Showing posts with label ജമാഅത്തെ ഇസ്ലാമി. Show all posts
Showing posts with label ജമാഅത്തെ ഇസ്ലാമി. Show all posts

മദനിക്ക് മനുഷ്യാവകാശം നല്‍കുക





മദനിക്ക് നേരിടേണ്ടി വരുന്ന കടുത്ത നീതി നിഷേധം വേദനാജനകമാണ് ...
ഒരിക്കല്‍ കുറ്റവാളി അല്ല എന്ന്  കോടതി വിധിച്ചു ശിക്ഷാ കാലയളവിനെക്കാള്‍  കൂടുതല്‍ ജയിലില്‍ കഴിയേണ്ടി വന്ന മദനിയുടെ ചരിത്രം നമ്മുടെ കോടതികളുടെ ശ്രദ്ധയില്‍ എന്ത് കൊണ്ട് ചര്ച്ചയായില്ല ?!!!  ആരാണ് മദനിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ?

മദനിയുടെ  ഇന്നത്തെ അവസ്ഥക്ക് കാരണം മദനിയുടെ ഒപ്പം വോട്ടു രാഷ്ട്രീയത്തിനായി കൂടിയവര്‍ തന്നെയാണ് . ഒപ്പം തന്നെ മുസ്ലിം ലീഗിനെ തകര്ത്താലേ  കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ തീവ്ര ചിന്തകള്‍ കടത്തി വിടാന്‍ കഴിയൂ എന്ന് ചിന്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി  , എസ് ഡി പി ഐ തുടങ്ങിയ കക്ഷികള്‍ക്കും വലിയ പങ്കുണ്ട് ...

 ലീഗ് എക്കാലവും മദനിയുടെ തീവ്ര നിലപാടുകളെ തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് . ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണ് എന്ന്  വരെ പറയാന്‍ മടിച്ചിട്ടില്ല മദനി . മദനിയുടെ രക്തത്തില്‍ ഓടുന്ന ലീഗ് വിരോധം ( ബാബറി മസ്ജിദിന്റെ തകര്‍ക്കപ്പെടല്‍ അതിന്റെ കാരണമായി മദനി എപ്പോഴും പറയാറും ഉണ്ട് ) ലീഗ് നേതാക്കളെയും അണികളെയും മദനിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും കാരണമായില്ലെന്കിലെ അത്ഭുതമുള്ളൂ ...

ലോകത്ത് ഏറ്റവും അധികം സമാധാനവും സൌഹാര്‍ദ്ദവും നില നില്‍ക്കുന്ന കേരളത്തില്‍   ലീഗ് ജനങ്ങളെ അഭിമുഖീകരിച്ചു നിലപാടുകള്‍ വ്യക്തമാക്കിയപ്പോള്‍ മദനിയും സംഘവും തീവ്ര നിലപാടുകാരെ ഒന്ന് കൂടി തീവ്രമാക്കി , അവരെ വൈകാരികമായി ചിന്തിപ്പിച്ചു  ലീഗിനെതിരെ തിരിച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനാണ് ശ്രമിച്ചത് . കേരളീയ സമൂഹത്തില്‍ അതുണ്ടാക്കിയ വിള്ളല്‍ മദനി പോലും വൈകിയാണ് തിരിച്ചറിഞ്ഞത് .
ജയിലില്‍ നിന്നും പുറത്ത് വന്ന മദനി ശംഖുമുഖം കടപ്പുറത്ത് തന്റെ തീവ്ര നിലപാടുകളെ തള്ളി പറഞ്ഞപ്പോള്‍ കേരള ജനത  ഏറെ ആശ്വസിച്ചു കാണും .പക്ഷെ ആ ഏറ്റു  പറച്ചിലില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ  തഴച്ചു വളര്‍ന്ന വിധ്വേഷ വിത്തുകള്‍

 എന്നാല്‍ കൂടെയുള്ള തീവ്ര ചിന്താഗതിക്കാരുടെ സമ്മര്‍ദ്ദം കൊണ്ടാവും എന്ന് കരുതുന്നു മദനി വീണ്ടും പക്വതയില്ലാത്ത പഴയ മദനി ആകുന്ന കാഴ്ചയാണ് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കണ്ടത് .പിണറായിയോടൊപ്പം വേദി പങ്കിട്ടു നടത്തിയ പ്രസംഗത്തില്‍ മദനി വീണ്ടും പഴയ മദനിയായി . തനിക്കു വേണ്ടി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ചെയ്ത സാധ്യമായ പ്രവര്‍ത്തനങ്ങളെ  മദനി ഒരു ദിവസം കൊണ്ട് മറന്നു . (മദനിയുടെ ഈ പക്വതയില്ലായ്മ്മ കൊണ്ട് തന്നെയല്ലേ മദനിയുമായി കൂട്ട് കൂടിയത് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു കനത്ത തിരിച്ചടി കിട്ടി എന്ന് പിന്നീട് സി പി എം വിലയിരുത്താന്‍ കാരണമായത്‌ ?)

അന്ന് പക്ഷെ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു .  എന്നാല്‍ യു ഡി എഫിനും ലീഗിനും എതിരെ മദനി ചെയ്ത പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും  അതിന്റെ പത്തിലൊന്ന് എല്‍ ഡി എഫിന് എതിരെ നടത്തിയിട്ടില്ല .എന്നിട്ടും രണ്ടു തവണ മദനിയെ പിടിച്ചു കൊടുത്തത് എല്‍ ഡി എഫ് ആണ് എന്നത് മദനി മറന്നു .സ്വന്തം കൂടെയുള്ള വിശ്വസ്തന്‍ , മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍  പൂന്തുറ സിറാജ് എത്ര തവണയാണ് പി ഡി പി വിട്ടു പോയതും പുറത്താക്കപ്പെട്ടതും എന്നും മദനി മറന്നു . മദനിയെ പലര്‍ക്കും ഒരു ആയുധമായി ഉപയോഗിക്കാന്‍  മാത്രം മതി എന്ന് മദനി മറന്നു . പുറത്തുള്ള മദനിയെക്കാള്‍ അവര്‍ക്ക് വേണ്ടത് ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...

എന്നാല്‍ ലീഗും യു ഡി എഫും മദനിയോടു മദനി ചെയ്ത ദ്രോഹത്തിന്റെ തോതനുസരിച്ച് എന്ത് ഉപദ്രവമാണ് ചെയ്തത് . മദനിയെ രാഷ്ട്രീയമായി പ്രതിരോധിച്ചതിനെ ജനങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട് . മദനി കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത് എന്ന് എല്ലാവര്ക്കും അറിയാം . 
മദനിക്ക് എന്നല്ല ലോകത്ത് ഒരാള്‍ക്കും മനുഷ്യാവകാശ ലംഘനം പാടുള്ളതല്ല .വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി  മദനിയുടെ സംരക്ഷക വേഷം കെട്ടി നടക്കുന്നവരെക്കാള്‍ മദനിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും  മൂലം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന ലീഗ് , യു ഡി എഫ്  പ്രവര്തകര്‍ക്കാണ്  അതില്‍ കൂടുതല്‍ പ്രതിഷേധവും ഉള്ളത് .

 പുറത്തിറങ്ങുന്ന മദനി ഈ സംരക്ഷക വേഷങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നത് വഴി വീണ്ടും പ്രയാസം നേരിടേണ്ടി വരുന്നത് തങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ലീഗ് യു ഡി എഫ് നേതൃത്വം മദനിക്ക് നീതി ലഭിക്കാന്‍ , മനുഷ്യാവകാശം ലഭിക്കാന്‍  രംഗത്ത് വരുന്നതും .മദനിയുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കടുത്ത പ്രതിഷേധത്തോടെ തന്നെ ... 
അതൊന്നും  പക്ഷെ ലീഗ് വിരുദ്ധര്‍ അംഗീകരിക്കും എന്ന് കരുതുന്നില്ല , കാരണം പുറത്ത് വരുന്ന മദനി യേക്കാള്‍ അവര്‍ക്കിഷ്ടം വോട്ടു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ജയിലില്‍ കിടക്കുന്ന മദനിയുടെ ചിത്രം മാത്രമാണ് ...   മനുഷ്യാവകാശ നിഷേധതിനെതിരായ പോരാട്ടം തുടരുന്ന യു ഡി എഫ് ലീഗ് നേതൃത്വങ്ങള്‍ക്ക്‌ അഭിവാദ്യങ്ങള്‍ .

 http://www.chandrikadaily.com/%E0%B4%AE%E0%B4%85%E0%B4%A6%E0%B4%A8%E0%B4%BF-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0.html
പ്രതികരണങ്ങള്‍ ~3More→

ജമാഅത്ത് പാര്‍ട്ടി : മൌദൂതി പൊറുക്കുമോ ?




പ്രതികരണങ്ങള്‍ ~6More→

പ്രബോധനത്തിലെ പ്രരോദനം


(ചന്ദ്രിക ദിനപത്രം 24-11-2010)
പ്രതികരണങ്ങള്‍ ~1More→

ജമാഅത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ഒ അബ്‌ദുല്ല


രണ്‌ടാം റൗണ്‌ട്‌ ഇടിക്ക്‌ കാത്തിരിക്കണോ?
ഒ അബ്‌ദുല്ല
ഹൈസ്‌കൂളില്‍ ഫിസിക്കല്‍ ഇന്‍സ്‌പെക്ടറായ അധ്യാപകന്‌ ഡോക്ടറേറ്റ്‌ എടുത്ത്‌ കോളജ്‌ അധ്യാപകനാവാന്‍ മോഹം. കുറുക്കുവഴികളന്വേഷിച്ചു. അവസാനം അധികമാരും പേരു കൊടുക്കാന്‍ ധൈര്യപ്പെടാത്ത ബോക്‌സിങില്‍ പങ്കെടുത്തു നാഷനല്‍ ഗെയിംസിലേക്ക്‌ അര്‍ഹത നേടി. ചണ്ഡീഗഡില്‍ വച്ചായിരുന്നു മല്‍സരം. പ്രതിയോഗി ആറടി ഉയരവും അതിനൊത്ത വണ്ണവുമുള്ള സര്‍ദാര്‍ജി യുവാവ്‌. സര്‍ദാര്‍ജിയുടെ ഒന്നാമത്തെ ഇടിക്കുതന്നെ നമ്മുടെ കക്ഷി നിലംപരിശായി. കണ്ണില്‍നിന്നു പൊന്നീച്ച; വണ്‍, ടു, ത്രീ, ഫോര്‍- റഫറി കൗണ്‌ട്‌ ഡൗണ്‍ എണ്ണുന്നത്‌ അവ്യക്തമായി ഓര്‍ക്കുന്നു. അവസാനം പത്ത്‌ എന്ന്‌ എണ്ണിത്തീര്‍ന്നപ്പോള്‍ തല ഉയര്‍ത്തി. അതാ നില്‍ക്കുന്നു ആ ആജാനുബാഹു സര്‍ദാര്‍ജി റിങില്‍. ഒടുവില്‍ ആരോ വന്നു സ്‌ട്രക്‌ചറില്‍ എടുത്തുവച്ചു. ആശുപത്രിയില്‍നിന്നു പോന്നത്‌ ദേശീയ മല്‍സരത്തില്‍ പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റുമായി! 

നാട്ടിലെത്തിയ പാടെ കൂട്ടുകാര്‍ ചോദിച്ചു: ``ഒരു ഇടികൊണെ്‌ടന്നു കരുതി എന്തിനു വീണിടത്തു നിന്ന്‌ എഴുന്നേല്‍ക്കാതെ കിടക്കണം. ബോക്‌സിങില്‍ അതൊക്കെ സാധാരണമല്ലേ?'' തുറിച്ചുനോക്കിക്കൊണ്‌ടായിരുന്നു മറുപടി: ``സര്‍ദാര്‍ജിയുടെ അടുത്ത ഇടി കൂടി കൊണ്‌ടിരുന്നുവെങ്കില്‍ എന്റെ വായിലെ പല്ലുകള്‍ വാരിപ്പെറുക്കാന്‍ നിങ്ങളാരെങ്കിലും അവിടെ ഉണ്‌ടാവുമായിരുന്നോ?''


പക്ഷേ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടികൊണ്‌ടു കണ്ണില്‍നിന്നു പൊന്നീച്ച പാറീട്ടും അടുത്ത ഇടി ഏറ്റുവാങ്ങാന്‍ വീണിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാവമെന്നു പാര്‍ട്ടിവക്താക്കളുടെ തിരഞ്ഞെടുപ്പുവിശകലനങ്ങളും വിശദീകരണങ്ങളും വ്യക്തമാക്കുന്നു.

ആകെയുള്ള പത്തൊമ്പതിനായിരത്തില്‍പ്പരം സീറ്റില്‍ രണ്‌ടക്കസീറ്റില്‍പ്പോലും മല്‍സരിച്ചു ജയിക്കാന്‍ പാര്‍ട്ടിക്കായില്ല. വിമര്‍ശകര്‍ ചൂണ്‌ടിക്കാട്ടിയപോലെ, വാല്‍ മുറിച്ചാല്‍ പൂജ്യമായിത്തീരുമാറ്‌ കേവലം ഒമ്പതേ ഒമ്പത്‌ സീറ്റിലേ ജമാഅത്തിനു നിലംതൊടാനായുള്ളൂ. അതായത്‌, മല്‍സരിച്ച 1685 സീറ്റില്‍ 1676 സീറ്റിലും പാര്‍ട്ടി തോറ്റു. ചിലയിടങ്ങളില്‍ പാര്‍ട്ടിക്ക്‌ ഒരു വോട്ട്‌ പോലും കിട്ടിയില്ല. ഒരിടത്തു പ്രഖ്യാപിത മുദ്രാവാക്യമായ `മാറ്റത്തിന്‌ ഒരു വോട്ട്‌' എന്ന വാചകം അറംപറ്റി. അവിടെ സ്ഥാനാര്‍ഥിക്കു കിട്ടിയത്‌ ഒരു വോട്ട്‌! മിക്ക സ്ഥലങ്ങളിലും മൂന്നക്കം തികയ്‌ക്കാനായില്ല. കെട്ടിവച്ച സംഖ്യ നഷ്ടപ്പെട്ടവര്‍ നിരവധി.

എന്നാല്‍, ജമാഅത്ത്‌ പക്ഷത്തുനിന്നുള്ള ജനപക്ഷത്തെക്കുറിച്ച വിലയിരുത്തല്‍ അത്യന്തം കൗതുകകരവും അമ്പരപ്പിക്കുന്നതുമാണ്‌. ജമാഅത്ത്‌ ശൂറാ അംഗം പാര്‍ട്ടി മുഖപത്രത്തിലെഴുതിയിരിക്കുന്നത്‌, ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലെ ബെസ്റ്റ്‌ പ്ലെയര്‍ ജനകീയ വികസന മുന്നണിയാണ്‌ എന്നത്രേ. എല്ലാവരും ഒന്നിച്ചെതിര്‍ത്തിട്ടും ഈ മുന്നണി വീറോടെ പൊരുതിയതായി അദ്ദേഹം വിമര്‍ശനഭയമില്ലാതെ അവകാശപ്പെടുന്നു.
പാര്‍ട്ടിയിലെ മറ്റു വിശകലനവിശാരദന്മാരും ഇതേ ആത്മവിശ്വാസം പങ്കിടുന്നു. തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്‌. തങ്ങള്‍ക്കു യാതൊരുവിധ തിരിച്ചടിയും നേരിടേണ്‌ടിവന്നിട്ടില്ലെന്നും പണവും മദ്യവും കുത്തൊഴുക്കിയ തിരഞ്ഞെടുപ്പുമാമാങ്കത്തില്‍ തങ്ങള്‍ക്ക്‌ അന്തസ്സായി `പിടിച്ചുനില്‍ക്കാനും' `മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും' കഴിഞ്ഞതായും അവര്‍ അവകാശപ്പെടുന്നു. `ഒരുവശത്തു മദ്യവും പണവും മറുവശത്ത്‌ മതപുരോഹിതന്മാരെയും തരംപോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്കു കാണിച്ച' തിരഞ്ഞെടുപ്പിലാണ്‌ ജനപക്ഷം മിന്നുന്ന പ്രകടനം കാഴ്‌ചവച്ചത്‌ എന്നാണു പാര്‍ട്ടി യുവ വക്താവ്‌ അവകാശപ്പെടുന്നത്‌.
എന്നാല്‍, തികച്ചും വ്യത്യസ്‌തവും തീര്‍ത്തും നിഷേധരൂപത്തിലുള്ളതുമാണ്‌ പാര്‍ട്ടിവിമര്‍ശകരുടെ വിലയിരുത്തല്‍. അവര്‍ ജമാഅത്തിന്റെ അവകാശവാദങ്ങളെ മാത്രമല്ല, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ജമാഅത്ത്‌ കഴിഞ്ഞ 60 വര്‍ഷമായി പടുത്തുയര്‍ത്തിയ ഇമേജ്‌ അപ്പടി തകര്‍ന്നതായും കഥകളും ഉപമകളും വരച്ചുകാണിച്ചുകൊണ്‌ടു സമര്‍ഥിക്കുന്നു. അത്യന്തം അസഹ്യവും ദയനീയവുമാണ്‌ അവരുടെ പരിഹാസം.


വനത്തിലകപ്പെട്ട മാരാരോടാണ്‌ ജമാഅത്ത്‌ ഉപമിക്കപ്പെട്ടിരിക്കുന്നത്‌. വന്യമൃഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ തന്റെ പക്കലുള്ള ചെണ്‌ടയില്‍ ഉറക്കെ ശബ്ദമുണ്‌ടാക്കിക്കൊണ്‌ടിരിക്കുക എന്നതില്‍ക്കവിഞ്ഞു മാരാര്‍ക്ക്‌ ഏറെ മാര്‍ഗങ്ങളുണ്‌ടായിരുന്നില്ല. പൊന്നാനിയില്‍ ബഷീറിനെ ജയിപ്പിച്ചും വയനാട്ടില്‍ റഹ്‌മത്തുല്ലയെ തോല്‍പ്പിച്ചും മഞ്ചേരിയില്‍ ഹംസാക്കയെ ജയിപ്പിച്ചും തോല്‍പ്പിച്ചും ജമാഅത്ത്‌ തങ്ങളാണു കേരളത്തിന്റെ രാഷ്ട്രീയസമവാക്യങ്ങള്‍ നിശ്ചയിക്കുന്നത്‌ എന്ന പെരുമ്പറ മുഴക്കുന്ന അതേ ശക്തിയിലും ശബ്ദത്തിലുമായിരുന്നു മാരാരുടെയും പെരുമ്പറ. അവസാനം കുറുക്കന്‍ വന്നു ചെണ്‌ടയുടെ തുകല്‍ കടിച്ചുകീറി അതിന്റെ അകം പൊള്ളയാണെന്നു പെട്ടെന്നു കണെ്‌ടത്തി. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ജമാഅത്ത്‌ അതിന്റെ ചെണ്‌ടയുടെ തുകല്‍ സ്വയം കടിച്ചുകീറി നാണംകെടുകയായിരുന്നുവെന്നാണു പരിഹാസം. 

ചെങ്ങറയിലും മൂലമ്പിള്ളിയിലും കിനാലൂരിലും ഞെളിയന്‍പറമ്പിലും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചും ശാന്തപുരത്തും കുറ്റിയാടിയിലും ചേന്ദമംഗല്ലൂരിലും മറ്റു പലയിടങ്ങളിലും സാമൂഹികസേവനവും വിദ്യാഭ്യാസ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളും നടത്തിയും സാമൂഹികപ്രശ്‌നങ്ങളില്‍ പത്രം ഉപയോഗിച്ചു ബഹളം വച്ചും ജമാഅത്തും പോഷകസംവിധാനങ്ങളും നടത്തിയ ഇടപെടല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ വന്‍തോതില്‍ തെറ്റിദ്ധരിപ്പിച്ചിരുന്നുവത്രേ. അതുകൊണ്‌ടവര്‍ സാമൂഹികരംഗത്ത്‌, ഉച്ചത്തില്‍ ചെണ്‌ടകൊട്ടുന്ന ഈ മാരാരെ അത്യധികം ഭയക്കുകയും സകല സമിതികളിലും അനര്‍ഹമായ പ്രാതിനിധ്യം നല്‍കി ആദരിക്കുകയും ചെയ്‌തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പോടെ, സംസ്ഥാന രാഷ്ട്രീയത്തിന്റെ ബാലന്‍സ്‌ ശരിപ്പെടുത്തുന്ന `അദൃശ്യശക്തിയുടെ' ഉടല്‍രൂപം അവര്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ചു നേരില്‍ക്കാണുകയും ഇത്‌ അല്‍പ്പം പോലും ഭയപ്പെടേണ്‌ടതില്ലാത്ത എന്നല്ല, മൈന്റ്‌ ചെയ്‌കപോലും ചെയ്യേണ്‌ടതില്ലാത്ത ഒരു ഉള്ളു പൊള്ളയായ ചെണ്‌ടയാണെന്നു ലോകത്തിനു ബോധ്യപ്പെടുകയും ചെയ്‌തുവെന്നാണു വിമര്‍ശകരുടെ വിലയിരുത്തല്‍.


ജമാഅത്തിന്‌ അതുദ്ദേശിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയതിന്‌ അതിന്റെ വക്താക്കള്‍ പറയുന്ന കാരണങ്ങള്‍ വിമര്‍ശകര്‍ തിരിച്ചും ആരോപിക്കുന്നു. ജമാഅത്തിനെ തോല്‍പ്പിക്കാന്‍ തത്ത്വവും നിലപാടും നോക്കാതെ വിവിധ പാര്‍ട്ടികള്‍ കൈകോര്‍ത്തതുപോലെ മങ്കടയിലും ഇരിക്കൂറിലും കുറ്റിയാടിയിലും എടയൂരിലും മറ്റു പലയിടങ്ങളിലും ഒളിഞ്ഞോ തെളിഞ്ഞോ സി.പി.എമ്മുമായും ചിലയിടങ്ങളില്‍ യു.ഡി.എഫുമായും ജമാഅത്ത്‌ നീക്കുപോക്കുകളോ രഹസ്യധാരണകളോ ഉണ്‌ടാക്കിയതായി മറുഭാഗം ആരോപിക്കുന്നു.�


മുസ്‌ലിം വോട്ടുകള്‍ ശിഥിലമാക്കി ബി.ജെ.പിക്ക്‌ അവസരമുണ്‌ടാക്കിക്കൊടുക്കുക മാത്രമല്ല, സംഘപരിവാര സഹയാത്രികരെ ജമാഅത്ത്‌ സ്ഥാനാര്‍ഥിയാക്കുക കൂടി ചെയ്‌തു എന്നും അവര്‍ ആരോപിക്കുന്നു. കണ്ണൂര്‍ നഗരസഭാ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ ജനപക്ഷം സ്ഥാനാര്‍ഥി ശശികല ബാല്‍താക്കറെ എന്ന സംഘപരിവാര വ്യാഘ്രത്തിന്റെ അനുയായിയായ ശിവസേനക്കാരിയാണ്‌. മലപ്പുറത്ത്‌ ജില്ലാപഞ്ചായത്തിലേക്കു മല്‍സരിച്ചു ജാമ്യസംഖ്യ കളഞ്ഞുകുളിച്ച സി പി കെ മാസ്റ്റര്‍ മുരത്ത ആര്‍.എസ്‌.എസുകാരനും മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാമന്‍പിള്ളയുടെ പാര്‍ട്ടിയുടെ ജില്ലാ വൈസ്‌ പ്രസിഡന്റുമാണ്‌.

ഉദ്ദേശിച്ച വിജയം കൈവരിക്കാനാവാത്ത ജമാഅത്തിനെ `കൊത്തിക്കൊല്ലാന്‍' രാഷ്ട്രീയപ്പാര്‍ട്ടികളും മതമേധാവികളും പരസ്‌പരം മല്‍സരിക്കുകയായിരുന്നുവെന്ന ജമാഅത്ത്‌വൃത്തങ്ങളുടെ പരാതിയിലുമില്ല പുതുമ. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തിനെ നിരന്തരം വിമര്‍ശിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവരാണ്‌ ഇവിടത്തെ യാഥാസ്ഥിതിക മതനേതൃത്വം. കഴിഞ്ഞ കുറേ നാളുകളായി മുജാഹിദുകളിലെ ഇരുവിഭാഗവും അക്കാര്യത്തില്‍ മല്‍സരിക്കുന്നു.

മൗലാനാ മൗദൂദിയോളം വിമര്‍ശനം ഏറ്റുവാങ്ങുന്ന ഒരു വ്യക്തി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജനിച്ചിട്ടില്ല. കേരളത്തിലെ പല മതപ്രാസംഗികന്മാരുടെയും അന്നന്നത്തെ അന്നപാനീയങ്ങള്‍ മൗദൂദിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവര്‍ പ്രസംഗം പഠിച്ചതുപോലും മൗദൂദി വിമര്‍ശനത്തിലൂടെയാണ്‌. എന്നിരിക്കെ, ജമാഅത്ത്‌ തിരഞ്ഞെടുപ്പുഗോദയിലിറങ്ങുമ്പോള്‍ ഇവരുടെ രൂക്ഷമായ എതിര്‍പ്പ്‌ മുന്‍കൂട്ടിക്കാണാതിരുന്നതിന്‌ അവനവനെ തന്നെയാണു പഴിക്കേണ്‌ടത്‌. എന്നാല്‍, ജമാഅത്തിനോടുള്ള സമീപനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചിലയിടങ്ങളില്‍ സ്വീകരിച്ച നിലപാട്‌ മാന്യതയ്‌ക്കും മര്യാദയ്‌ക്കും നിരക്കാത്തതായിപ്പോയി എന്നു തുറന്നുപറയാതിരിക്കാന്‍ നിര്‍വാഹമില്ല.


നേരത്തേ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്ന ജമാഅത്ത്‌ നിലപാട്‌ വിമര്‍ശനവിധേയമായപ്പോള്‍, `നിങ്ങള്‍ അശുദ്ധമാക്കിയ പാളയത്തിലേക്കു ഞങ്ങളില്ല' എന്നായിരുന്നു ജമാഅത്ത്‌ പക്ഷത്തുനിന്നുള്ള മറുപടി. അതാണു ശരിയും; അന്നു മാത്രമല്ല, ഇപ്പോഴും. ആ പാളയത്തിലെ അഴുക്കും അശുദ്ധിയും വര്‍ധിക്കുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. അന്നത്തെ `ചെറിയ അശുദ്ധി' ഇന്നു `വലിയ അശുദ്ധി'യായി മാറിയിരിക്കുന്നു എന്നുമാത്രം. 

രാഷ്ട്രീയത്തില്‍ ആളില്ലാത്ത കുറവ്‌ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളമില്ല. നേരത്തേ ഉള്ളതിനു പുറമെ പുതിയ പലതും പെറ്റുപെരുകിയും മുറിഞ്ഞും ഉണ്‌ടായിക്കൊണ്‌ടിരിക്കുന്നു. ജമാഅത്ത്‌ മഹത്തായ സേവനങ്ങളര്‍പ്പിച്ചും സാന്നിധ്യമറിയിച്ചും മുന്നേറിക്കൊണ്‌ടിരിക്കുന്ന മണ്ഡലങ്ങള്‍ നിരവധിയാണ്‌. സേവനമേഖലകളിലും ആതുരശുശ്രൂഷാ മണ്ഡലങ്ങളിലും ജമാഅത്ത്‌ നിര്‍വഹിച്ചുപോരുന്ന സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ ഈയിടെയായി വന്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയിട്ടുണ്‌ട്‌. ആ നിലയ്‌ക്കു കേരളീയസമൂഹത്തില്‍ ജമാഅത്തിന്‌ അതിന്റെ യഥാര്‍ഥ വലുപ്പത്തിലും വലിയ സ്ഥാനമാണുള്ളത്‌. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത്‌ `അശികുശിയാവുക' വഴി ജമാഅത്ത്‌ ഇമേജ്‌ ബലൂണ്‍ കണക്കെ കാറ്റഴിഞ്ഞുപോവുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. പരിചയക്കുറവും കൊടിയും ചിഹ്നവുമില്ലാത്തതും മൂന്നുമാസത്തിനകം തട്ടിക്കൂട്ടിയ ഒരേര്‍പ്പാടായതുകൊണ്‌ടും മറ്റുമാണ്‌ പരാജയം ഏറ്റുവാങ്ങേണ്‌ടിവന്നത്‌ തുടങ്ങിയ ന്യായീകരണങ്ങള്‍ കണെ്‌ടത്തുന്നതിനു പകരം, ചണ്ഡീഗഡിലെ ബോക്‌സിങ്‌ താരത്തെപ്പോലെ കൂടുതല്‍ ഇടികളില്‍ നിന്നു രക്ഷപ്പെടാനുള്ള വഴിയാണ്‌ ജമാഅത്ത്‌ നേതൃത്വം ആരായേണ്‌ടത്‌.

പ്രതികരണങ്ങള്‍ ~1More→

മാറ്റത്തിന് കിട്ടിയ വോട്ടുകള്‍ , കണക്കുകളിലൂടെ ...






മലയാളം ന്യൂസ്‌ 4-11-2010

UPDATE (5-11-2010) :


പ്രതികരണങ്ങള്‍ ~11More→

മുജാഹിദുകള്‍ കേട്ടോ ഇത് ...



തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം

സി. ദാവൂദ്
August 3, 2010


...ലീഗിന്റെ പുതിയ തീവ്രവാദമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാര്‍! ലോകത്ത് ഇസ്‌ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം നിര്‍വഹിക്കുന്നത് സലഫീ-വഹാബി ധാരയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്. അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ ഏറ്റവും വലിയ പ്രത്യേകത. കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ ശരിക്കുമുള്ള കരുത്ത്. ഓണത്തിനും വിഷുവിനും ക്രിസ്മസിനും മതഭേദം കൂടാതെ പരസ്‌പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്‍ക്കിടയില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം പള്ളിമിമ്പറുകള്‍ ഉപയോഗിച്ച് വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ ചാനല്‍കാമറക്കു മുന്നില്‍വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് (കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍ കേട്ട് അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്‍ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു). മുജാഹിദുകളില്‍ അടുത്ത കാലത്തുണ്ടായ പിളര്‍പ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് ഈ സമയത്ത് കൗതുകകരമാവും. ജാതി മത ഭേദമന്യേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും പരിസ്ഥിതിപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അവരിലെ ഒരു കൂട്ടര്‍ വാദിച്ചു. മതത്തിന്റെ അക്ഷരങ്ങള്‍ മാത്രം വായിക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് അതത്ര പിടിച്ചില്ല. അതെങ്ങനെ ദീനീ (മത)പ്രവര്‍ത്തനമാകും എന്നതായിരുന്നു അവരുടെ ശങ്ക. മരം നടുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ പരിസ്ഥിതിവാദികള്‍ തെളിവായി ഉന്നയിച്ചു. ഉടനെ മറുവിഭാഗം ക്ഷൗരം ചെയ്യുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ കൊണ്ടു വന്നു; എന്നിട്ട് ആവശ്യപ്പെട്ടു: 'നിങ്ങള്‍ മരംനടീല്‍ കാമ്പയിന്‍ നടത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഒരു ക്ഷൗരം ചെയ്യല്‍ കാമ്പയിനും ആയിക്കൂടാ?'....




പ്രതികരണങ്ങള്‍ ~19More→
old home
 
back to topGet This