July 4, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ഫേസ് ബുക്ക്‌ താരമാവുന്നു ....!!!!

സമീപകാലത്ത് ഏറ്റവും  അധികം  സൈബര്‍ ലോകത്ത് കേള്‍ക്കുന്ന പേരാണ്  സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് .ഇയാള്‍ ആരാണ് എന്നും എന്ത് കൊണ്ടാണ് ഇയാള്‍ ഈ അടുത്ത നാളുകളില്‍ പ്രശസ്തന്‍ (?)ആയതു എന്നും മനസ്സിലായി . ഇദ്ദേഹത്തിന്റെ സ്വത സിദ്ധമായ ചില ചേഷ്ടകള്‍ ബഹു ഭൂരിപക്ഷം ആളുകളിലും  വെറുപ്പുണ്ടാക്കുന്നു എന്നാണു മനസ്സിലാക്കുവാന്‍ കഴിഞ്ഞത് . ഏതായാലും ഫേസ് ബുക്ക്‌  ഗ്രൂപ്പുകളില്‍  ഇദ്ധെഹതിന്റെതായി ഒരു  Fans & Welfare Assosiation  എന്ന പേരില്‍  ഒരു ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടിരിക്കുന്നു .മണിക്കൂറുകള്‍ക്കകം ആയിരത്തിലധികം പേര്‍  ചേര്‍ക്കപ്പെട്ട ഈ ഗ്രൂപ്പ് വളരെ സജീവമാണ് . 

ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ആളുകളുടെ പ്രതികരണം വളരെ രസാവഹമാണ് :

ദൈവമേ ..ആരാ എന്നെ ഈ ഗ്രൂപ്പില്‍ കൊണ്ടിട്ടത് !!,,,ഇങ്ങിനെ ഇന്ജിന്ജ് ആയി കൊല്ലുന്നതിനു പകരം ഒറ്റയടിക്കങ്ങു കൊന്നൂടെ ...!!!!!!!! എന്നെയങ്ങ് കൊല്ല് കൊല്ല് കൊല്ല്
 
അഡ്മിന്‍ ആവാന്‍ താല്പര്യമുള്ളവരില്‍ അപേക്ഷ ക്ഷണിക്കുന്നു....താല്പര്യമുളവര്‍ എത്രയും പെട്ടെന്ന് spanditfans@gmail.com എന്ന ഇമെയില്‍ ഐ ഡി യിലേക്ക് തങ്ങളുടെ ബയോടാറ്റ അയക്കുക....(തെറി അയക്കരുത്....പ്ലീസ്....)
 
നല്ല ഒരു ഗ്രൂപ്പ് ........... ജീവിതത്തില്‍ എല്ലാം തകര്‍ന്നു എന്ന് കരുതി ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ക്ക് ഇവിടെ വന്നു കുറെ നേരം ഇരിക്കാം.... തനിക്കു പറ്റിയതോന്നും ഒരു തകര്‍ച്ചയെ അല്ല എന്ന് തനിയെ തോന്നും.... ലോകത്ത് ഇത്രേം വലിയ കൂതറകള്‍ ഉണ്ടെന്നു അറിയുന്നത് തന്നെ ഒരു ആത്മവിശ്വാസം ഒക്കെ നല്‍കും.....
 ബാക്കിയൊക്കെ നേരിട്ട്    ഇവിടെ ക്ലിക്ക് ചെയ്തു   വായിച്ചു കൊള്ളൂ
 
ഗ്രൂപ്പില്‍ പുതുതായി ചേര്‍ക്കപ്പെടുന്നവര്‍ തങ്ങളോടു എന്ത് വിരോധം ഉണ്ടായിട്ടാണ്  തങ്ങളെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തത് എന്ന് ചോദിച്ചാണ് കടന്നു വരുന്നത് എന്നതാണ് ഈ ഗ്രൂപ്പില്‍ വളരെ രസകരമായി അനുഭവപ്പെട്ടത്  . റിപ്പോര്‍ട്ടര്‍ പോലുള്ള ഗ്രൂപ്പുകളില്‍  വിരുദ്ധ ചേരികളില്‍  നിന്ന് തെറി വിളി വരെ നടത്തുന്നവര്‍ ഈ ഗ്രൂപ്പില്‍ പരസ്പരം തമാശ പറഞ്ഞു രസിക്കുന്നു .തങ്ങളുടെ കടുത്ത  'ശത്രുക്കളെ'  കൂടി  ഈ ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന് പറയുന്നു ...!!!  അതാണ്‌ എനിക്ക് മനസ്സിലാവാത്തത് ...!!!!!
 
ഒരു വ്യക്തിയെ ഇകഴ്ത്ത്തുവാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടതെന്നു കരുതാവുന്ന ഈ ഗ്രൂപ്പില്‍ കീരിയും പാമ്പും ഒരുമിച്ചു സന്തോഷത്തോടെ കഴിയുന്നതില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നു അഭിമാനിക്കാം ....:)

6 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. enthinaada makkale enne ingottu vilichee enikkithuvare ivantaduthulla kaluppe theernnitilla. the real kooooooooooooooooootharaaaaaa...............!!!!

    http://www.facebook.com/home.php?sk=group_162452063824165&view=permalink&id=162825830453455

    ദാ ഇപ്പോള്‍ കണ്ട ഒരു പോസ്റ്റ്‌ ..ഇതെന്താ ഈ ആളുകള്‍ക്ക് ഈ പണ്ഡിറ്റ്‌ നോട് ഇത്ര കലിപ്പ് ?

    ReplyDelete
  2. ഒരാളെ പരിഹസിക്കാന്‍ നിങ്ങള്‍ അയാളേക്കാള്‍ വലിയ വിഡ്ഢികളാവരുത് കൂട്ടരേ!
    -------------------------------------------------------------------------------
    ഹാസ്യം,സറ്റയര്‍,പരിഹാസം ഇതിന്റെയൊക്കെ ഏതറ്റം വരേയും ഒരു പരിധി വരെ പോകാന്‍ മലയാളിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
    പക്ഷേ ശ്രീ,.സന്തോഷ് പണ്ഡിറ്റ് അതിന്റെയൊക്കെ എത്രയോ മുകളിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നതിനാലും ഇത്തരക്കാര്‍ക്ക് വേണ്ടി ബ്ലോഗ്ഗ് പോസ്റ്റിടുന്നതും കമന്റ് എഴുതുന്നതും പോലും തീര്‍ത്തും നിരുല്‍സാഹപ്പെടുത്തേണ്ടത് ആണ്‍ എന്ന് ഉത്തമ ബോധ്യമുള്ളതിനാലും
    ഇത് സാംസ്കാരിക അധ:പതനത്തിന്റെ മറ്റൊരു മുഖമാണ്‍ നമുക്ക് മുന്നില്‍ കാണിക്കുന്നത് എന്ന തിരിച്ചറിവിലും ഇങ്ങനെയൊരു ഗ്രൂപ്പ് പോലും സന്തോഷ് പണ്‍ഢിറ്റ്മാര്‍ക്ക് പ്രോല്‍സാഹനവും അനര്‍ഹമായ പ്രചാരണവും നല്‍കുക വഴി ഇത്തരം പ്രവണതകള്‍ക്ക് അറിഞ്ഞോ അറിയാതെയോ മന്‍:പൂര്‍‌വ്വമോ ഇതിലെ ഓരോ അംഗവും ഭാദവാക്കാവുകയാണ്‍ എന്നാണ്‍ എനിക്ക് ഓര്‍മ്മപ്പെടുത്തുവാനുള്ളത്...

    ഈ ഗ്രൂപ്പിലൂടെ നാം കോമാളി വേഷത്തെ പരിഹസിക്കാന്‍ അതിനേക്കാള്‍ വലിയ കോമാളി വേഷം കെട്ടുകയാണ്‍..

    അറിഞ്ഞ് കൊണ്ട് ഇത്തരം പാതകത്തെ സഹിക്കാനും പ്രോല്‍സാഹിപ്പിക്കാനും
    എനിക്കാവില്ല.
    ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്ത ശ്രീ.ശ്രീജിത്തിനോട് സ്നേഹാദരവ് നിലനിര്‍ത്തിക്കൊണ്ട്
    ഇതിലും ഗൗരവമായ വിഷയങ്ങള്‍ക്കായ് ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാവട്ടെ അല്ലാതെ
    ഇത്തരം കോമാളി വേഷക്കാരുടെ ചെയ്തികള്‍ക്ക് ഓശാന പാടാനുള്ളതല്ല ഓരോ അംഗത്തിന്റേയും വിലപ്പെട്ട സമയം എന്ന് വിനയപൂര്‍‌വ്വം ഓര്‍മ്മപ്പ്പ്പെടുത്തിക്കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

    എല്ലാവര്‍ക്കും നന്ദി,നമസ്ക്കാരം!

    നൗഷാദ് അകമ്പാടം.
    എന്റെ വര.ബ്ലോഗ്സപോട്ട്.കോം

    ReplyDelete
  3. ഒരു വ്യക്തിയെ ഇകഴ്ത്ത്തുവാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടതെന്നു കരുതാവുന്ന ഈ ഗ്രൂപ്പില്‍ കീരിയും പാമ്പും ഒരുമിച്ചു സന്തോഷത്തോടെ കഴിയുന്നതില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നു അഭിമാനിക്കാം ....:)

    ha ha അത് ശരിയാ!!

    ReplyDelete
  4. @നൗഷാദ് അകമ്പാടം

    ഇത് ഒരു തുടക്കമാവാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട് ....

    ReplyDelete
  5. ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റ് സാറും പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞങ്ങള്‍ പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്‌, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്‌, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്‌, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞങ്ങള്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല

    ഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാ‍ര്യങ്ങള്‍ അല്ല സന്തോഷ് സാര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷ് സാറിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് സാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.

    സന്തോഷ് സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.

    പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷ് സാറിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സാര്‍ സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ്സാര്‍ പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.
    കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് നോക്കൂ

    ReplyDelete
  6. സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസോസീയേഷന്‍
    ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റ് സാറും പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞങ്ങള്‍ പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്‌, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്‌, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്‌, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞങ്ങള്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല

    ഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാ‍ര്യങ്ങള്‍ അല്ല സന്തോഷ് സാര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷ് സാറിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് സാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.

    സന്തോഷ് സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.

    പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷ് സാറിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സാര്‍ സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ്സാര്‍ പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.
    കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് നോക്കൂ http://panditfans.blogspot.com/

    ReplyDelete

new old home
 
back to topGet This