October 7, 2010

പ്രതിഷേധിക്കുക ,പൊതു സമൂഹത്തിനായി












മംഗളം ദിന പത്രം
7-10-2010


ജന സംഖ്യാ വര്‍ദ്ധനവ്‌ ഭാവിയില്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളെ തിരക്കെറിയവയായി മാറ്റും എന്ന കാര്യത്തില്‍ സംശയമില്ല . ഗ്രാമ പ്രദേശങ്ങളില്‍ ഇത്തരം ഓഫീസുകള്‍ സ്ഥാപിക്കുന്നത് ഫലപ്രദവുമല്ല .അതിനൊരു പരിഹാരം പൊതു ജന - സര്‍ക്കാര്‍ സഹകരണ പദ്ധതിയായ അക്ഷയ ഇ കേന്ദ്രങ്ങളാണ് .കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ തുടങ്ങുന്ന അക്ഷയ ഇ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന പരിധി വിവിധ സര്‍ക്കാര്‍ ബില്ലുകള്‍ സ്വീകരിക്കുന്നിടത്തെക്ക് വളര്‍ന്നു എങ്കിലും വിവിധ വകുപ്പുകളുടെ നിസ്സഹകരണവും ,താല്പ്പര്യമില്ലായ്മ്മയും , മറ്റു ചില കാരണങ്ങളും അക്ഷയ സേവനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടു വരുന്നത് .നല്ല രീതിയില്‍ സഹകരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ വളരെ കുറവാണ് . 

ജോലി ചെയ്താലും ഇല്ലെങ്കിലും മാസം ശമ്പളം ഉറപ്പുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ജനത്തോട് ചെയ്യുന്ന ക്രൂരതകളിലൊന്നിന്റെ വാര്‍ത്തയാണ് മുകളില്‍ കൊടുത്തിട്ടുള്ളത് . 

ആത്മാര്‍ഥമായി സേവനങ്ങള്‍ ചെയ്തു പൊതു ജന വിശ്വാസ്യത നേടിയെടുത്തു മാന്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് അക്ഷയ സംരംഭകര്‍. അവരെ പൊതു സമൂഹത്തിനു മുന്‍പില്‍ നാണം കെടുതുവാനും തട്ടിപ്പുകാരായി ചിത്രീകരിക്കുവാനും ശ്രമിക്കുന്ന ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങള്‍ പല സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും നേരിട്ട് ബോദ്ധ്യപ്പെട്ട ഒരു അക്ഷയ സംരംഭകന്‍ കൂടിയാണ് ഞാന്‍ .ആയതിനാല്‍ എന്റെ പ്രതിഷേധം അറിയിക്കുവാന്‍ കൂടിയാണ് ഈ പോസ്റ്റ്‌ . പ്രതിഷേധത്തില്‍ പങ്കു ചേരുവാന്‍ മാന്യ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു

5 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. ആത്മാര്‍ഥമായി സേവനങ്ങള്‍ ചെയ്തു പൊതു ജന വിശ്വാസ്യത നേടിയെടുത്തു മാന്ന്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് അക്ഷയ സംരംഭകര്‍. അവരെ പൊതു സമൂഹത്തിനു മുന്‍പില്‍ നാണം കെടുതുവാനും തട്ടിപ്പുകാരായി ചിത്രീകരിക്കുവാനും ശ്രമിക്കുന്ന ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങള്‍ പല സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും നേരിട്ട് ബോദ്ധ്യപ്പെട്ട ഒരു അക്ഷയ സംരംഭകന്‍ കൂടിയാണ് ഞാന്‍ .ആയതിനാല്‍ എന്റെ പ്രതിഷേധം അറിയിക്കുവാന്‍ കൂടിയാണ് ഈ പോസ്റ്റ്‌ . പ്രതിഷേധത്തില്‍ പങ്കു ചേരുവാന്‍ മാന്യ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു

    ReplyDelete
  2. സംഘടിത ഗവണ്മെന്റ് ട്രേഡ് യൂനിയനുകള്‍ ആണ് ഈ നാട് നിയന്ത്രിക്കുന്നത്‌. സേവനമല്ല കൈകൂലിയും പെന്‍ഷനും ആണ് അവര്‍ക്ക് പ്രധാനം.

    ReplyDelete
  3. @ആചാര്യന്‍
    നന്ദി പിന്തുണകള്‍ക്ക് ....:)

    ReplyDelete
  4. @അവര്‍ണന്‍

    നന്ദി പിന്തുണകള്‍ക്ക് ....:)

    ReplyDelete

new old home
 
back to topGet This