ഇനി പ്രതി ആകാനില്ല
ഫേസ്ബുക്ക് ഗ്രൂപ് രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രൂപ്പാണ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ് . അതിന്റെ ഒരു അഡ്മിന്‍ ആയി ആറു മാസത്തോളം എനിക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു ...
വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ബ്ലോഗ്ഗര്‍മാര്‍ അതില്‍ സജീവ പന്കാളികളായിട്ടുണ്ട് .
വിവിധ സന്ദര്‍ഭങ്ങളില്‍ ചില ആളുകളുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട് ...അതിലൊക്കെ എന്നെ പ്രതി ആക്കി പലരും രക്ഷപെടുന്ന പ്രവണതയോട് മനം മടുത്തു ഞാന്‍ അതില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് ..കുറഞ്ഞ നാളുകള്‍ കൊണ്ട് നേരില്‍ കാണാത്ത വ്യക്തിത്വങ്ങള്മായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഒരു പ്രധാന നേട്ടമായി ഞാന്‍ കാണുന്നത് ...അവരില്‍ പലരും ഒരു പക്ഷെ എന്നെ തെറ്റിദ്ധരിച്ചേക്കാം എന്ന
ഒരു വേദന കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് എഴുതുന്നത് ...
ഫൈസ് മദീന പ്രശ്നം
ഗ്രൂപ്പിന്റെ തുടക്കത്തിലേ തന്നെ വിവിധ ആശയ അഭിപ്രായ ചിന്താഗതികള്‍ പുലര്‍ത്തുന്ന അംഗങ്ങള്‍ക്കിടയില്‍
സൌഹൃദത്തിനു കോട്ടം തട്ടാതിരിക്കുക എന്ന നല്ല ഉദ്ധേശത്താല്‍ ഗ്രൂപ്പിന്റെ നിയമാവലി കര്‍ശനമായി മുഖം നോക്കാതെ നടപ്പിലാക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമായി അതില്‍ പ്രതിഷേധിച്ചു ഫൈസ് മദീന എന്ന സുഹൃത്ത് ഗ്രൂപ്പില്‍ നിന്നും സ്വയം പുറത്തു പോയി ...അത് എനിക്ക് ഒരു വിഷമമായി അനുഭവപ്പെട്ടപ്പോള്‍ ഞാനും സ്വമേധയാ ഗ്രൂപ്പ് വിട്ടു ..പിന്നീട് നൌഷാദ് അകമ്പാടം എന്ന അഡ്മിന്‍ എന്നെ ഫോണില്‍ വിളിക്കുകയും ഗ്രൂപ്പിലേക്ക് വീണ്ടും വരണം എന്ന് സ്നേഹ പൂര്‍വ്വം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വെച്ച ഒരു ഡിമാന്‍ഡ് എന്നോടൊപ്പം ഫൈസ് മദീന കൂടി ഗ്രൂപ്പില്‍ വരണം എന്നാണു ... അതനുസരിച്ച് അദ്ദേഹം ഫൈസ് മദീനയുമായി നേരില്‍ ബന്ധപ്പെട്ടപ്പോള്‍ ചില തിക്ത അനുഭവങ്ങള്‍ ഉണ്ടാവുകയും തിരികെ വന്ന അദ്ദേഹം ഫൈസ് മദീന ഗ്രൂപ്പില്‍ വന്നാല്‍ അദ്ദേഹം ഗ്രൂപ് വിടും എന്ന് പറയുകയാനുണ്ടായത് ...(ഇസ്മയില്‍ ചെമ്മാടിന് ഇത് അറിയാം എന്നാണു എന്റെ വിശ്വാസം .അദ്ദേഹം കൂടി ഉല്പ്പെട്ട ഒരു ഗ്രൂപ് മെസ്സജില്‍ നൌഷാദ് അകമ്പാടം ഇത് സൂചിപ്പിച്ചിരുന്നു )
എന്നാല്‍ ഇവിടെ ഫൈസൂ മദീനയെ തിരിച്ചെടുക്കണം എന്ന് പറഞ്ഞ ഞാന്‍ അവസാനം പ്രതിയായി അറിയപ്പെടുന്നു ...!!!!!
നമ്മള്‍ ഗ്രൂപ്
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന് ബദലായി വന്ന ഒരു ഗ്രൂപ് ആണ് ഇത് എന്നും അതിലെ സജീവ അംഗങ്ങളായ കണ്ണന്‍ ,ഹഫീസ് ,അഞ്ചു അനീഷ് എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് നൌഷാദ് അകമ്പാടം ആണ് .ഈ ലിസ്റ്റില്‍ ജാബിര്‍ മലബാറിയെ കൂടി ഉള്‍പ്പെടുത്തുകയാണ് ഇംതിയാസ് ചെയ്തത് ...എന്നാല്‍ അത് വേണ്ട എന്ന എന്റെ അഭിപ്രായം മാനിച്ചു അവര്‍ അത് വേണ്ടെന്നു വെച്ചു...
എന്നാല്‍ ഇതൊന്നും അറിയാതെ ആ അവസരതിലോക്കെ ഗ്രൂപ്പില്‍ പലരും പരോക്ഷമായി എനിക്കെതിര്ല്‍ ഇത്തരം ഊഹാപോഹങ്ങളൊക്കെ പരത്തുവാന്‍ ശ്രമിച്ചു ...എനിക്ക് ഇഷ്ടമില്ലാത്തവരെ ഒക്കെ പുറത്താക്കുവാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം ... ഗ്രൂപ് അംഗങ്ങളുടെ ഇടയില്‍ എനിക്ക് വില്ലന്‍ പരിവേഷമാണെന്നു അഞ്ചു അനീഷ് എനിക്ക് മെസ്സേജ് അയച്ച കൂട്ടത്തില്‍ അറിയിച്ചിരുന്നു .(ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ എന്താണെന്ന് അറിയുവാന്‍ വേണ്ടി അയച്ച ഒരു മെസ്സേജ് ആണ് അത് ) അവിടെയും നിരപരാധി ആയ ഞാന്‍ വീണ്ടും പ്രതി സ്ഥാനത്തായി ...
റെജി പ്രശ്നം
ഞാന്‍ ഇന്നും ഖേദിക്കുന്ന ഒരു സംഭവമാണ് റെജിയുമായി ബന്ധപ്പെട്ട പ്രശ്നം . ഗ്രൂപ്പിന്റെ നിയമാവലിയെ പരിഗണിക്കാതെ റെജി പല പോസ്റ്റുകളുടെയും അടിയില്‍ കമന്റ് ചെയ്യുന്ന കൂടെ തന്നെ തന്റെ ബ്ലോഗിന്റെ ലിങ്ക് ഇട്ടു എന്നതായിരുന്നു ഒരു പ്രശ്നം ...(മറ്റൊന്ന് അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുവാന്‍ വിലക്ക് ഉള്ളപ്പോള്‍ രണ്ടു പേരെ റെജി ഗ്രൂപ്പില്‍ ചേര്‍ത്തു.) അത് മെസ്സേജ് വഴി അറിയിച്ചിട്ടും റെജിയുടെ ഭാഗത്ത് നിന്നും വീണ്ടും നിയമാവലിയുടെ ലംഘനം ആവര്‍ത്തിച്ചപ്പോള്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കേണ്ടി വന്നു ... എന്നാല്‍ വീണ്ടും അയാളെ ചേര്‍ക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ അകമ്പാടം എന്നെ അറിയിക്കുകയും ,റെജിയെ വീണ്ടും ഗ്രൂപ്പില്‍ ചേര്‍ക്കുവാന്‍ വേണ്ടി ഞാന്‍ റെജിക്ക് friend request അയച്ചു സുഹൃത്ത് ആക്കിയ ശേഷം ചേര്‍ക്കുവാന്‍ ശ്രമിച്ചു ..എന്നാല്‍ നേരത്തെ പുറത്താക്കിയപ്പോള്‍ permanently ban ചെയ്തതിനാല്‍ ചേര്‍ക്കുവാന്‍ കഴിയാതെ വന്നു ..പക്ഷെ റെജി എനിക്ക് അയച്ച മെസ്സജില്‍ എന്നെ കടുത്ത വര്‍ഗ്ഗീയ വാദി ആയി ചിത്രീകരിക്കുവാനാണ് ശ്രമിച്ചത് .അതോടെ ആ അദ്ധ്യായം അടഞ്ഞു
അച്ചടക്ക സമിതി
എന്നൊരു സെക്രെറ്റ് ഗ്രൂപ്പ് ഉണ്ട് ...അതില്‍ ഒന്‍പതു പേരാണ് ഉള്ളത് .അങ്ങനൊരു ഗ്രൂപ് ഉണ്ടായി എന്നതല്ലാതെ അതിന്റെ ഘടന എന്താണെന്ന് പോലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല .. അത്തരമൊരു സാഹചര്യത്തില്‍ പ്രകടമായ നിയമാവലി ലംഘനത്തിന് നടപടി എടുക്കുന്ന സാഹചര്യത്തില്‍ വിവാദമായ പോസ്ടിന്റെയോ ,കംമെന്റിന്റെയോ സ്ക്രീന്‍ ഷോട്ട് ഇംതി, അകമ്പാടം എന്നിവരെ 'മ അട്മിന്‍സ്' എന്ന ഞങ്ങള്‍ മൂന്നു പേര്‍ മാത്രെം ഉള്ള ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു അറിയിക്കുന്ന പതിവാണ് ഇത് വരെ തുടര്‍ന്ന് പോന്നിട്ടുള്ളത് .
ഇപ്പോള്‍ എന്താണ് പ്രശ്നം
മലയാളം ബ്ലോഗ്ഗെര്സിന്റെ നിയമാവലി പട്ടാള ചിട്ടയാണെന്ന ആക്ഷേപം ഉള്ളവരുണ്ട് ...എന്നാല്‍ അതില്‍ എന്താണ് പറഞ്ഞിട്ടുള്ളത് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല . രാഷ്ട്രീയ പോസ്റ്റുകള്‍ അനുവദനീയമല്ല ഗ്രൂപ്പില്‍ .എന്നാല്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബ്ലോഗിന്റെ ലിങ്ക് നല്‍കാം എന്നതിനപ്പുറം അത്തരം പോസ്റ്റുകളില്‍ രാഷ്ട്രീയം ചര്‍ച്ചയോ വിശകലനമോ പാടില്ല എന്ന് എല്ലാവര്ക്കും അറിയാം ..അത് നന്നായി അറിഞ്ഞു കൊണ്ട് തന്നെ രണ്ടു പേര്‍ നടത്തിയ രാഷ്ട്രീയ കമന്റ് കള്‍ അവരെ പുറതാക്കുന്നതിലേക്ക് നയിച്ചു ..അവരെ പുറത്താക്കിയത് എന്ത് കൊണ്ട് എന്ന് ചോദിക്കുന്നവര്‍ക്ക് വിവാദ് പോസ്റ്റും അതിന്റെ സ്ക്രീന്‍ ഷോട്ടും തന്നെ മറുപടിയാണ് ...(ഏറ്റവും താഴെ കാണുക )
ഇതാ ഒരു തെറ്റിദ്ധാരണ
സത്യം എന്ത്
ഫൈസല്‍ കൊണ്ടോട്ടിക്കു അയച്ച മെസ്സജും അതിന്റെ മറുപടിയും താഴെ കാണുക ..അദ്ദേഹത്തിനു april 30 നു നിയമാവലി ലംഘനത്തിന് അയച്ചതാണ്... എന്നിട്ടും വീണ്ടും കരുതി കൂട്ടി നിയമാവലി ലംഘിച്ചാല്‍ അത് ന്യായീകരിക്കെണ്ടവര്‍ക്ക് ന്യായീകരിക്കാം .അത്തരക്കാര്‍ അങ്കമാലിയിലെ പ്രധാന മന്ത്രി സ്വന്തം അമ്മാവന്‍ ആണ് എന്ന് പറഞ്ഞാലും ഞാന്‍ അന്ഗീകരിക്കുകയെ ഉള്ളൂ...കാരണം എനിക്കറിയാം അവര്‍ കണ്ണടച്ച് ഇരുട്ട് ആക്കുകയാണ് എന്ന് ... നിയമാവലി ലംഘനം വീണ്ടും ആവര്തിക്കുകയാനെന്കില്‍ പുറത്താക്കുക എന്ന സ്വാഭാവിക നടപടി എടുത്തതിനു എന്നെ പ്രതി ആക്കെണ്ടവര്‍ക്ക് ആക്കാം ...അല്ലാത്തവര്‍ക്ക് സത്യം ബോദ്ധ്യപ്പെടാം ...
മറ്റൊരു അറിയിപ്പും പ്രതികരണവും കാണൂ ..
ഈ പോസ്റ്റ്
ഇനിയൊരു തിരിച്ചു വരവിനല്ല , ഈ ഗ്രൂപ്പില്‍ ഞാന്‍ നിക്ഷിപ്ത താല്പര്യം കാണിച്ചു എന്ന ഇമ്തിയുടെ ആരോപണം ഇത് വരെ ഞാന്‍ നടത്തിയ പ്രവര്തനങ്ങളോടുള്ള നന്ദി കേടാണ് ...അത്തരക്കാരോട് മറുപടിയില്ല . അത്രയ്ക്ക് തരം താഴ്ന്ന പ്രയോഗം നടത്തുന്നതിന് മുന്‍പായി ആലോചിക്കണമായിരുന്നു കുപ്രചരണം നടത്തുന്നവര്‍ക്കും ,ഗ്രൂപ്പിനെ തകര്‍ക്കുവാന്‍ നടക്കുന്നവര്‍ക്കും വേണ്ടി ഇത്രയ്ക്കു തരം താഴണോ എന്ന് .
ഒരിക്കല്‍ കൂടി വായിക്കാം വില കുറഞ്ഞ ആ ആരോപണം താഴെ :
ഇനി വിവാദമായ പോസ്റ്റും കമന്റും ...
ഇതിലെ കംമെന്റ്കള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുവാന്‍ മനപ്പൂര്‍വ്വം ഇട്ടതാണെന്ന വ്യക്തമായ ബോദ്ധ്യതാല്‍ രണ്ടു പേരെ പുറത്താക്കി എന്നതാണ് സത്യം . അതിനെ നിക്ഷിപ്ത താല്പര്യം എന്ന് വിളിക്കുന്നവര്‍ക്കാനു സത്യത്തില്‍ നിക്ഷിപ്ത താല്പര്യം ഉള്ളത് ..അത് കൊണ്ട് ഞാന്‍ പുറത്തു പോകുന്നു ..ഇനിയും ചെയ്യാത്ത തെറ്റിന് പ്രതി സ്ഥാനത് വരുവാന്‍ എനിക്ക് താല്പര്യമില്ല ...
വളരെ വ്യക്തമാണ് കാര്യങ്ങള്‍ ..പക്ഷെ
(നിയമാവലിയെ കുറിച്ച് ) അജ്ഞത ഉള്ളവരെ കാര്യങ്ങള്‍ ചിലപ്പോള്‍ ബോദ്ധ്യപ്പെടുതുവാന്‍ കഴിഞ്ഞേക്കും ..എന്നാല്‍ (നിയമാവലിയെ കുറിച്ച് ) അജ്ഞത നടിക്കുന്നവരെയോ ?ബ്ലോഗിലെയോ മറ്റോ ഉള്ള ആശയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു ഭിന്നത ഇല്ലാതെ തികഞ്ഞ സൌഹാര്‍ദ്ദ അന്തരീക്ഷം നില നിര്‍ത്തുവാന്‍ ഉള്ള ഒരു ഗ്രൂപ് എന്ന നിലക്കാണ് ഗ്രൂപ്പിനെ ഞാന്‍ കണ്ടത് ...എന്നാല്‍ എന്നെ വ്യക്തി പരമായി പ്രകൊപിപ്പിക്കുന്ന നിയമ ലംഖനം ബോധ പൂര്‍വ്വം നടത്തുമ്പോള്‍ അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടി ബോദ്ധ്യപ്പെടുതുവാന്‍ ബുദ്ധിമുട്ടാണ് ..ഈ ബുദ്ധിമുട്ടാണ് പലരെയും വീണ്ടും വീണ്ടും അനാവശ്യ വിവാദങ്ങലക്ക് പ്രേരിപ്പിക്കുന്നതും ..എന്റെ രാഷ്ട്രീയത്തെ വിമര്ഷിച്ചതിനാണ് ഞാന്‍ അവരെ പുറത്താക്കിയത് എന്ന് നിങ്ങളും വിശ്വസിക്കുന്നു എങ്കില്‍ എനിക്കൊന്നും പറയാനില്ല ..ഞാന്‍ ഒഴിയുകയാണ് ..എനിക്കറിയാം ഏക പക്ഷീയമായ ഒരു കുറ്റപ്പെടുത്തല്‍ ഇവിടെ ഉണ്ടാകും എന്നതില്‍ ..എനിക്ക് വിഷമമുണ്ട് . തങ്ങള്‍ എന്തിനാണ് ഈ ഗ്രൂപ്പില്‍ വന്നത് എന്ന് പോലും തിരിച്ചറിവില്ലാതവരുടെ മുന്നില്‍ ഒരു നിയമാവലിക്കോ , ബോദ്ധ്യപ്പെടുതലിനോ പ്രസക്തി കാണുന്നില്ല ..കഥയറിയാതെ ആരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നു എന്നുണ്ടെങ്കില്‍ അവരെ തിരുത്തുവാനും ഞാന്‍ മിനക്കെടുന്നില്ല ...
അല്ലാഹുവാണെ സത്യം, ഒരു കാര്യം എനിക്ക് നെഞ്ചില്‍ കൈ വെച്ച് പറയുവാന്‍ കഴിയും : വ്യക്തി പരമായ വിരോധത്തിന്റെ പേരില്‍ (അതും പ്രകടമായ പ്രകോപനം ഉണ്ടായപ്പോള്‍ പോലും ) ഒരാള്‍ക്കെതിര്ല്‍ പോലും ഞാന്‍ നടപടി എടുത്തിട്ടില്ല ..എന്നാല്‍ മെസ്സേജ് അയച്ചിട്ടുണ്ട് നിയമ ലംഖനങ്ങള്‍ക്ക് എതിര്ല്‍ ...(പലരും മറുപടി അയച്ചിട്ടില്ല എങ്കിലും മറുപടി അയച്ചു സഹകരിച്ചവരും ഉണ്ട് )
ഒരു ഗ്രൂപ് വിജയിക്കുന്നത് എങ്ങിനെ എന്നത് പോലെ തന്നെ ഒരു ഗ്രൂപ് തകരുന്നത് എങ്ങിനെ എന്ന് കൂടി നമ്മള്‍ ആലോചിക്കണം അപ്പോളെ ഞാന്‍ അനുഭവിച്ച വിഷമം പലര്‍ക്കും മനസിലാകുകയുള്ളൂ ...അപ്പോഴേ ഞാന്‍ സ്വീകരിച്ച നടപടികളുടെ പ്രാധാന്യം മനസ്സിലാകൂ ..
നന്മകള്‍ ആശംസിക്കുന്നു ഏവര്‍ക്കും ..തീര്‍ച്ചയായും.. ഇനിയൊരു തിരിച്ചു വരവില്ല ... നന്ദി ഇത് വരെ എനിക്ക് നല്‍കിയ പിന്തുണകള്‍ക്ക് ..
ഒപ്പം ഈ നല്ല മനസ്സുകള്‍ക്കും
നിങ്ങളുടെ സഹോദരന്‍ -നൌഷാദ് വടക്കേല്‍
updated :
noushad akampadam said:
====================================================================<< മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന് ബദലായി വന്ന ഒരു ഗ്രൂപ് ആണ് ഇത് എന്നും അതിലെ സജീവ അംഗങ്ങളായ കണ്ണന്‍ ,ഹഫീസ് ,അഞ്ചു അനീഷ് എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് നൌഷാദ് അകമ്പാടം ആണ്>>
എന്റെ ഓര്‍മ്മയില്‍ ഒരാളെപ്പോലും ഗ്രൂപ്പില്‍ നിന്ന് ഞാന്‍ പുറത്താക്കുകയോ ( ഒരു നിര്‍ബന്ധിത കേസ് ഒഴിച്ച്)
അങ്ങനെ ആവശ്യപ്പെടുകയോ ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.
കണ്ണനും അഞ്ജുവും വളര്‍ന്നു വന്ന ഈ ഗ്രൂപ്പിനോട് പിന്നെ അവഗണന കാണീച്ചപ്പോള്‍ പോലും ഞാന്‍ തികഞ്ഞ
സംയമനത്തോടെ മാത്രമാണു പെരുമാറിയതെന്ന് അവരോട് തന്നെ ചോദിച്ചാല്‍ അറിയാം.
===================================================================
പ്രിയ അകംപാടംജി,
ഈ വിഷയത്തില്‍ 'മ അട്മിന്‍സ്' ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്കായി ശ്രമിച്ചതുമാണ്. അതുമായി ബന്ധപ്പെട്ടു അയച്ച മെസ്സേജ് (തെളിവ് )ഇതാ :
ഇതൊന്നും നിങ്ങള്‍ രണ്ടും അറിയാതെ ആണോ ? പഴി കേട്ടത് അവസാനം ആ തീരുമാനം പിന്‍ വലിക്കുവാന്‍ വേണ്ടി ഇടപെട്ട ഞാനും ..
ഫിസുവിന്റെ വിഷയത്തില്‍ താന്കള്‍ പറഞ്ഞത് കാണൂ ...
ഇത്ര സൌഹാര്‍ദ്ദമായി പ്രവര്‍ത്തിക്കുമ്പോഴും സജീവമായി ഇടപെടുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഞാന്‍ പ്രതിയാകുന്നത് എങ്ങനെ എന്ന് എന്നോട് ഇത്ര അടുത്ത ബന്ധം പുലര്‍ത്തിയ അകംപാടംജിക്കും ,ഇമ്തിക്കും ആലോചിക്കാമായിരുന്നു ...ആദ്യമേ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടെ ..
വിവിധ സന്ദര്‍ഭങ്ങളില്‍ ചില ആളുകളുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട് ...അതിലൊക്കെ എന്നെ പ്രതി ആക്കി പലരും രക്ഷപെടുന്ന പ്രവണതയോട് മനം മടുത്തു ഞാന്‍ അതില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് ..കുറഞ്ഞ നാളുകള്‍ കൊണ്ട് നേരില്‍ കാണാത്ത വ്യക്തിത്വങ്ങള്മായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഒരു പ്രധാന നേട്ടമായി ഞാന്‍ കാണുന്നത് ...അവരില്‍ പലരും ഒരു പക്ഷെ എന്നെ തെറ്റിദ്ധരിച്ചേക്കാം എന്ന
ഒരു വേദന കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് എഴുതുന്നത് ...



















