പി സി ജോർജ് ന്റെ 'സോളാർ' ദർശന ചക്രം
കേരള രാഷ്ട്രീയത്തിൽ സ്വന്തം ജാമ്യത്തിൽ എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യം വക വെച്ച് കിട്ടിയിട്ടുള്ളവർ രണ്ടു പേർ മാത്രമാണ് . അതവർ വളരെ വിദഗ്ദമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് . ഇവരെ തളയ്ക്കാനും തളര്ത്താനും ശ്രമിക്കുന്നത് സ്വന്തം പാര്ട്ടിക്കാരാണ് എന്ന സാമ്യതയും ഉണ്ട് .
അതിലൊരാൾ എല് ഡി എഫിൽ നിന്നുമാണ് . "മാധ്യമ സിണ്ടികെറ്റ് എന്ന് ആക്ഷേപിക്കുന്നവർ തന്നെ മാധ്യമ സിണ്ടികെറ്റിനെ ആശ്രയിക്കുന്നു" ,
(കേഡർ പാര്ട്ടിയായ സ്വന്തം പാർട്ടിയിൽ ) "പാർട്ടി സെക്രടറി പറയുന്നതെല്ലാം പാര്ട്ടി നിലപാട് അല്ല" ,
"പര്ര്ടി സെക്രട്ടറിക്ക് ഡാങ്കെയുടെ ഗതി വരും .... "
അങ്ങിനെ ധാരാളം വിവാദങ്ങൾ കേരള മാധ്യമ വിചാരണാ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത സ്വന്തം പാർട്ടി ലോക സഭാ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടപ്പോൾ ഒന്നര ചിരി ചിരിച്ച ആളാണ് അത് .
യു ഡി എഫിൽ അത് പി സി ജോർജ് ആണ് . എൽ ഡി എഫ്ഫിലെ മസാല പ്രാസംഗികൻ ഉഴവൂർ വിജയൻറെ കുറവ് നികത്താൻ കൂടി പി സി ജോർജ് മതിയാവും . അദ്ധേഹത്തിന്റെ പ്രസംഗത്തിലെ പ്രയോഗ ശൈലികളെ കുറിച്ചു മാതൃ ഭൂമി ചാനലിൽ ('അകം പുറം' പ്രോഗ്രാം ) അവതാരിക ചോദിച്ചപ്പോൾ പറഞ്ഞ മറുപടികളിൽ ഒന്ന് അങ്ങിനെ പ്രസംഗിച്ചാൽ മാത്രമേ കേൾക്കുന്നവർ സാറ്റിസ്ഫൈഡ് ആകൂ എന്നാണ് ..!!!
പറഞ്ഞു വന്നത് സോളാർ കേസിൽ പി സി ജോർജ് കാണിക്കുന്ന അമിത ഉൽസാഹത്തെ കുറിച്ചാണ്. അത് മനസ്സിലാക്കുവാൻ അല്പം പിന്നോട്ട് പോകണം .
അന്ന് പി സി ജോർജ് ആദർശത്തിന്റെ പര കോടിയിൽ നില്ക്കുന്ന സമയം . യു ഡി എഫ് സർക്കാരിന്റെ കാര്യമാകട്ടെ , ലോകത്തിനു കീഴിലുള്ള എന്ത് കാര്യവും ആകട്ടെ എന്തിനും ഏതിനും ചാനലുകാർക്ക് പി സി ജോർജ് നിർബന്ധം. പാര്ട്ടി പിന്തുണ പോലും ശരിക്ക് ഇല്ലാതിരുന്ന വി എസ് അചുതാനന്തനെ പോലും ആദര്ശ പുരുഷു ആക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു എന്നവകാശപ്പെടുന്ന ആദർശപുരുഷനായ പി സി ജോർജ് ഇല്ലാത്ത ചാനൽ ചർച്ചകൾ ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു . അപ്പോഴാണ് വെള്ളിടി പോലെ നെല്ലിയാമ്പതി വിവാദം പൊട്ടി മുളച്ചത് .
അത് വരെ ഒരു മേയ്യായി കഴിഞ്ഞ ജോർജേട്ടനുമായി ഗണേഷ് കുമാര് തെറ്റി. അന്ന് മുതൽ ചാനൽചർച്ചകളിൽ പി സി ജോർജ് വില്ലനായി അവതരിപ്പിക്കപ്പെട്ടു . ഹരിത എമ്മെല്ലേ സംഘം രൂപീകരിക്കപ്പെട്ടു ,അവരുടെ നേതൃത്വത്തിൽ നെല്ലിയാമ്പതി ആളിക്കത്തി .
ഹരിത ബ്ളോഗ് വന്നു... ഫേസ് ബുക്ക് പേജ് വന്നു. കയ്യേറ്റക്കാർക്ക് വേണ്ടി നില കൊള്ളുന്നവനാണ് പി സി ജോർജ് എന്ന് തെളിയിക്കാൻ മാധ്യമങ്ങൾ മത്സരിച്ചു . ഗണേഷ്കുമാർ നല്ലവനും പി സി ജോർജ് കൊള്ളരുതാത്തവനുമായി .
പി സി ജോർജ് അന്ന് കച്ചകെട്ടി ഇറങ്ങ്ങ്ങിയതാണ് . ഗണേഷിന്റെ മന്ത്രി സ്ഥാനം തെറിച്ചു. നാണം കെട്ടു . അവസാനം സ്വന്തം അച്ഛന്റെ കാൽക്കീഴിൽ അഭയം പ്രാപിച്ചു .
കേരള രാഷ്ട്രീയം അറിയുന്നവർ അമ്പരന്നു ആ കാഴ്ച കണ്ട് . ഗണേഷിന്റെ മന്ത്രി സ്ഥാനത്തിനെതിരെ പടവാളോങ്ങി മടുത്തു നിരാശനായി നടന്നിരുന്ന ആളാണ് ആർ ബാലകൃഷ്ണ പിള്ള. ഇപ്പോൾ അദ്ദേഹം പറയുന്നത് ഗണേഷിനെ എങ്ങിനെയെങ്കിലും മന്ത്രി ആക്കണം എന്ന് ....!!!!
എന്നാലതൊന്നു കാണണം എന്ന ഉറച്ച നിലപാടിലാണ് പി സി ജോർജ് .
എല്ലാവര്ക്കും കളിക്കാനുള്ള ഒരു കളിക്കളമാണ് ഈ സോളാർ ...2007 മുതലുള്ള ഈ തട്ടിപ്പ് സംഘത്തിന്റെ വേരുകൾ ഒരു മുന്നണിയിലും പടരാതെ പോയിട്ടില്ല . അത് വളരെ കൃത്യമായി തിരിചറിഞ്ഞ ആളാണ് പി സി ജോർജ്
കഴിഞ്ഞ ദിവസം സോളാർ തട്ടിപ്പിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഒപ്പം ജയിലിൽ മറ്റേതോ കേസിൽ കിടന്ന വ്യക്തി നടത്തിയ വെളിപ്പെടുത്തൽ ഗണേഷ് കുമാറിന്റെ മുറിയിൽ കടന്നു തല്ലിയത് താനാണ് എന്ന് ബിജു രാധാ കൃഷ്ണൻ തന്നോട് പറഞ്ഞു എന്നാണു .. മുൻപ് യാമിനി തങ്കച്ചി സൂചിപ്പിച്ച വ്യക്തി (മംഗളം ദിന പത്രത്തിലെ മുൻപേജിൽ മന്ത്രിക്കു കാമുകിയുടെ ഭർത്താവിന്റെ തല്ലു കിട്ടിയതായി വാര്ത്തയും , അത് ഗണേഷിനാണ് കിട്ടിയത് എന്ന പി സി ജോർജ്ന്റെ പ്രസ്താവനയും മറക്കാറായിട്ടില്ല) ബിജു രാധാകൃഷ്ണൻ ആണ് എങ്കിൽ പി സി ജോർജ് ഇനിയും കളി തുടരും... മാണി സാറിനു പോലും തടുക്കാൻ കഴിയില്ല . കാരണം ഇവർ രണ്ടു പേരും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു പാർട്ടിക്ക് അതീതരായി വളര്ന്നു കഴിഞ്ഞു .ഇനിയെല്ലാം കാത്തിരുന്നു കാണാം.. ടി വി ഓണ്‍ ചെയ്യൂ റിമോട്ട് കയ്യിലെടുത്തോളൂ..