Showing posts with label BLOGMEET. Show all posts
Showing posts with label BLOGMEET. Show all posts

കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍




കണ്ണൂര്‍ സൈബര്‍ മീറ്റില്‍  പങ്കെടുക്കുവാന്‍  കഴിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു . അതിനു പല കാരണങ്ങളും ഉണ്ട് .ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടു മുട്ടില്ല എന്ന് വിചാരിച്ചിരുന്ന പലരും വ്യത്യസ്ത നാടുകളില്‍ നിന്നും വരുകയും  സൌഹൃദത്തിന്റെ ഊഷ്മളമായ അന്തരീക്ഷത്തില്‍  കുറച്ചു  സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരനുഭവമായി .

എന്നെ സംബന്ധിച്ചേടത്തോളം ഈ മീറ്റ്‌   മറക്കാനാവാത്ത ഒരു അനുഭവമായത്തിനു പല കാരണങ്ങളുമുണ്ട് .അതില്‍ ഏറ്റവും പ്രധാനം  ജീവനോടെ കാണുവാന്‍ ആഗ്രഹിച്ച പലരെയും കാണുകയും യാതൊരു അപരിചിതത്വവും കൂടാതെ മനസ്സ് തുറന്നു സംസാരിക്കുവാനും കഴിഞ്ഞു എന്നതാണ് .

ആദ്യമായിട്ടല്ല  കണ്ണൂര്‍ വഴി യാത്ര ചെയ്യുന്നത് . മുന്‍പൊരിക്കല്‍ തളിപ്പരമ്പിനു  പോയ ഓര്‍മ്മകള്‍ ,കോഴിക്കോട്  ഒരു വര്‍ഷത്തോളം ജീവിച്ച അനുഭവങ്ങള്‍ ഒക്കെ വീണ്ടും മനസ്സില്‍  കടന്നു വന്നു ..
(കണ്ണൂര്‍ വഴിക്കുള്ള റോഡിന്റെ അവസ്ഥ മറ്റു മീറ്റ്‌ ബ്ലോഗുകളില്‍ വിശദമായി തന്നെ വായിക്കാം )

പുലര്‍ച്ചെ  തന്നെ കണ്ണൂരിലെ പഴയ ബസ്‌ സ്റ്റാന്‍ഡില്‍  എത്തി .അടുത്ത് തന്നെയുള്ള പള്ളിയില്‍ അല്‍പ സമയം ചിലവഴിച്ചു . ഒരു ഹോട്ടലില്‍ കയറി ഭക്ഷണം .മീറ്റ്‌ നടക്കുന്ന ഹാള്‍  കണ്ടു പിടിച്ചു .രാവിലെ ആയതിനാല്‍ അവിടെ ആരും ഉണ്ടായിരുന്നില്ല .

ശേഷം ബിജു കൊട്ടിലWarning ബിജു കൊട്ടില -  കുമാരന്‍Warningകുമാരന്‍ 

വഴി (ഫോണില്‍ ) വിധു ചോപ്രയുടെgWarningവിധു ചോപ്ര 'കുടിലില്‍'  എത്തി .
ശ്രീജിത്ത്‌ കൊണ്ടോട്ടിയെWarningശ്രീജിത്ത്‌ കൊണ്ടോട്ടി ഫേസ്  ബുക്ക്‌  ഗ്രൂപ്പുകളില്‍  കടുത്ത  ആയുധ  പ്രയോഗം  നടത്തുന്ന  ആളാ കേട്ടോ ..ഇത് പോരെ തെളിവ് ? ...ha ha ha ഫോണില്‍ വിളിച്ചു . അവരെല്ലാം തലേന്ന് തന്നെ മാടായി പാറയില്‍ സന്ധിച്ചിരുന്നു .വിധു ചോപ്രയെ പരിചയപ്പെട്ടു .അദ്ധേഹത്തിന്റെ കമ്പ്യൂട്ടര്‍ വഴി അദ്ധേഹത്തിന്റെ ബ്ലോഗ്‌  പരിചയപ്പെട്ടു .അവിടെ അല്‍പ സമയം ചിലവഴിച്ചു . ശേഷം വീണ്ടും മീറ്റ്‌ നടക്കുന്ന  ഹാളില്‍ എത്തി.
;റെജി പിറവത്തിനെWarning (ഒപ്പം ഷെരീഫ് ക്ക  കൊട്ടാരക്കരയും ) റെജി പിറവം    വീണ്ടും  കണ്ടു

    മുക്താര്‍ ഉദരം പൊയില്‍Warningമുക്താര്‍ ഉദരം പൊയില്‍hai kooy pooy ,ഹംസ ആലുങ്ങല്‍Warningഹംസ ആലുങ്ങല്‍  എന്നിവര്‍ വളരെ നേരത്തെ തന്നെ എത്തിയിരുന്നു .

അവരുമായി കുശലംWarning കുശലം പറഞ്ഞിരിക്കുമ്പോള്‍

  ;കെ പി സുകുമാരന്‍ മാഷ്‌Help;കെ പി സുകുമാരന്‍ മാഷ്‌ എത്തി  . പിന്നെ സജിം മാഷ്‌Information സജിം മാഷ്‌,സമീര്‍  തികൊടി സമീര്‍  thikodi  ,നാമൂസ്  Informationനാമൂസ് റാണി  പ്രിയ  Informationrani priyaനൗഷാദ് അകംബാടംInformationനൗഷാദ് അകംബാടം


പിന്നെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ഒക്കെ സംസാരിക്കുന്ന ചിത്രങ്ങളായി ദാ  ഇവിടെയുണ്ട് 


ഭക്ഷണം കഴിഞ്ഞു തിരികെ പോകുവാനുള്ള തിരക്ക് .പലരെയും കണ്ടു സംസാരിച്ചു തൃപ്തിയായില്ല .സുകുമാരന്‍ മാഷിന്റെ കവിളില്‍ ഒരു ഉമ്മ നല്‍കി വിട ചോദിച്ചപ്പോള്‍ കണ്ണുകള്‍ക്ക്‌ ഒരു  ചൂട് അനുഭവപ്പെട്ടില്ലേ എന്നൊരു സംശയം .

തിരികെ   വരുന്ന വഴിക്ക്  ബ്ലോഗ്ഗര്‍ കൂടിയായ  ഹാരൂണ്‍ ഇക്ക സുഖമില്ലാതെ കിടക്കുന്നത് അറിഞ്ഞു . ഷെരീഫ്ക ,ശ്രീ ,നാമൂസ് ,സമീര്‍ തിക്കൊടി , വാല്യക്കാരന്‍ എന്നിവരോടൊപ്പം  വഴി ചോദിച്ചു ചോദിച്ചു ഒരു   യാത്ര, ശ്രീയുടെ കാറില്‍ .ശേഷം എന്നെയും ഷേരീഫ്കായെയും  റെയില്‍വേ
സ്റ്റേഷനില്‍ കൊണ്ടാക്കി ശ്രീയുടെ ഊഷ്മളമായ വിട പറച്ചില്‍ .


റെയില്‍വെ  സ്റ്റേഷനില്‍     സൂചി കുത്താന്‍ ഇടമില്ല . ഷെരീഫ്കയോട്  യാത്ര പറഞ്ഞു ബസ്‌ സ്റ്റാന്‍ഡില്‍ എത്തി .അവിടെ വെച്ച് വീണ്ടും സന്ദീപിനെയും ,ചിത്രകാരനെയും  വീണ്ടും കണ്ടു മുട്ടി . എല്ലാ ബസ്സിലും തിരക്ക് .ഒടുവില്‍ കിട്ടിയ  ഒരു ബസ്സില്‍ ചാടിക്കയറി കൈ വീശി മടക്ക യാത്ര .

 ഒരു പാടുണ്ട് എഴുതുവാന്‍ .മറ്റു പലരെയും ഇവിടെ പരാമര്‍ശിക്കുന്നില്ല .അവരൊക്കെയും നല്ല കൂട്ടുകാരാണ് .നല്ല അനുഭവങ്ങളാണ് എല്ലാവരില്‍ നിന്നും ഉണ്ടായത് . അവയൊക്കെ മനസ്സില്‍ മായാതെ നല്ല സുഖമുള്ള ഓര്‍മ്മകളായി ഉണ്ട് . അവയാണല്ലോ  വീണ്ടും ഇത്തരം മീറ്റ്‌ കളില്‍  ആവേശം കൊള്ളാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്

ഏതൊരു  ബ്ലോഗ്‌ മീറ്റ്‌ കഴിയുമ്പോളും  പരാതികളും പരിഭവങ്ങളും അടങ്ങിയ ചില പോസ്റ്റുകള്‍ ഉണ്ടാവുക സ്വാഭാവികം .അത് ഒരു പക്ഷെ അമിത  പ്രതീക്ഷയില്‍ നിന്നോ , ആവേശത്തില്‍ നിന്നോ ഒക്കെ ഉണ്ടാകുന്നതാവാം .എന്നെ സംപന്ധിചെടത്തോളം  ഈ മീറ്റ്‌ വലിയ ഒരു വിജയമാണ് .കാരണം എനിക്ക് കാണുകയും സംസാരിക്കുകയും കൂടുതല്‍ അടുത്തറിയുകയും ചെയ്യണമെന്നു ആഗ്രഹിച്ചിരുന്ന ഒരു പാട് പേരെ  നേരില്‍ കാണുവാന്‍ കഴിഞ്ഞു എന്നത് തന്നെ .

അതിനപ്പുറം പ്രത്യേകിച്ച് ഒരു ചിന്ത  ഈ മീറ്റില്‍ വരുമ്പോള്‍ ഉണ്ടായിരുന്നില്ല .
 സൈബര്‍ മീറ്റുകള്‍  ബ്ലോഗ്‌ ലോകത്ത് മാറ്റങ്ങള്‍ വരുത്തുവാന്‍  കഴിയുന്ന ഒന്നല്ല എന്ന് സമ്മതിക്കുമ്പോള്‍ തന്നെ മാനുഷികമായ വികാരങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ സംപന്ധിചെടത്തോളം അത്തരം മീറ്റുകള്‍ വലിയ ആവേശമാകും .തീര്‍ച്ച . നിലവില്‍ ഉള്ള ബ്ലോഗ്‌ എഴുത്തുകാരുടെ ഭാഷയില്‍ ആണ് കാര്യമായ മാറ്റം ഉണ്ടാവേണ്ടത് .ഒപ്പം കമന്റ്‌ ചെയ്യുന്നവരുടെതും . പരസ്പരം തൃപ്തിപ്പെടുത്തുന്ന കമന്റ്‌ കള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്ന് മാത്രമല്ല ബ്ലോഗ്ഗര്‍  ചര്‍ച്ച ചെയ്യണമെന്നു ആഗ്രഹിക്കുന്ന ബ്ലോഗ്‌ പോസ്റ്റിലെ സുപ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും അത് വഴി ആ പോസ്റ്റ്‌  'പരാജയപ്പെടുകയും' ചെയ്യും .
കൂടുതല്‍ പേരില്‍ ബ്ലോഗ്‌ എന്ന ഇ - മാധ്യമത്തിന്റെ സാധ്യതകള്‍ എത്തിക്കുന്ന ഒപ്പം  നിലവിലുള്ള ബ്ലോഗേഴ്സ് കൂടുതല്‍ ജാഗ്രത എഴുത്തുകളിലും പ്രതികരണങ്ങളിലും വരുത്തുവാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആര്‍ക്കും എന്തും പറയാം എന്ന സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്ന ഇന്നത്തെ അവസ്ഥക്ക് വലിയ മാറ്റം ഉണ്ടാവുകയില്ല .പുതുതായി കടന്നു വരുന്നവര്‍ക്ക് അത് പിന്നോക്കം  പോകുവാന്‍ കാരണമാകുകയും ചെയ്യും .

ഈ  സൈബര്‍   മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം  പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍  ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ  സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

(ഫോട്ടോകള്‍ക്ക്   കടപ്പാട് : മീറ്റുമായി  ബന്ധപ്പെട്ടു വന്ന പോസ്റ്റുകളില്‍ നിന്നും .
അവ ഇവിടെ കാണാം )

പ്രതികരണങ്ങള്‍ ~24More→

ബ്ലോഗ്‌ പുലികള്‍

ബ്ലോഗ്‌ എന്ന ആശയ വിനിമയ മാദ്ധ്യമം ആഗോള ശ്രദ്ധ ആകര്‍ഷിച്ചത് ചില പ്രത്യേകതകള്‍ കൊണ്ടാണ് .
ഒന്നാമതായി  എഴുതുന്നതും  പ്രസിദ്ധീകരിക്കുന്നതും  പ്രചരിപ്പിക്കുന്നതും  അതാതു ബ്ലോഗിന്റെ ഉടമസ്ഥരാണ് എന്നതാണ് . മറ്റൊന്ന്  അതില്‍ എഴുതുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഉടമസ്ഥന്‍ ഏറ്റെടുക്കേണ്ടതുണ്ട് .

പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ 'ഒറ്റയാള്‍ നിയന്ത്രണം' ആണ് .   ഒരു ബ്ലോഗിന്റെ ഉള്ളടക്കം  ഒരു  എഡിറ്റര്‍  വഴി ഒരിക്കലും    എഡിറ്റ്‌ ചെയ്യപ്പെടുന്നില്ല .ആരെ പറ്റിയും തനിക്കു തോന്നുന്നത് എന്തും   എഴുതുവാന്‍ ഈ അമിതാധികാരം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്‌ . അത് തിരിച്ചറിയുവാന്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് കഴിയാതെ പോയേക്കാം . എന്നാല്‍ ഈ ഒറ്റയാള്‍ നിയന്ത്രണം നല്‍കുന്ന സൌകര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച്  തങ്ങളുടേതായ നിലയില്‍ ബ്ലോഗ്‌ ലോകത്ത് സ്ഥാനം ഉണ്ടാക്കിയെടുതവരാണ് 'ബ്ലോഗ്‌ പുലികള്‍' എന്ന് വിളിക്കപ്പെടാരുള്ളവരില്‍ അധിക പേരും . 

ഒരാള്‍ 'ബ്ലോഗ്‌ പുലി' ആണ് എന്ന് പറയപ്പെട്ടാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒന്നാണ് അയാള്‍ എഴുതുന്നത്‌ വായിക്കുവാന്‍ ധാരാളം വായനക്കാരുണ്ട് എന്നും അയാള്‍ എഴുതിയതിനെ കുറിച്ച് വായനക്കാര്‍ ധാരാളമായി പ്രതികരിക്കാറുണ്ട് എന്നും .
താന്‍  എഴുതുന്നത്‌ മറ്റുള്ളവര്‍ വായിക്കണമെന്നും , ധാരാളമായി കമന്റ്‌ ചെയ്യണമെന്നും നമ്മുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ വരുന്നതും കാത്തു നൂറു കണക്കിന് ഫോലോവേര്സ്  കാത്തിരിക്കണമെന്നും ആഗ്രഹമില്ലാത്ത ബ്ലോഗേഴ്സ് ഇല്ല എന്ന് തന്നെയാണ് അനുഭവം .

 ഒരു 'ബ്ലോഗ്‌ പുലി' കമന്റ്‌ ഇടാന്‍ വേണ്ടിയാണോ നമ്മള്‍ എഴുതേണ്ടത് ?  ബ്ലോഗിങ് ഗൌരവമായി കാണുന്നവര്‍ക്ക്  തീര്‍ച്ചയായും അല്ല എന്ന് പറയേണ്ടി വരും .'ബ്ലോഗ്‌ പുലികള്‍' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നവര്‍ എഴുതുന്ന കാര്യങ്ങളില്‍ കമന്റ്‌ ചെയ്യുന്നവര്‍ അതാതു വിഷയങ്ങളില്‍ താല്പര്യമുള്ളവരും അത് ചര്‍ച്ചാ പ്രാധാന്യം ഉള്ളതാണ് എന്ന് വിശ്വസിക്കുന്നവരും ആണ് . നമ്മളും അത്തരത്തില്‍ ചര്‍ച്ചാ പ്രാധാന്യമുള്ള വിഷയങ്ങള്‍ എഴുതുമ്പോള്‍ കമന്റ്‌ കുറയുന്നത്  ബ്ലോഗിന്   വേണ്ടത്ര പ്രചാരം കൊടുക്കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് . ഒപ്പം നമുക്ക് പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ വേണ്ടത്ര വിവരമില്ലെന്ന് വായനക്കാര്‍ക്ക് തോന്നുതു കൊണ്ടും ആവാം .  നമ്മുടെ സ്ഥിരം ചങ്ങാതിമാര്‍ കമന്റ്‌ ചെയ്യുന്നതില്‍ ത്രുപ്തിപ്പെടുന്നതിനു പകരം മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചു അവിടെ അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്തുന്നതാണ്  ഒരു പക്ഷെ നമ്മുടെ ബ്ലോഗിന് വായനക്കാരെ കൂട്ടുവാന്‍ കൂടുതല്‍ സഹായിക്കുക .

നമ്മുടെ ബ്ലോഗില്‍ ഒരു 'ബ്ലോഗ്‌ പുലി' വന്നു കമന്റ്‌ ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാകുന്ന കാര്യമാണ് പലര്‍ക്കും ...അതോടെ താന്‍ മറ്റൊരു 'പുലി 'ആയി എന്ന തോന്നലൊന്നും ഇല്ലെങ്കിലും അതൊരു മഹാ സംഭവമാണെന്ന തോന്നലാണ് പലര്‍ക്കും . ഒരു 'പുലി' വന്നു കമന്റ്‌ ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന നീരസവും ചെറുതല്ല ..പിന്നെ ചിലപ്പോള്‍ പലര്‍ക്കും  അയാള്‍ക്കില്ലാത്ത കുറ്റവും കാണില്ല .

ബ്ലോഗ്‌ രംഗത്ത്‌ നിലവാരമില്ല എന്ന പരാതി വ്യാപകമാവാനേ ഇത്തരം വിരോധങ്ങള്‍ സഹായിക്കൂ ..
നമ്മള്‍ കമന്റിനു വേണ്ടിയാണ് എഴുതുന്നത്‌ .അത് പക്ഷെ വിഷയത്തോടുള്ള പ്രതികരണമാവണം



നമ്മുടെ ബ്ലോഗിന്റെ   പ്രചാരണത്തിന്  ഈ 'പുലികള്‍' ഒരു തരത്തിലും തടസ്സമല്ല  . നമുക്ക് അവരോടുള്ള നീരസമാണ് പലപ്പോഴും ഈ 'പുലികളെ' പുശ്ചിക്കുവാന്‍ പ്രേരിപ്പിക്കുന്നത് . വെറുതെ  ആളുകളെ രസിപ്പിക്കുവാന്‍ എന്തും (അതല്ലെങ്കില്‍ പ്രത്യേക താല്പര്യമുള്ള വിഷയങ്ങള്‍ )എഴുതി വിടുന്നവര്‍ക്ക് ബ്ലോഗ്‌ ലോകത്ത് പിടിച്ചു നില്‍ക്കുവാന്‍ ബുദ്ധിമുട്ടാണ് ... അപ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമായിരിക്കാം ഒരു പക്ഷെ 'പുലികളെ'  വിമര്‍ശിച്ചു  കയ്യടി നേടുവാന്‍  ശ്രമിക്കുന്നതിലൂടെ പ്രകടമാകുന്നത് . തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ചു  തങ്ങളുടേതായ ശൈലിയില്‍ അവതരിപ്പിച്ചു വേണ്ടത്ര പ്രചാരണം നടത്തി വായനക്കാരുമായി സംവദിക്കുന്ന ബ്ലോഗ്ഗേര്‍സിനെ 'പുലികള്‍ 'എന്ന്  അക്ഷേപത്തോടെ  വിളിച്ചു  കൊച്ചാക്കുവാന്‍ ശ്രമിക്കുന്ന  പ്രവണതക്ക് കയ്യടി കിട്ടുന്ന പ്രവണത സമീപകാലത്ത്  'ശ്രദ്ധേയമാം'  വിധം  വര്‍ദ്ധിച്ചു വരുന്നു ...അത് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.. മറ്റൊരാളുടെ കഴിവുകളും ചിന്തകളുമല്ല നമ്മുടേത്‌ . ആരും 'പുലിയുമല്ല' 'എലിയുമല്ല' .  അത്തരം വിളികള്‍  ഇന്‍ഫീരിയോരിടി   COMPLEX    ആയി കാണുവാന്‍  നമുക്ക് കഴിയേണ്ടതുണ്ട് .
കഴിവുകളും ശൈലികളും അംഗീകരിക്കുവാനും ബ്ലോഗ്‌ ലോകത്ത് നമ്മുടെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത് .

പ്രതികരണങ്ങള്‍ ~69More→
old home
 
back to topGet This