June 25, 2013

ഷാജഹാന് അടുപ്പിലും ആവാമെന്നോ ?

 ചന്ദ്രിക പദവി: വാര്‍ത്ത നല്‍കുന്നതിനു മുമ്പ് സത്യാവസ്ഥ അന്വേഷിച്ചില്ല: തങ്ങള്‍
മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സ്ഥാനത്തു നിന്ന് മാസങ്ങള്‍ക്കു മുമ്പ് താന്‍ ഒഴിവായ കാര്യം സംബന്ധിച്ച് പുതിയ സംഭവമെന്ന രീതിയില്‍ ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും പ്രതിഷേധാര്‍ഹമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലം മുതല്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പദവിയിലുള്ളവര്‍ ചന്ദ്രികയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ചുവരുന്നു. അതിന്റെ തുടര്‍ച്ചയാണ് താനും നിറവേറ്റുന്നത്. ഇതിനിടെ മൂന്നു പതിറ്റാണ്ടിലേറെ കാലം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ആയിരുന്ന മുന്‍ പത്രാധിപര്‍ സി.കെ താനൂര്‍ വിരമിച്ചപ്പോള്‍ സാങ്കേതികമായി ആ താല്‍കാലിക ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു.

രണ്ടു പദവികള്‍ ഒരുമിച്ചു വഹിക്കുന്നതിന്റെ അസൗകര്യം കണക്കിലെടുത്ത് താമസിയാതെ തന്നെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പദവി വഹിക്കുന്നതിന് മറ്റൊരാളെ കണ്ടെത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡയറക്ടറും മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററുമായ പി.കെ.കെ ബാവയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

അതിന്റെ നടപടികള്‍ പൂര്‍ത്തിയായ മുറക്ക് മാസങ്ങള്‍ക്കു മുമ്പ് പുതിയ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു.

വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ തന്നോട് സത്യാവസ്ഥ അന്വേഷിക്കുക പോലുമുണ്ടായില്ലെന്നും തങ്ങള്‍ പറഞ്ഞു.
 =======================================================
വിവാദ വാർത്തയുടെ വാർത്ത

 ****************************************************

ചാനലുകളിൽ വാർത്തകൾ നൽകപ്പെടുമ്പോൾ ആളുകൾ ശ്രദ്ധിക്കാറുള്ള കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അത് ആരാണ് റിപ്പോർട്ട്‌ ചെയ്യുന്നത് എന്നുള്ളത് ആണ് . ഏഷ്യനെറ്റ് ന്യൂസ്‌ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ  എന്ന നിലയ്ക്ക് ഷാജഹാൻ എന്ന കോഴിക്കോട് നിന്നുള്ള റിപ്പോർട്ടറെ താൽപര്യത്തോടെ  ശ്രദ്ധിക്കാറുണ്ട്. അജയഘോഷ് ,പ്രശാന്ത് രഘുവംശം തുടങ്ങിയ റിപ്പോർട്ടർമാരുടെ ഒപ്പം തന്നെ നിൽക്കാവുന്ന  നിലവാരം ഷാജഹാനും ഉണ്ടെന്നാണ് വിശ്വസിച്ചിരുന്നത് . എന്നാൽ മറ്റുള്ളവരെ കുറിച്ച് അവർ ഇഷ്ടപ്പെടാത്ത ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ നൽകുന്നവർ തങ്ങളുടെ തെറ്റായ വാർത്തകളുടെ പേരില് അല്പം പരിഹാസം നേരിടേണ്ടി വന്നാൽ എങ്ങനെ പ്രകൊപിതരാകും എന്നതിന്റെ ഉദാഹരണമാണ് 'ശിഹാബ് തങ്ങള് 'ചന്ദ്രിക' വിട്ടു' എന്ന സത്യമല്ലാത്ത വാർത്ത നൽകിയതിനെതിരായ പ്രതികരണത്തോട്  ഷാജഹാൻ നടത്തിയ വിരട്ടൽ .ഇതാണ് ആ ഭാഗംതങ്ങൾ  വിമർശനങ്ങൾക്കോ , മറുപടികൽക്കോ അതീതരാണ്  എന്ന് മാധ്യമ പ്രവർത്തകർ കരുതുന്നുണ്ട് എന്ന് കരുതുന്നില്ല . അലി മുകളിൽ  എടുത്തുദ്ധരിച്ച  വാചകങ്ങളിൽ ഭൂരിഭാഗവും വള്ളിക്കുന്ന് ബ്ലോഗിലെ പോസ്റ്റിലെ വരികളാണ് .അതേ  ബ്ലോഗിൽ  തന്നെ ഉള്ള കവർ  സ്റ്റോറിക്കാരീ ഓടരുത് എന്ന പോസ്റ്റ്‌ ഷാജഹാൻ ഒന്ന്  വായിക്കണം .  പ്രധാന മന്ത്രിയെ വരെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ്  ഷാജഹാനേ നമ്മൾ ജീവിക്കുന്നത് . വസ്തുതകൾ നിരത്തി ആക്ഷേപ ഹാസ്യ ശൈലിയിൽ വിമർശിക്കുമ്പോൾ അത് ആസ്വദിക്കാനും വിമർശനങ്ങളോട്  സഹിഷ്ണുത കാട്ടുവാനും സാധാരണക്കാരന് പോലും കഴിയും .കഴിയണം .അവിടെ ഷാജഹാന്റെ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായത് കൊണ്ട്  നഷ്ടം ഷാജഹാന് തന്നെ .മാധ്യമ  പ്രവർത്തനം സമൂഹത്തെ നിരീക്ഷിക്കുന്ന , പഠിക്കുന്ന മനസ്സുള്ള സത്യസന്ധത ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്ന ഏതൊരാൾക്കും  ഒരു വെല്ലുവിളി പോലെ  മാത്രം ഏറ്റെടുക്കാൻ കഴിയുന്ന മേഖലയാണ് . ഷാജഹാൻ  ആ മേഖലയിൽ കഴിവ് തെളിയിച്ച ഒരാളാണെന്ന്  ഉറച്ചു  വിശ്വസിക്കുന്നു . അത് കൊണ്ട് പറയട്ടെ പണിയെടുക്കുന്ന  മാധ്യമത്തിന്റെ റെറ്റിങ്ങ്  കൂട്ടാനുള്ള ശ്രമത്തിനിടയിൽ സത്യസന്ധത ചോർന്നു പോകരുത് ..


ഏഷ്യാനെറ്റ്‌ എന്ന  ചാനലിൽ അല്ല പ്രേക്ഷകർ  വാർത്തകളുടെ  വിശ്വാസ്യത കാണുന്നത് . അത് റിപ്പോർട്ട്‌ ചെയ്യുന്ന റിപ്പോർട്ടർമാരിൽ ആണ് . അത് കളഞ്ഞു കുളിയ്ക്കുകയും ,റിപ്പോര്ട്ട് ചെയ്യുന്ന ആളെ കുറിച്ച്  കള്ളം പറയാൻ മടിയില്ലാത്തവൻ എന്ന   മുൻവിധി   ഉണ്ടാക്കുകയും ,അത് ഹാസ്യ രൂപേണയെങ്കിലും ചൂണ്ടി കാണിക്കുന്നവരോട് ഭീഷണി പ്രയോഗിക്കുകയും ചെയ്‌താൽ പിന്നെ ഷാജഹാൻ വാർത്ത  നൽകുമ്പോൾ പ്രേക്ഷകർ റിമോട്ട്  ഉപയോഗിച്ച് ചാനൽ മാറ്റുകയും ചെയ്‌താൽ നഷ്ടം ആർക്കാണെന്ന് ചിന്തിക്കുക .


മലയാളത്തിൽ വാര്ത്താ ചാനലുകൾ പെരുകുകയാണ്  .. അതും മറക്കണ്ട . നമുക്ക് ആർക്കെതിരെയും  എന്തും പറയാം , നമ്മളെ ആരും ഒന്നും പറയരുത് എന്ന പോളിസി ആര്ക്കും ചേര്ന്നതല്ല . പ്രതിരോധിക്കാനും വിമര്ഷിക്കാനും ആര്ക്കും സ്വാതന്ത്ര്യമില്ലെങ്കിൽ വാർത്തകൾ ഒരു പെപറിൽ  എഴുതി മുറി അടച്ചിരുന്നു ആരും കേൾക്കാതെ വായിക്കുന്നതാവും നല്ലത് . ചാനലിൽ വന്നാൽ പ്രതിരോധിക്കും വിമര്ഷിക്കും . അത് ഒരു പൌരന്റെ അവകാശമാണ് .   കൂടാതെ ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ ഇത്തരത്തിൽ ഇടപെട്ടവർ എക്കാലത്തും പരിഹാസ്യരായിട്ടെ ഉള്ളൂ ..

അനുബന്ധമായി വായിക്കുക :
നനഞ്ഞ ഇടം കുഴിക്കലല്ല മാധ്യമപ്രവര്‍ത്തനം
  തന്നെ വിമര്‍ശിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് ലേഖകന്‍                   

5 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. മലയാളത്തിൽ വാര്ത്താ ചാനലുകൾ പെരുകുകയാണ് .. അതും മറക്കണ്ട . നമുക്ക് ആർക്കെതിരെയും എന്തും പറയാം , നമ്മളെ ആരും ഒന്നും പറയരുത് എന്ന പോളിസി ആര്ക്കും ചേര്ന്നതല്ല . പ്രതിരോധിക്കാനും വിമര്ഷിക്കാനും ആര്ക്കും സ്വാതന്ത്ര്യമില്ലെങ്കിൽ വാർത്തകൾ ഒരു പെപറിൽ എഴുതി മുറി അടച്ചിരുന്നു ആരും കേൾക്കാതെ വായിക്കുന്നതാവും നല്ലത് . ചാനലിൽ വന്നാൽ പ്രതിരോധിക്കും വിമര്ഷിക്കും . അത് ഒരു പൌരന്റെ അവകാശമാണ് . കൂടാതെ ഫേസ് ബുക്ക് പോലുള്ള ഇടങ്ങളിൽ ഇത്തരത്തിൽ ഇടപെട്ടവർ എക്കാലത്തും പരിഹാസ്യരായിട്ടെ ഉള്ളൂ ..

  ReplyDelete
 2. കാലം മാറിയത് അറിയാത്ത മാധ്യമ പ്രവര്‍ത്തകനാണോ ഷാജഹാന്‍വിമര്‍ശിക്കാനും കള്ള വാര്‍ത്ത പടച്ചു വിടാനും മാത്രം പഠിച്ചാല്‍ പോര താന്‍ വായുവിലേക്ക് വിടുന്ന വിമര്‍ശനങ്ങളുടെ ഒരു %എങ്കിലും മറ്റുള്ളവരില്‍ നിന്നും ഏറ്റു വാങ്ങാനെങ്കിലും തയ്യാറാവണം മിസ്റ്റര്‍ ഷാജഹാന്‍ ....
  മര്‍ഡോക്ക് എന്ന മുതലാളിയുടെ മൈക്രോഫോണ്‍ {ഷാജഹാന്‍ }ഊതുന്നത് കേട്ട് കൊണ്ട് നില്ക്കാന്‍ ഇന്നത്തെ തല മുറക്ക് നില്‍ക്കാനാവില്ല !

  ReplyDelete
 3. ഇവനെ ഒക്കെ കയ്യടിച്ചു വളര്‍ത്തിയ കൈകള്‍ക്ക് ഇട്ടു തന്നെ ഇവന്‍ കൊത്തി

  ReplyDelete
 4. അയ്യോ
  ഞാന്‍ കമന്റ് ഇടുന്നില്ല
  സൈബര്‍ ആക്റ്റ് പ്രകാരം കേസ് എടുത്താലോ...!!

  ReplyDelete
  Replies
  1. തൂക്കി കൊല്ലുകയൊന്നുമില്ലല്ലോ ..? നമുക്കൊന്ന് കാണാം :)

   Delete

new old home
 
back to topGet This