കൂട് വിട്ടു കൂട് മാറുന്ന അവതാരകര്‍
മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് ടി വി ചാനല്‍ വാര്‍ത്തകള്‍ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത് .
പലപ്പോഴും തെറ്റിദ്ധരിച്ചു , ചാനല്‍ മാറിപ്പോയോ എന്ന് . കാരണം ഇന്നലെ വരെ മറ്റൊരു ചാനലില്‍ ഇരുന്നു എക്ഷ്ക്ലുസിവ് ആയി വാര്‍ത്തകള്‍ അപഗ്രഥിച്ചു നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പറയുന്നത് തികച്ചും വിരുദ്ധമായ കാര്യങ്ങള്‍ . എന്നാല്‍ പൊതുവായി ചില കാര്യങ്ങള്‍ എല്ലാ വാര്‍ത്തകളിലും ഒരുപോലെ തന്നെ .
അപ്പോഴാണ് ഓര്‍ത്തത് ഇവരെല്ലാം കേവലം കൂലി തൊഴിലാളികളാണെന്നും ചാനല്‍ മുതലാളിമാരുടെ ഇംഗിതങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കലാണ് ഇവരുടെ ജോലി എന്നും . എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് :
വാര്‍ത്ത വായിക്കുന്നത് ഒരു പ്രത്യേക വ്യക്തി ആണെങ്കില്‍, പ്രത്യേക ചാനലില്‍ ആണെങ്കില്‍ ഏതു വാര്‍ത്തയും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു പ്രേക്ഷക സമൂഹമാണ് ഇന്ന് നിലവിലുള്ളത് . മുഖ്യ മന്ത്രി പറഞ്ഞത് പോലെ . ലോട്ടറി എടുപ്പിക്കുവാനും ,കുളിപ്പിക്കുവാനും വരെ സൂപ്പര്‍ താരങ്ങള്‍ പരസ്യവുമായി ഇറങ്ങുന്നത് പോലെ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ചില പ്രത്യേക അവതാരകര്‍ക്കുള്ള സ്ഥാനം .
ട്രെന്‍ഡ് അനുസരിച്ച് ചടുലമായി ചോദ്യങ്ങള്‍ തൊടുക്കുവാനും തങ്ങളുടെ മുതലാളിക്കു അനിഷ്ടമാകുന്ന ( അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ തങ്ങള്‍ അടിചെല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നകാര്യങ്ങള്‍ക്ക് എതിരായി ) പറയുവാന്‍ ആരെങ്കിലുംശ്രമിക്കുമ്പോള്‍ 'തിരികെ വരാം താങ്കളിലേക്ക് ' എന്ന സൂത്രം പ്രയോഗിച്ചു ഇടപെടുന്നതിനും ഉള്ള സാമര്ത്യമാണ് നിലവിലുള്ള പല 'മികച്ച' വാര്‍ത്താ വായനക്കാര്‍ക്കും ഉള്ള പ്രധാന യോഗ്യത .
ഏറ്റവും കൂടുതല്‍ കൂട് മാറ്റം 'കൈരളി'യില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത് .'ഏഷ്യാനെറ്റ്'ആണ് കൂടുതല്‍ പേരെ കൂട് മാറ്റിയിട്ടുള്ളത് എന്ന്നാണ് തോന്നുന്നത് .വിരുദ്ധ ചേരിക്കാര്‍ എന്ന് പ്രത്യക്ഷമായി പറയാമെങ്കിലും ചേരുവകള്‍ രണ്ടിലും ഒന്നാണ് . 'മുതലാളിയുടെ കീശയും ആശയും ' അല്ലാതെ വേറിട്ടൊരു ചാനല്‍ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമുണ്ട് . 'മികച്ച ' അവതാരകരെ സ്വന്തമാക്കിയത് മനോരമയും ,ഇന്ത്യാവിഷനും ആണ് .കേരളത്തില്‍ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. അവതാരകര്‍ക്ക് ചാകരയാണ് ഓരോ തിരഞ്ഞെടുപ്പും . കാത്തിരിക്കാം 'നിക്ഷ്പക്ഷതയുടെ മുഖം മൂടിയോ' അതോ 'നീതിയുടെ പക്ഷപാതിത്വമോ' അവതാരകരുടെ മുഖമുദ്രയെന്ന് . 'മുതലാളിയുടെ കീശയും ആശയും ' വിട്ടൊരു കളിയും ഉണ്ടാകില്ലെന്ന് ഉറപ്പ്.
.കേരളത്തില്‍ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. അവതാരകര്‍ക്ക് ചാകരയാണ് ഓരോ തിരഞ്ഞെടുപ്പും . കാത്തിരിക്കാം 'നിക്ഷ്പക്ഷതയുടെ മുഖം മൂടിയോ' അതോ 'നീതിയുടെ പക്ഷപാതിത്വമോ' അവതാരകരുടെ മുഖമുദ്രയെന്ന് . 'മുതലാളിയുടെ കീശയും ആശയും ' വിട്ടൊരു കളിയും ഉണ്ടാകില്ലെന്ന് ഉറപ്പ്.
ReplyDeleteകബളിപ്പിക്കൽ കലയാക്കി മാറ്റിയ ചാനലുകളുടെ കെണിയിൽ നിന്നു രക്ഷപ്പെടാൻ പ്രേക്ഷകർ/ശ്രോതാക്കാൾ അവരവരുടെ അവബോധം രാകിമിനുക്കേണ്ടിയിരിക്കുന്നു.. അല്ലാത്തപക്ഷം ആടിനെ പട്ടിയാക്കലും പട്ടിയെ ആടാക്കലും ചാനലുകളിൽ തരം പോലെ അരങ്ങേറുമ്പോൾ “മിഴുങ്ങസ്യ” എന്നു വായും പൊളിച്ച് ഇരിക്കേണ്ട ഗതികേടിലെത്തും.
ReplyDeleteഎന്ത് പറയാന്‍...എല്ലാം കിയാമത്തിന്‍റെ അലാമതുകള്‍ തന്നെ..
ReplyDelete