ബ്ലോഗ് പുലികള്‍
ഒന്നാമതായി എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും അതാതു ബ്ലോഗിന്റെ ഉടമസ്ഥരാണ് എന്നതാണ് . മറ്റൊന്ന് അതില്‍ എഴുതുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഉടമസ്ഥന്‍ ഏറ്റെടുക്കേണ്ടതുണ്ട് .
പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ 'ഒറ്റയാള്‍ നിയന്ത്രണം' ആണ് . ഒരു ബ്ലോഗിന്റെ ഉള്ളടക്കം ഒരു എഡിറ്റര്‍ വഴി ഒരിക്കലും എഡിറ്റ് ചെയ്യപ്പെടുന്നില്ല .ആരെ പറ്റിയും തനിക്കു തോന്നുന്നത് എന്തും എഴുതുവാന്‍ ഈ അമിതാധികാരം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ് . അത് തിരിച്ചറിയുവാന്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് കഴിയാതെ പോയേക്കാം . എന്നാല്‍ ഈ ഒറ്റയാള്‍ നിയന്ത്രണം നല്‍കുന്ന സൌകര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച് തങ്ങളുടേതായ നിലയില്‍ ബ്ലോഗ് ലോകത്ത് സ്ഥാനം ഉണ്ടാക്കിയെടുതവരാണ് 'ബ്ലോഗ് പുലികള്‍' എന്ന് വിളിക്കപ്പെടാരുള്ളവരില്‍ അധിക പേരും .
ഒരാള്‍ 'ബ്ലോഗ് പുലി' ആണ് എന്ന് പറയപ്പെട്ടാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒന്നാണ് അയാള്‍ എഴുതുന്നത് വായിക്കുവാന്‍ ധാരാളം വായനക്കാരുണ്ട് എന്നും അയാള്‍ എഴുതിയതിനെ കുറിച്ച് വായനക്കാര്‍ ധാരാളമായി പ്രതികരിക്കാറുണ്ട് എന്നും .
താന്‍ എഴുതുന്നത് മറ്റുള്ളവര്‍ വായിക്കണമെന്നും , ധാരാളമായി കമന്റ് ചെയ്യണമെന്നും നമ്മുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വരുന്നതും കാത്തു നൂറു കണക്കിന് ഫോലോവേര്സ് കാത്തിരിക്കണമെന്നും ആഗ്രഹമില്ലാത്ത ബ്ലോഗേഴ്സ് ഇല്ല എന്ന് തന്നെയാണ് അനുഭവം .
താന്‍ എഴുതുന്നത് മറ്റുള്ളവര്‍ വായിക്കണമെന്നും , ധാരാളമായി കമന്റ് ചെയ്യണമെന്നും നമ്മുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വരുന്നതും കാത്തു നൂറു കണക്കിന് ഫോലോവേര്സ് കാത്തിരിക്കണമെന്നും ആഗ്രഹമില്ലാത്ത ബ്ലോഗേഴ്സ് ഇല്ല എന്ന് തന്നെയാണ് അനുഭവം .
ഒരു 'ബ്ലോഗ് പുലി' കമന്റ് ഇടാന്‍ വേണ്ടിയാണോ നമ്മള്‍ എഴുതേണ്ടത് ? ബ്ലോഗിങ് ഗൌരവമായി കാണുന്നവര്‍ക്ക് തീര്‍ച്ചയായും അല്ല എന്ന് പറയേണ്ടി വരും .'ബ്ലോഗ് പുലികള്‍' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നവര്‍ എഴുതുന്ന കാര്യങ്ങളില്‍ കമന്റ് ചെയ്യുന്നവര്‍ അതാതു വിഷയങ്ങളില്‍ താല്പര്യമുള്ളവരും അത് ചര്‍ച്ചാ പ്രാധാന്യം ഉള്ളതാണ് എന്ന് വിശ്വസിക്കുന്നവരും ആണ് . നമ്മളും അത്തരത്തില്‍ ചര്‍ച്ചാ പ്രാധാന്യമുള്ള വിഷയങ്ങള്‍ എഴുതുമ്പോള്‍ കമന്റ് കുറയുന്നത് ബ്ലോഗിന് വേണ്ടത്ര പ്രചാരം കൊടുക്കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് . ഒപ്പം നമുക്ക് പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ വേണ്ടത്ര വിവരമില്ലെന്ന് വായനക്കാര്‍ക്ക് തോന്നുതു കൊണ്ടും ആവാം . നമ്മുടെ സ്ഥിരം ചങ്ങാതിമാര്‍ കമന്റ് ചെയ്യുന്നതില്‍ ത്രുപ്തിപ്പെടുന്നതിനു പകരം മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചു അവിടെ അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്തുന്നതാണ് ഒരു പക്ഷെ നമ്മുടെ ബ്ലോഗിന് വായനക്കാരെ കൂട്ടുവാന്‍ കൂടുതല്‍ സഹായിക്കുക .
നമ്മുടെ ബ്ലോഗില്‍ ഒരു 'ബ്ലോഗ് പുലി' വന്നു കമന്റ് ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാകുന്ന കാര്യമാണ് പലര്‍ക്കും ...അതോടെ താന്‍ മറ്റൊരു 'പുലി 'ആയി എന്ന തോന്നലൊന്നും ഇല്ലെങ്കിലും അതൊരു മഹാ സംഭവമാണെന്ന തോന്നലാണ് പലര്‍ക്കും . ഒരു 'പുലി' വന്നു കമന്റ് ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന നീരസവും ചെറുതല്ല ..പിന്നെ ചിലപ്പോള്‍ പലര്‍ക്കും അയാള്‍ക്കില്ലാത്ത കുറ്റവും കാണില്ല .
ബ്ലോഗ് രംഗത്ത് നിലവാരമില്ല എന്ന പരാതി വ്യാപകമാവാനേ ഇത്തരം വിരോധങ്ങള്‍ സഹായിക്കൂ ..
നമ്മള്‍ കമന്റിനു വേണ്ടിയാണ് എഴുതുന്നത് .അത് പക്ഷെ വിഷയത്തോടുള്ള പ്രതികരണമാവണം
നമ്മുടെ ബ്ലോഗിന്റെ പ്രചാരണത്തിന് ഈ 'പുലികള്‍' ഒരു തരത്തിലും തടസ്സമല്ല . നമുക്ക് അവരോടുള്ള നീരസമാണ് പലപ്പോഴും ഈ 'പുലികളെ' പുശ്ചിക്കുവാന്‍ പ്രേരിപ്പിക്കുന്നത് . വെറുതെ ആളുകളെ രസിപ്പിക്കുവാന്‍ എന്തും (അതല്ലെങ്കില്‍ പ്രത്യേക താല്പര്യമുള്ള വിഷയങ്ങള്‍ )എഴുതി വിടുന്നവര്‍ക്ക് ബ്ലോഗ് ലോകത്ത് പിടിച്ചു നില്‍ക്കുവാന്‍ ബുദ്ധിമുട്ടാണ് ... അപ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമായിരിക്കാം ഒരു പക്ഷെ 'പുലികളെ' വിമര്‍ശിച്ചു കയ്യടി നേടുവാന്‍ ശ്രമിക്കുന്നതിലൂടെ പ്രകടമാകുന്നത് . തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ചു തങ്ങളുടേതായ ശൈലിയില്‍ അവതരിപ്പിച്ചു വേണ്ടത്ര പ്രചാരണം നടത്തി വായനക്കാരുമായി സംവദിക്കുന്ന ബ്ലോഗ്ഗേര്‍സിനെ 'പുലികള്‍ 'എന്ന് അക്ഷേപത്തോടെ വിളിച്ചു കൊച്ചാക്കുവാന്‍ ശ്രമിക്കുന്ന പ്രവണതക്ക് കയ്യടി കിട്ടുന്ന പ്രവണത സമീപകാലത്ത് 'ശ്രദ്ധേയമാം' വിധം വര്‍ദ്ധിച്ചു വരുന്നു ...അത് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.. മറ്റൊരാളുടെ കഴിവുകളും ചിന്തകളുമല്ല നമ്മുടേത് . ആരും 'പുലിയുമല്ല' 'എലിയുമല്ല' . അത്തരം വിളികള്‍ ഇന്‍ഫീരിയോരിടി COMPLEX ആയി കാണുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട് .
കഴിവുകളും ശൈലികളും അംഗീകരിക്കുവാനും ബ്ലോഗ് ലോകത്ത് നമ്മുടെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത് .
കഴിവുകളും ശൈലികളും അംഗീകരിക്കുവാനും ബ്ലോഗ് ലോകത്ത് നമ്മുടെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത് .

