July 26, 2010

ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാന്‍ കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരന്‍..




ഞാനും ഒരു മാപ്പിളയാണ്..മലപ്പുറത്തുകാരന്‍..പത്തു മക്കളുടെ പിതാവകണമെന്നു ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി....എന്റേതെന്നു പറയാന്‍ പത്തു മക്കള്‍ വേണം. വീടിനും കുടുംബതതിതിനും എന്റെ നാടിനും ഉപകാരപെടുന്ന സല്സ്വഭാവികളായ പത്തു മക്കള്‍...അവരുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ഒരു രാഷ്ട്രീയമോ വര്‍ഗീയമോ ആയ മുതലെടുപ്പ് നടത്താനല്ല മറിച്ചു അന്തസ്സും ആത്മാഭിമാനവും മനുഷ്യതവും മരിച്ചിട്ടില്ലാത്ത പത്തു മക്കള്‍ക്ക്‌ ജന്മം കൊടുക്കാന്‍ കഴിഞ്ഞെല്ലോ എന്നാശ്വസിച് അഭിമാനം കൊള്ളാന്‍ വേണ്ടി.....അതെന്റെ പരലോക ജീവിതത്തിനു മുതല്കൂട്ടാകാന്‍ വേണ്ടി....അല്ലാതെ ഒന്നിനും കൊളളാത്ത ഒന്നോ രണ്ടോ എണ്ണതിനു ജന്മം നല്‍കി മുഖ്യമന്ത്രിയെപ്പോലെ വിലപിക്കുന്ന കുറെ ആളുകള്‍ക്ക് വിലാപത്തിന് സാഹചര്യം സൃഷ്ടിക്കണം എന്നെനിക്കുട്ദെശമില്ല...... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന ഞാന്‍ അറിയുന്ന ഒരുപാട് ബാപ്പമാര്‍ എന്റെ അറിവിലുണട്. അവരുടെ പിന്‍ഗാമിയാവാന്‍.... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന എന്റെ ഉപ്പയെ ഞാന്‍ പലവുരു അറിഞ്ഞിട്ടുണ്ട്...ആ ഉപ്പാക്ക് അന്തസ്സുള്ള കുറെ പേര മക്കളെ സമ്മാനിക്കാന്‍.............ഇങ്ങനെ നീണ്ടു പോകുന്നു എന്റെ ലക്‌ഷ്യം...

നിയാസ്‌ മുഹമ്മദ്‌ മോങ്ങം

7 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. ഹഹഹഹ.... കൊള്ളാം നിയാസ് !!
    പാവം... ആ പെണ്ണിന്റെ ഗതി !!!
    ഇതിനെയാണ് ഇസ്ലാമിക മതരോഗം എന്നു വിളിക്കേണ്ടത് :)

    ReplyDelete
  2. പത്ത് മതിയോ? ഇരുപത്തൊന്നാണെന്നു തോന്നുന്നു കേരളത്തിന്റെ റെക്കോര്‍ഡ്. ഒന്നു ആഞ്ഞ് ശ്രമിച്ചാല്‍ പുഷ്പം പോലെ തകര്‍ക്കാം ആ റെക്കോര്‍ഡ്. :)

    ReplyDelete
  3. മക്കളുടെ എണ്ണമല്ല മറിച്ചു ,അവര്‍ എങ്ങനെയുള്ളവരാകണമെന്ന നിയാസിന്റെ ആഗ്രഹത്തെ പരിഹസിക്കുന്ന രണ്ടു ചങ്ങാതിമാരെ മുകളില്‍ കണ്ടു . കൊള്ളാം സബാഷ്‌ ....
    ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം ...അല്ലെ ?

    ReplyDelete
  4. Niyas sarvavidha aashamsakalum nerunnu. kooduthal prasavikkunna sthreekal swargathil pokumennu kettittund. tahnagalkku allahu nallathu varuthatte. Aameeen..

    ReplyDelete
  5. നിയാസ്‌
    നല്ല ശ്രമം.. മക്കളെ ജനിപ്പിച്ച് അവര്‍ക്ക് തോന്നിയപോലെ ജീവിക്കാന്‍ വിടുന്ന , മക്കളെ വളര്‍ത്താന്‍ നേരമില്ലാതെ അന്യമതസ്ഥരുടെ നെഞ്ചത്ത്‌ കയറിയിരുന്നു മതവിരോധം മതരോഗം വളര്‍ത്തുന്ന ചില നശിച്ചു നാരാണക്കാല്ല് പിടിച്ച ജന്മങ്ങള്‍ക്ക് പേടി സ്വപ്നമാകുക.
    ജനിപ്പിച്ചട്ടവര്‍ക്ക് സഹജീവികളുടെ കഴുത്തറുക്കാന്‍ മൌനാനുവാദം കൊടുക്കുന്ന മതഭ്രാന്ത് മൂത്ത അച്ഛന്‍മാര്‍ക്കിടയില്‍ നിയാസ്‌ വേറിട്ട്‌ നില്‍ക്കട്ടെ.
    നന്മ പറഞ്ഞു കൊടുത്ത് , സഹജീവികളെ സ്നേഹിക്കാന്‍ പഠിപ്പിച്ചു അവരെ നീ ലോകത്തിനു മാതൃകകള്‍ ആക്കുക
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. നന്മ പറഞ്ഞു കൊടുത്ത് ,തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന സഹജീവികളെ സ്നേഹിക്കാന്‍ പഠിപ്പിച്ചു, അവരെ നീ ലോകത്തിനു മാതൃകകള്‍ ആക്കുക

    ReplyDelete
  7. നിയാസിണ്ടേ മനസ്സിലെ വിങ്ങല്‍ ആണിവിടെ പ്രകടമാകുന്നത് ഒരിക്കലും പത്തു മക്കളുടെ അച്ചനാകുകയല്ല അടെഹതിണ്ടേ ഉദ്ദേശം എന്ന് തോന്നുന്നു . പത്തു മക്കള്‍ അല്ല ഇവിടെ പ്രധാനം നാടിനും, സമൂഹത്തിനും , കുടുംബത്തിനും ഉപകരിക്കതക്ക രണ്ടു പേരുണ്ടായാല്‍ ധാരാളം മതി .ജന സംഗ്യ വര്ധിപിച്ചത് കൊണ്ട് ആരും ഉദ്ദേശിച്ച ഫലം ഉണ്ടാകനമെന്നുമില്ല .

    ReplyDelete

new old home
 
back to topGet This