ങളാണ് ..താങ്കള്‍ക്കു അത് മനസ്സിലാകണം എന്ന് കരുതിയാണ് വിശദമായി എഴുതിയത്
  അതിനു മറുപടി ഇല്ലെങ്കില്‍ ഇങ്ങനെ ദുരാരോപണം നടത്തി ഒളിചോടരുത് ....

  ReplyDelete
 31. @hAnLLaLaTh

  താങ്കളോട് യോജിക്കുന്നു ..ഒരു കാര്യത്തില്‍ ഒന്ന് പറയട്ടെ .. ചില പുലികള്‍ക്ക് തലക്കനമുന്ടെങ്കില്‍ നമുക്കെന്തു ? നമ്മള്‍ നല്‍കുന്ന ഔദാര്യം പറ്റുന്ന ഒരാള്‍ തിരികെ നന്ദി കാണിച്ചില്ലെങ്കില്‍ അയാള്‍ക്ക്‌ തലക്കനമാണെന്ന് സാധാരണ പറയാറ് . നമ്മുടെ കംമെന്റ്കള്‍ ഔദാര്യമോ അവകാശമോ അല്ലാത്ത സ്ഥിതിക്ക് അത്തരം ഒരു പ്രയോഗത്തിന് പ്രസക്തിയുണ്ടോ ?

  ReplyDelete
 32. താങ്കള്‍ കുറച്ചു കൂടി പക്വത പ്രകടിപ്പിക്കും എന്ന എന്റെ ധാരണ എനിക്കായുള്ള താങ്കളുടെ അവസാന കമന്റോടെ ഇല്ലാതാവുകയാണ്. ഇനി മറ്റു വല്ല വായനക്കാരും ഇടപെടുകയാണെങ്കില്‍ ഞാനെന്റെ ഭാഗം വിശദീകരിക്കാം. അല്ലായെങ്കില്‍ സ്നേഹത്തോടെ വിട ചോദിക്കുന്നു.

  ReplyDelete
 33. വടക്കേല്‍ മാജിക്..ഇതെന്തു കുന്തംന്നു കുറെ ചിന്തിച്ചിരുന്നു..പിന്നല്ലേ പിടി കിട്ടീത്..പുലി ബാധയും ചില കിടുവകളും ...ഇപ്പഴാ ശ്രദ്ധിച്ചത്..ഞാനാ വാക്ക് ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല...അതെന്താപ്പംന്നാ...!
  ഏതായാലും ഞാനടക്കമുള്ള ആസ്ഥാന കമന്ടന്മാര്‍ക്കും കമന്ടികള്‍ക്കും ചീറ്റ പുലികള്‍ക്കും ആവോളം പണിയുണ്ടിതില്‍...നമ്രശിരസ്കനായ് ഏറ്റു വാങ്ങുന്നു ഞാന്‍...

  കമന്റുകള്‍.
  ഭൂലോകത്ത് നിന്ന് ബൂലോഗത്തെത്തുംപോള്‍ ...
  പ്രത്യാശയുടെ പുതിയ പേരാണ് 'കമന്റ്'
  സ്നേഹത്തിന്റെ പുതിയ പേരാണ് 'കമന്റ്'.
  കുറ്റപ്പെടുത്തലിന്റെ പുതിയ പേരാണ് 'കമന്റ്'.
  ഇത്താതയുടെയും ജേഷ്ടന്റെയും പുതിയ പേരാണ് 'കമന്റ്'.
  ഒരു കമന്റും നിലവിളിയില്‍ അവസാനിക്കാത്തത് അത് കൊണ്ടാണ്.
  നീയില്ലെങ്കിലും എനിക്ക് കമന്റില്ലാതെ ഇനി ജീവിക്ക വയ്യെന്ന് അവന്‍ അവളോട്‌ പറഞ്ഞതും അത് കൊണ്ടാണ്. ഒരു കമന്റിലും കമാന്ടിലും നാളെ ഭൂലോകം ബൂലോകമാകില്ലെന്നു ആര് കണ്ടൂ പ്രഭോ..?

  ReplyDelete
 34. ഒരു പുലിയുടെ കുറവ് ഇവിടെ കാണുന്നുണ്ട്. ഞാന്‍ കൂട്ടില്‍ നിന്ന് ഇറങ്ങണമെങ്കില്‍ പറയണം!!. (to be serious, പോസ്റ്റ്‌ ഇഷ്ടമായി.. ശ്രദ്ധേയമായ ചില വസ്തുതകള്‍ രസകരമായി പറഞ്ഞിരിക്കുന്നു)

  ReplyDelete
 35. @ശ്രദ്ധേയന്‍.... താങ്കളുടെയും നൌഷാദ് വടക്കെലിന്റെയും "വാദ - പ്രതിവാദങ്ങള്‍" വായിച്ചു. ഈ പ്രശ്നത്തില്‍ "മറ്റു വായനക്കാര്‍ ആരെങ്കിലും ഇടപെടുകയാന്നെങ്കില്‍ താങ്കളുടെ ഭാഗം വിശദീകരിക്കാം" എന്ന് താങ്കള്‍ പറഞ്ഞു.
  ഞാന്‍ ഇതില്‍ ഇടപെടുകയല്ല. ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ( വലുതായാലും ചെറുതായാലും ) ഇത്തരം വിള്ളലുകള്‍ ഇല്ലാതെ എല്ലാവരും സന്തോഷത്തോടെ ഒരു കുടുംബത്തെ പോലെ കഴിയണം എന്നാഗ്രഹിക്കുന്ന ആള്‍ എന്ന നിലയില്‍ പറഞ്ഞോട്ടെ...
  രണ്ടു പേരും ഈ പ്രശ്നം ഇവിടെ അവസാനിപ്പിച്ച് , തങ്ങളുടെ സൗഹൃദം നിലനിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അപേക്ഷിക്കുന്നു...
  @നൌഷാദ്... പ്ലീസ് ഇതൊന്നു തീര്‍ത്തു കൂടെ...?

  ReplyDelete
 36. ഇങ്ങനെ പോയാല്‍ ഈ പോസ്റ്റിനു തന്നെ വിപരീത അര്‍ഥം വരും എന്ന് മനസ്സിലാക്കിയാല്‍ തെറ്റില്ല ... നൌഷാദ് , ശ്രദ്ദേയന്‍ ..... തല്‍ക്കാലം ഒരു വേദി നിര്‍ത്തല്‍ പ്രഖ്യാപിക്കൂ ... വിശദമായി ചര്‍ച്ച അതിനു വേണ്ടി നമുക്ക് ആരംഭിക്കാം ... ഒരു വിവാദം നിങ്ങള്‍ / നമ്മള്‍ ആരും ഉദ്ദേശിക്കുന്നില്ലല്ലോ ...

  നൌഷാദ് ഭായി ... താങ്കളുടെ വിലയിരുത്തലിനു അടിവര ചാര്‍ത്തുന്നു ...

  ReplyDelete
 37. "വേദി നിര്‍ത്തല്‍" എന്തു വെടി നിരത്തല്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

  ReplyDelete
 38. @ശ്രദ്ധേയന്‍ | shradheyan
  മറ്റുള്ളവരെ കുറിച്ച് തോന്നിയതൊക്കെ എഴുതുക . അത് ചോദ്യം ചെയ്‌താല്‍ അത് പക്വത കുറവാണെന്ന് ആക്ഷേപിച്ചു തടി തപ്പുക ..ഇതൊന്നും മാന്യതയുള്ള ഒരു ബ്ലോഗ്ഗര്‍ക്ക് ചേര്‍ന്നതല്ല എന്നേ എനിക്ക് പറയുവാനുള്ളൂ ...

  ReplyDelete
 39. @Noushad Koodaranhi

  നന്ദി കൂടരഞ്ഞി വന്നതിനും നിരീക്ഷണങ്ങള്‍ പങ്കു വെച്ചതിനും ...

  ReplyDelete
 40. @ബഷീര്‍ Vallikkunnu

  ഹ ഹ ഹ 'പുലി' ആണല്ലേ ...ഞാന്‍ അറിഞ്ഞില്ല ...;)
  താങ്കളുടെ ബ്ലോഗിലാണ് എന്നേ ആക്ഷേപിച്ച സംഭവം നടന്നത് ...
  സംശയം സൂചിപ്പിക്കുകയും അതിനു വിശദീകരണം ഉണ്ടായപ്പോള്‍ സംശയം പിന്‍വലിച്ചു കൈകൊടുത്തു സൌഹാര്‍ദ്ദ പൂര്‍വ്വം പിരിഞ്ഞിട്ടും
  അതിനെ കുറിച്ച് വീണ്ടും പരാമര്‍ശിച്ചു ആക്ഷേപിക്കുകയും ക്ഷമ ചോദിച്ചു എന്നൊക്കെ പറഞ്ഞു ആളാകുവാന്‍ ഒരു സഹ ബ്ലോഗ്ഗര്‍ ശ്രമിക്കുകയും
  ചെയ്തതിലുള്ള പ്രതിഷേധം കൂടി ഈ പോസ്റ്റില്‍ ഉണ്ട് ബഷീര്‍ക്ക ... നന്ദി വരുകയും കമന്റ്‌ എഴുതുകയും ചെയ്ത ബഷീര്‍ എന്ന വല്ലിക്കുന്നുകാരന് ...

  ReplyDelete
 41. @niyas

  സഹ ബ്ലോഗ്ഗേര്‍സിനെ അവഹെളിക്കുവാന്‍ ശ്രമിക്കുന്നത് നന്നല്ലാത്ത ഒരു പ്രവണതയാണ് (മറ്റു ചില വിധ്വേശങ്ങള്‍ അതിനു കാരണമായിരിക്കാം ) ഞാന്‍ ക്ഷമ ചോദിക്കുവാന്‍ തക്ക എന്ത് തെറ്റാണ് ശ്രദ്ധേയന്‍ എന്ന ഷായോടു ചെയ്തത് എന്ന് അദ്ദേഹം വ്യക്തമാക്കട്ടെ . സ്വതന്ത്രമായി ചിന്തിക്കുന്ന ആര്‍ക്കും ബുദ്ധി പണയപ്പെടുതുവാന്‍ ശ്രമിക്കാത്ത മറ്റുള്ളവരെ പോലെ തന്നെ വികാര വിചാരങ്ങള്‍ ഉള്ള ഒരു ബ്ലോഗ്ഗര്‍ ആണ് ഞാന്‍ . എന്നെ വ്യക്തിപരമായി അവഹെളിക്കുംപോള്‍ എനിക്ക് ഒരു പോസ്റ്റ്‌ എഴുതിയോ കമന്റ്‌ എഴുതിയോ പ്രതികരിക്കുവാനുള്ള അവകാശമുണ്ട്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്റെ പ്രതികരണങ്ങള്‍ ..അതിനെ അങ്ങിനെ കാണുമല്ലോ ..നന്ദി വായനക്കും ഇടപെടലിനും ...

  ReplyDelete
 42. .....ഒരാള്‍ ഒരു പോസ്റ്റ്‌ വായിച്ചാല്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ കമന്റിടും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒന്നും പറയാതെ പോകും. ഇക്കാര്യം ഓരോ ബ്ലോഗറും മനസ്സിലാക്കണം .. എന്തും ഏതും പോസ്റ്റാം എന്നാ സൌകര്യം ഈ രംഗത്തെ കൂടുതല്‍ ശുഷ്കമാക്കുന്ന്നില്ലേ? ? സ്ഥിരം കമന്ടുകാര്‍, എന്തെഴുതിയാലും, അടിപൊളി, കിടിലന്‍.. എന്നീ അര്‍ത്ഥ ഭംഗം വന്ന വാക്കുകള്‍ ഉപയോഗിക്കുന്നു.. ഇത് കണ്ടു എഴുതിയവന്‍ വഞ്ചിത നാവുന്നു.. പ്രസിദ്ധീകരണത്തില്‍ നിന്ന് സൃഷ്ടികള്‍ മടങ്ങിവരാത്ത ഒരു വലിയ എഴുത്ത് കാരനുമില്ല. അത്തരം മടങ്ങി വരലുകള്‍ ഇല്ലാത്തതാണ് ഈ രംഗത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്നതില്‍ കാര്യമായ വീഴ്ച വരുത്തുന്നത്.. കമന്റുകള്‍ക്ക് ഒരു പുതിയ സമീപനം വരേണ്ടിയിരിക്കുന്നു......

  പറയേണ്ടത് ഇരിങ്ങാട്ടിരി (പുലി) പറഞ്ഞുകഴിഞ്ഞു....

  ന്നാ... ഞാൻ പോണു... :-)

  ReplyDelete
 43. നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

  ReplyDelete
 44. നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

  ReplyDelete
 45. ഈ പോസ്റ്റും കമന്റുകളില്‍ നടന്ന വാദങ്ങളും വായിച്ചു. എനിക്ക് പറയാനുള്ളത് ഞാനും ശ്രദ്ധേയാനും തമ്മില്‍ വള്ളിക്കുന്ന് ബ്ലോഗില്‍ നടന്ന ഒരു അടി പിടിയുടെ മധുര സ്മരണകളാണ്. ഇവിടെ ഈ പിരിമുറുക്കത്തിന് ഒരല്‍പം അയവ് വരാന്‍ അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കൊടുക്കട്ടെ.
  --------------------------------------
  Akbar said... കുട്ടിയെ മാമോദീസ മുക്കുന്ന ചടങ്ങിലേക്ക് കുട്ടിയുടെ അച്ഛനെ പ്രത്യേകം ക്ഷണിക്കണോ. ഇനി നിര്‍ബ്ബന്ധമാണെങ്കില്‍ ഒരു ഇ മെയില്‍ അയക്കാം. (കുട്ടിന്റെ അച്ഛാ മമോദീസക്ക് വരണേ.)

  ശ്രദ്ധേയന്‍ | shradheyan said... ഓഫ്: എരഞ്ഞോളി മൂസയുടെ പാട്ട് ആദ്യമായി കേട്ട ഒരാള്‍ പറഞ്ഞത്രേ, 'കൊള്ളാം, ഇയാള്‍ക്ക് ഭാവിയുണ്ട്' :)

  ReplyDelete
 46. Akbar said... ഒടുക്കത്തെ ഓഫ് : എരഞ്ഞോളി മൂസയുടെ പാട്ട് ആദ്യമായി കേട്ട ഒരാള്‍ പറഞ്ഞത്രേ, 'കൊള്ളാം, ഇയാള്‍ക്ക് ഭാവിയുണ്ട്' :)
  ഹോട്ടല്‍ ആണെന്ന് കരുതി ഒരാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി.........
  ....ഹ ഹ ഹ ഞാന്‍ ചിരിച്ചു ഇനി നിങ്ങളും ചിരിക്കുക

  ശ്രദ്ധേയന്‍ | shradheyan said... @ അക്ബര്‍: തോറ്റുതന്നു. എന്റെ മേലെയുള്ള കമന്റുകള്‍ തിരുത്തി താഴെ കൊടുത്ത പ്രകാരം വായിക്കാന്‍ അപേക്ഷ. ................................
  താങ്കളുടെ നര്മബോധത്തിനു മുമ്പില്‍ ഒരിക്കല്‍ കൂടി, നല്ല നമസ്കാരം.

  ReplyDelete
 47. Akbar said... @-ശ്രദ്ധേയന്‍ | shradheyan
  താങ്കളോട് തോല്‍ക്കുന്നതിലായിരുന്നു എന്‍റെ വിജയം. പക്ഷെ താങ്കള്‍ ഈ കമെന്റോടെ എന്നെ ശരിക്കും തോല്‍പ്പിച്ച് കളഞ്ഞു. ശ്രദ്ധേയന്‍ എന്ന നല്ല ബ്ലോഗറെ, സുഹൃത്തിനെ എനിക്കറിയാം. ഞാന്‍ കൈതന്നിരിക്കുന്നു.
  @-ബഷീര്‍, ഇതൊക്കെ ചുമ്മാ ഒരു തമാശയായി കാണണേ .....

  ശ്രദ്ധേയന്‍ | shradheyan said... @ അകബ്ര്‍: താങ്കളുടെ കമന്റുകളുടെ ശക്തി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. നമ്മളൊക്കെ എത്ര 'കശപിശ' കൂടിയാലും ബൂലോകം എന്ന സൌഹൃദ ചരടില്‍ നിന്നും അടര്‍ന്നു പോവില്ലെന്നതിന്റെ തെളിവാണ് താങ്കളുടെ അവസാന കമന്റ്. തോല്‍വിയും ജയവുമല്ല അറിയലും അറിയിക്കലുമാണല്ലോ ചര്‍ച്ചകളുടെ ഉദ്ദേശം. നമ്മുടെ തര്‍ക്കം സൌഹൃദത്തിന്റെ അതിര്‍ത്തി ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഭാവുകങ്ങള്‍.
  വള്ളിക്കുന്നിനുള്ള സ്മൈലി ഞാന്‍ നേരത്തെ കൊടുത്തിട്ടുണ്ട്. :)

  ReplyDelete
 48. @ സമീര്‍, നിയാസ് : എന്തിനാണ് ഇങ്ങനെ ഒരു വിവാദം ഇവിടെ ഉണ്ടാക്കിയത് എന്ന് സത്യമായും എനിക്കറിയില്ല. എന്താണ് നൌഷാദിന്റെ യഥാര്‍ത്ഥ പ്രശ്നം? എന്റെ പോസ്റ്റിന്റെ വിമര്‍ശനമാണോ? അതില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ അഭിപ്രായമാണ്. അത് അംഗീകരിക്കാനും വിമര്‍ശിക്കാനും എല്ലാവര്ക്കും എന്നപോലെ നൌഷാദിനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്റെ പോസ്റ്റിനെ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ചു, എന്നെ 'വായില്‍ തോന്നിയതെന്തും' പറയാനാണ് ഈ പോസ്റ്റിന്റെ ഉദ്ദേശമെങ്കില്‍ എന്റെ പ്രതിഷേധവും വേദനയും ഇവിടെ അറിയിക്കുന്നു.

  ഇനി, നൌഷാദ് എന്റെ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം എന്റെ മേല്‍ ആരോപിച്ചപ്പോള്‍ അതിനു ഞാന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആ ആരോപണം പിന്‍വലിച്ചതിനെ 'ക്ഷമ ചോദിച്ചു' എന്ന് പരാമര്ശിച്ചതാണ് പ്രശ്നമെങ്കില്‍ ഞാനതില്‍ വിശദീകരണം തന്നു കഴിഞ്ഞു. വള്ളിക്കുന്നിന്റെ ബ്ലോഗിലെ എന്റെ 'ഹാസ്യാത്മക' കമന്റാണ് പ്രശ്നമെങ്കില്‍ അതിനുള്ള വിശദീകരണം അവിടെയും ഇവിടെയും നല്‍കിക്കഴിഞ്ഞു.

  ഈ പോസ്റ്റില്‍ തന്നെ ഞാന്‍ മുമ്പ് ഇട്ട കമന്റുകള്‍ നിങ്ങള്‍ കണ്ടു കാണുമല്ലോ. അതിനുള്ള നൌഷാദിന്റെ മറുപടിയും. ഇനി നിങ്ങള്‍ പറയുക; ഈ വിവാദം അവസാനിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം??!!

  ReplyDelete
 49. ബഷീര്‍ Vallikkunnu said... @ Akbar & ശ്രദ്ധേയന്‍ | shradheyan
  നിങ്ങള്‍ രണ്ടു ബൂലോക കില്ലാഡികളുടെ അന്തസ്സുള്ള വാക്ക് പയറ്റു കണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. ചന്തു പറഞ്ഞ പോലെ "തിരിച്ചു പോകിന്‍ മക്കളെ" എന്ന് പറയാന്‍ ഒരുങ്ങിയപ്പോഴാണ് വെടി നിര്‍ത്തല്‍ വന്നത്.

  അതിന്റെ പൂര്‍ണ രൂപം ഇവിടെ.https://www.blogger.com/comment.g?blogID=7903948095365279594&postID=4711423327556709739

  @ നൌഷാദ് വടക്കേല്‍
  @ ശ്രദ്ധേയന്‍
  നിങ്ങള്‍ രണ്ടു പേരും എന്റെ അടുത്ത സുഹൃത്തുക്കള്‍ ആണ്. ഇതൊക്കെ ഒരു തമാശയായിട്ടന്നു ഇരുവരും കാണുന്നത് എന്നും എനിക്കറിയാം. അങ്ങിനെയേ കാണാവൂ. എല്ലാവര്ക്കും നന്മകള്‍ നേരുന്നു.

  ReplyDelete
 50. @ശ്രദ്ധേയന്‍ | shradheyan

  >>>>ഇനി, നൌഷാദ് എന്റെ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം എന്റെ മേല്‍ ആരോപിച്ചപ്പോള്‍ അതിനു ഞാന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആ ആരോപണം പിന്‍വലിച്ചതിനെ 'ക്ഷമ ചോദിച്ചു' എന്ന് പരാമര്ശിച്ചതാണ് പ്രശ്നമെങ്കില്‍ ഞാനതില്‍ വിശദീകരണം തന്നു കഴിഞ്ഞു. <<<<

  ഒരു സംശയം പ്രകടിപ്പിക്കുന്നതിനെ ആരോപണമായി കാണുന്ന 'ഹൃദയ വിശാലത' അപാരം എന്നെ പറയേണ്ടൂ ...

  'ക്ഷമ ചോദിച്ചു' എന്ന് എന്നെ കുറിച്ച് പറഞ്ഞതാണ് പ്രശ്നം എന്ന് ഞാന്‍ എത്ര തവണ പറഞ്ഞു കഴിഞ്ഞു ...

  അതിനേക്കാള്‍ ഗുരുതരമാണ് >>>ശ്രദ്ധേയന്‍ | shradheyan said...

  ഞാന്‍ ബഷീര്‍ക്കയെ നേരിട്ടഭിനന്ദിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എന്റെ പുതിയ പോസ്റ്റിലെ കമന്റു കോളത്തില്‍ താങ്കളുടെ ഒരു ഫാന്‍ എന്റെ 'ചാരിത്ര്യ'ത്തെ സംശയിച്ചു കളഞ്ഞു. സുഹൃത്തിന് ഒടുവില്‍ വിശദീകരണം കൊടുക്കേണ്ടി വന്നു ആരോപണം പിന്‍വലിച്ചു കിട്ടാന്‍! അതുകൊണ്ട് മുഴുവന്‍ വള്ളിക്കുന്നന്‍
  ഫാന്സിനെയും സാക്ഷി നിര്‍ത്തി, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ബഷീര്‍ക്കക്ക് നേരുന്നു. :) :)<<<<

  എന്നെ കുറിച്ച് അവമതിപ്പുണ്ടാക്കി എഴുതിയ ഈ വരികള്‍ താങ്കളെ കുറിച്ച് ആയിരുന്നു എങ്കില്‍ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ ...അപ്പോള്‍ മനസ്സിലാക്കാം എന്താണ് എന്നെ മുറിവേല്‍പ്പിച്ചതു എന്ന് .. കൈ കൊടുത്തു പിരിഞ്ഞു എന്ന് പറഞ്ഞ ശേഷം വീണ്ടും കുത്തി പറയുന്നത് മാന്യതയല്ല ...

  ReplyDelete
 51. എല്ലാ ബൂലോക വാസികളുടെയും ശ്രദ്ധയ്ക്ക് :

  1 . 'നൌഷാദ് സാഹിബ് എന്നോട് ക്ഷമ ചോദിച്ചു' എന്ന എന്റെ പരാമര്‍ശം കൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ചിട്ടും നൌഷാദ് സാഹിബിനു തൃപ്തി വരാത്തതിനാല്‍ ആ പരാമര്‍ശം ഞാന്‍ പിന്‍വലിച്ചു കൈകൊടുത്തു പിരിയുന്നു.

  2 . വള്ളിക്കുന്നിന്റെ ബ്ലോഗിലെ എന്റെ കമന്റ് തികച്ചും തമാശ മാത്രമായിരുന്നു. അത് സൂചിപ്പിക്കാന്‍ ഒന്നല്ല, രണ്ട് സ്മൈലികള്‍ ചേര്‍ത്തിരുന്നു. എന്നിട്ടും അത് നൌഷാദ് സാഹിബിനു അവമതിപ്പുണ്ടാക്കി എന്ന് തോന്നിയതിനാല്‍ ആ കമന്റും പിന്‍വലിച്ചു കൈകൊടുത്തു പിരിയുന്നു.

  @നൌഷാദ്: ഇനി നമുക്ക് ഒന്നായി മുന്നോട്ടു പോവാം എന്ന് കരുതുന്നു.

  ReplyDelete
 52. @Akbar

  ഇദ്ദേഹം എന്നെ കുറിച്ച് ഞാന്‍ ക്ഷമ ചോദിച്ചു എന്നാണു കള്ളം പറയുന്നത് ..അത് കൊണ്ടാണ് കാര്യമായി പ്രതികരിച്ചത്

  ReplyDelete
 53. @ശ്രദ്ധേയന്‍ | shradheyan >>>
  'നൌഷാദ് സാഹിബ് എന്നോട് ക്ഷമ ചോദിച്ചു' എന്ന എന്റെ പരാമര്‍ശം കൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ചിട്ടും നൌഷാദ് സാഹിബിനു തൃപ്തി വരാത്തതിനാല്‍ <<<< വേണ്ട മാഷേ അങ്ങനൊരു ഔദാര്യം വേണ്ട ..താന്കള്‍ എഴുതിയത് ശരിയായിരുന്നു എന്നാണു ഈ പറഞ്ഞതിനര്‍ത്ഥം ..എനിക്ക് തിരിഞ്ഞില്ല എന്ന് വ്യാഖ്യാനവും ...

  >>>>വള്ളിക്കുന്നിന്റെ ബ്ലോഗിലെ എന്റെ കമന്റ് തികച്ചും തമാശ മാത്രമായിരുന്നു. അത് സൂചിപ്പിക്കാന്‍ ഒന്നല്ല, രണ്ട് സ്മൈലികള്‍ ചേര്‍ത്തിരുന്നു.<<<

  അവമതിച്ചു എഴുതിയ ശേഷം രണ്ടല്ല രണ്ടായിരം സ്മൈലികള്‍ ചേര്‍ത്തിട്ട് എന്ത് കാര്യം ?

  ReplyDelete
 54. പ്രിയ നിയാസ്, സമീര്‍, അക്ബര്‍ ഭായ്:

  നിങ്ങള്‍ എല്ലാം കാണുന്നുണ്ടല്ലോ :) ഈ കുട്ടിക്കളിക്ക് എനിക്ക് സമയമില്ല. ഇനിയും എന്നെ ഇവിടെ വരാന്‍ നിര്‍ബന്ധിക്കരുത്. :)

  ReplyDelete
 55. ഇന്നാണിത് വായിച്ചത്
  ഒറ്റവാക്കില്‍ എനിക്ക് മനസ്സിലായത് പറയാം

  കിടന്നുരുളാതെ ശ്രദ്ധേയന്‍ കര്യ ഗൌരവത്തോടെ മാത്രം പോസ്റ്റിനെ കാണുക.
  വള്ളിക്കുന്നിലെ ആ കമന്റ് കണ്ടിരുന്നു. തെറ്റാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് ഉറക്കെ സമ്മതിക്കാതെ തരമില്ലാ. (നൌഷാദിന്റെ പോസ്റ്റിനേയും കമന്റുകളേയും ഒന്നു കൂടി വായിക്കൂ സഹോദരാ)
  ഇനി തോനുന്നില്ലെങ്കില്‍ ഷെയിം ശ്രദ്ധേയാ ഷെയിം

  (ബ്ലോഗിലൂടെ ഉറക്കെ ഉള്ള പ്രതികരണം ആരും ഇഷ്ട്ടപെടുന്നില്ലെന്നതിന് എനിക്കൊരു ഉറപ്പ് കൂടി ആയി)

  ReplyDelete
 56. @കൂതറHashimܓ
  നന്ദി പോസ്റ്റും കമന്റ്‌ കളും ശ്രദ്ധാപൂര്‍വ്വം വായിച്ചതിനും ഇടപെടലിനും ...:)

  ReplyDelete
 57. ഞാന്‍ മുന്നിലിട്ട കമന്റില് പോസ്റ്റിനെ പരാമര്‍ശിക്കാതെ കമന്റിലെ ചില പ്രശ്നത്തെ മാത്രമായി പറഞ്ഞത് ഒട്ടും ശരിയല്ലെന്ന് തോന്നിയതിനാല് ഒന്നുകൂടെ പറയട്ടെ...

  ആരാണ് പുലികള്‍, എന്തിനാണ് ബ്ലോഗില്‍ പുലികള്‍..??
  ജിമെയില്‍ തരുന്ന ഫ്രീ ഐഡി ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗുവുന്നതല്ലേ ഉള്ളൂ...
  നല്ല പോസ്റ്റ്, കാമ്പുള്ള എഴുത്ത് എന്നിവ മാത്രമാവട്ടെ ബ്ലോഗിലെ പ്രതിപാദ്യ വിഷയം. എഴുതുന്ന ആളേക്കാള്‍ എഴുത്തിനെ മാത്രം വലുതായി കാണാം. അതു പോലെ തിരിച്ചും എഴുത്തുകളെ ചീത്തയായി തോന്നിയാല്‍ എഴുതിയവരെ നോക്കാതെ അതിനെ വിലയിരുത്താന്‍ കഴിയുന്നതാവട്ടെ ബൂലോകരുടെ കമന്റുകള്‍.

  >> നമുക്ക് അവരോടുള്ള നീരസമാണ് പലപ്പോഴും ഈ 'പുലികളെ' പുശ്ചിക്കുവാന്‍ പ്രേരിപ്പിക്കുന്നത് <<
  ബ്ലോഗില്‍ ഞാനും നീയും മാത്രം. അഥവാ പോസ്റ്റും കമന്റും മാത്രം, അവിടെ എന്തിന് നീരസവും വെറുപ്പും കൊണ്ടുവരുന്നെ....... താങ്കള്‍ക്കത് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ ധാരണ തികച്ചും ദയനീയമായി പോയി.

  >> അപ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമായിരിക്കാം ഒരു പക്ഷെ 'പുലികളെ' വിമര്‍ശിച്ച് കയ്യടി നേടുവാന്‍ ശ്രമിക്കുന്നതിലൂടെ പ്രകടമാകുന്നത് <<
  ബ്ലോഗില്‍ തെറികളല്ലാതെ കമന്റാനുള്ള അധികാരം വായനക്കരനുണ്ട്, അതുപോലെ തന്നെ തനിക്ക് തോനുന്നവ തന്റേതായ വരികളിലൂടെ വായനക്കരനിലെത്തിക്കാന്‍ എനിക്കും താങ്കള്‍ക്കും അവകാശവുമുണ്ട്. എഴുത്തുകരന്റെ മാനസിക വികാരത്തെ വളച്ചൊടിക്കാനോ അവമതിക്കാനോ ശ്രമിക്കുന്നത് തികച്ചും അവലപനീയം തന്നെ.
  തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ പറയുന്നത് അപകര്‍ഷതാ ബോധമായി താങ്കള്‍ക്ക് കണാന്‍ കഴിയുന്നെങ്കില്‍ ദയവായി എനിക്കും തരിക ആ നിര്‍ദോഷ വിശേഷണം

  ആരും 'പുലിയുമല്ല' 'എലിയുമല്ല എന്ന വരികള്‍ ഇവിടെ പ്രസക്തം

  ReplyDelete
 58. @കൂതറHashimܓ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ചു തങ്ങളുടേതായ ശൈലിയില്‍ അവതരിപ്പിച്ചു വേണ്ടത്ര പ്രചാരണം നടത്തി വായനക്കാരുമായി സംവദിക്കുന്ന ബ്ലോഗ്ഗേര്‍സിനെ 'പുലികള്‍ 'എന്ന് അക്ഷേപത്തോടെ വിളിച്ചു കൊച്ചാക്കുവാന്‍ ശ്രമിക്കുന്ന പ്രവണതക്ക് കയ്യടി കിട്ടുന്ന പ്രവണത സമീപകാലത്ത് 'ശ്രദ്ധേയമാം' വിധം വര്‍ദ്ധിച്ചു വരുന്നു ...അത് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.. മറ്റൊരാളുടെ കഴിവുകളും ചിന്തകളുമല്ല നമ്മുടേത്‌ . ആരും 'പുലിയുമല്ല' 'എലിയുമല്ല' . അത്തരം വിളികള്‍ ഇന്‍ഫീരിയോരിടി COMPLEX ആയി കാണുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട് .

  താന്കള്‍ വായിച്ചു കാണുമല്ലോ ...:)

  ReplyDelete
 59. പുലിയോ എലിയോ എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല.
  ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ കണ്ടാല്‍ ഒന്നും നോക്കാതെ അഭിപ്രായം എഴുതാറുണ്ട്.ഫോളോ ചെയ്യാറുമുണ്ട്,ഇങ്ങോട്ട് അവര്‍ ഫോളോ ചെയ്യുമെന്ന് പ്രതീക്ഷിക്കാതെ തന്നെ.
  സത്യസന്ധമായ കമന്‍റുകള്‍ ഞാന്‍ ആഗ്രഹിക്കുന്നു.
  കേവലം ആശംസകള്‍ എന്നോ,പോസ്റ്റ്‌ വളരെ നന്നായി എന്നോ പറയുന്നതിന് പകരം എന്ത് കൊണ്ട് നന്നായി,എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് സൂചിപ്പിച്ചാല്‍ ബ്ലോഗ്ഗെര്‍ക്ക് തന്റെ എഴുത്ത് നന്നാക്കാനും,അടുത്ത പോസ്റ്റില്‍ അത്തരം ന്യൂനതകള്‍ ഒഴിവാക്കാനും പറ്റും.
  ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്ന ബ്ലോഗ്ഗറുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.

  ReplyDelete
 60. മലയാളത്തില്‍ ഏറ്റവും അശ്ലീലമായ ബ്ലോഗുകള്‍ പോസ്റ്റുന്ന എന്റെ പേജില്‍ പോലും സുഖിപ്പിക്കുന്ന ചൊറിച്ജ്ചലുകളല്ലാതെ യാതൊരു വിമര്‍ശനവും ആരും പോസ്റ്റാറില്ല. അതുകൊണ്ട് തന്നെ എന്റെ പോസ്റ്റുകള്‍ അന്നുമിന്നുമീ കോലത്തില്‍ തന്നെ!

  ReplyDelete
 61. എലിയുടെ ആയാലും പുലിയുടെ ആയാലും കമന്റ്‌ കിട്ടുന്നത് ഒരു അര്‍മാദം തന്നെയാണ്. എന്നാല്‍ എലിയുടെ പോയിട്ട് പുലിയുടെ ബ്ലോഗ്ഗില്‍ പോലും കമന്റ്‌ ഇടുന്നത് കുറച്ചില്‍ ആയി കാണുന്നവരുണ്ട്. "എന്റെ കമന്റ്‌ കിട്ടാനും മാത്രം ഇവന്‍ ആയിട്ടില്ല്ല" എന്നാ ഭാവം. അത് മാത്രമല്ല, ഇങ്ങോട്ട് കമന്റിയാല്‍ അങ്ങോട്ടും കമന്റും എന്ന പോളിസി ഉള്ളവരും ഉണ്ട് കുറെ.

  ആര്‍ക്കാ ഇതൊക്കെ ഉള്ളത് എന്ന് സംശയിക്കണ്ട, ആരും മോശമല്ല

  ReplyDelete
 62. പുലികളും പുപ്പുളികളും ഉണ്ടെന്നു ചിലര്‍ പറയുന്നു... ചിലര്‍ സ്വയം അവകാശപെടുന്നു.... പുളിയും നരിയോന്നുമാല്ലെന്കിലും നല്ല പോസ്റ്റുമായി വരുന്ന ഒത്തിരി പേരെയും കണ്ടിട്ടുണ്ട്... എഴുതന്നവനെ നോക്കിയല്ല എഴുത്തിനെ നോക്കി അഭിപ്രായം അറിയിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.. ഇതൊക്കെ....
  ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്..നടന്നു കൊണ്ടിരിക്കുന്നതാണ്... എങ്കിലും ഒരു കാര്യം...പലരും പല രീതിയില്‍ പറഞ്ഞും എഴുതിയും പ്രതികരിച്ച കാര്യങ്ങളാണി ഇവയൊക്കെ.... എന്നിട്ടും ഇപ്പോഴും തുടരുന്നു... ഇനിയും തുടരും...കാരണം സ്വന്തം കഴിവ് മിനിക്കിയെടുക്കാനല്ലാതെ കമന്റിനു വേണ്ടി മാത്രം എഴുതുന്നവര്‍ ഉണ്ട്... കമന്റ്‌ ഇരന്നു വാങ്ങുന്നു, യാജിക്കുന്നു എന്നൊക്കെ പറയുന്നതിന് പകരം ഓരോ വായനക്കാരനും സ്വന്തം അഭിപ്രായം തുറന്നു പറയാനുള്ള മനസുണ്ടായാല്‍ മതി... അത് ഏതു പുളിയാനെന്കിലും, സ്വന്തം അപ്പനാനെന്കിലും നല്ലതല്ലെങ്കില്‍ നല്ലതല്ല എന്ന് പറയണം(mayflowers ന്റെ മുകളിലെ കമന്റ്‌ പോലെ..)...

  ReplyDelete
 63. പിന്നെ... നാല് പോസ്റ്റുകള്‍ക്ക്‌ അന്പതിനെ മേലെ കമ്മന്റ് കിട്ടിയാല്‍ സ്വയം പുലികളായി മാറുന്നവര്‍ ഉണ്ട്... മറ്റുള്ളവരുടെ ബ്ലോഗ്ഗില്‍ പോകുന്നത് തന്നെ അലര്‍ജിയാണ്... മെയില്‍ അയച്ചവനെ ചീത്ത പറയുന്നവര്‍... മെയില്‍ സ്പാം ആക്കുന്നവര്‍... വിമര്ഷിക്കുന്നവനെ മെയില്‍ അയച്ചു പേടിപ്പിക്കുന്നവര്‍...കമ്മന്റ് മുക്കുന്നവര്‍.... സത്യത്തില്‍ ഇവര്‍ പുലികളല്ല... ഇവരാണ് എലികള്‍...
  ഇതൊക്കെ പേടിച്ചു മെയില്‍ അയക്കാത്ത പല നല്ല പോസ്റ്റുകളും ആളനക്കം ഇല്ലാതെ കിടക്കുന്നുണ്ട്...

  പിന്നെ ... പുലികള്‍ എന്ന് വിളിച്ചു കളിയാകുന്നു എന്ന് പറഞ്ഞു... അത് കളിയാക്കല്‍ അല്ല... മറിച്ചു കൂടുതല്‍ കമ്മന്റ് കിട്ടുന്നവനെയാണ് അങ്ങനെ വിളിക്കുന്നത്‌ അല്ലാതെ പുലി എന്നത് കൊണ്ട് നല്ല എഴുത്തുകാരന്‍ എന്ന അര്‍ഥം ഇല്ല...

  പിന്നെ ചിലര്‍ ഉണ്ട്... ഒന്നാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെയുള്ള പ്രണയം...പത്തു പോസ്റ്റ്‌ അത്.... പിന്നെ ആ പ്രണയങ്ങള്‍ തകര്‍ന്നത്‌ വേറെ പത്തു പോസ്റ്റ്‌... ലവ് ലെറ്റര്‍ മസാല ചേര്‍ത്ത് പോസ്ടുന്നവര്‍ വേറെ... എന്തൊക്കെ കുലുമാലുകള്‍ കാണണം ഈ ഭൂലോകത്ത്...
  പിന്നെ എങ്ങനെ ഇ -എഴുത്തിന് നിലവാരമുണ്ടാകും...

  പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഭൂലോക വിശേഷം... നന്നവനമെന്നു ഓരോരുത്തരും വിജാരിക്കട്ടെ...

  ReplyDelete
 64. ചിലയാളൂകള്‍ എന്‌റെ ശ്രദ്ധ ഇങ്ങോട്ട്‌ ആകര്‍ഷിപ്പിച്ചതിനാലാണ്‌ ഞാന്‍ ഇവിടെ എത്തിയത്‌. ഒന്നരമാസം പഴക്കമുള്ള ഒരു ബ്ളോഗിന്‌റെ ഉടമയാണ്‌, ബ്ളോഗ്‌ വായന കുറച്ച്‌ കാലമായി തുടങ്ങിയിട്ടെങ്കിലും വായന ശീലമുണ്‌ട്‌. ബ്ളോഗ്‌ പുലികളെന്നത്‌ പൊളിച്ചെഴുതി അത്തര...ക്കാരെ ബ്ളോഗ്‌ പ്രമാണിമാര്‍ എന്ന്‌ വിശേഷിപ്പിക്കണമെന്നാണ്‌ എനിക്ക്‌ ബ്ളോഗില്‍ സജീവമായതിന്‌ ശേഷം തോന്നിയത്‌. ഞാന്‍ അതിനെ ആസ്പദമാക്കി ഒരു ആക്ഷേപ ഹാസ്യ കൂതറ കഥ തന്നെ എഴുതി കൊണ്‌ടിരിക്കുകയാണ്‌. ബ്ളോഗ്‌ എഴുതുന്നത്‌ കമെന്‌റിന്‌ വേണ്‌ടി തന്നെയാണെന്ന്‌ ചില ബ്ളോഗ്‌ പ്രമാണിമാര്‍ പറഞ്ഞ്‌ നടക്കുന്നുണ്‌ട്‌. കമെന്‌റുകള്‍ ബൂസ്റ്റാണെന്നത്‌ സത്യം തന്നെ. ക്ളാസിക്കുകള്‍ക്കൊന്നും അവിടെ പുല്ലുവില പോലുമില്ല മറിച്ച്‌ വായനക്കാരെ മാച്ചാലും തേച്ചാലും പോകാത്ത വാക്കുകള്‍ കൊണ്‌ട്‌ ചിരിപ്പിച്ചാലേ ഫോളോവേഴ്സിനേയും കമെന്‌റ്‌സും കിട്ടൂ എന്ന്‌ അഞ്ഞൂറോളം ഫോളോവേഴ്സുള്ള ഒരു ബ്ളോഗ്‌ പുലി പറഞ്ഞത്‌.

  ഈ ബ്ളോഗ്‌ പ്രമാണിമാരും അവരുടെ ശിങ്കിടികളും, ഓശാന പാടുന്നവരുമായ നിരവധിയാളുകളുമുണ്‌ട്‌ എന്ന്‌ എനിക്ക്‌ ചെറിയ കാലത്തിനുള്ളില്‍ തന്നെ മനസ്സിലായി. ബ്ളോഗ്‌ പ്രമാണിമാര്‍ വന്ന്‌ അനുഗ്രഹിച്ചാലെ ബ്ളോഗിന്‌ അന്തസ്സും ആഭിജാത്യവും ഉണ്‌ടാകൂ എന്ന ഒരു ത്വര ബൂലോകം മുഴുവന്‍ ഉണ്‌ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്‌ട്‌ എന്നതും അവിടെ ഇവിടെയൊക്കെ വായിച്ചപ്പോള്‍ മനസ്സിലായി. തന്‌റെ ബ്ളോഗിലെ സ്ഥിര വായനക്കാരുടെ ഒരു കൂട്ടവും അവരുടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമാണ്‌ അത്തരക്കാരെ ബ്ളോഗ്‌ പ്രമാണിമാരാക്കി ഉയര്‍ത്തിയിട്ടുള്ളത്‌. ഒന്നുമില്ലായമയില്‍ നിന്ന്‌ തുടങ്ങി ബ്ളോഗ്‌ പ്രമാണിമാരാവുമ്പോള്‍ അവര്‍ തങ്ങളേക്കാള്‍ മിടുക്കാരായ ബ്ളോഗ്‌ പ്രമാണിമാരുമായേ ചങ്ങാത്തം കൂടൂ, അവരൊടേ മിണ്‌ടൂ.. അവരെയേ ഗൌനിക്കൂ.. ഫ്ഭൂ.... പോയി പണീ നോക്കിനെടാ...

  നൌഷാദ്‌ താങ്കളുടെ ലേഖനം എനിക്ക്‌ ഇഷ്ടമായി. നിങ്ങളുടെ അവസാന പാരഗ്രാഫു വരെ നിങ്ങള്‍ നിക്ഷ്പക്ഷത പാലിച്ചെങ്കിലും പിന്നീട്‌ താങ്കളും ബ്ളോഗ്‌ പുലികളുടെ ഗ്ളോറിഫയിംഗ്‌ കൂലി എഴുത്തുകാരനായി പരിണാമം പ്രാപിക്കുന്നു. ഞാന്‍ "ബൂലോകം അവിടെ കുറെ പ്രമാണിമാര്‍" എന്ന ഒരു ആക്ഷേപ കഥ എഴുതുന്നുണ്‌ട്‌. ബൂലോകത്തില്‍ മുത്തും പവിഴവും ധാരാളമുണ്‌ട്‌ , മുങ്ങിത്തപ്പിയാല്‍ കിട്ടുമെന്നും എനിക്ക്‌ മനസ്സിലായി. പല മുത്തും പവിഴവും ചില തീട്ടങ്ങളുടെ ഉള്ളില്‍ പെട്ട്‌ പുറത്തേക്ക്‌ കാണാനാവാത്ത വിധത്തില്‍ മുങ്ങി പോയിട്ടുണ്‌ട്‌ എന്ന സത്യവും എനിക്ക്‌ മനസ്സിലായി.

  ReplyDelete
 65. @പത്രക്കാരന്‍,

  @khaadu..,നന്ദി നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കു വെച്ചതിന് ...

  @Mohiyudheen MP
  ഈ ബ്ലോഗ്‌ പോസ്റ്റു എഴുതുന്നതിനു പിന്നില്‍ ഒരു പശ്ചാത്തലമുണ്ട് .അത് താങ്കള്‍ക്കു മനസ്സിലായിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു .അത് അല്പം പഴയ ഒരു സംഭവമാണ് ...എങ്കിലും
  നന്ദി നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കു വെച്ചതിന് ...

  ReplyDelete
 66. സുഹൃത്തേ Noushade,
  കൊള്ളാം കലക്കി.
  ഇവിടെ ഇതാദ്യം
  ആദ്യവായന തന്നെ ഇവിടൊരു കമന്റു പോസ്ടാനും ബ്ലോഗില്‍ ചേരാനും നിര്‍ബന്ധിതനാക്കി. എന്നെപ്പറ്റി അല്‍പ്പം മുന്‍കൂറായി കുറിക്കട്ടെ!
  കുറെക്കാലമായി ഗൂഗിളിന്റെ നോള്‍ പേജുകളിലൂടെ ബ്ലോഗേഴുത്തിലേക്ക് (ഇംഗ്ലീഷ്) കടന്ന ഒരാളെന്ന നിലയില്‍ ഈ ലോകത്തില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞു നിര്‍ഭാഗ്യ വശാല്‍ ഗൂഗിള്‍ buzz നു അടുത്തിടെ ഷട്ടര്‍ വീണതുപോലെ ഗൂഗിള്‍കാര്‍ സമീപ ഭാവിയില്‍ നോളും അടച്ചുപൂട്ടാന്‍ പോകുന്നെന്നു കേട്ടു, അവര്‍ നോള്‍
  എഴുത്തുകാരുടെ പോസ്റ്റുകള്‍ വേര്‍ഡ്‌ പ്രസ്സിലേക്ക് migrate ചെയ്യുവാന്‍ ഒരു സജ്ജീകരണം ചെയ്യത് ഒരു വലിയ കാര്യമായി. എന്റെ നോളുകള്‍ ഇപ്പോള്‍ വേര്‍ഡ്‌ പ്രസ്സില്‍ വായിക്കാം.
  നോള്‍ അനുഭവം ഇങ്ങനെ ആയതിനാല്‍ ഇപ്പോള്‍ സജീവമായി മലയാളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. മലയാളം ടൈപ്പ് ചെയ്യുവാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു ഇപ്പോള്‍ ഏതാണ്ട് അക്ഷര തെറ്റില്ലാതെ ഏഴുതാമെന്ന
  മട്ടായിട്ടുണ്ട്‌. ഇവിടെ മലയാളത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നു

  ഇത്രയും പറഞ്ഞു വന്നതിനു കാരണം ഈ പോസ്റ്റിലെ സുഹൃത്തുക്കളുടെ സംവാദം
  വായിച്ചതിനാലാണ്.

  സൃഷ്ടികള്‍ ഉത്തമമെങ്കില്‍ കമന്റു ചോദിക്കാതെ തന്നെ പോസ്റ്റില്‍ എത്തും, ഈ അനുഭവം എനിക്കു നോള്‍ എഴുത്തില്‍ നിന്നും ലഭിച്ചതാണ്. എന്റെ ചില നോളുകള്‍
  ഞാന്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത തരം പ്രതികരണം പിടിച്ചു പറ്റാന്‍ എനിക്കും എന്റെ സഹ എഴുത്തുകാര്‍ക്കും സംഗതി ആയിട്ടുണ്ട്‌, അവിടെ എനിക്കു നിരവധി നോള്‍ എഴുത്തുകാരുടെ സഹകരണം പിടിച്ചു പറ്റാന്‍ കഴിഞ്ഞു എന്നത് അതിനൊരു കാരണമായി. തുടക്കത്തില്‍ പ്രതികരണം പ്രതീക്ഷിച്ച പോലുണ്ടായില്ലെങ്കിലും പിന്നീട് അതുണ്ടായി.
  അഥവാ കമന്റു പോസ്റ്റില്‍ വന്നില്ലെങ്കില്‍ ഇവിടെ ഒട്ടും പ്രയാസപ്പെടേണ്ട കാര്യവുമില്ല, കാരണം അനതിവിദൂര ഭാവിയില്‍ അവിടേക്ക് ഒരു കമന്റു പ്രവാഹം ഉണ്ടാകും എന്നതിനാല്‍ തന്നെ. :-)
  ഇതോടുള്ള ബന്ധത്തില്‍ ഞാന്‍ അടുത്തിടെ എഴുതിയ ഒരു ബ്ലോഗ്‌ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.
  ഏതായാലും താങ്കള്‍ പുലികളെ പിടിക്കുന്ന പുലിയാണെന്ന് തോന്നുന്നു, അതുകൊണ്ട് അല്പം ഭയത്തോടെയാണിതെഴുതുന്നത് കേട്ടോ !!! :-) :-)
  പി വി ഏരിയല്‍

  ReplyDelete
  Replies
  1. താങ്കളുടെ കമന്റ്‌ വായിച്ചു ..നിരീക്ഷണങ്ങള്‍ മനസ്സിലാക്കുന്നു ...കമന്റ്‌ ഒരു പ്രലോഭനമാണ്‌ എല്ലാവര്ക്കും . ബ്ലോഗ്‌ എഴുത്തിനു മറുപടി കിട്ടുമ്പോഴാണ് നമ്മള്‍ എഴുതിയത് വായിക്കപ്പെട്ടു എന്ന് ഓരോ ബ്ലോഗ്ഗര്‍ക്കും ആത്മ സംതൃപ്തി തോന്നുക . അത് നിഷേധിക്കാനാവില്ല .
   >>ഏതായാലും താങ്കള്‍ പുലികളെ പിടിക്കുന്ന പുലിയാണെന്ന് തോന്നുന്നു, അതുകൊണ്ട് അല്പം ഭയത്തോടെയാണിതെഴുതുന്നത് കേട്ടോ !!! :-) :-)<<
   ആരും പുലികളല്ല ..എലികളും ...:)

   നന്ദി വായനക്കും വരികള്‍ക്കും ..

   Delete

new old home
 
back to topGet This