Showing posts with label KERALAM. Show all posts
Showing posts with label KERALAM. Show all posts

കേരള ബജറ്റ് പൂര്‍ണ്ണ രൂപം

പ്രതികരണങ്ങള്‍ ~0More→

പി സി ജോർജ് ന്റെ 'സോളാർ' ദർശന ചക്രം

കേരള രാഷ്ട്രീയത്തിൽ സ്വന്തം ജാമ്യത്തിൽ എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യം വക വെച്ച് കിട്ടിയിട്ടുള്ളവർ രണ്ടു പേർ  മാത്രമാണ് . അതവർ വളരെ വിദഗ്ദമായി  ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് .  ഇവരെ തളയ്ക്കാനും തളര്ത്താനും ശ്രമിക്കുന്നത് സ്വന്തം പാര്ട്ടിക്കാരാണ് എന്ന സാമ്യതയും  ഉണ്ട് .

അതിലൊരാൾ എല് ഡി എഫിൽ നിന്നുമാണ് . "മാധ്യമ സിണ്ടികെറ്റ് എന്ന് ആക്ഷേപിക്കുന്നവർ തന്നെ മാധ്യമ സിണ്ടികെറ്റിനെ ആശ്രയിക്കുന്നു" ,
(കേഡർ പാര്ട്ടിയായ സ്വന്തം പാർട്ടിയിൽ ) "പാർട്ടി സെക്രടറി പറയുന്നതെല്ലാം പാര്ട്ടി നിലപാട് അല്ല" ,
"പര്ര്ടി സെക്രട്ടറിക്ക്  ഡാങ്കെയുടെ ഗതി വരും .... "

അങ്ങിനെ ധാരാളം വിവാദങ്ങൾ കേരള മാധ്യമ വിചാരണാ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത സ്വന്തം പാർട്ടി  ലോക സഭാ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടപ്പോൾ ഒന്നര ചിരി ചിരിച്ച ആളാണ്‌ അത് .




യു  ഡി എഫിൽ അത് പി സി ജോർജ്  ആണ് . എൽ  ഡി എഫ്ഫിലെ മസാല   പ്രാസംഗികൻ ഉഴവൂർ  വിജയൻറെ കുറവ് നികത്താൻ കൂടി പി സി ജോർജ് മതിയാവും . അദ്ധേഹത്തിന്റെ പ്രസംഗത്തിലെ പ്രയോഗ ശൈലികളെ കുറിച്ചു മാതൃ ഭൂമി ചാനലിൽ ('അകം പുറം' പ്രോഗ്രാം ) അവതാരിക ചോദിച്ചപ്പോൾ പറഞ്ഞ മറുപടികളിൽ ഒന്ന് അങ്ങിനെ പ്രസംഗിച്ചാൽ മാത്രമേ കേൾക്കുന്നവർ സാറ്റിസ്ഫൈഡ് ആകൂ എന്നാണ് ..!!!



പറഞ്ഞു വന്നത് സോളാർ കേസിൽ പി സി ജോർജ് കാണിക്കുന്ന അമിത ഉൽസാഹത്തെ കുറിച്ചാണ്. അത് മനസ്സിലാക്കുവാൻ അല്പം പിന്നോട്ട് പോകണം .



അന്ന് പി സി ജോർജ്  ആദർശത്തിന്റെ പര കോടിയിൽ നില്ക്കുന്ന സമയം . യു ഡി എഫ് സർക്കാരിന്റെ കാര്യമാകട്ടെ , ലോകത്തിനു കീഴിലുള്ള എന്ത് കാര്യവും ആകട്ടെ എന്തിനും ഏതിനും ചാനലുകാർക്ക് പി സി ജോർജ് നിർബന്ധം. പാര്ട്ടി പിന്തുണ പോലും ശരിക്ക് ഇല്ലാതിരുന്ന വി എസ് അചുതാനന്തനെ പോലും ആദര്ശ പുരുഷു ആക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു എന്നവകാശപ്പെടുന്ന  ആദർശപുരുഷനായ പി സി ജോർജ് ഇല്ലാത്ത ചാനൽ ചർച്ചകൾ ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു . അപ്പോഴാണ്‌ വെള്ളിടി പോലെ നെല്ലിയാമ്പതി  വിവാദം പൊട്ടി മുളച്ചത് .


അത് വരെ ഒരു മേയ്യായി കഴിഞ്ഞ ജോർജേട്ടനുമായി ഗണേഷ് കുമാര് തെറ്റി. അന്ന് മുതൽ ചാനൽചർച്ചകളിൽ പി സി ജോർജ് വില്ലനായി അവതരിപ്പിക്കപ്പെട്ടു . ഹരിത എമ്മെല്ലേ സംഘം രൂപീകരിക്കപ്പെട്ടു ,അവരുടെ നേതൃത്വത്തിൽ നെല്ലിയാമ്പതി ആളിക്കത്തി .




ഹരിത ബ്ളോഗ് വന്നു... ഫേസ് ബുക്ക് പേജ് വന്നു. കയ്യേറ്റക്കാർക്ക് വേണ്ടി നില കൊള്ളുന്നവനാണ് പി സി ജോർജ് എന്ന് തെളിയിക്കാൻ മാധ്യമങ്ങൾ മത്സരിച്ചു . ഗണേഷ്കുമാർ നല്ലവനും പി സി ജോർജ് കൊള്ളരുതാത്തവനുമായി .

പി സി ജോർജ്  അന്ന്  കച്ചകെട്ടി ഇറങ്ങ്ങ്ങിയതാണ് . ഗണേഷിന്റെ മന്ത്രി സ്ഥാനം തെറിച്ചു. നാണം കെട്ടു . അവസാനം സ്വന്തം അച്ഛന്റെ കാൽക്കീഴിൽ അഭയം പ്രാപിച്ചു .
 കേരള രാഷ്ട്രീയം അറിയുന്നവർ അമ്പരന്നു ആ കാഴ്ച കണ്ട് . ഗണേഷിന്റെ മന്ത്രി സ്ഥാനത്തിനെതിരെ പടവാളോങ്ങി മടുത്തു നിരാശനായി നടന്നിരുന്ന ആളാണ്‌ ആർ ബാലകൃഷ്ണ പിള്ള. ഇപ്പോൾ അദ്ദേഹം പറയുന്നത് ഗണേഷിനെ എങ്ങിനെയെങ്കിലും മന്ത്രി ആക്കണം എന്ന് ....!!!!

എന്നാലതൊന്നു കാണണം എന്ന ഉറച്ച നിലപാടിലാണ് പി സി ജോർജ് .
 എല്ലാവര്ക്കും  കളിക്കാനുള്ള  ഒരു കളിക്കളമാണ്  ഈ സോളാർ ...2007 മുതലുള്ള  ഈ തട്ടിപ്പ് സംഘത്തിന്റെ  വേരുകൾ  ഒരു മുന്നണിയിലും  പടരാതെ പോയിട്ടില്ല . അത് വളരെ കൃത്യമായി തിരിചറിഞ്ഞ ആളാണ്‌ പി സി ജോർജ്

 കഴിഞ്ഞ ദിവസം സോളാർ തട്ടിപ്പിലെ പ്രതി  ബിജു രാധാകൃഷ്ണന്റെ ഒപ്പം ജയിലിൽ മറ്റേതോ കേസിൽ കിടന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തൽ ഗണേഷ് കുമാറിന്റെ മുറിയിൽ കടന്നു തല്ലിയത് താനാണ് എന്ന് ബിജു രാധാ കൃഷ്ണൻ തന്നോട് പറഞ്ഞു എന്നാണു .. മുൻപ് യാമിനി തങ്കച്ചി സൂചിപ്പിച്ച വ്യക്തി (മംഗളം ദിന പത്രത്തിലെ  മുൻപേജിൽ മന്ത്രിക്കു കാമുകിയുടെ ഭർത്താവിന്റെ തല്ലു കിട്ടിയതായി വാര്ത്തയും , അത് ഗണേഷിനാണ് കിട്ടിയത് എന്ന പി സി ജോർജ്ന്റെ പ്രസ്താവനയും മറക്കാറായിട്ടില്ല) ബിജു രാധാകൃഷ്ണൻ ആണ് എങ്കിൽ പി സി ജോർജ് ഇനിയും കളി തുടരും...  മാണി സാറിനു പോലും തടുക്കാൻ കഴിയില്ല . കാരണം ഇവർ രണ്ടു പേരും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു പാർട്ടിക്ക് അതീതരായി വളര്ന്നു കഴിഞ്ഞു .ഇനിയെല്ലാം കാത്തിരുന്നു കാണാം.. ടി വി ഓണ്‍ ചെയ്യൂ റിമോട്ട് കയ്യിലെടുത്തോളൂ..






പ്രതികരണങ്ങള്‍ ~4More→

അഞ്ചാം മന്ത്രിയും സാമുദായിക അസന്തുലിതാവസ്ഥയും

 1947 - ഇല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ രാജ്യം നേരിട്ട അനവധി വെല്ലുവിളികള്‍ ഉണ്ട് . ലോകത്ത് തന്നെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്ന് , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്  തന്ത്രത്തിന്റെ ഭാഗമായി ലഭിച്ച ആനുകൂല്യങ്ങള്‍ അനുഭവിച്ചു ബ്രിട്ടീഷ് വിധേയത്വം പുലര്‍ത്തിയ തങ്ങളുടേതായ സാമ്രാജ്യത്തില്‍  വിരാജിച്ചിരുന്ന  നാട്ടു രാജാക്കന്മാര്‍ , വിവിധ ദേശങ്ങളില്‍ വിവിധ ഭാഷകള്‍, വിവിധ മതങ്ങള്‍ . കടുത്ത വെല്ലു വിളി തന്നെ . നമ്മുടെ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ ഒരുമിച്ചു കഠിനമായി പ്രയത്നിച്ചു ഏവര്‍ക്കും അംഗീകരിക്കാവുന്ന ഒരു ഭരണ ഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണവും ആരംഭിച്ചു .

തുല്ല്യ നീതി ഏതൊരു ഭരണ ഘടനയും വിഭാവനം ചെയ്യുക സ്വാഭാവികമാണ് . അത് എങ്ങനെ നടപ്പില്‍ വരുത്തും എന്നത് അതാതു രാജ്യത്തെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും . തുല്യ നീതി എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടില്‍ സംവരണം വന്നത് . ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍  പിന്നോക്കം പോയ ജന വിഭാഗങ്ങള്‍ക്ക്  ഒരു കുതിച്ചു ചാട്ടത്തിനും മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒപ്പം എത്തി ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍ സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് സംവരണം  നടപ്പില്‍ വരുത്തിയത് . എന്നാല്‍ എക്കാലത്തും മുന്നോക്ക  വിഭാഗങ്ങളിലെ ഒരു വലിയ വിഭാഗം സംവരണത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ത്തു പോന്നിട്ടുണ്ട് എന്നത് മറച്ചു വെക്കാന്‍ കഴിയാത്ത ഒരു യാതാര്ത്യമാണ് .തെങ്ങ് കയറ്റക്കാരന്റെ മകന്‍ തെങ്ങ് കയറ്റക്കാരന്‍ എന്ന പോലെ  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്റെ മകന്‍  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്‍ ,  എന്ന മട്ടിലുള്ള ഒരു  പിന്തുടര്ചാവകാശം പോലെയാണ് മുന്നോക്ക വിഭാഗത്തിലെ ഒരു വിഭാഗം സര്‍ക്കാരിലെ അധികാര പങ്കാളിത്തത്തെയും  ,ഉദ്ധ്യോഗസ്ഥ പദവികളെയും കണ്ടിരുന്നത്‌ .

 സര്‍ക്കാര്‍ ഉദ്ദ്യോഗ തലത്തിലുള്ള സംവരണം  അട്ടിമറിക്കപ്പെട്ടത്  പരസ്യമായ രഹസ്യമാണ് .ഈ അട്ടിമറിക്കെതിരില്‍ ധാരാളം സമര പരിപാടികള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട് . ആരാണ് ഈ അട്ടിമറിക്ക് പിന്നില്‍ എന്ന്  എസ് എന്‍ ഡി പി ചെയര്‍മാന്‍  ശ്രീ വെള്ളാപ്പള്ളിയോടു  ചോദിച്ചാല്‍  കൃത്യമായി  അറിയാന്‍ കഴിയും .അദ്ധേഹത്തിന്റെ പല പ്രസ്താവനകളിലും അത് ആവര്‍ത്തിച്ചു വന്നിട്ടുണ്ട് .


സാമുദായികമായ കാഴ്ചപ്പാട് നമ്മുടെ നാട്ടില്‍ ഒരു യാതാര്ത്യമാണ് . അത്  വിവിധ സമുദായങ്ങളിലെ ജന വിഭാഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു അനുസൃതമായി അര്‍ഹ്ഹമായ അവകാശങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രൂപത്ത്തിലാവുന്നതാണ് രാജ്യത്തിനു ഗുണകരം . അപ്പോഴേ നമ്മുടെ രാജ്യത്ത് സാമൂഹിക നീതി നടപ്പിലാവൂ .അതാണ്‌ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ മുന്നില്‍ കണ്ടതും . നിര്‍ഭാഗ്യവശാല്‍ അര്‍ഹ്ഹമായത് നൂനപക്ഷ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല  ,  അനര്‍ഹ്ഹമായത് കയ്യടക്കി വെച്ചിരിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ സമ്മര്‍ദ്ധ തന്ത്രങ്ങള്‍ ഉപയോഗിച്ച്  ഈ നില തുടരുന്നതിന് വേണ്ടി പണിയെടുക്കുകയും  ചെയ്യുന്നു എന്നത് തുറന്നു പറയാതെ വയ്യ .


മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?
സാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ  ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ  അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത്  വര്‍ഗ്ഗീയത   കൊണ്ട്  എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത്  എന്നേ അവരോടു പറയാനുള്ളൂ ...

 ഇതേകാര്യം തന്നെ കെ മുരളീധരനും പറയുന്നു . ബി ജെ പിയെക്കാള്‍  ഇടതു പക്ഷം സാമുദായിക അസന്തുലിതാവസ്ഥ പറഞ്ഞു മുതലെടുക്കുമെന്നു  അദ്ദേഹം ഭയപ്പെടുന്നത്രേ ..
ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം സാമുദായിക അസന്തുലിതാവസ്തക്ക് വഴി തെളിക്കുമെന്ന വി എസ അച്ചുതാനന്തന്റെ പ്രസ്താവനയെ ഇടതു പക്ഷത്ത് തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുരളീധരന്റെ ഈ ആശങ്ക . പാര്‍ട്ടിയില്‍ തനിക്കു നഷ്ടമായ ഇടം തിരിച്ചു പിടിക്കാനും തന്നെ ഒതുക്കിയ നേതാക്കളെ വിയര്‍പ്പിക്കാനും വേണ്ടി മാത്രമാണ് മുരളിയുടെ ഈ പ്രസ്താവന .
സംവരണ അട്ടിമറി മൂലം സംസ്ഥാനത്തെ  ഈഴവ   ജന വിഭാഗങ്ങള്‍ക്ക്  അര്‍ഹ്ഹമായ ഉദ്ദ്യോഗ പ്രാതിനിത്യം  നഷ്ടം വരുത്തുന്നതില്‍ കാരണക്കാരായവര്‍ക്കൊപ്പം ഈഴവ സമുദായത്തിന്റെ  നേതാവ് എന്ന്  അവകാശപ്പെടുന്ന വെള്ളാപ്പള്ളിയും ഇതേ വാദം ഉന്നയിക്കുന്നതിനു പിന്നിലും ഇതേ വികാരം തന്നെ . 

അഞ്ചാമതൊരു മന്ത്രി സ്ഥാനം എന്ന ലീഗിന്റെ രാഷ്ട്രീയ ആവശ്യത്തെ കോണ്‍ഗ്രസില്‍ ചിലര്‍ എതിര്‍ക്കുന്നത് ലീഗിന്റെ വളര്‍ച്ച ഭയന്നിട്ടാണെങ്കില്‍ പറയട്ടെ, കോണ്‍ഗ്രസ്‌ തളരുന്നത് അതിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായത് കൊണ്ടാണ്  .ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേടാന്‍ കഴിയുമായിരുന്നതില്‍ ഉറപ്പുള്ള  പത്ത് സീറ്റ്‌ എങ്കിലും കുറച്ചാണ് നേടിയത് . അതിന്റെ പ്രധാന   കാരണങ്ങളില്‍ ഒന്ന് രമേശ്‌ ചെന്നിത്തലയുടെ മുഖ്യ മന്ത്രി മോഹമാണ് .

ഇന്ന് ഉപ മുഖ്യ മന്ത്രി പദത്തിലും വലുതാണ്‌ കെ പി സി സി  പ്രസിഡന്റ്‌ സ്ഥാനം എന്ന് പറയുന്ന രമേശ്‌ ചെന്നിത്തല  പിന്നെ എന്തിനാണ്  അതിലും താഴ്ന്ന പദവി ആയ എമ്മെല്ലേ  സ്ഥാനത്തിനു വേണ്ടി നിലവിലെ എമ്മെല്ലേക്ക്  സീറ്റ്‌ നിഷേധിച് മത്സരിച്ചത് ?   
കോണ്‍ഗ്രസിലെ ഗ്രൂപ്പുകല്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികളെ കൂടി  ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാതെ വന്നതോടെയല്ലേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിലും ഒരാഴ്ച കൂടി വൈകിയത് ?


പൊതുവേ   ദുര്‍ബലമായ സംഘടന സംവിധാനമുള്ള കോണ്‍ഗ്രസ്‌ പലയിടത്തും ജയിച്ചു പോന്നത് വ്യക്തി പ്രഭാവമുള്ള നേതാക്കളുടെ(അവരും ഗ്രൂപ്പുകള്‍ക്ക് അതീതരല്ല ) സാന്നിധ്യം കൊണ്ടും കൈപ്പത്തി ചിഹ്നം കേരള ജനതയ്ക്ക് സുപരിചിതമായത് കൊണ്ടാണ് . എന്നാല്‍ അത്തരമൊരു സാഹചര്യം ഉള്‍ക്കൊള്ളാതെയാണ്  ചാലക്കുടി പോലൊരു മണ്ഡലത്തില്‍ സ്ഥാനര്തിയെ നിര്‍ണ്ണയിച്ചത് . രമേശ്‌ ചെന്നിത്തലയുടെ ഹെലികൊപ്റെര്‍ പര്യടനവും 'ചാലക്കുടിയിലെ ബെന്നി'യെ അന്വേഷിച്ചുള്ള മാധ്യമ പടയുടെ ഓട്ടവുമൊക്കെ മറക്കാറായോ ? വക്കം കമ്മിറ്റി റിപ്പോര്‍ട്ട്‌  എന്തായി ? 

നായര്‍ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി എന്‍ എസ് എസ് നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

എസ് എന്‍ ഡി പി ഈഴവ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി  നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

സാമുദായിക സന്തുലിതാവസ്ഥ  ഉദ്ധ്യോഗസ്ഥ തലത്തിലും , നിയമ നിര്‍മ്മാണ സഭയിലും ഉറപ്പു വരുത്തുവാന്‍  കോണ്‍ഗ്രസ്‌ പോലൊരു ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനം അത് സംഘടനാപരമായി   ദുര്‍ബലമായി   നില്‍ക്കുന്ന അവസ്ഥയില്‍ പോലും ശ്രമിക്കുന്നത്  അഭിനന്ദനീയമാണ്


എന്നാല്‍ മുസ്ലിംകള്‍ക്ക് അര്‍ഹ്ഹതപ്പെട്ട സംവരണ അവകാശങ്ങള്‍ അട്ടിമറിക്കുവാനും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങളെ  സാമുദായികമായി കാണുവാനും  ,ലീഗിനൊരു അഞ്ചാം മന്ത്രിയെ ലഭിച്ചാല്‍ അത് സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കും എന്ന പ്രചരിപ്പിക്കുവാനും തുനിഞ്ഞാല്‍  നിങ്ങള്‍ വര്‍ഗ്ഗീയ വാദികളാണ് , നിങ്ങളുടെ സാമൂഹിക നീതി സങ്കല്‍പം കപടമാണ് എന്ന് തന്നെ ഉറപ്പിച്ചു പറയേണ്ടി വരും .
ലീഗ് നേതൃത്വത്തോട് ഒരു അപേക്ഷ
ലീഗിന്റെ അഞ്ചാം മന്ത്രി എന്ന രാഷ്ട്രീയ ആവശ്യം അംഗീകരിക്കപ്പെട്ടാലും  ഇല്ലെങ്കിലും പ്രസ്താവന യുദ്ധം നടത്തുന്ന   ഈ വര്‍ഗ്ഗീയ   കണ്ണുകളെ തുറന്നു കാണിക്കുക ഏതൊരു  മുസ്ലീം ലീഗുകാരന്റെയും കടമയാണ് . ചരിത്രത്തിലെ ഉജ്ജ്വല വിജയം നേടിയിട്ടും അര്‍ഹതപ്പെട്ടത് അത് അല്പം വൈകിയാലും ചോദിച്ചു വാങ്ങിയില്ലെങ്കില്‍  പിന്നെ സാമൂഹിക നീതി എന്ന് പറഞ്ഞു  ഇനി എങ്ങനെ  വോട്ടു ചെയ്ത ജനങ്ങളെ അഭിമുഖീകരിക്കും ? കണക്കുകള്‍ നിരത്തി സാമുദായിക അസന്തുലിതാവസ്താ വാദക്കാരെയും  രാഷ്ട്രീയ കാലാവസ്ഥ വാദക്കാരെയും നേരിടുക .അര്‍ഹ്ഹതയുള്ളത് കിട്ടിയില്ലെങ്കില്‍ മന്ത്രി സ്ഥാനങ്ങള്‍ പിന്‍വലിച്ചു പ്രതിഷേധം അറിയിക്കുക .

 അല്ലെങ്കില്‍  "അഭിമാനകരമായ അസ്ഥിത്വം" എന്നത് "അപമാനകരമായ  അസ്ഥിത്വം" എന്ന് എന്ന് തിരുത്തി എഴുതി കോണ്‍ഗ്രസിന്റെ റാന്‍ മൂളികളായി നിങ്ങള്ക്ക് കഴിയാം . കാലം അങ്ങനെ വിലയിരുത്തും നിങ്ങളെ ... അര്‍ഹ്ഹതപ്പെട്ടത്‌ നേടിയെടുക്കാനാവില്ലെങ്കില്‍ ,അതിന്റെ കാരണങ്ങള്‍ കണക്കു നിരത്തി ബോദ്ധ്യപ്പെടുത്തിയില്ലെങ്കില്‍  എന്താണ് സംഭവിക്കുക എന്നതിന് ചരിത്രം മറുപടി നല്‍കും .


പ്രതികരണങ്ങള്‍ ~2More→

ബൂലോകത്തോട് വിനയത്തോടെ

അഭിനന്ദനങ്ങള്‍
ബൂലോകം സൂപര്‍ ബ്ലോഗ്ഗര്‍ - 2011 ശ്രീ മനോജ്‌ രവീന്ദ്രന്‍
ഫസ്റ്റ്  റണ്ണ ര്‍    അപ്പ്‌  ശ്രീ നൗഷാദ് അകമ്പാടം







പ്രിയ ബൂലോകം   ടീം അറിയുവാന്‍  ,


വര്‍ഷാ വര്ഷം മലയാളത്തിലെ മികച്ച ബ്ലോഗ്ഗെര്മാരെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനവും , കൂടുതല്‍ ആളുകളില്‍ അവരുടെ നിലവാരമുള്ള രചനകള്‍ എത്തിക്കുവാനും  നിങ്ങള്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ബൂലോകം  അവതരിപ്പിക്കുന്ന 'സൂപര്‍ ബ്ലോഗ്ഗര്‍'  അവാര്‍ഡ്‌ ഇത്തവണ കൂടുതല്‍ വിവാദങ്ങളിലേക്ക് പോയതിന്റെ കാരണങ്ങള്‍ എന്താണ് ? ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ടകളുണ്ടോ ? പലരും പലയിടങ്ങളിലും പങ്കു വെച്ച ചില കാര്യങ്ങള്‍ പറയുന്നത് ഇനിയുള്ള അവാര്‍ഡ്‌ നിര്‍ണ്ണയ സന്ദര്‍ഭങ്ങളില്‍ സഹായകമാകും എന്ന് കരുതി മാത്രമാണ് ഈ കത്ത് .


ഒരു അവാര്‍ഡ്  മൂല്യമുള്ളതും , വിലയുള്ളതുമാകുന്നത്‌

 1  )
ആ അവാര്‍ഡിന് അര്‍ഹ്ഹരായവരെ തിരഞ്ഞെടുക്കുമ്പോള്‍  സ്വീകരിക്കുന്ന മാനദന്ടങ്ങള്‍ പരമാവധി   സുതാര്യവും കുറ്റമറ്റത്     ആവുകയും   ചെയ്യുമ്പോഴാണ്    .

അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്

2 )
 ഈ മാനദന്ടങ്ങള്‍ പാലിക്കുന്ന രചനകള്‍ തിരഞ്ഞെടുക്കുന്നത് അത് തിരഞ്ഞെടുക്കുവാന്‍ അറിയുന്ന , ആക്ഷേപത്തിന് പരമാവധി അതീതരായ ആളുകള്‍ ആകണം എന്നതും .

നിര്‍ഭാഗ്യവശാല്‍  ഇത്തവണത്തെ ബൂലോകം സൂപര്‍ ബ്ലോഗ്ഗര്‍  അവാര്‍ഡ് നിര്‍ണ്ണയം   ഈ   രീതിയില്‍  ചിന്തിക്കുമ്പോള്‍ തികഞ്ഞ പരാജയം ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു .

എന്ത് കൊണ്ടെന്നാല്‍ ;

ബ്ലോഗ്‌ എന്നത് സൌജന്യവും ആത്മ പ്രകാശനത്തിന്  അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതുമായ ഒരു മാധ്യമമായി വളരുന്ന സംവിധാനമാണ് . തങ്ങള്‍ക്കു ലഭിക്കുന്ന ഒഴിവു സമയവും , മുതലാളി നല്‍കുന്ന ശമ്പള സമയവും  ബ്ലോഗ്‌ എഴുതുവാന്‍ ഉപയോഗിക്കുന്നവരുണ്ട്‌ .(അത് തികച്ചും വ്യക്തിപരമായ കാര്യം എന്ന് സമ്മതിക്കുന്നു .)

എന്നാല്‍ എതൊരു അവാര്‍ഡിനും  നമ്മള്‍  മനസ്സില്‍ കാണുന്ന ചില മാനദന്ടങ്ങള്‍ ഉണ്ടല്ലോ .
 ബൂലോകം ഒന്നാമതായി വെക്കേണ്ടിയിരുന്ന മാനദണ്ഡം  തങ്ങളുടെ ആക്ടിവിസത്തിന്റെ ഭാഗമായി ബ്ലോഗ്‌ ഉപയോഗപ്പെടുത്തി ചലനം സൃഷ്ടിച്ചവര്‍ എന്നതാണ്  .      കാരണം ഒഴിവു സമയത്തെ കുത്തിക്കുറിക്കലുകളും  ദീര്‍ഘ നിശ്വാസങ്ങളുമല്ല സമൂഹത്തിനു വേണ്ടത് . പ്രവര്‍ത്തിക്കുന്നവന്റെ  വിയര്‍പ്പിന്റെ ഗന്ധമാണ് . ആ ഗന്ധമുള്ളവനെ വേണംഅവാര്‍ഡ്‌ നല്‍കി ആദരിക്കേണ്ടത് . അവര്ക്കാവണം  മുന്തിയ പരിഗണന നല്‍കേണ്ടത്




അതുമല്ലെങ്കില്‍ സൌജന്യവും ആത്മ പ്രകാശനത്തിന്  അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതുമായ  ബ്ലോഗ്‌ എന്ന മാധ്യമത്തെ  സാംസ്കാരികമായി ഉന്നത നിലവാരം പുലര്‍ത്തുന്നതിനു സഹായകമായ ഇടപെടലുകള്‍ "ഭൂലോകത്ത് " നടത്തിയിട്ടുള്ളആള്‍ എന്നതാവണം


ഈ വിധത്തില്‍ ബ്ലോഗുമായും സാമൂഹിക ജീവിതവുമായും  മാനസിക ബന്ധം  പുലര്‍ത്തുന്ന ആളുകള്‍ അംഗീകരിക്കപ്പെടണം  എന്ന ഉദ്ദേശം മുന്‍ നിര്ത്തിയാവണം  അവാര്‍ഡിനുള്ള മാനദന്ടങ്ങള്‍ തീരുമാനിക്കേണ്ടത് .

അവാര്‍ഡ്‌  നിര്ന്നയത്തിനുള്ള മാനദന്ടങ്ങള്‍ പോലെ തന്നെ സുപ്രധാനമാണ്‌  ഈ മാനദന്ടങ്ങള്‍ മുന്‍  നിര്‍ത്തി അര്‍ഹ്ഹരായവരെ തിരഞ്ഞെടുക്കുന്നവരുടെ യോഗ്യതയും .

ബൂലോകം ഓണ്‍ ലൈനില്‍ എഴുതുന്നവരെ മാത്രമേ അവാര്‍ഡിന് പരിഗണിക്കൂ എന്നത് മികച്ചു എഴുത്തുകാരൊക്കെ ബൂലോകം ഓണ്‍ലൈനില്‍ ആണ്    എഴുതുന്നത്‌ എന്ന് തെറ്റിദ്ധരിക്കുവാന്‍ കാരണമാകും .വിശാലമായ അടിസ്ഥാനത്തില്‍ എന്‍ട്രികള്‍ സ്വീകരിക്കുകയും അവ യോഗ്യതയുള്ള ഒരു ജഡ്ജിംഗ് പാനല്‍ പരിശോധിച്ച്  അവാര്‍ഡ് പ്രഖ്യാപിക്കുന്നതല്ലേ ശരിയായ രീതി ?
ഇത്തവണ സ്വീകരിച്ച രീതി പ്രകാരം അനര്‍ഹ്ഹരായ പലരും ലിസ്റ്റില്‍ അവര്‍ പോലും ആഗ്രഹിക്കാതെ കയറി പറ്റി എന്നതും അര്‍ഹ്ഹരായ മികച്ച പലരും ലിസ്റ്റില്‍ തന്നെ വന്നില്ല എന്നതും ശ്രദ്ധിച്ചു കാണുമല്ലോ ...

മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക്‌ ഗ്രൂപ്പിലെ വ്യക്തി ബന്ധങ്ങളും പ്രചാരണ സംവിധാനങ്ങളും ഇത്തവണത്തെ അവാര്‍ഡിനെ കാര്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട് . മലയാള ബ്ലോഗേഴ്സ് ന്റെ ഫേസ് ബൂകിലെ ഒരു പ്രധാന തുരുത്ത് എന്ന നിലയില്‍ വളരെ പോസിറ്റീവ് ആയി പലതും ഈ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ആ ഗ്രൂപ്പിലുള്ളവര്‍ക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു എങ്കിലും അതുണ്ടായില്ല എന്നതാണ് വസ്തുത .

(വ്യക്തമായ  നിയമാവലിയുടെ പിന്‍ബലത്തോടെ ) മലയാള ബ്ലോഗ്‌ എഴുത്തുകാരുടെ എല്ലാ നിലക്കുമുള്ള  കൂട്ടായ വേദി എന്നലക്ഷ്യത്തില്‍ നിന്നും  നിന്നും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് മാറിയിട്ടുണ്ട് എന്ന് ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ് . അത്തരം ദിശാ മാറ്റങ്ങളുടെ ഭാഗമായി രൂപം കൊണ്ട ഉപ തുരുത്തുകളുടെ സ്വാധീനം  ഈ അവാര്‍ഡ്‌ നിര്‍ണ്ണയത്തെ സ്വാധീനിച്ചിട്ടുണ്ട് .അര്‍ഹ്ഹതയില്ലാത്ത്ത (അത് കൊണ്ട് അവര്‍ വ്യക്തിപരമായി മോശക്കാരാന് എന്ന് ഒരിക്കലും അര്‍ഥം വെക്കരുത് ) ചിലര്‍ അവസാന പത്തില്‍ കടന്നു കൂടിയതിനു പിന്നില്‍ ഈ ഉപ തുരുത്തുകളുടെ സ്വാധീനമാണ് . ഇത് ഇപ്പോള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയുമില്ല .കാരണം ഈ ഗ്രൂപ്പിന്റെ തുടക്കം മുതല്‍ തന്നെ ഗ്രൂപ്പില്‍ സജീവമാകുകയും ഇടയ്ക്കു ഗ്രൂപ്പിന് പുറത്ത് പോകുകയും ചെയ്തു വീണ്ടും ഗ്രൂപ്പില്‍ അംഗമാകുകയും ചെയ്തപ്പോഴെല്ലാം ഗ്രൂപിനുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സാകൂതം വീക്ഷിക്കുന്ന ഒരാള്‍ എന്ന നിലക്ക് ആധികാരികമായി തന്നെ എനിക്ക്  പറയുവാന്‍ കഴിയും

അവര്‍ഡുകള്‍ ലഭിക്കുവാന്‍ അര്‍ഹ്ഹതയുള്ളവര്‍ക്ക് തന്നെയാണ് ഇത്തവണയും അവാര്‍ഡ്‌ കൊടുത്തത് എന്നത് മാറ്റി നിര്‍ത്തിയാല്‍ അവാര്‍ഡ്‌ നിര്ണ്ണയത്ത്തിന്റെ മാനദന്ടങ്ങളുടെയും  , സുതാര്യതയുടെയും കാര്യത്തില്‍ ഈ അവാര്‍ഡ്‌ നിര്‍ണ്ണയ രീതി കടുത്ത വിമര്‍ശനം തന്നെ അര്‍ഹ്ഹിക്കുന്നു .ചുരുങ്ങിയ പക്ഷം അവാര്‍ഡിന്  'സൂപര്‍ ബ്ലോഗ്ഗര്‍' എന്ന പേരെങ്കിലും മാറ്റുക .
ഇല്ലെങ്കില്‍  ഏതു സന്തോഷ്‌ പണ്ടിറ്റിനും കിട്ടുന്ന സാധനമാണ് ഈ അവാര്‍ഡ്‌ എന്ന് കരുതി  നാണവും മാനവുമുള്ള ബ്ലോഗ്ഗെര്മാര്‍ ഈ അവാര്‍ഡ്‌ തങ്ങള്‍ക്കു കിട്ടി എന്ന് കേട്ടാല്‍  വീട്ടില്‍ കയറി കതകടച്ചു മുഖം പൊത്തി കുനിഞ്ഞിരുന്നെക്കും .









പ്രതികരണങ്ങള്‍ ~24More→

ഇന്ത്യവിഷന്‍ വാര്‍ത്ത: സത്യാവസ്തയെന്തു ?

Reply to India Vision
പ്രതികരണങ്ങള്‍ ~0More→

സന്തോഷ്‌ പണ്ഡിറ്റ്‌ ഫേസ് ബുക്ക്‌ താരമാവുന്നു ....!!!!




സമീപകാലത്ത് ഏറ്റവും  അധികം  സൈബര്‍ ലോകത്ത് കേള്‍ക്കുന്ന പേരാണ്  സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് .ഇയാള്‍ ആരാണ് എന്നും എന്ത് കൊണ്ടാണ് ഇയാള്‍ ഈ അടുത്ത നാളുകളില്‍ പ്രശസ്തന്‍ (?)ആയതു എന്നും മനസ്സിലായി . ഇദ്ദേഹത്തിന്റെ സ്വത സിദ്ധമായ ചില ചേഷ്ടകള്‍ ബഹു ഭൂരിപക്ഷം ആളുകളിലും  വെറുപ്പുണ്ടാക്കുന്നു എന്നാണു മനസ്സിലാക്കുവാന്‍ കഴിഞ്ഞത് . ഏതായാലും ഫേസ് ബുക്ക്‌  ഗ്രൂപ്പുകളില്‍  ഇദ്ധെഹതിന്റെതായി ഒരു  Fans & Welfare Assosiation  എന്ന പേരില്‍  ഒരു ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടിരിക്കുന്നു .മണിക്കൂറുകള്‍ക്കകം ആയിരത്തിലധികം പേര്‍  ചേര്‍ക്കപ്പെട്ട ഈ ഗ്രൂപ്പ് വളരെ സജീവമാണ് . 

ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ആളുകളുടെ പ്രതികരണം വളരെ രസാവഹമാണ് :

ദൈവമേ ..ആരാ എന്നെ ഈ ഗ്രൂപ്പില്‍ കൊണ്ടിട്ടത് !!,,,ഇങ്ങിനെ ഇന്ജിന്ജ് ആയി കൊല്ലുന്നതിനു പകരം ഒറ്റയടിക്കങ്ങു കൊന്നൂടെ ...!!!!!!!! എന്നെയങ്ങ് കൊല്ല് കൊല്ല് കൊല്ല്
 
 
അഡ്മിന്‍ ആവാന്‍ താല്പര്യമുള്ളവരില്‍ അപേക്ഷ ക്ഷണിക്കുന്നു....താല്പര്യമുളവര്‍ എത്രയും പെട്ടെന്ന് spanditfans@gmail.com എന്ന ഇമെയില്‍ ഐ ഡി യിലേക്ക് തങ്ങളുടെ ബയോടാറ്റ അയക്കുക....(തെറി അയക്കരുത്....പ്ലീസ്....)
 
നല്ല ഒരു ഗ്രൂപ്പ് ........... ജീവിതത്തില്‍ എല്ലാം തകര്‍ന്നു എന്ന് കരുതി ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ക്ക് ഇവിടെ വന്നു കുറെ നേരം ഇരിക്കാം.... തനിക്കു പറ്റിയതോന്നും ഒരു തകര്‍ച്ചയെ അല്ല എന്ന് തനിയെ തോന്നും.... ലോകത്ത് ഇത്രേം വലിയ കൂതറകള്‍ ഉണ്ടെന്നു അറിയുന്നത് തന്നെ ഒരു ആത്മവിശ്വാസം ഒക്കെ നല്‍കും.....
 ബാക്കിയൊക്കെ നേരിട്ട്    ഇവിടെ ക്ലിക്ക് ചെയ്തു   വായിച്ചു കൊള്ളൂ
 
ഗ്രൂപ്പില്‍ പുതുതായി ചേര്‍ക്കപ്പെടുന്നവര്‍ തങ്ങളോടു എന്ത് വിരോധം ഉണ്ടായിട്ടാണ്  തങ്ങളെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തത് എന്ന് ചോദിച്ചാണ് കടന്നു വരുന്നത് എന്നതാണ് ഈ ഗ്രൂപ്പില്‍ വളരെ രസകരമായി അനുഭവപ്പെട്ടത്  . റിപ്പോര്‍ട്ടര്‍ പോലുള്ള ഗ്രൂപ്പുകളില്‍  വിരുദ്ധ ചേരികളില്‍  നിന്ന് തെറി വിളി വരെ നടത്തുന്നവര്‍ ഈ ഗ്രൂപ്പില്‍ പരസ്പരം തമാശ പറഞ്ഞു രസിക്കുന്നു .തങ്ങളുടെ കടുത്ത  'ശത്രുക്കളെ'  കൂടി  ഈ ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന് പറയുന്നു ...!!!  അതാണ്‌ എനിക്ക് മനസ്സിലാവാത്തത് ...!!!!!
 
ഒരു വ്യക്തിയെ ഇകഴ്ത്ത്തുവാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടതെന്നു കരുതാവുന്ന ഈ ഗ്രൂപ്പില്‍ കീരിയും പാമ്പും ഒരുമിച്ചു സന്തോഷത്തോടെ കഴിയുന്നതില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നു അഭിമാനിക്കാം ....:)
പ്രതികരണങ്ങള്‍ ~6More→
old home
 
back to topGet This