August 22, 2010

ജോസഫിനു മാണി സീറ്റ്‌ നല്‍കണം: കോണ്‍ഗ്രസ്‌


ജനതാദളിനുവേണ്ടിയല്ലാതെ മറ്റൊരു ഘടകക്ഷിക്കും സീറ്റുകാര്യത്തില്‍ കീഴടങ്ങേണ്ടെന്നു കോണ്‍ഗ്രസ്‌ നേതൃയോഗതീരുമാനം. ഘടകകക്ഷികള്‍ക്കു നിലവിലുള്ള സീറ്റ്‌ നല്‍കും. അമിതമായ ആവശ്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെ അനൗപചാരിക യോഗം തീരുമാനിച്ചു.


ഘടകകക്ഷികളുമായി നേരത്തെ നടത്തിയ അനൗപചാരിക ചര്‍ച്ചകളുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനമൊട്ടാകെയുളള രാഷ്‌ട്രീയ സാഹചര്യവും സാധ്യതകളുമാണ്‌ കെ.പി.സി.സി. നേതൃയോഗം ചര്‍ച്ച ചെയ്‌തത്‌. സീറ്റ്‌കാര്യത്തില്‍ കോണ്‍ഗ്രസിനു ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്‌ചയെപ്പറ്റി മുസ്ലീം ലീഗ്‌, കേരളാ കോണ്‍ഗ്രസ്‌(എം) എന്നിവയുടെ നേതൃത്വങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ലീഗും മാണി വിഭാഗവും ഉന്നയിച്ച പുതിയ ആവശ്യങ്ങള്‍ യോഗം വിലയിരുത്തി. ജോസഫ്‌ വിഭാഗത്തിനു സീറ്റ്‌ നല്‍കേണ്ടതു മാണിയാണെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസിന്‌ ഒന്നും ചെയ്യാനില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലയനത്തിനു മുമ്പുതന്നെ ഇക്കാര്യത്തില്‍ മാണിക്കു മുന്നറിയിപ്പു നല്‍കിയിരുന്നതാണ്‌. യു.ഡി.എഫിന്റെ അനുമതിയില്ലാതെ നടക്കുന്ന ലയനത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും സ്വയം ഏറ്റെടുക്കണമെന്ന്‌ അന്ന്‌ വ്യക്‌തമാക്കിയിരുന്നതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കൂടുതല്‍ സീറ്റ്‌ വേണമെന്നാണു മാണി വിഭാഗത്തിന്റെ ആവശ്യം.


മുന്നണിയിലെ പുതിയ കക്ഷിയെന്നു പറയാവുന്നത്‌ സോഷ്യലിസ്‌റ്റ് ജനതാ ഡമോക്രാറ്റിക്കാണ്‌. ആ കക്ഷിക്കു സീറ്റ്‌ നല്‍കാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ മാത്രം നഷ്‌ടം സഹിക്കേണ്ടതുമില്ല. പകരം എല്ലാ ഘടകകക്ഷികളും നഷ്‌ടം സഹിക്കണമെന്ന്‌ കെ.പി.സി.സിയില്‍ ധാരണയായി. ഐ.എന്‍.എല്ലിന്റെ കാര്യത്തില്‍ മുസ്ലീം ലീഗ്‌ തീരുമാനം കൈക്കൊള്ളട്ടെയെന്ന്‌ അഭിപ്രായമുണ്ടായെങ്കിലും ഐ.എന്‍.എല്ലിനും സീറ്റ്‌ നല്‍കണമെന്ന നിലപാടിലാണ്‌ കോണ്‍ഗ്രസ്‌. ഇക്കാര്യം പിന്നീടു ചര്‍ച്ചചെയ്‌തു തീരുമാനിക്കും.


മുരളീധരന്‍ ഉള്‍പ്പെടെയുള്ള മറ്റു കക്ഷികളുമായുമുള്ള സീറ്റ്‌ വീതംവയ്‌ക്കല്‍ പ്രാദേശികതലത്തില്‍ തീരുമാനിക്കാമെന്നും ധാരണയായിട്ടുണ്ട്‌. മുരളിയുമായി വ്യാപകസഖ്യം വേണ്ടെന്നും പ്രാദേശികതലത്തില്‍ കോണ്‍ഗ്രസുമായി വളരെ അടുത്തുനില്‍ക്കുന്ന ഈ ഗ്രൂപ്പില്‍പ്പെട്ട ചിലര്‍ക്ക്‌ അവിടുത്തെ സാഹചര്യം വിലയിരുത്തി സീറ്റ്‌ നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണു യോഗത്തിലുണ്ടായ ധാരണ.

മംഗളം വാര്‍ത്ത (22-08-2010)

ഇടതു  മുന്നണിയോടൊപ്പം അധികാരത്തിന്റെ സകല സൌഭാഗ്യങ്ങളും അനുഭവിച്ച ശേഷം അത് മുങ്ങുന്ന കപ്പലാണെന്ന് തിരിച്ചറിഞ്ഞു  മറുകണ്ടം ചാടിയ ജോസഫ്‌ ഗ്രൂപിനു സീറ്റ്‌ കൊടുക്കുവാനുള്ള ബാദ്ധ്യത മാണി ഗ്രൂപിനാണ് . തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുവാന്‍ സഹായിച്ച സോഷ്യലിസ്‌റ്റ് ജനതാ ഡമോക്രാറ്റിനു സീറ്റ്‌ നല്‍കുവാന്‍ മാത്രമേ കൊണ്ഗ്രെസ്സിനും ,യു ഡി എഫിനും ബാദ്ധ്യതയുള്ളൂ ...




(ഇത് പറഞ്ഞത് ഞാനല്ല ,ടി വി ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് 
അജയ്‌ തറയില്‍ ആണ് ( ഇന്ത്യ വിഷനില്‍ ) 
ഈ നിലപാട് തുടരുമോ അതോ അരമനയില്‍ നിന്നുള്ള വാക്ക്  കേള്‍ക്കുമ്പോള്‍ തിരുത്തുമോ എന്ന് കാത്തിരുന്നു കാണാം .)

1 പ്രതികരണങ്ങള്‍:

  1. "ഇടതു മുന്നണിയോടൊപ്പം അധികാരത്തിന്റെ സകല സൌഭാഗ്യങ്ങളും അനുഭവിച്ച ശേഷം അത് മുങ്ങുന്ന കപ്പലാണെന്ന് തിരിച്ചറിഞ്ഞു മറുകണ്ടം ചാടിയ ജോസഫ്‌ ഗ്രൂപിനു സീറ്റ്‌ കൊടുക്കുവാനുള്ള ബാദ്ധ്യത മാണി ഗ്രൂപിനാണ് . തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുവാന്‍ സഹായിച്ച സോഷ്യലിസ്‌റ്റ് ജനതാ ഡമോക്രാറ്റിനു സീറ്റ്‌ നല്‍കുവാന്‍ മാത്രമേ കൊണ്ഗ്രെസ്സിനും ,യു ഡി എഫിനും ബാദ്ധ്യതയുള്ളൂ ..."

    (ഇത് പറഞ്ഞത് ഞാനല്ല ,ടി വി ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് കൊണ്ഗ്രെസ്സ് നേതാവ്
    അജയ്‌ തറയില്‍ ആണ് ( ഇന്ത്യ വിഷനില്‍ )
    ഈ നിലപാട് തുടരുമോ അതോ അരമനയില്‍ നിന്നുള്ള വാക്ക് കേള്‍ക്കുമ്പോള്‍ തിരുത്തുമോ എന്ന് കാത്തിരുന്നു കാണാം .

    ReplyDelete

new old home
 
back to topGet This