September 29, 2010

ജോസെഫിനു ആര് സീറ്റ്‌ കൊടുക്കും ?


ജോസഫ്‌ - മാണി ലയനം യു ഡി എഫിന്റെ ശക്തി കൂട്ടുമെന്നുള്ള വാദം അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചു കൊണ്ട് ഘടക കക്ഷികള്‍ മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന കാഴ്ചയാണ് തൊടുപുഴ നിയോജക മണ്ഡലത്തില്‍ കാണുന്നത് . ഇനിയും എല്ലാവര്ക്കും ഒരുമിച്ചു ചര്‍ച്ച നടത്തി സീറ്റ്‌ വിഭജനം  തീരുമാനിക്കാം എന്ന പ്രതീക്ഷ ഇല്ല . ജോസഫ്‌ ഗ്രൂപ്പിനെ മാണി ഗ്രൂപ്പില്‍ ലയിപ്പിക്കുവാന്‍ മുന്‍ കൈ എടുത്തവര്‍ ഇപ്പോള്‍ കൊടും കൈ കുത്തി ഇരുപ്പാണ് .



[മാദ്ധ്യമം ദിന പത്രം 29-09-2010]

[തേജസ്സ്‌ ദിന പത്രം 29-09-2010]
click the pictures to read full article

ഇപ്പോള്‍ ജോസഫ്‌ ജയിച്ച സീറ്റ്‌ എല്ലാം വിട്ടു കൊടുക്കാം എന്ന് സമ്മതിച്ചു നാണം കെട്ടു. അപ്പോള്‍ പിന്നെ തൊടുപുഴയില്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടിക്ക് അടക്കം  ബാക്കി  സീറ്റ്‌ പുറത്തു നിന്ന് കടം മേടിക്കേണ്ടി വരും . ഐക്യ മുന്നണി തിരഞ്ഞെടുപ്പ് വരുമ്പോള്‍ അനൈക്യ മുന്നണി ആകാറുണ്ട് എങ്കിലും തൊടുപുഴയില്‍  ഇത്ര കനത്ത അനൈക്യം ആദ്യമായിരിക്കും . അതിന്റെ ഫലം അറിയുവാന്‍ ഒക്ടോബര്‍ ഇരുപത്തി ഏഴു വരെ കാത്തിരിക്കേണ്ടി വരില്ല എന്നാണു ഇപ്പോഴത്തെ  സൂചനകള്‍ .


മാണി ജോസഫ്‌ ലയന വിശേഷങ്ങള്‍ കൂടുതല്‍ താഴെ വായിക്കുക:

3 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. ഒന്ന് രണ്ടു ഉദാഹരണം മാത്രം പറയാം: കുഞ്ഞാലികുട്ടി തോറ്റ സീറ്റില്‍ ജയിച്ച കെ.ടി. ജലീല്‍ നാളെ യു.ഡി.എഫില്‍ വന്നാല്‍ ലീഗിന്റെ ആ സീറ്റ്‌ ജലീലിനു നല്‍കാന്‍ ആവുമോ? ആര്‍. ബാലകൃഷ്ണ പിള്ള പരാജയപ്പെട്ട സീറ്റില്‍ വിജയിച്ച സ്ഥാനാര്‍ഥി യു.ഡി.എഫില്‍ ചേക്കേറിയാല്‍ ആ സീറ്റ്‌ ബാലകൃഷ്ണപിള്ളയുടെ കക്ഷിയുടെതു അല്ലാതാവുമോ?

    അത് കൊണ്ട് തന്നെ തോറ്റെങ്കിലും മുന്നണിയില്‍ ആ സീറ്റ്‌ കോണ്‍ഗ്രസിന്‌ അവകാശപ്പെട്ടതാണ്.

    ReplyDelete
  2. സീറ്റുകളെ കുറിച്ച് അവകാശ വാദം ആര്‍ക്കും ഉന്നയിക്കാം ...എന്നാല്‍ അന്തിമ തീരുമാനം മുന്നനിയുടെത് ആവട്ടെ എന്ന് വിചാരിച്ചു കാത്തിരിക്കുവാന്‍ മാണി വിഭാഗം തയ്യാറാവുന്നില്ല ...പറ്റുന്നിടതോക്കെ കൊണ്ഗ്രെസിനെ കാലു വാരി ദുര്‍ബലപ്പെടുതുവാനുള്ള ശ്രമം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നടത്തിയിട്ടുണ്ട് ...എന്നാല്‍ മാണി വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെ തന്നെ കൊണ്ഗ്രെസിനു ജയിക്കുവാന്‍ കഴിയുന്ന സീറ്റ്‌ ആണ് തൊടുപുഴ എന്ന ചിന്ത (അതാണ്‌ സത്യവും ) ഈ സീറ്റ്‌ വിട്ടു കൊടുക്കുന്നതില്‍ നിന്നും കൊണ്ഗ്രെസിനെ പിന്തിരിപ്പിക്കുന്നു ...എന്നാല്‍ ജോസെഫിനു ജയിക്കണമെങ്കില്‍ കൊണ്ഗ്രെസ്സിന്റെ സഹായം കൂടിയേ തീരൂ ... അത് രണ്ടു കൂട്ടര്‍ക്കും ബോദ്ധ്യമുല്ലതിനാലായിരിക്കാം ഈ പിടി വലി ..

    ReplyDelete
  3. മാണി യുടെ മനസ്സില്‍ വേറെ ചില കണക്കുകൂട്ടലുകള്‍ കൂടി ഇല്ലതില്ല
    മകന് ഒരു കേന്ദ്ര മന്ത്രി സ്ഥാനം , അതിനു വേണ്ടിയുള്ള ഒരു വെടിയാനെന്നും കേള്‍ക്കുന്നു.

    ReplyDelete

new old home
 
back to topGet This