March 9, 2012

മണി മുത്തുകള്‍

സി പി എം നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം കേരള ജനതയോട് പറഞ്ഞറിയിക്കേണ്ട കാര്യമില്ല . സി പി എമ്മിന് കാര്യമായ സ്വാധീനം ഉള്ള ജില്ലയാണെങ്കില്‍ പറയുകയും വേണ്ട . അവരുടെ നേതാക്കന്മാരുടെ സംസ്കാര സമ്പന്നമായ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും കേള്പ്പിക്കുവാനും ചാനലുകളും ,പത്രക്കാരും ഓടിയെത്തും . പത്രക്കാരും ചാനലുകാരും തന്നെ കാണുന്നുണ്ട് ,തന്റെ വാക്കുകള്‍ കേള്പ്പിക്കുന്നുണ്ട് എന്ന് മനസ്സിലായാല്‍ പിന്നെ നേതാക്കളുടെ വായില്‍ നിന്നും വരുന്ന വാക്കുകള്‍ പറഞ്ഞല്ല കേട്ട് തന്നെ അറിയണം . 


ഇതാ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി  എം എം മണി .

ഇന്നത്തെ ഒരു പത്ര വാര്‍ത്ത കൂടി കാണുക :തൊടുപുഴ: കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ അശ്ലീലവും ഭീഷണിയും കലര്‍ന്ന പ്രസ്‌താവന നടത്തിയതിനു സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ തൊടുപുഴ ഡിവൈ.എസ്‌.പിക്കു പരാതി നല്‍കുമെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടുക്കി പാര്‍ലമെന്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സഭ്യത ലംഘിച്ചുള്ള പ്രസംഗങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ട്ടി സംസ്‌ഥാന നേതൃത്വം തയാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ ഭാഷാ പ്രയോഗം കവലച്ചട്ടമ്പികളുടെ നിലവാരത്തിലും താഴേക്ക്‌ കൂപ്പുകുത്തിയപ്പോള്‍ സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്‌. വാ തുറന്നാല്‍ അശ്ലീലവര്‍ഷവും വായടച്ചാല്‍ അശ്ലീലചേഷ്‌ടകളും പതിവാക്കിയിരിക്കുന്ന സെക്രട്ടറിക്ക്‌ ആശാന്‍ പദവി കല്‍പിച്ചു നല്‍കിയിരിക്കുന്നത്‌ തെറി പ്രയോഗത്തിനും ഗുണ്ടായിസത്തിനുമാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. 

സ്വീകരിക്കാന്‍ തയാറാണെങ്കില്‍ അദ്ദേഹം അര്‍ഹിക്കുന്ന 'കോമാളി രാജന്‍' പദവി നല്‍കി ആദരിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ തയാറാണ്‌. യൂത്തുകോണ്‍ഗ്രസുകാരും കെ.എസ്‌.യുക്കാരും രാഷ്‌ട്രീയ പ്രവര്‍ത്തനം പഠിച്ചത്‌ നല്ല സ്‌കൂളില്‍ നിന്നാണ്‌. അതിനാല്‍ മണിയുടെ കോപ്രായങ്ങള്‍ക്ക്‌ വില കല്‍പ്പിക്കാന്‍ മുതിരുന്നില്ല. നിയമവാഴ്‌ചയോടും ജനാധിപത്യ വ്യവസ്‌ഥിതിയോടുമുള്ള പരസ്യമായ വെല്ലുവിളിയായി മാറിയ പ്രസംഗം നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ നിയമപരമായി നേരിടും. 

സാമൂഹിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസംഗങ്ങള്‍ ഇനിയും ഉണ്ടായാല്‍ അതിനെതിരെ രാഷ്‌ട്രീയമായ പ്രചരണങ്ങള്‍ നടത്താനും പ്രതിരോധിക്കാനും യൂത്ത്‌ കോണ്‍ഗ്രസ്‌ തയാറാകുമെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ അനീഷ്‌ കിഴക്കേല്‍, നിയാസ്‌ കൂരാപ്പിള്ളി, സി.എസ്‌. മഹേഷ്‌, പി.ആര്‍. രാജേഷ്‌ബാബു, ദിലീപ്‌ ഇളയിടം, പ്രമോദ്‌ പുളിങ്കുഴ എന്നിവര്‍ പങ്കെടുത്തു.

1 പ്രതികരണങ്ങള്‍:

  1. പറയുന്നത് കേട്ടാൽ തോന്നും ഇവിടെ രാഷ്ട്രീയക്കാരായ ആളുകളെല്ലാം വളരെ മാന്യമായി പെരുമാറുന്നവരാണെന്ന്. നന്നായിരിക്കുന്നു എഴുത്ത്. ആശംസകൾ.

    ReplyDelete

new old home
 
back to topGet This