November 6, 2012

ചന്ദ്രികക്കിത് ഭൂഷണമല്ല

കേരളത്തിലെ മുസ്ലിം ലീഗുകാര്‍ നെഞ്ചോട്‌ ചേര്‍ത്ത് വെക്കുന്ന പാര്‍ട്ടി മുഖപത്രമാണ്‌ ചന്ദ്രിക .കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പാര്‍ട്ടി നിലപാടുകളും വാര്‍ത്തകളും അറിയാന്‍ രാവിലെ തന്നെ ചന്ദ്രിക വായിക്കുന്ന ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് ഞാന്‍ .
മാധ്യമവും മനോരമയും മംഗളവും മാതൃഭൂമിയും വല്ലപ്പോഴും ദേശാഭിമാനിയും (കയ്യില്‍ കിട്ടിയാല്‍ ) മുടങ്ങാതെ രാവിലെ തന്നെ നോക്കാറുണ്ട് .

ചന്ദ്രിക വായിക്കുന്ന ഒരു ആവേശത്തോടെയല്ല മറ്റു പത്രങ്ങള്‍ വായിക്കുക എന്നതില്‍ പ്രത്യേകിച്ച് അത്ഭുതപ്പെടാനുമില്ല . എന്ത് കൊണ്ടാണ് ഈ താല്‍പര്യവും 'എന്റെ പത്രം' എന്ന ഒരു വികാരവും ഉണ്ടായത് ? അത് ഞാനൊരു ലീഗുകാരന്‍ ആയതു കൊണ്ട് തന്നെ . ലീഗിനെ കുറിച്ച് അഭിമാനിക്കുന്നവന്‍ എന്നത് കൊണ്ട് തന്നെ . കുറ്റങ്ങളും , കുറവുകളും ഉണ്ടായാലും ലീഗ് കരുത്തോടെ നിലനില്‍ക്കേണ്ടതുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ലക്ഷങ്ങളില്‍ ഒരുവനായത് കൊണ്ട് .എന്ത് കൊണ്ടാണ് ലീഗ് നിലനില്ക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാല്‍ , പൊതുവേ പറയുവാനുള്ള കാരണങ്ങളില്‍ ഒന്ന് ഏറ്റവും അധികം മുസ്ലിം മത സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന, അവ തമ്മില്‍ കടുത്ത 'പ്രബോധന മത്സരം' തന്നെ നടക്കുന്ന കേരളമെന്ന ഈ ഇട്ടാ വട്ടത്തു അവയില്‍ ബഹു ഭൂരിപക്ഷത്തെയും ഒരുമിപ്പിക്കുവാനും ,അത് വഴി രാഷ്ട്രീയ ശക്തിയിലൂടെ അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെട്ടു ഭരണഘടന വിഭാവനം ചെയ്യുന്ന അര്‍ഹ്ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ അവര്‍ക്ക് നേതൃത്വം നല്‍കുവാനും മറ്റൊരു പാര്‍ട്ടിയെയും ഞാന്‍ കാണുന്നില്ല . ലീഗിന്റെ പ്രവര്‍ത്തന ചരിത്രം അതിനു സാക്ഷിയാണ് . അത് കൊണ്ട് തന്നെ ലീഗില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു മതസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനും അനുഭാവിക്കും അതിന്റെ പേരില്‍ വിവേചനം ഉണ്ടാകുന്നതായി ആരോപണങ്ങളും അധികം കേള്‍ക്കാറുമില്ല .പിന്നെന്താണ് പ്രശ്നം? എന്ന് ചോദിച്ചാല്‍ ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ഈ വേര്‍തിരിവ് ഉണ്ട് എന്ന സത്യം മൂടിവെക്കാന്‍ കഴിയുകയുമില്ല .കഴിഞ്ഞ പത്ത് വര്‍ഷവും അത് അനുഭവിച്ചറിഞ്ഞ, എന്റെ സ്നേഹിതരോട് പങ്കു വെച്ചിട്ടുള്ള ആളാണ്‌ ഞാന്‍ .കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം പിളരുന്നതിനു മുന്‍പേ തന്നെ ചെറിയ തോതില്‍ ഈ പരാതി ഉണ്ടായിരുന്നു .

കേരളത്തില്‍ ഏറ്റവും അധികം ഉള്ള സുന്നി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ലീഗിലും അധികമായി ഉണ്ട് എന്നത് ഇതിന്റെ ഒരു ചെറിയ കാരണം മാത്രമാണ് . അതിനപ്പുറം ചന്ദ്രികയിലെ വിരലില്‍ എണ്ണാവുന്ന ചില ജീവനക്കാരുടെ (അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ ) താല്പര്യങ്ങളാണ് ഇതിന്റെ പ്രധാന കാരണം എന്ന് മനസ്സിലാക്കുന്നു .

മുജാഹിദ് പിളര്‍പ്പിനു ശേഷം ലീഗിലെയും ചന്ദ്രികയിലെയും ചില നിക്ഷിപ്ത താല്പര്യക്കാരുടെ വാര്‍ത്തകള്‍ തമസ്കരിക്കാനും ചെറുതാക്കുവാനും ഉള്ള ഗൂഡ ശ്രമങ്ങള്‍ എല്ലാ മുജാഹിദ്കള്‍ക്കും അറിവുള്ളതാണ് .

 സമീപ കാലത്ത് എന്റെ ശ്രദ്ധയില്‍ പെട്ട ചില വസ്തുതകള്‍ (അതെ തെളിവുള്ള വസ്തുതകള്‍ ) അറിയിക്കാം എന്ന് കരുതി എഴുതുന്നു . അത് ബധിര കര്‍ണ്ണങ്ങളില്‍ അല്ല ലീഗിനെ സ്നേഹിക്കുന്ന ലീഗില്‍ വേര്‍തിരിവ് വെറുക്കുന്ന കര്‍ണ്ണങ്ങളില്‍ പതിക്കും എന്ന തികഞ്ഞ ആത്മ വിശ്വാസവും എനിക്കുണ്ട് .

മുജാഹിദ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിച്ച ചില ലീഗ് നേതാക്കള്‍ അവസാന നിമിഷം വരാതിരിക്കുന്നതും അതിനു പിന്നില്‍ എതിര്‍പക്ഷം നടത്തിയിട്ടുള്ള സമ്മര്‍ദ്ദങ്ങളുടെ കഥകള്‍ പിന്നീട് പുറത്ത് വന്നിട്ടുള്ളതും ആണ് . അതിന്റെ അവസാനത്തെ ഉദാഹരണമാണ് എറണാകുളത്തു നടന്ന എം എസ് എം സമ്മേളനത്തെ ചെറുതാക്കി നല്‍കാന്‍ ചില കുബുദ്ധികള്‍ നടത്തിയ ശ്രമം . മന്ത്രി ഇബ്രാഹിം കുഞ്ഞും അറിഞ്ഞോ അറിയാതെയോ ഇതില്‍ പെട്ട് പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു .പങ്കെടുക്കാമെന്ന് പറഞ്ഞ അദ്ദേഹം സ്ഥലത്ത് ഉണ്ടായിട്ടും അവസാന നിമിഷം പങ്കെടുക്കാതെ മാറിയതിനു പിന്നില്‍ എന്താണ് കാരണം എന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നും വായിച്ചെടുക്കുവാന്‍ ഏതൊരു മുജാഹിദ് പ്രവര്‍ത്തകനും കഴിയും .


ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളന വാര്‍ത്തക്കും എന്നാല്‍ അതിനു ബദലായി മാത്രം   മറുപക്ഷം വെക്കുന്ന നൂറു പേര്‍ പോലും തികച്ചില്ലാത്ത സമ്മേളന  വാര്‍ത്തകള്‍ക്കും ഒരേ പേജില്‍ ഒരേ പ്രാധാന്യം  നല്‍കുകയും     ചെയ്യുന്നത്  എന്ത് കൊണ്ട് എന്ന് മനസ്സിലാക്കുവാന്‍ ആന ബുദ്ധിയൊന്നും വേണ്ടല്ലോ .. തെളിവുകള്‍ നിരത്തുന്നില്ല. പല തവണ കണ്ടനുഭവിച്ചതാണ്


എങ്ങിനെയാണ് ലീഗ് വളര്‍ന്നതും വിശ്വാസ്യതയും പിന്തുണയും നേടിയതും എന്ന് ആലോചിക്കുവാനുള്ള ബാധ്യത ഈ ജീവനക്കാര്‍ക്ക് ഇല്ലേ ? ഈ കുബുദ്ധിയുടെ തെളിവുകള്‍ ഇപ്പോള്‍ വ്യാപകമായി മുജാഹിദ് കള്‍ക്കിടയില്‍ അവഗണിക്കാനാവാത്ത വിധം പ്രചരിക്കുകയാണ് .വെറുമൊരു ആരോപണമല്ല .

ഞാന്‍ അറിയുന്ന എത്രയോ പേര്‍ ഫേസ് ബുകിലും മറ്റുമായി ഈ വിഷയം പങ്കു വെച്ചു . കടുത്ത ലീഗുകാരായ അവര്‍ പോലും ലീഗിനെ സ്നേഹിക്കുകയും ചന്ദ്രികയെ അതിലെ ചില കുത്സിത ശ്രമക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വെറുത്തു പോകുകയും ചെയ്യുന്നത് എത്ര ദൌര്‍ഭാഗ്യകരം ...!!! ആര്‍ക്കാണ് ഇത് കൊണ്ട് നേട്ടം ?

സമ്മേളന വാര്‍ത്തകളും ചിത്രങ്ങളും തമസ്കരിക്കുകയോ , ചെറുതാക്കി അവഗണിക്കുകയോ ചെയ്‌താല്‍ മുജാഹിദുകള്‍ ഇല്ലാതായിക്കൊള്ളും എന്ന ധാരണയുള്ള അവര്‍ ആണ് മൂഡന്മാര്‍ .

ഇതിനെതിരില്‍ ശക്തമായ പ്രതിഷേധത്തിന് മുജാഹിദുകള്‍ തയ്യാറെടുക്കുകയാണ് .
സോഷ്യല്‍ മീഡിയകള്‍ ആയുധമാക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു . ഞാന്‍ അതിന്റെ മുന്നില്‍ തന്നെയുണ്ടാവും, ഈ അനീതി തുറന്നു കാട്ടുവാന്‍ .

ഇത് വെറും വാക്കല്ല .ഇത് ലീഗിനെതിരെയോ ചന്ദ്രികക്കെതിരെയോ ഏതെങ്കിലും മത സംഘടനകല്‍ക്കെതിരെയോ ഉള്ള പോരും അല്ല . ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല എങ്കില്‍ അത് ഒരു പക്ഷെ വലിയ പൊട്ടിത്തെറി ആയി മാറിയേക്കാം .

ഞങ്ങള്‍ ലീഗിനെ സ്നേഹിക്കുന്നവരാണെങ്കിലും ചന്ദ്രികയിലെ ചില കുത്സിത താല്പര്യക്കാരുടെ 'നിരന്തരമായുള്ള' 'ബോധപൂര്‍വ്വമുള്ള' ഈ അനീതിക്കെതിരെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല .

വാര്‍ത്തകള്‍ നല്‍കുന്നതില്‍ മത സംഘടനകള്‍ക്കിടയില്‍ തുല്യ നീതി വേണ്ട, സാമാന്യ നീതി എങ്കിലും വേണമെന്ന് ചന്ദ്രികയിലെ നിക്ഷിപ്ത താല്‍പര്യക്കാരായ ചിലരെ ബോധ്യപ്പെടുത്താന്‍ വേറെ വഴി കാണുന്നില്ല .
മുകളില്‍ കൊടുത്തിട്ടുള്ള ചിത്രം അതിന്റെ ഒരു 'പ്രതീകാത്മക' 'വൈകാരിക' തുടക്കം മാത്രം .

12 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. ഇതിനെതിരില്‍ ശക്തമായ പ്രതിഷേധത്തിന് മുജാഹിദുകള്‍ തയ്യാറെടുക്കുകയാണ് .
  സോഷ്യല്‍ മീഡിയകള്‍ ആയുധമാക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു . ഞാന്‍ അതിന്റെ മുന്നില്‍ തന്നെയുണ്ടാവും, ഈ അനീതി തുറന്നു കാട്ടുവാന്‍ .

  ഇത് വെറും വാക്കല്ല .ഇത് ലീഗിനെതിരെയോ ചന്ദ്രികക്കെതിരെയോ ഏതെങ്കിലും മത സംഘടനകല്‍ക്കെതിരെയോ ഉള്ള പോരും അല്ല . ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല എങ്കില്‍ അത് ഒരു പക്ഷെ വലിയ പൊട്ടിത്തെറി ആയി മാറിയേക്കാം .

  ഞങ്ങള്‍ ലീഗിനെ സ്നേഹിക്കുന്നവരാണെങ്കിലും ചന്ദ്രികയിലെ ചില കുത്സിത താല്പര്യക്കാരുടെ 'നിരന്തരമായുള്ള' 'ബോധപൂര്‍വ്വമുള്ള' ഈ അനീതിക്കെതിരെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല .

  ReplyDelete
 2. പ്രതിഷേധിക്കുന്നു, വിഷമത്തോടെ...

  ReplyDelete
 3. പ്രതിഷേധിക്കുന്നു, വിഷമത്തോടെ...

  ReplyDelete
 4. ചന്ദ്രികയിലെ ചില കുത്സിത താല്പര്യക്കാരുടെ 'നിരന്തരമായുള്ള' 'ബോധപൂര്‍വ്വമുള്ള' ഈ അനീതിക്കെതിരെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. പ്രതിഷേധമറിയിക്കുന്നു...

  ReplyDelete
 5. കടുത്ത ലീഗുകാരായ അവര്‍ പോലും ലീഗിനെ സ്നേഹിക്കുകയും ചന്ദ്രികയെ അതിലെ ചില കുത്സിത ശ്രമക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വെറുത്തു പോകുകയും ചെയ്യുന്നത് എത്ര ദൌര്‍ഭാഗ്യകരം ...!!! ആര്‍ക്കാണ് ഇത് കൊണ്ട് നേട്ടം ?
  ഞങ്ങള്‍ ലീഗിനെ സ്നേഹിക്കുന്നവരാണെങ്കിലും ചന്ദ്രികയിലെ ചില കുത്സിത താല്പര്യക്കാരുടെ 'നിരന്തരമായുള്ള' 'ബോധപൂര്‍വ്വമുള്ള' ഈ അനീതിക്കെതിരെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല .

  ReplyDelete
 6. വാര്‍ത്തകള്‍ നല്‍കുന്നതില്‍ മത സംഘടനകള്‍ക്കിടയില്‍ തുല്യ നീതി വേണ്ട, സാമാന്യ നീതി എങ്കിലും വേണമെന്ന് ചന്ദ്രികയിലെ നിക്ഷിപ്ത താല്‍പര്യക്കാരായ ചിലരെ മനസ്സിലാക്കിയിരുന്നെങ്കില്.
  'ചന്ദ്രിക'യുടെ മുജാഹിദുകളോടുള്ള അനീതി നമുക്ക് നമ്മുടെ 'വര്‍ത്തമാന'ത്തെ ശക്തിപ്പെടുത്താന്‍ പ്രേരണയാകട്ടെ .

  ReplyDelete
 7. ഒരു ലീഗ് അനുഭാവിയായിരുന്ന ഞാന്‍ കുറെ കാലമായി വോട്ടു കൊടുക്കുന്ന ഒരാള്‍ മാത്രമായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ലീഗിന്റെ വിശാലത നഷ്ടപ്പെട്ടതു മുതല്‍ വോട്ടും കൊടുത്തോളണം എന്നില്ല എന്നിടത്തെത്തി നില്കുന്നു .

  ReplyDelete
 8. ചന്ദ്രികയിലെ ചില കുത്സിത താല്പര്യക്കാരുടെ 'നിരന്തരമായുള്ള' 'ബോധപൂര്‍വ്വമുള്ള' ഈ അനീതിക്കെതിരെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. പ്രതിഷേധമറിയിക്കുന്നു...

  ReplyDelete
 9. പ്രതിഷേധിക്കുന്നു, വിഷമത്തോടെ..

  ReplyDelete
 10. കടുത്ത ലീഗുകാരായ അവര്‍ പോലും ലീഗിനെ സ്നേഹിക്കുകയും ചന്ദ്രികയെ അതിലെ ചില കുത്സിത ശ്രമക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വെറുത്തു പോകുകയും ചെയ്യുന്നത് എത്ര ദൌര്‍ഭാഗ്യകരം ...!!! ആര്‍ക്കാണ് ഇത് കൊണ്ട് നേട്ടം ?
  ഞങ്ങള്‍ ലീഗിനെ സ്നേഹിക്കുന്നവരാണെങ്കിലും ചന്ദ്രികയിലെ ചില കുത്സിത താല്പര്യക്കാരുടെ 'നിരന്തരമായുള്ള' 'ബോധപൂര്‍വ്വമുള്ള' ഈ അനീതിക്കെതിരെ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല .

  ReplyDelete
 11. പ്രതിഷേധിക്കുന്നു, വിഷമത്തോടെ..

  ReplyDelete
 12. This comment has been removed by the author.

  ReplyDelete

new old home
 
back to topGet This