December 9, 2012

മദനിക്ക് മനുഷ്യാവകാശം നല്‍കുക





മദനിക്ക് നേരിടേണ്ടി വരുന്ന കടുത്ത നീതി നിഷേധം വേദനാജനകമാണ് ...
ഒരിക്കല്‍ കുറ്റവാളി അല്ല എന്ന്  കോടതി വിധിച്ചു ശിക്ഷാ കാലയളവിനെക്കാള്‍  കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വന്ന മദനിയുടെ ചരിത്രം നമ്മുടെ കോടതികളുടെ ശ്രദ്ധയില്‍ എന്ത് കൊണ്ട് ചര്ച്ചയായില്ല ?!!!  ആരാണ് മദനിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ?

മദനിയുടെ  ഇന്നത്തെ അവസ്ഥക്ക് കാരണം മദനിയുടെ ഒപ്പം വോട്ടു രാഷ്ട്രീയത്തിനായി കൂടിയവര്‍ തന്നെയാണ് . ഒപ്പം തന്നെ മുസ്ലിം ലീഗിനെ തകര്ത്താലേ  കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ തീവ്ര ചിന്തകള്‍ കടത്തി വിടാന്‍ കഴിയൂ എന്ന് ചിന്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി  , എസ് ഡി പി ഐ തുടങ്ങിയ കക്ഷികള്‍ക്കും വലിയ പങ്കുണ്ട് ...

 ലീഗ് എക്കാലവും മദനിയുടെ തീവ്ര നിലപാടുകളെ തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് . ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണ് എന്ന്  വരെ പറയാന്‍ മടിച്ചിട്ടില്ല മദനി . മദനിയുടെ രക്തത്തില്‍ ഓടുന്ന ലീഗ് വിരോധം ( ബാബറി മസ്ജിദിന്റെ തകര്‍ക്കപ്പെടല്‍ അതിന്റെ കാരണമായി മദനി എപ്പോഴും പറയാറും ഉണ്ട് ) ലീഗ് നേതാക്കളെയും അണികളെയും മദനിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും കാരണമായില്ലെന്കിലെ അത്ഭുതമുള്ളൂ ...

ലോകത്ത് ഏറ്റവും അധികം സമാധാനവും സൌഹാര്‍ദ്ദവും നില നില്‍ക്കുന്ന കേരളത്തില്‍   ലീഗ് ജനങ്ങളെ അഭിമുഖീകരിച്ചു നിലപാടുകള്‍ വ്യക്തമാക്കിയപ്പോള്‍ മദനിയും സംഘവും തീവ്ര നിലപാടുകാരെ ഒന്ന് കൂടി തീവ്രമാക്കി , അവരെ വൈകാരികമായി ചിന്തിപ്പിച്ചു  ലീഗിനെതിരെ തിരിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനാണ് ശ്രമിച്ചത് . കേരളീയ സമൂഹത്തില്‍ അതുണ്ടാക്കിയ വിള്ളല്‍ മദനി പോലും വൈകിയാണ് തിരിച്ചറിഞ്ഞത് .
ജയിലില്‍ നിന്നും പുറത്ത് വന്ന മദനി ശംഖുമുഖം കടപ്പുറത്ത് തന്റെ തീവ്ര നിലപാടുകളെ തള്ളി പറഞ്ഞപ്പോള്‍ കേരള ജനത  ഏറെ ആശ്വസിച്ചു കാണും .പക്ഷെ ആ ഏറ്റു  പറച്ചിലില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ  തഴച്ചു വളര്‍ന്ന വിധ്വേഷ വിത്തുകള്‍

 എന്നാല്‍ കൂടെയുള്ള തീവ്ര ചിന്താഗതിക്കാരുടെ സമ്മര്‍ദ്ദം കൊണ്ടാവും എന്ന് കരുതുന്നു മദനി വീണ്ടും പക്വതയില്ലാത്ത പഴയ മദനി ആകുന്ന കാഴ്ചയാണ് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കണ്ടത് .പിണറായിയോടൊപ്പം വേദി പങ്കിട്ടു നടത്തിയ പ്രസംഗത്തില്‍ മദനി വീണ്ടും പഴയ മദനിയായി . തനിക്കു വേണ്ടി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ചെയ്ത സാധ്യമായ പ്രവര്‍ത്തനങ്ങളെ  മദനി ഒരു ദിവസം കൊണ്ട് മറന്നു . (മദനിയുടെ ഈ പക്വതയില്ലായ്മ്മ കൊണ്ട് തന്നെയല്ലേ മദനിയുമായി കൂട്ട് കൂടിയത് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു കനത്ത തിരിച്ചടി കിട്ടി എന്ന് പിന്നീട് സി പി എം വിലയിരുത്താന്‍ കാരണമായത്‌ ?)

അന്ന് പക്ഷെ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു .  എന്നാല്‍ യു ഡി എഫിനും ലീഗിനും എതിരെ മദനി ചെയ്ത പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും  അതിന്റെ പത്തിലൊന്ന് എല്‍ ഡി എഫിന് എതിരെ നടത്തിയിട്ടില്ല .എന്നിട്ടും രണ്ടു തവണ മദനിയെ പിടിച്ചു കൊടുത്തത് എല്‍ ഡി എഫ് ആണ് എന്നത് മദനി മറന്നു .സ്വന്തം കൂടെയുള്ള വിശ്വസ്തന്‍ , മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍  പൂന്തുറ സിറാജ് എത്ര തവണയാണ് പി ഡി പി വിട്ടു പോയതും പുറത്താക്കപ്പെട്ടതും എന്നും മദനി മറന്നു . മദനിയെ പലര്‍ക്കും ഒരു ആയുധമായി ഉപയോഗിക്കാന്‍  മാത്രം മതി എന്ന് മദനി മറന്നു . പുറത്തുള്ള മദനിയെക്കാള്‍ അവര്‍ക്ക് വേണ്ടത് ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...

എന്നാല്‍ ലീഗും യു ഡി എഫും മദനിയോടു മദനി ചെയ്ത ദ്രോഹത്തിന്റെ തോതനുസരിച്ച് എന്ത് ഉപദ്രവമാണ് ചെയ്തത് . മദനിയെ രാഷ്ട്രീയമായി പ്രതിരോധിച്ചതിനെ ജനങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട് . മദനി കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത് എന്ന് എല്ലാവര്ക്കും അറിയാം . 
മദനിക്ക് എന്നല്ല ലോകത്ത് ഒരാള്‍ക്കും മനുഷ്യാവകാശ ലംഘനം പാടുള്ളതല്ല .വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി  മദനിയുടെ സംരക്ഷക വേഷം കെട്ടി നടക്കുന്നവരെക്കാള്‍ മദനിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും  മൂലം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന ലീഗ് , യു ഡി എഫ്  പ്രവര്തകര്‍ക്കാണ്  അതില്‍ കൂടുതല്‍ പ്രതിഷേധവും ഉള്ളത് .

 പുറത്തിറങ്ങുന്ന മദനി ഈ സംരക്ഷക വേഷങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നത് വഴി വീണ്ടും പ്രയാസം നേരിടേണ്ടി വരുന്നത് തങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ലീഗ് യു ഡി എഫ് നേതൃത്വം മദനിക്ക് നീതി ലഭിക്കാന്‍ , മനുഷ്യാവകാശം ലഭിക്കാന്‍  രംഗത്ത് വരുന്നതും .മദനിയുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കടുത്ത പ്രതിഷേധത്തോടെ തന്നെ ... 
അതൊന്നും  പക്ഷെ ലീഗ് വിരുദ്ധര്‍ അംഗീകരിക്കും എന്ന് കരുതുന്നില്ല , കാരണം പുറത്ത് വരുന്ന മദനി യേക്കാള്‍ അവര്‍ക്കിഷ്ടം വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...   മനുഷ്യാവകാശ നിഷേധതിനെതിരായ പോരാട്ടം തുടരുന്ന യു ഡി എഫ് ലീഗ് നേതൃത്വങ്ങള്‍ക്ക്‌ അഭിവാദ്യങ്ങള്‍ .

 http://www.chandrikadaily.com/%E0%B4%AE%E0%B4%85%E0%B4%A6%E0%B4%A8%E0%B4%BF-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0.html

3 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. മദനിക്ക് എന്നല്ല ലോകത്ത് ഒരാള്‍ക്കും മനുഷ്യാവകാശ ലംഘനം പാടുള്ളതല്ല .വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി മദനിയുടെ സംരക്ഷക വേഷം കെട്ടി നടക്കുന്നവരെക്കാള്‍ മദനിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും മൂലം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന ലീഗ് , യു ഡി എഫ് പ്രവര്തകര്‍ക്കാണ് അതില്‍ കൂടുതല്‍ പ്രതിഷേധവും ഉള്ളത് .


    പുറത്തിറങ്ങുന്ന മദനി ഈ സംരക്ഷക വേഷങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നത് വഴി വീണ്ടും പ്രയാസം നേരിടേണ്ടി വരുന്നത് തങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ലീഗ് യു ഡി എഫ് നേതൃത്വം മദനിക്ക് നീതി ലഭിക്കാന്‍ , മനുഷ്യാവകാശം ലഭിക്കാന്‍ രംഗത്ത് വരുന്നതും .മദനിയുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കടുത്ത പ്രതിഷേധത്തോടെ തന്നെ ...

    ReplyDelete
  2. സി.പി.എമ്മുകാർ പാവങ്ങളാണ്. ദുർബലരാണ്!അവർക്ക് മദനിയെ മോചിപ്പിക്കാൻ ഒന്നും ചെയ്യനാകില്ല. അഥവാ ചെയ്താലോ അത് വോട്ടിനുവേണ്ടി മാത്രമെന്നാകും. ഇപ്പോൾ എളുപ്പമാണല്ലോ.മുസ്ലിം ലീഗ് യു.ഡി.എഫിനുള്ള പിന്തുണ പിൻ വലിക്കും എന്നു മാത്രം പറഞ്ഞാൽ മതി. മദനി മോചിതനാകും. എങ്ങനെയും. അല്ലാതെ ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല. തീവ്രവാദം ഉപേക്ഷിച്ചതിനു ശേഷമുള്ള മദനി നമുക്കെല്ലാം സ്വീകാര്യനാണ്. ഒരു വേള എൽ.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചു പോയതിലെ വൈരാഗ്യമാണ് ലിഗിനും കോൺഗ്രസ്സിനും. മദനി സദാ കോൺഗ്രസ്സിന്റെ കൂടെ നീന്നോളണം എന്നാണവരുടെ ഇംഗിതം. അല്ലെങ്കിൽ മനുഷ്യാവകാശവുമില്ല ഒന്നുമില്ല. മദനിയ്ക്ക് നീതി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സി.പി.എം പിന്തുണ നൽകുന്നുണ്ട്. അത് മനസിലാക്കേണ്ടവർ മനസിലാക്കുന്നുമുണ്ട്.

    ReplyDelete
    Replies
    1. ലീഗിനെ നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ഒരാള്‍ ആണ് താങ്കള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .. (താങ്കള്‍ അങ്ങനെ അവകാശപ്പെടുന്നുമുണ്ടാവില്ല ) എങ്കിലും

      താങ്കള്‍ക്കു അല്പം വിവരം ഉണ്ടെന്നാണ് എന്റെ ധാരണ ..അത് ഇല്ലാതാക്കരുത് പ്ലീസ്

      ലീഗ് മുന്നണി വിട്ടാലോ വിടുമെന്ന് പറഞ്ഞാലോ ഫലസ്തീന്‍ രാഷ്ട്രം വരെ ഉണ്ടായിക്കളയും എന്ന് പറയുന്നവരുടെ ഗണത്തിലേക്ക് താങ്കള്‍ താഴരുത് പ്ലീസ്

      Delete

new old home
 
back to topGet This