February 14, 2011

റസൂല്‍ (സ) എ പിക്ക് മുടികൊടുക്കാന്‍ സ്വപ്നത്തില്‍ പറഞ്ഞു എന്ന കള്ളക്കഥ
കാന്തപുരം ഉസ്താതിന്റെ കൈയിലേക്ക് തിരുമുടി വന്ന വഴി അറിയാന്‍ ലഖുലേഖയുടെ ഭാഗം വായിക്കുക
വളപട്ടണം ക്രസന്റ് ഇങ്ലീഷ് സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ട് പുറത്തിറക്കിയ കത്തിന്റെ പ്രസക്ത ഭാഗമാണ് മുകളില്‍...........


അടി വരയിട്ട ഭാഗത്ത്‌ പച്ചക്കള്ളം എഴുതി വിട്ടിരിക്കുന്ന ഭാഗം വായിക്കൂ ... കോഴിക്കോട്  നാല്പതു കോടി മുടക്കി പണിയുന്ന പള്ളിയുടെ പ്രധാന ആകര്‍ഷണം ഈ കള്ള മുടിയുടെ പ്രദര്‍ശനവും അന്ധ വിശ്വാസ പ്രചാരണവും മാത്രം ... അല്പമെങ്കിലും ഈമാന്‍ ഉള്ള മുസ്ലിംകള്‍ ഉണ്ടെങ്കില്‍ ഇതിനെതിരില്‍ പ്രതികരിക്കൂ ...

 പ്രാമാണികമായി അന്ധ വിശ്വാസവും അനാചാരവുമായ കാര്യങ്ങള്‍ ഇത് വരെ പടച്ചു വിട്ടത് പോരാഞ്ഞു ഇനിയും സമുദായത്തിന്റെ  ചോര ഊറ്റിക്കുടിക്കുന്ന ഇവര്‍ക്കെതിരില്‍ ഇനിയും പ്രതികരിക്കാതിരുന്നാല്‍ നാളെകളില്‍ പൊതു  സമൂഹം കാണുന്നത്  എന്ത് ഇസ്ലാം ആയിരിക്കും എന്ന് ആലോചിച്ചു നോക്കൂ ..  സമൂഹമേ ചിന്തിക്കുക!!!!!!!!!!!!!...............അല്ലാഹു കാക്കട്ടെ...........

46 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. ഈ നുണകളൊക്കെ എങ്ങനെയാണ് സാമാന്യ ബോധമുള്ളവര്‍ വെള്ളം തൊടാതെ വിഴുങ്ങുന്നത് എന്നത് അദ്ഭുതം തന്നെ ... ഇത് വരെ കേള്‍ക്കാത്ത പുതിയ വാദങ്ങള്‍ ഒരു പുനരാലോചനക്ക് പ്രേരിപ്പിക്കാതിരുക്കാവാന്‍ തക്ക വണ്ണം ഭൌതിക പ്രമത്തരായോ കേരള മുസ്ലീം സമൂഹം ...

  ReplyDelete
 2. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണ്. ഉസ്താദ് ആദരണീയന്‍ തന്നെയാണ്, പക്ഷെ ഇത്തരം കള്ളങ്ങള്‍ക്ക്‌ കൂട്ട് നില്‍ക്കുന്നത് കാണുമ്പോള്‍ ആ ബഹുമാനം മറന്നേ പറ്റൂ. ഉസ്താദ് നബിയെക്കാളും വലിയവനല്ലല്ലോ.. നമുക്ക് നമ്മുടെ നബി (സ) തങ്ങളെ ബഹുമാനിക്കാം... ആദരിക്കാം.
  അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ... ആമീന്‍

  ReplyDelete
 3. എല്ലാത്തിനെയും കച്ചവട കണ്ണോടെ മാത്രം കാണുന്നതിനു..അവസാനത്തെ ആ വാചകം മാത്രം മതി ..എന്താ ചെയുക...

  ReplyDelete
 4. ഇവര്‍ക്ക്‌ ഒകെ എന്തും ചെയ്യും പറയും....... വാഴയില്‍ വരുന്നത് കോതക്ക്‌ പാട്ട് ...........

  ReplyDelete
 5. എല്ലാം നൈമിഷിക ലോകത്തിന്റെ അവസാനമാടുതത്തിന്റെ അടയാളങ്ങള്‍... വിവരമുള്ളവര്‍ ചെയ്യുന്ന ഈ കാട്ടികൂട്ടലില്‍ നമുക്ക് എന്ത് ചെയ്യാനാവും ...
  പ്രാര്‍ത്ഥിക്കാം നല്ല ഒരു നാളേക്ക് വേണ്ടി ...

  ReplyDelete
 6. ഈ ലഖുലേഖ ഇവിടെ ചേര്‍ത്തതിനു വളരെ നന്ദി നൌഷാദ് ഭായ്. ഇവരൊക്കെ എന്ത് പറഞ്ഞാലും വാ പൊളിച്ചു വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പാവം പാമാരക്കൂട്ടമുണ്ടിവിടെ! അവരുടെ ബുദ്ധി വികാസത്തിന് നമുക്ക് പ്രാര്‍ഥിക്കാം.

  ReplyDelete
 7. കൂടി നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നാണല്ലോ പ്രചരിപ്പിക്കുന്നത്.

  ഈ ബ്ലോഗിന്റെ ടൈറ്റിൽ തന്നെ നുണയാണല്ലോ
  ശൈഖ് ഖസ്‌റജ് സഹാബിയല്ലല്ലോ


  ഒന്ന് ചോദിക്കട്ടെ.. പ്രവാചകന്റെ ഒറിജിനൽ കേശത്തിന്
  നിങ്ങൾ വല്ല പ്രാധാന്യവും കല്പിക്കുന്നുണ്ടോ ?

  റസൂലുല്ലാഹിയെ സ്വപ്‌നദർശനം ആർക്കെങ്കിലും ഉണ്ടാവുന്നത് അനിസ്ലാമികമാണോ ?
  ഒരാൾക്ക് സ്വപനദർശനം ഉണ്ടായോ ഇല്ലയോ എന്ന് മറ്റൊരാൾ എന്ത് അടിസ്ഥാനമാക്കിയാണ് സ്വീകരിക്കുക / സ്വീകരിക്കാതിരിക്കുക


  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഉള്ള ഫയലുകൾ വായിക്കുക


  1) തിരുശേഷിപ്പുകളും സ്മരണീയ വസ്തുക്കളും

  2)Blessd Hair

  ReplyDelete
 8. എന്തൊക്കെയാ കേൾക്കുന്നെ ഇങ്ങനെയൊക്കെ ലഘു ലേഖ ഉണ്ടാക്കി ആളുകളെ കബളിപ്പിച്ചാൽ.. അതും വിവരമുള്ള (?) വർ തന്നെ ചെയ്താൽ.. ഇതിനെയൊക്കെ എതിർക്കാൻ ഇത്തിരി ചിന്ത നമ്മിൽ ഉണ്ടായാൽ പോരെ കൂട്ടുകാരെ അല്ലാഹു കാത്തുരക്ഷിക്കട്ടെ...

  ReplyDelete
 9. ആഹ്ലാദിപ്പിൻ.. ആഹ്ലാദിപ്പിൻ…. അനന്ദനിർവൃതിക്കിനിയെന്തുവേണം?...
  ഇതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാൻ ‘മണ്ടശിരോമണികളായ’ അണികൾ ഉള്ളിടത്തോളം കാലം ഇത്തരം ‘മനുഷ്യദൈവങ്ങൾ’ക്ക് കൊയ്തുകാലം തന്നെ.
  ഇനി സ്വർഗ്ഗത്തിൽ പോകാൻ ആ ‘വിശുദ്ധകേശ’മൊന്നു കണ്ടാലോ, മുത്തിയാലോ മതിയല്ലോ?
  ഒരു തീർത്ഥയാത്രയും സംഘടിപ്പിക്കാം..
  ഏതായാലും വരുമാനം ഉറപ്പ്…

  ReplyDelete
 10. കഷ്ട്ടം. എന്നല്ലാതെ എന്തു പറയാനാണു.ആളുകളുടെ അജ്ഞത മുതലെടുക്കുകയാണീ കൂട്ടര്‍.ജീവിതം മുഴുവന്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ പോരാടിയ റസൂലിനെ വെച്ചാണ് ഇക്കൂട്ടര്‍ കളിക്കുന്നത്. അല്ലാഹു പൊറുത്തു കൊടുക്കട്ടെ.
  പിന്നെ ഇന്നു നബിദിനമാണല്ലോ. അതിന്റെ പേരില്‍ ഇന്നത്തെ പേക്കൂത്തുകള്‍ രാത്രി കാണാം.

  മുടിയും നഖവുമൊക്കെ അവനവന്റെ ദേഹത്തിരിക്കുമ്പോള്‍ കാണാന്‍ ഭംഗിയുണ്ടാകും.അല്ലാതെ പൊഴിഞ്ഞ് വീണ മുടിയും നഖവുമൊക്കെ വേസ്റ്റ് തന്നെയാണു.

  ReplyDelete
 11. അന്ധവിശ്വാസങ്ങള്‍ മനനിലതെറ്റിക്കുന്നത്‌ കോഴിക്കൊടും കടന്ന്‌ പോവുകയാണ്‌. വ്യാജ ഭക്തി സാമ്രാജ്യങ്ങള്‍ പണിയാന്‍ പ്രവാജകന്‍മാരെവരെ വില്‍ക്കുന്ന കച്ചവട തന്ത്രങ്ങള്‍ക്ക്‌ 'മണി'യടിച്ച്‌ കൊടുക്കുന്ന മന്ദബുദ്ധികളും ചാവേറുകളുമായി മാറുന്ന അനുയായികളേ ലജ്ജിക്കൂ...

  ReplyDelete
 12. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  >>>ഈ ബ്ലോഗിന്റെ ടൈറ്റിൽ തന്നെ നുണയാണല്ലോ
  ശൈഖ് ഖസ്‌റജ് സഹാബിയല്ലല്ലോ<<<
  ചോദ്യങ്ങള്‍ മെനയും മുന്‍പ് ,
  വാദിയെ പ്രതിയാക്കാതെ അടിവരയിട്ട ഭാഗം വായിച്ചു നോക്കൂ ബഷീര്‍ സാഹിബ് ..

  ReplyDelete
 13. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌

  സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന യാതൊന്നും ,
  നരകത്തില്‍ നിന്നും അകറ്റുന്ന യാതൊന്നും
  നിങ്ങള്ക്ക് ഞാന്‍ പറയാതെ വിട്ടിട്ടില്ല എന്നാണ് പ്രവാചക തിരുമേനി പറഞ്ഞത് ..

  അതിനെ മറികടന്നു പുതിയ അദ്ധ്യാപനങ്ങള്‍ക്കുള്ള മറയായിട്ടാണ് ഈ സ്വപ്ന കഥകള്‍ മെനയുന്നത് .
  പരിശുദ്ധ ഖുര്‍ ആനിലോ ഹദീസിലോ യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ പ്രച്ചരിപ്പിക്കുന്നവര്‍ക്കുള്ള
  വളഞ്ഞ വഴി മാത്രമാണിത് ...

  പ്രവാചക തിരുമേനിയുടെതെന്നു അവകാശപ്പെടുന്ന ആ മുടിക്ക് എന്ത് പ്രത്യേകതയാണ് മാന്യ സഹോദരന്‍ കാണുന്നത് എന്ന് അറിയുവാന്‍ താല്പര്യമുണ്ട് ...ബാക്കി അപ്പോള്‍ പറയാം ...

  ReplyDelete
 14. കാന്തപുരത്തെ പ്രവാചക തിരുമേനി (സ ) തൃപ്തിപ്പെട്ടു പോലും ,!!!!!!!! തന്റെ മുടി അദ്ദേഹത്തിനു 'മുടി പൂജ'ക്ക്‌ ഉപയോഗിക്കുവാന്‍ സഹാബത്തിന്റെ കൈ വശം ഏല്‍പ്പിച്ചു പോലും ...!!!!!!! ഇതൊക്കെ സത്യമാണെന്ന് സ്ഥാപിക്കാന്‍ കള്ള സ്വപ്ന കഥ മെനയലും .. കഷ്ടം ...

  ReplyDelete
 15. പ്രവാചക തിരുമേനിയുടെ കല്പന പ്രകാരം കാന്തപുരം മുസ്ലിയാരെ മുടി സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചു എന്ന കള്ളക്കഥ ഒരു തുടക്കം മാത്രം ..ഇനി പുറകെ വരുന്നത് നമ്മള്‍ ഇത് വരെ കേള്‍ക്കാത്ത ,സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത ആയതും ഹദീസും ഒക്കെ ആയിരിക്കും ..കാത്തിരിക്കുക ..അതിനും വലിയ താമസം ഒന്നും കാണാന്‍ വഴിയില്ല ..നബിദിനം ആഘോഷിക്കുന്ന വേളയില്‍ , മാനസിക അടിമത്തം വര്‍ദ്ധിച്ച ഒരു സമുദായം എന്തും വെള്ളം തൊടാതെ വിഴുങ്ങുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ..

  ReplyDelete
 16. നൌഷാദിന്റെ പോസ്റ്റിന്റെ ടൈറ്റിൽ

  റസൂൽ (സ) എ പി ക്ക് മുടി കൊടുക്കാൻ
  സ്വഹാബിയെ (റ) ഏല്പിച്ച കള്ളക്കഥ


  അതായത് അല്ലാഹുവിന്റെ റസൂൽ തന്റെ മുടി എ.പി. ക്ക് കൊടുക്കാൻ പറഞ്ഞ് സ്വഹാബി യെ ഏല്പിച്ചു എന്ന് ഒരു കള്ളക്കഥ ഉണ്ടാക്കിയിരിക്കുന്നു എന്ന് സാരം..അല്ലേ ?


  ഇനി അടിവരയിട്ടത് ഇങ്ങിനെ  മുത്ത് ഹബീബ് (സ) ഹജ്ജത്തുൽ വിദാഇൽ സ്വഹാബയെ(റ)ഏല്പിച്ച അവിടുത്തെ വിശുദ്ധ കേശം പ്രസിദ്ധമായ ഖസ്റജ് ഗോത്രത്തിലെ ഇപ്പോഴത്തെ പ്രമുഖ വ്യക്തി, മുത്ത് ഹബീബ് നബി(സ)യുടെ നിർദ്ദേശ പ്രകാരം വന്ദ്യരായ കാന്തപുരം ഉസ്താദിനെ കോഴിക്കോട് സുന്നി മർകസിൽ സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കുകയാണ്
  അതായത്, നബി തങ്ങൾ ഹജ്ജത്തുൽ വദാഇൽ തന്റെ വിശുദ്ധ കേശം സഹാബത്തിനു വിതരണം ചെയ്തിരുന്നു (ഞാൻ മുന്നെ കൊടുത്ത ലിങ്കിൽ അത് വിവരിക്കുന്നു) അതിൽ ചിലത് ഖസ്റജ് ഗോത്രത്തിൽ പെട്ട ശൈഖിന്റെ പക്കൽ കൈമാറി കൈമാറി കിട്ടിയിട്ടുള്ളത് (ഇന്നലെ രാത്രിയും ശൈഖ് ഖസ്റജിന്റെ അബുദാബിയിലെ വീട്ടിൽ തിരുകേശം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു) അദ്ദേഹത്തിനു സ്വപന ദർശനം വഴി കാന്തപുരത്തിനു കൈമാറി എന്ന് അല്ലേ ?

  ഇവിടെ എവിടെ സ്വഹാബിയോട് റസൂൽ നിർദ്ദേശിച്ചിരിക്കുന്നത് ?

  തിരുകേശത്തിന്റെ പ്രാധാന്യത്തെ പറ്റി ഞാൻ മുന്നെ തന്ന 2 ഫയലുകൾ വായിച്ച് മനസിലാക്കുക

  1) തിരുശേഷിപ്പുകൾ

  2) Blessed Hair and its importance

  ReplyDelete
 17. >>കാന്തപുരത്തെ പ്രവാചക തിരുമേനി (സ ) തൃപ്തിപ്പെട്ടു പോലും <<

  അതാണ് കാര്യം :)

  ReplyDelete
 18. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌

  ഇങ്ങനെ സ്വപ്ന ദര്‍ശനത്തിലൂടെ മുടി കൈമാറ്റം നടത്തിയ 'സംഭവം' അപാരം തന്നെ ...തന്റെ സഹാബത് രണ്ടു ചേരിയില്‍ ആനി നിരന്നു യുദ്ധം ചെയ്തപ്പോള്‍ ,രക്തം ചിന്തിയപ്പോള്‍ ആയിരുന്നില്ലേ അങ്ങനൊന്ന് സംഭാവിക്കുമായിരുന്നെങ്കില്‍ പ്രവാചക തിരുമേനി (സ ) സ്വപ്ന ദര്‍ശനത്തിലൂടെ ഇടപെടെണ്ടത് ?
  പ്രവാചകനു ശേഷം ആര് നയിക്കും എന്ന ആശയ കുഴപ്പം മൂലം സഹാബത് കുഴങ്ങിയപ്പോള്‍ ആയിരുന്നില്ലേ പ്രവാചക തിരുമേനി (സ ) സ്വപ്ന ദര്‍ശനത്തിലൂടെ ഇടപെടെണ്ടത് ?

  കള്ളക്കഥകള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ക്ക് അതൊന്നും ചിന്തിക്കുവാന്‍ സമയമില്ലല്ലോ ...

  ReplyDelete
 19. പല വലിയ ദുരന്തങ്ങളും ഇന്നും നമുക്ക് ചുറ്റും നടക്കുന്നില്ലെ നൌഷ്..
  മുന്നെ നടന്നിട്ടില്ലേ..
  പല ദുരന്തങ്ങളും വഴിമാറി പോയത് നമ്മുടെയൊക്കെ ജീവിതത്തിൽ തന്നെ അനുഭവിച്ചിരിക്കാം.. അല്ലാത്ത സന്ദർഭത്തിൽ നാം അല്ലാഹുവിനെ പഴിക്കാറുണ്ടോ
  ഇതെന്താ ഇപ്പോൾ സംഭവിച്ചത് അന്ന് സംഭവിച്ചിരുന്നെങ്കിൽ എന്ന് പഴിക്കാറുണ്ടോ ?

  നാം നമ്മുടെ ചെറിയ ബുദ്ധികൊണ്ട് അത് അങ്ങിനെ വേണ്ടതായിരുന്നു .. ഇതങ്ങിനെ വേണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ല

  അപ്പോൾ ബ്ലോഗ് പോസ്റ്റ് ടൈറ്റിൽ മാറ്റുന്നില്ലേ ? 
  തെറ്റ് പറ്റുക മനുഷ്യ സഹജം .. അത് തിരുത്തലാണ് മഹത്വം..

  അപ്പോൾ പിന്നെ അത് പോട്ടെ, ഹദീസിൽ സംശയങ്ങളൊന്നുമില്ലെന്നും കരുതട്ടെ

  നിർത്തുന്നു
  ഇൻശാ അല്ലാഹ് 2 ദിവസത്തിനകം ഈ വിഷയത്തിൽ വിശദമായ വിശദീകരണം ഒരു സഹോദരൻ തയ്യാറാക്കുന്നു. ജസ്റ്റ് വൈറ്റ്

  ReplyDelete
 20. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌

  അനുയോജ്യമായ രീതിയില്‍ തന്നെ പേര് മാറ്റിയിരിക്കുന്നു ...സമുദായത്തെ ചൂഷണം ചെയ്യുവാനും അജ്ഞതയില്‍ നിലനിര്‍ത്തുവാനും കള്ളക്കഥകള്‍ ഇനിയും തയ്യാരാക്കെണ്ടതുണ്ടോ എന്ന് ആ സഹോദരനെ ഒന്ന് ഉപദേശിക്കുന്നത് നന്ന് ...

  ReplyDelete
 21. @ നൌഷാദ്,

  ടെറ്റിൽ തെറ്റ് തിരുത്തിയതിൽ അഭിനന്ദനങ്ങൾ ..
  ബാക്കിയുള്ള തെറ്റ് കാലം തിരുത്തും ഇൻശാ അല്ലാഹ്

  - ശൈഖ് ഖസ്‌റജിനെ തല്ലണമെന്ന് വരെ തോന്നുന്നവർക്കും ഒരു ആവേശത്തിനായി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന മൌലിദിൽ നിന്ന് അല്പം ഇവിടെ

  Please find a small video of Mawlid Program at Shaikh Ahmad Al Khazraji, Abu Dhabi at his residence

  CLIK HERE

  ReplyDelete
 22. "ഇ ഓട്ടയില്‍ കൂടി എന്തും പോകും' ---ചൂഷകരായ കുറെ പണ്ഡിതന്മാരും പിന്നെ കുറെ അവരെ വിശ്വസിക്കുന്ന കവ്മും .........കാന്തപുരം ഇനി ഒരു പ്രവാചകന്‍ ആയി മാറുമോ ?വല്ലവരും സപ്നം കന്ധല്‍ മധിയല്ലോ

  ReplyDelete
 23. @ Noushad
  സ്വഹാബ (രാ) എന്ന് നിങളുടെ പരസ്യത്തില്‍(article) തന്നെയാണ് ഉള്ളധു. പ്രഭാഷനടിന്തേ പരസ്യം തയ്യരക്കിയവരെ പോയി കാണൂ .

  ReplyDelete
 24. ഇദ്ദേഹം കാശിനു വേണ്ടി ഇതും ഇതിലപ്പുറവും ചെയ്യും . ദുബായ് ശൈകന്മാരുടെ പണം ഇത്തരം കാര്യങ്ങള്‍ പറയുന്നവര്‍ക്കും ചെയ്യുന്നവര്‍ക്കും വാരി കോരി കൊടുക്കുന്നുണ്ടല്ലോ? നമ്മുടെ കൌം ഇനി എന്നാണാവോ നന്നാവുക? നമുക്ക് പ്രാര്‍ത്ഥിക്കാം അതല്ലെ കഴിയൂ .

  ReplyDelete
 25. budhiyillatha AP MANDANMAR ITHELLAM VISWASIKKUM .ehtu kallanmar thalppavu vechu nadannalum thakbeer chollan kure kovar kazhuthakal undallo kerelathil

  ReplyDelete
 26. ശ്രദ്ധേയന്റെ പോസ്റ്റിൽ ഇട്ട കമന്റ് ഇവിടെയും കിടക്കട്ടെ അല്ലേ
  ====

  ഒരു മനുഷ്യന്റെ മുടി സാധാരണയിൽ 80 വർഷത്തിനുശേഷം മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെങ്കിൽ അല്ലാഹുവിന്റെ റസൂലിന്റെ മുടി ആയിരത്തിനാ‍ാനൂറിൽ പരം വർഷമായിട്ടും ഒരു മാറ്റവും വരാതെയിരിക്കുന്നുവെന്ന് ശ‌അ‌റേ മുബാറക് സൂക്ഷികുന്നവർ സാക്ഷ്യപ്പെടുത്തുന്നു. അത് സൂക്ഷിക്കുന്ന സ്ഥലത്തൊക്കെ പൂജകേന്ദ്രമൊന്നുമില്ല ചില അല്പബുദ്ധികൾ ആരോപിക്കുന്നത് പൊലെ (മറ്റു മുസ്‌ലിംകളിൽ കുഫ്‌റ് ആരോപിക്കുന്നതിന്റെ അനന്തരഫലമെങ്കിലും അറിയാൻ ശ്രമിക്കട്ടെ ഇവർ)

  [co="blue"]The custodian of the sacred items, Al Shaikh Ahmad Ridhwan Abdul Khair explains that normally human hair will disintegrate by passage of seventy to eighty years. But hair of Rasoolullah (صلى الله عليه و سلم) is extraordinary as it withstood more than 1400 years![/co]

  ഈ ലിങ്കിൽ ക്ലിക് ചെയ്ത് വീഡിയോയും വിവരണവും കാണുക.


  കൂടാതെ, കാന്തപുരത്തിന് ‘ശ‌അറേ മുബറാക് കൈമാറുന്ന പ്രൌഢഗംഭീരമായ ചടങ്ങും, അതിൽ ‘ശ‌അറേ മുബാറകിന്റെ സനദ് വായിക്കുന്നതും കാണാനും കേൾക്കാനും ബധിരഹൃദയമില്ലാത്തവർക്ക് സ്വാഗതം

  ലിങ്ക് ഇതാഇവിടെ

  ReplyDelete
 27. ഈ മുടി അബൂദാബിയിലെ ശൈഖ് ഖസ്രാജ് എന്ന വ്യക്തി നല്‍കിയതാണെന്നു പറയുന്നു. അളിയാ,അപ്പോള്‍ ഒരു സംശയം.ഇതെന്തിനാ കേരളത്തിലേക്ക് കൊണ്ട് വരുന്നത്?അതിന്നു അബൂദാബി തന്നെയല്ലേ യോജിച്ച സ്ഥലം.അവിടെ ലോകത്തുള്ള സകല ദിക്കിലെയും ആളുകള്‍ ദിനേന സന്ദര്‍ശിക്കുന്ന 40 കോടിയില്‍ അധികം ചെലവഴിച്ച് നിര്‍മ്മിച്ച ശൈഖ് സായിദ് പള്ളിയില്ലേ?അവിടെ വെച്ചാല്‍ പോരെ സാറേ? കൂടുതല്‍ നേര്‍ച്ചകള്‍ സ്വീകരിക്കാനും കൂടുതല്‍ പേര്‍ക്ക് "ബര്‍ക്കത്ത് " ലഭിക്കാനും അതല്ലേ സാറേ നല്ലത് ? ഇനി 40 കോടി യൊക്കെ മുടക്കി പളിയെടുക്കണമെന്നു വെച്ചാല്‍ കാല താമസമെടുക്കില്ലേ? അത്രയും കാലം "ബര്‍ക്കത്ത് " എടുക്കാതെ പോകുന്ന ഹതഭാഗ്യരെ കുറിച്ചു നമുക്ക് ദുഖിക്കാം.

  ReplyDelete
 28. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്.

  ReplyDelete
 29. വളരെ നന്നായി നൌഷാദ്ഭായ്,
  ഇക്കൂട്ടരുടെ തനി നിറം വെളിച്ചത്ത് കൊണ്ടുവരണം..
  വിശ്വാസികള് ഏറെ ജാഗ്രതയോടെ ജീവിക്കേണ്ടകാലമാണിത്.
  അന്ധവിശ്വാസങ്ങള് പ്രചരിപ്പിക്കാന് ടെകനോളജിയുടെ ഏതറ്റം വരെ പോകാനും തയ്യാറായ ഒരു വിഭാഗം ആളുകളുള്ള ഈ സമൂഹത്തില് സാധാരണക്കാരെ ഇവരുടെ പിടിയില് നിന്ന് രക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്.ആള് ദി ബെസ്റ്റ്.

  ReplyDelete
 30. എല്ലാവർക്കുമായി ഒരിക്കൽ കൂടി --  പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
  ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്ലമിക അധ്യാപനം


  മുസ്ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത് കാണുക


  عن أبي جحيفة قال: خَرَج علينا رسولُ اللَّهِ صلى الله عليه وسلّم بالهاجِرةِ، فأُتِيَ بوَضوءٍ فتَوضَّأَ، فجعلَ الناسُ يأْخُذونَ مِن فَضلِ وَضوئهِ فيَتمسَّحونَ به، فصلَّى النبيُّ صلى الله عليه وسلّم الظُّهْرَ رَكعتَينِ، والعصرَ رَكعتينِ، وَبينَ يدَيهِ عَنَزَةٌ. (صحيح البخاري رقم 187)

  ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നത് കാണുക

  ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم (شرح مسلم للنووي رحمه الله باب سترة المصلي والندب إلى الصلاة إلى سترة والنهي عن المرور- كتاب الصلاة)

  ഈ ഹദീസിൽ നിന്ന് സജ്ജനങ്ങളുടെ (നബിയുടെത് മാത്രമെന്നല്ല പറഞത്. ബഹുവചനമായ “സ്വാലിഹീന’ എന്നാണ് കൊടുത്തത്) തിരു ശേഷിപ്പുകളിൽ നിന്ന് ബറക്കത്ത് ആശിക്കാമെന്ന് കിട്ടും. മാത്രമല്ല സ്വാലിഹീങ്ങൾ കഴുകിയ വെള്ളത്തിന്റെ ബാക്കിയും അവരുടെ ഭക്ഷണത്തിന്റെ യും പാനീയത്തിന്റെയും ബാക്കിയും അവരുടെ വസ്ത്രവും ഇതിന്നാ‍ായി ഉപയോഗിക്കാമെന്നും കിട്ടും  പോസ്റ്റ്
  ഇവിടെ ക്ലിക് ചെയ്ത് വായിക്കാം

  അറിയാന് ആഗ്രഹിക്കുന്നവര്ക്ക് വേണ്ടി മർകസിലെ തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്, നന്ദി പ്രസംഗം എല്ലാം ഇതില് അടങ്ങിയിരിക്കുന്നു.

  click here


  ഇവിടെയും കാണാം


  നബി (സ)തങ്ങളുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകൾ ഇമാം ഹുസൈൻ മസ്ജിദിൽ
  തിരുകേശത്തിന്റെ പ്രത്യേകതയെ പറ്റി വിവരിക്കുന്നു

  Rare belong to Rasoolullah in Masjid Imam Hussain click here  അബുദാബിയിൽ ശൈഖ് ഖസ്റജിന്റെ വീട്ടിൽ ഈ വർഷം (2011) റബിഉൽ അവ്വൽ പന്ത്രണ്ടാ‍ം രാവിനു നടന്ന മൌലിദ് സദസ്സ്
  click here

  കൂട്ടിവായിക്കാൻ തിരുകേശം


  It is said in the same volume of the same book, “Khalid bin Waleed asked Abu Talhah to give him from the hair of the Prophet (صلى الله عليه و سلم) when the Prophet (صلى الله عليه و سلم) distributed his hair among the Sahaba. And he asked to give him from the front side of the head. And Abu Talhah gave him from the front side. And that is the reason he was always in the front.”

  Unfortunately there are some wicked people who are bit vary on paying esteem to belongings of Rasoolullah (صلى الله عليه و سلم). Though they boast themselves as ideologists or purists their stance is clear. They unplug their evil tongue and pen to disrespect Allah’s prime creation Rasoolullah (صلى الله عليه و سلم).

  Real believers who love Rasoolullah (صلى الله عليه و سلم) know that there were similar bands even during His time called hypocrites. So their love and respect to anything related to Rasoolullah (صلى الله عليه و سلم) will not fade by effect of ugly interference of these people, rather it will amplify further and farther.

  പോസ്റ്റ് വായിച്ച് അത് “തിരിയുന്ന ഭാഷയിലാക്കാൻ പറയരുത്.. പക്ഷെ സത്യം മനസിലാക്കാൻ താത്പര്യമുള്ളവർ ഈ പോസ്റ്റ് വായിക്കാതെ ഒഴിവാക്കരുത്

  Read the post a precious collection –Sacred Hair of Rasoolullah(sa) Click here to read


  നല്ലത് പ്രവർത്തിക്കാനും നല്ലത് പ്രചരിപ്പിക്കാനും കഴിയട്ടെ..എന്ന പ്രാർത്ഥനയോടെ

  ReplyDelete
 31. നബിയെ അല്പമെങ്കിലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെങ്ങിനെ ഇതെല്ലാം അന്ധവിശ്വാസം എന്ന് പറഞ്ഞു തളളാന്‍ കഴിയും? ഇവിടെ Noushad Vadakkel ന്റെ വിഷമം എ പി ഉസ്താദിന് തിരുനബിയുടെ കേശം ലഭിച്ചതാണ്. നബിയും സ്വഹാബതിനെയും സ്നേഹിക്കാത്ത നിങ്ങലെപോലുള്ള കപട വിശ്വാസികള്‍ക്ക് തിരുനബിയുടെ കേശത്തിനെ പറ്റി പറയാന്‍ യാതൊരു അര്‍ഹതയുമില്ല. വ്യക്തിഹത്യക്കായി മഹാന്മാരെ തള്ളിപ്പറയുന്നതാണ് നിങ്ങലെപോലുള്ളവരുടെ ശീലം. ഇനിയെങ്കിലും ഇതെല്ലാം നിര്‍ത്തി നന്മയുടെ പാതയില്‍ വരണമെന്നാണ് എന്റെ അഭ്യര്‍ഥന. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌, സ്വല്ലല്ലാഹു അലൈഹി വ സല്ലം....

  ReplyDelete
 32. ഈ ലഖുലേഖ ഇവിടെ ചേര്‍ത്തതിനു വളരെ നന്ദി നൌഷാദ് ഭായ്. ഇവരൊക്കെ എന്ത് പറഞ്ഞാലും വാ പൊളിച്ചു വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പാവം പാമാരക്കൂട്ടമുണ്ടിവിടെ! അവരുടെ ബുദ്ധി വികാസത്തിന് നമുക്ക് പ്രാര്‍ഥിക്കാം.

  ReplyDelete
 33. മുടി അസ്സലോ വ്യാജനോ എന്നതവിടെ ഇരിക്കട്ടെ. ആദ്യം നമുക്ക് നബി(സ)യുടെ ജീവിതചര്യ പിന്‍പറ്റി ജീവിക്കാന്‍ ശ്രമിക്കാം .അതാണ്‌ യഥാര്‍ഥ പ്രവാചകസ്നേഹം.
  അതിനു ശേഷം നമുക്ക് മുടിയെ ബഹുമാനിക്കാം. അതല്ലേ നല്ലത്!

  ReplyDelete
 34. എന്താ പടച്ചോനെ ചെയ്യുക.... ഇങ്ങനെ ഇസ്ലാമിനെ കൊമാളികലക്കുന്ന ഈ മടയന്‍ മാരെ സപ്പോര്‍ട്ട് ചെയ്യാനും നമ്മുടെ ഈ കേരളത്തില്‍ ആളുകളുണ്ടല്ലോ...
  അള്ളാഹു ഇത്തരകരില്‍ നിന്നും നമ്മളെ കാക്കുമാരകട്ടെ.... ആമീന്‍.........:)

  ReplyDelete
 35. @മുല്ല entha parayunnath mulla.............
  pozhinhe veena mudi waste aaane nammude,,,,,,,,, pakshe Allah'nte rasool'nte aghane allatto......
  vakukal sukshiche.......
  nighal vishwasikenda......
  charitrham padiku....puthhan prasthanathinte nizhalil prathikarikkaruth.....
  avar innale mulachatha....

  ReplyDelete
 36. കടന്നുവന്നത് കഴിഞ്ഞ കാല പണ്ഡിതന്മാരുടെ ചെറിയ അശ്രദ്ധയും, മ്വ്‌നവുമൊക്കെ കൊണ്ടാണ് ; ഇന്നിപ്പോള്‍ കണ്ടില്ലേ എന്തൊക്കെ പേക്കുത്തുകലാണ് പലയിടത്തും അരങ്ങേറുന്നത് ; ഇനിയും പുതിയ അനാജാരങ്ങളിലേക്ക് സമുഹത്തെ തള്ളിവിടാന്‍ സാധ്യതയുള്ള സംഗതികള്‍ നമ്മള്‍ എതിര്‍ക്കുക തന്നെ വേണം, നമ്മുടെ മ്വ്‌നമൊ അശ്രദ്ധയോ കൊണ്ട് അനാജാരങ്ങളിലേക്ക് സമുഹം വഴിമാരരുത്. ഇന്ന് ആള്‍ദൈവങ്ങളുടെ കാലമാണ്, മാനസിക സംത്ര്‍പ്തിഇല്ലാതെ ഉഴലുന്ന ജനങ്ങള്‍ എവിടെയാണ് സംത്ര്‍പ്തി എന്നന്വഷിച്ചു നടക്കുകയാണ് അവര്‍ക്ക് മുന്നില്‍ നമുക്ക് എധാര്‍ത്ഥ ഇസ്ലാമിനെ തുറന്നുവെക്കാം, വിവാതങ്ങള്‍ക്ക് വിടനല്കുക; ബര്‍ക്കത്തിനു വേണ്ടിയുള്ളത് വിദുഅതിലേക്കെതാതിരിക്കാന് ജാഗ്രത പാലിക്കുക, ഈ കുറിപ്പുകള്‍ പോലും നന്മ ഉദ്ധേശിച്ചുള്ളത്ആയിരിക്കട്ടെ. എങ്കില്‍ നിയ്യത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് പ്രതിഫലവുമുണ്ട്.

  ReplyDelete
 37. കടന്നുവന്നത് കഴിഞ്ഞ കാല പണ്ഡിതന്മാരുടെ ചെറിയ അശ്രദ്ധയും, മ്വ്‌നവുമൊക്കെ കൊണ്ടാണ് ; ഇന്നിപ്പോള്‍ കണ്ടില്ലേ എന്തൊക്കെ പേക്കുത്തുകലാണ് പലയിടത്തും അരങ്ങേറുന്നത് ; ഇനിയും പുതിയ അനാജാരങ്ങളിലേക്ക് സമുഹത്തെ തള്ളിവിടാന്‍ സാധ്യതയുള്ള സംഗതികള്‍ നമ്മള്‍ എതിര്‍ക്കുക തന്നെ വേണം, നമ്മുടെ മ്വ്‌നമൊ അശ്രദ്ധയോ കൊണ്ട് അനാജാരങ്ങളിലേക്ക് സമുഹം വഴിമാരരുത്. ഇന്ന് ആള്‍ദൈവങ്ങളുടെ കാലമാണ്, മാനസിക സംത്ര്‍പ്തിഇല്ലാതെ ഉഴലുന്ന ജനങ്ങള്‍ എവിടെയാണ് സംത്ര്‍പ്തി എന്നന്വഷിച്ചു നടക്കുകയാണ് അവര്‍ക്ക് മുന്നില്‍ നമുക്ക് എധാര്‍ത്ഥ ഇസ്ലാമിനെ തുറന്നുവെക്കാം, വിവാതങ്ങള്‍ക്ക് വിടനല്കുക; ബര്‍ക്കത്തിനു വേണ്ടിയുള്ളത് വിദുഅതിലേക്കെതാതിരിക്കാന് ജാഗ്രത പാലിക്കുക, ഈ കുറിപ്പുകള്‍ പോലും നന്മ ഉദ്ധേശിച്ചുള്ളത്ആയിരിക്കട്ടെ.

  ReplyDelete
 38. സാധാരണ മനുഷ്യന്റെ അജ്ഞാത ചൂഷണം ചെയ്യുന്നവര്‍ക്ക് എല്ലാം ബിസിനെസ്സ്‌!

  ReplyDelete
 39. താങ്കള്‍ ബ്ലോഗ്‌ എഴുതിയത് കൊണ്ട് ഉദേശിച്ചത് എന്താണ് .തിരുശേഷിപ്പുകളോട് ആദരവു പാടില്ലെന്നോ??എങ്കില്‍ പ്രചാരകന്‍ കൊടുത്ത ഹദീസ് നിഷേദിക്കുന്നു.ഇനി നബിയെ സ്വപ്നത്തില്‍ ദര്ഷികാന്‍ കഴിയില്ലെന്നാണോ താങ്കള്‍ പറയുന്നത്?തെളിവ് വല്ലതും? മുജഹിട് കാരുടെ കാന്തപുരം വിരോദം പ്രവാചക നിന്ദ വരെ എത്തി.
  മുല്ല പറഞ്ഞ കമന്റു കണ്ടോ ?
  "മുടിയും നഖവുമൊക്കെ അവനവന്റെ ദേഹത്തിരിക്കുമ്പോള്‍ കാണാന്‍ ഭംഗിയുണ്ടാകും.അല്ലാതെ പൊഴിഞ്ഞ് വീണ മുടിയും നഖവുമൊക്കെ വേസ്റ്റ് തന്നെയാണു."
  ihil thankalum pankaliyanu..

  ReplyDelete
 40. r.Abu Anfal:
  വന്ധ്യതയ്ക്ക് തേന്‍ ചികിത്സയുമായി അബു അന്‍ഫാല്‍

  വന്ധ്യതാ നിവാരണത്തിന് പ്രകൃതി വിഭവങ്ങളും പൗരാണിക വൈദ്യ വിജ്ഞാനങ്ങളും കോര്‍ത്തിണക്കിയ ചികിത്സാരീതി.
  ഖുര്‍ ആനും ഹദീസും..

  കൂടുതല്‍ വായിക്കുക :http://www.kasaragod.com/news_details.php?CAT=19&NEWSID=48711

  ReplyDelete
 41. ഈ പോസ്റ്റ് വായിച്ചു. ആശംസകൾ!

  ReplyDelete
 42. علامته القيامة

  ReplyDelete
 43. علامته القيامة

  ReplyDelete

new old home
 
back to topGet This